മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
സായൂജ്………………
ഹരി ഓടിച്ചെന്നു…. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവനെ കെട്ടി പിടിച്ചു കരഞ്ഞു…. ഇത്രയും നാൾ ഉള്ളിൽ അടക്കി വച്ചതൊക്കെ പെയ്തൊഴിയും പോലെ…..
നീ എവിടെ അരുന്നെടാ ഇത്രയും നാൾ…. നിന്നെ അന്വേഷിക്കാൻ ഇനി ….. ഇനി ഒരിടം ബാക്കിയില്ല…..
ഞാൻ നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു…. നിന്നെ വിട്ടു പോകാൻ എനിക്ക് കഴിയുമോ…. പേടി ആയിരുന്നു നിന്റെ മുൻപിൽ വരാൻ….. ഞാൻ കാരണം അല്ലെ…..
അല്ലടാ അത് കൊണ്ട് എനിക്ക് ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ…. അല്ലങ്കിൽ നീ….
ഈ ലോകത്ത് കാണില്ലാരുന്നു അല്ലെ….സായൂജ് ഒന്ന് നിർത്തി……. അതായിരുന്നു നല്ലത്.. തൊട്ടു അടുത്ത് നീ ഉണ്ടായിട്ടും… നീ സ്വയം നശിക്കുന്നത് കണ്ട് ചങ്കു തകർന്നു കരയാൻ എനിക്ക് പറ്റുള്ളരുന്നു….. അന്ന് തീർന്നിരുന്നെങ്കിൽ ഇത് ഒന്നും കാണാണ്ടാരുന്നു….
അമ്മു അന്തം വിട്ടു നില്ക്കുവാണ് ഇതെങ്ങനെ…
അരവിന്ദ് പതുക്കെ അവളോട് ചേർന്നു നിന്നു ഹരി കേൾക്കാതെ പറഞ്ഞു..
ചാരു എല്ലാം എന്നോട് പറഞ്ഞു… ഇങ്ങേരെ എങ്ങനെ കണ്ടുപിടിക്കും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ നിന്നെ തേടി ഓഫീസിൽ വന്നു… പിന്നെ എല്ലാം പറഞ്ഞു ഞാൻ ഇങ്ങു കൂട്ടി…. ആദ്യം സമ്മതിച്ചില്ല…. കുറെ നിർബന്ധിച്ചു….
അവൾ അരവിന്ദിനെ നോക്കി അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..
ഹരി ആവേശത്തോടെ സായുജിനെ അമ്മുവിന്റെ അടുത്തേക് കൂട്ടി കൊണ്ട് വന്നു….
ഹരിയെ ഞെട്ടിച്ചു കൊണ്ട്….
ഏട്ടാ… എന്ന് വിളിച്ചു അവൾ സായുജിന്റെ നെഞ്ചിലേക് വീണു….
ഹരി വാ പൊളിച്ചു നിൽകുവാണ്……
ഇതെന്റെ പെങ്ങൾ തന്നെ ആണെടാ….. നിന്നിലേക്കുള്ള എന്റെ ദൂരത്തെ കുറച്ച എന്റെ കുഞ്ഞ് പെങ്ങൾ….
ഒന്നും മനസിലാകാതിരുന്ന ഹരിയോട് അവൻ അമ്മുവിനും സഞ്ചനക്കും ഇടക്കുള്ള ബന്ധം പറയാൻ തുടങ്ങി…..
അമ്മുവിന്റെ ഉള്ളു പിടഞ്ഞു അവൾ അവിടെ നിന്നും ഒഴിഞ്ഞു മാറി….. ഹരിയേട്ടൻ ഇനി എന്നെ… വേണ്ട എനിക്ക് സഹിക്കില്ല….
എല്ലാം കേട്ടു നിന്ന ഹരി ഓടി… പാടിയിലെ ഷെൽഫിൽ അടുക്കി വച്ചിരുന്ന പത്രക്കെട്ടുകൾ ഓരോന്നായി വലിച്ചു പുറത്തിട്ടു… ഒരു ഭ്രാന്തനെ പോലെ അവൻ അതിൽ തിരഞ്ഞു….. അവസാനം അവന്റെ മുഖത്തു സന്തോഷം….
അവൻ ഒരു പത്രത്തിന്റെ താളുകൾ മറിച്ചു നോക്കി…
അരവിന്ദും ചാരുവും സായൂജ്യും അവന്റെ അടുത്തേക് വന്നു……
അതിൽ അമ്മുവിന്റെ ഫോട്ടോ അവൻ മാർക് ചെയ്തു വച്ചിട്ടുണ്ട്…..
ഒരിക്കലെങ്കിലും ഈ പെൺകുട്ടിയെ നേരിൽ കാണണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു… പക്ഷെ എന്റെ തലതെറിച്ച ജീവിതത്തിൽ…. ഞാൻ അല്ലങ്കിൽ മനഃപൂർവം എല്ലാം മറക്കാൻ ശ്രമിച്ചപ്പോൾ ഇവളും എന്നിൽ നിന്നും അകന്നു…
എന്റെ അമ്മു അവൾ എന്താ എന്നോട് ഒരു വാക്കു പറയാതിരുന്നത്….
എവിടെ അവൾ….. അവൻ അവരെ തള്ളിനീക്കി കൊണ്ട് അവളെ നോക്കി….
കുറച്ചു മാറി ചെറിയ തടാകം അവിടെ ബെഞ്ചിൽ ഇരികുകയാണ് അവൾ….
അമ്മു….. മോളെ….
അവൾ തിരിഞ്ഞു നോക്കി കണ്ണ് രണ്ടും കലങ്ങി ഇരിക്കുന്നു…
അവൻ അവളുടെ മുഖം കൈകളിലാക്കി ആ കണ്ണുകളിലേക്കു നോക്കി കൊണ്ട് നിന്നു…
അത് അവൾക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു..അവൾ അവനെ തള്ളി മാറ്റി ഓടി…. പുൽപ്പരപ്പിൽ മുട്ടു കുത്തി ഇരുന്നു മുഖം പൊത്തി ഉറക്കെ കരയുകയാണ്…
അവൻ ഓടി ചെന്നു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു….
എന്താടാ എന്തുപറ്റി നിനക്ക്…..
ഹരിയേട്ടൻ… ഹരിയേട്ടൻ… എന്നിലെ സഞ്ജനയുടെ കണ്ണുകളെ ആണോ സ്നേഹിക്കുന്നത്….
അമ്മു……. അവൻ ഉറക്കെ വിളിച്ചു കൊണ്ട് അവളെ അല്പം പുറകോട്ടു നിർത്തി…
നീ എന്നെ അങ്ങനെ ആണോ കരുതിയത്… സായ് പെട്ടന്നങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഷോക്ക് ആയി എന്നത് നേരാ…. പക്ഷെ മോളെ നീ ഇല്ലാതെ ഞൻ ഇല്ല….. ഈ അമ്മുവാണ് ഹരിയുടെ ജീവിതം തിരിച്ചു തന്നത്… സഞ്ജനയുടെ കണ്ണുകൾ ഒരു നിമിത്തം മാത്രം ആണ്……അവൻ അവളെ മാറോടു ചേർത്തു…..
അവളിലെ സംശയങ്ങൾ എല്ലാം കലങ്ങി തെളിഞ്ഞു…..
അരവിന്ദ് കഴിക്കാൻ പാർസൽ വാങ്ങിയിരുന്നു…
അതേ നിങ്ങൾകു ഒകെ വിശപ് എന്ന വികാരത്തെ
മറന്നു പ്രണയം എന്ന വികാരത്തെ നെഞ്ചോട് ചേർക്കാൻ പറ്റും പക്ഷെ എന്റെ പെണ്ണിന് അത് പറ്റില്ല….
അത് നേരാ അവൾ അല്ലെ വല്ല പച്ച പുല്ലും വാരി കഴിക്കും….. സായൂജ് പറഞ്ഞു….
എല്ലാവരും ചിരിച്ചു…. ചാരു പരിഭവത്തോടെ അരവിന്ദിനെ പിച്ചി…
എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു….
അരവിന്ദ് ചാരുനേം കൊണ്ട് പാടി മുഴുവൻ ചുറ്റി കാണാൻ പോയി….
ഹരി അമ്മുവിനെ നെഞ്ചോട് ചേർത്തു ഇരിന്നുകൊണ്ട് സായൂജിനോട് കഥകൾ പറയുകയാണ്…. ഇത്രയും നാൾ കൂടി കാണുമ്പോ എന്തൊക്കെ വിശേഷങ്ങൾ കാണും….
… ഹരി എന്തൊക്കെയോ പറയുന്നുണ്ട്….. സായൂജ് അവരെ നോക്കി….. ഒരു നിമിഷം സഞ്ജനയാണ് അത് എന്ന് തോന്നി അവനു….. തന്റെ പഴയ ഹരിയെ തിരിച്ചു കിട്ടി…. ആ പഴയ ജീവിതം അവന്റെ ഉള്ളു നിറഞ്ഞു….
സായി എന്റെ ജീവിതം ഇങ്ങനെ ആയതിൽ എനിക്ക് ഒരുപാട് വിഷമം ഉണ്ടായിരുന്നു…. ഇങ്ങനെ ഒക്കേ ആക്കി തീർത്തത് അല്ലെ… പക ആയിരുന്നു….. പക്ഷെ എല്ലാം ദേ ഇവൾ…… ഹരി അമ്മുവിനെ ഒന്നുടെ ചേർത്തു പിടിച്ചു…..
ഹരിയേട്ടാ…..
മ്മ് എന്താടി…..
ഹരിയേട്ടന്റെ അമ്മയെ ആരാ കൊന്നത്….?
ഹരിയും സായൂജ്യും ഒരു പോലെ ഞെട്ടി……
അത്…. അത്…. നീ എന്തിനാ അത് ഒകെ അറിയുന്നത്…
അല്ല എനിക്ക് അറിയണം…. ആരാ…
അപ്പോഴേക്കും അരവിന്ദും ചാരുവും വന്നിരുന്നു…
അമ്മു ചോദിച്ചതിൽ കാര്യം ഉണ്ട് ഹരി…. നീ തെറ്റ്കാരൻ അല്ല എന്നിട്ടും നീ ശിക്ഷ അനുഭവിച്ചു…ഇനി അത് പറഞ്ഞിട്ട് കാര്യം ഇല്ല… പക്ഷെ കുറ്റവാളി മറ നീക്കി പുറത്തു വരണം…. അറ്റ്ലീസ്റ്റ് അമ്മു എങ്കിലും അത് അറിയണം…. അരവിന്ദ് പറഞ്ഞു….
എന്റെ അമ്മ ഒരു ചീത്ത സ്ത്രീ അല്ലായിരുന്നു അമ്മു….
അമ്മു ഞെട്ടി…..
ങ്ഹേ…. അപ്പൊ മുത്തശ്ശി എന്നോട് പറഞ്ഞത്…..
മ്മ്മ്മ്മ്…. നിന്നോടെന്നല്ല ഈ ലോകത്തിനു മുൻപിൽ ഈ നിയമത്തിനു മുൻപിൽ അവരെ കരുവാക്കി… ആ കൊലപാതകം എന്റെ മേൽ ചാർത്തി….
ആരു മുത്തശ്ശിയോ….
മാമംഗലം ശ്രീധര മേനോൻ… അയാൾ ആണ് കൊന്നത് എന്റെ അമ്മയെ….
എന്തിനു…..?
അതിനും അവർ പറയുന്നത് ചീത്ത സ്ത്രീ ആയത് കൊണ്ട് എന്നാണ്….
കഴിവില്ലാത്ത മകനെ ഓഫിസിലെ മിടുക്കി ആയ സ്റ്റെനോഗ്രാപ്ഫറെ കൊണ്ട് വിവാഹം ചെയ്യിച്ചു മാമംഗലം ശ്രീധരമേനോൻ….
മ്മ്… അത് ഒകെ മുത്തശ്ശി പറഞ്ഞിട്ടുണ്ട്…
പിന്നെ എന്തൊക്കെ പറഞ്ഞു നിന്റെ മുത്തശ്ശി…
അവൾ സുഭദ്ര പറഞ്ഞ കാര്യങ്ങൾ ഓരോന്നായി പറഞ്ഞു….
മ്മ്…. അവൻ തല കുലുക്കി…
ഞങ്ങൾ നാട്ടിൽ വന്നത് അമ്മ ധാരാളി ആയത് കൊണ്ടോ ക്ലബ് വുമൺ ആയത് കൊണ്ടോ അല്ല…
അത് അയാളുടെ അടവരുന്നു….
അമ്മ മിടുക്കി ആയിരുന്നു… നല്ല പോലെ ബിസിനസ് നോക്കി നടത്തി…. അച്ഛൻ എന്നെ അന്വേഷിക്കുന്നതിലും അമ്മ എന്റെ കാര്യങ്ങൾക്കു പ്രാധാന്യം നൽകി… അത് അയാൾക് പിടിച്ചില്ല…
അമ്മയുടെ കഴിവുകളിലൂടെ ബിസിനസ് സാമ്രാജ്യം വലുതാകണം അതിനു മകൻ എന്ന സെന്റിമെൻസ് പാടില്ല എന്ന് നിർബന്ധം പിടിച്ചു… അതിനാണ് എന്നെ മുത്തശ്ശിയുടെ കൂടെ വിട്ടത്…
പിന്നീട് തിരിച്ചു ചെന്നപ്പോളും അമ്മക് എന്റെ അടുത്ത് വരാൻ അയാൾ അനുവാദം കൊടുത്തിരുന്നില്ല… അയാളുടെ ബിസിനസ് വളർത്താൻ ഉള്ള റോബോട്ട് ആക്കി മാറ്റിയിരുന്നു…
അപ്പൊ മുത്തശ്ശിയോ…..
അവർക്ക് അവിടെ യാതൊരു വിലയും ഇല്ല…. എന്റെ അച്ഛനും വെറും പുഴുവിനെപോലെ അയാൾ എല്ലാവരെയും കണ്ടത്…
പിന്നെ എന്റെ ലോകം ഇവർ ആരുന്നു അവൻ സായുജിനെ ചുണ്ടി കാണിച്ചു….സായൂജ് അലസമായി തടാകത്തിലേക് നോക്കി ഇരികുവാണ്….
പിന്നെ എന്താ സംഭവിച്ചത്… അരവിന്ദ് ചോദിച്ചു..
ബിടെക് റിസൾട്ട് വന്നു എനിക്ക് റാങ്ക് ഉണ്ട്… ഞാൻ ബിടെക് പോകുന്നതിനു അയാൾ കുറെ എതിർത്തിരുന്നു…. ബിസിനസ് മാനേജ്മെന്റ് പഠിച്ചാൽ മതി എന്ന്…. പക്ഷെ.. എന്റെ വാശിക്ക പോയത്…
അവൻ ഓർത്തു… അന്ന് റാങ്ക് ഉണ്ടെന്ന സന്തോഷം അത് അമ്മയേം മുത്തശ്ശിയെ അറിയിക്കാൻ വന്നതാ…. ദേ ഇവനെ സഞ്ജനെ കൂടെ കൂട്ടി….
പക്ഷെ അവിടെ വന്ന ഞാൻ കാണുന്നത്… രക്തത്തിൽ കുളിച്ചു കിടക്കുന്ന എന്റെ അമ്മയെ ആണ്…..തൊട്ടു അടുത്ത് ശ്രീധര മേനോൻ.. മുത്തശ്ശി കരയുന്നു…. അവൻ തലയിൽ കൈ വച്ചു…
വയറ്റിൽ ആഴത്തിൽ ഇറങ്ങിയ കത്തി… അന്നേരം അമ്മയെ രക്ഷിക്കണം എന്ന ചിന്ത മാത്രം ആരുന്നു ഓടി പോയി കത്തി വലിച്ചൂരി.. അത് എനിക്ക് എതിരെ ഉള്ള തെളിവ് ആയി.. വിരലടയാളം….
ആരോ വിളിച്ചു പറഞ്ഞു പോലീസ് വന്നു. എന്താ സഭാവിക്കുന്നെ എന്ന് മനസിലാകും മുൻപ് ഞാൻ അറസ്റ് ചായപെട്ടു…അമ്മയുടെ അവിഹിതം കണ്ടു വന്ന മകൻ അമ്മയെ കത്തി കൊണ്ട് കുത്തി കൊന്നു..F I R കേസ് രെജിസ്റ്റർ ചെയ്തു…
പിന്നെ മുത്തശ്ശി… മുത്തശ്ശി എന്തിനു….. ഹരിയേട്ടന് എതിരെ സാക്ഷി പറഞ്ഞത്……
ഭർത്താവിന്റെ മുഖം രക്ഷിക്കാൻ….സ്വന്തം ഇമേജ് നഷ്ടപ്പെട്ടാൽ അയാൾ ആത്മഹത്യാ ചെയ്യും എന്ന്… ഞാൻ ആകുമ്പോ ആർക്കും.. ആർക്കും വേണ്ടാത്തത് അല്ലെ…. അതാരികും….
അല്ല… അല്ല… ശ്രീധരമേനോൻ അല്ല കൊന്നേ… അയാൾ അല്ല….
ഹരി ഞെട്ടി തിരിഞ്ഞു… സായൂജ് ആണ്….
നീ എന്താ പറഞ്ഞെ… പിന്നെ ആരാ… ആരാ… എന്റെ അമ്മയെ കൊന്നത്… ആരാ….
പറയാം… അതിനു മുൻപ് നീ എന്റെ കൂടെ വരണം..
മറ്റൊരാളെ കാണണം… അയാൾ പറയും… അയാൾക്കേ അറിയൂ എല്ലാം….
തുടരും…..