എഴുത്ത്:- നിമ
കോളേജിൽനിന്ന് വീട്ടിലേക്ക് വരുമ്പോൾ ആണ് ഫോൺ മുഴങ്ങിയത് വണ്ടി ഒരു സൈഡിൽ നിർത്തിവെച്ച് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു..
ഇത് ഒരു ചാനലിൽ നിന്ന് വിളിക്കുകയാണ് ഇവിടെ കുടുംബ കോടതി എന്ന പ്രോഗ്രാമിൽ നിങ്ങളുടെ ഭർത്താവ് മഹേഷ് ഒരു പരാതി തന്നിട്ടുണ്ട് ഇത് കുടുംബ പ്രശ്നങ്ങൾ തീർക്കുന്ന ഒരു പ്രോഗ്രാമാണ് അതിലേക്ക് നിങ്ങൾ വന്നേ പറ്റൂ!!””
എന്ന് പറഞ്ഞു.. ഞാൻ വരുന്നില്ല എന്ന് പറഞ്ഞ് കട്ട് ചെയ്തു. പക്ഷേ ചതി മനസ്സിലായത് പിന്നീടാണ് രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ അതിന്റെ ആദ്യത്തെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തു അതിൽ അയാൾ പറയുന്നത് മുഴുവൻ എന്റെ കുറ്റങ്ങൾ ആയിരുന്നു പരിപാടി അവതാരികയും അതിൽ ജഡ്ജസ് എന്ന് പറഞ്ഞിരിക്കുന്നവരും അയാളെ സമാധാനിപ്പിക്കുന്നുണ്ട് ഒപ്പം എന്റെ സ്വഭാവം എന്തൊരു വൃത്തികെട്ടതാണ് എന്ന് പറഞ്ഞ് ആവേശം കൊള്ളുന്നുണ്ട്…
അവരെയും പറഞ്ഞിട്ട് കാര്യമില്ല.. കല്യാണം കഴിക്കുമ്പോൾ ജോലിയൊന്നും ഇല്ലാതിരുന്ന ഭാര്യക്ക് കല്യാണം കഴിഞ്ഞതിനു ശേഷം ഗവണ്മെന്റ് കോളേജിൽ ലക്ചറർ ആയി ജോലി കിട്ടിയപ്പോൾ ഭർത്താവിനെ മതിപ്പില്ലാതായി അയാളെ ഉപേക്ഷിച്ചു അവിടെ നിന്ന് ഇറങ്ങിപ്പോയി..
ഇതൊക്കെയായിരുന്നു അയാൾ എനിക്ക് ചാർത്തി തന്ന കുറ്റങ്ങൾ..
“”” കണ്ടോ ഒരു നല്ല സ്ഥാനത്തെത്തിയപ്പോൾ പഴയതെല്ലാം മറന്നു പോയ ആ സ്ത്രീയെ എന്ത് പേരിട്ട് വിളിക്കണം ഇപ്പോഴും അവർക്ക് വേണ്ടി കാത്തിരിക്കുകയാണ് ഈ പാവം എന്നും പറഞ്ഞായിരുന്നു ആ പരിപാടി അവസാനിച്ചത് അതിന്റെ രണ്ടാമത്തെ എപ്പിസോഡിൽ ഭാര്യയെ ഞങ്ങൾ ഇങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട് അവർ വന്നിട്ട് നമുക്ക് ബാക്കി കേൾക്കാം എന്നും പറഞ്ഞു എന്തായാലും അതിന് പോവാതിരിക്കാൻ കഴിയില്ല എന്ന് എനിക്ക് മനസ്സിലായി അല്ലെങ്കിൽ എല്ലാവരുടെയും മുന്നിൽ ഞാൻ ആകും തെറ്റുകാരി.
ആദ്യത്തെ എപ്പിസോഡിൽ അയാളുടെ ചേട്ടനും അമ്മയും ചേച്ചിയും എല്ലാം വന്നിട്ടുണ്ടായിരുന്നു..
അവരെല്ലാം ഒറ്റക്കെട്ടായി നിൽക്കുന്നുണ്ട് അയാൾക്ക് വേണ്ടി.. ഓർമ്മകൾ അന്നത്തെ ആ നശിച്ച ദിവസത്തിലേക്ക് പോയി.. അയാളുടെ ചേട്ടന് ഗൾഫിലാണ് ജോലി അവരുടെ ഭാര്യയും മകളും ഞങ്ങളുടെ തറവാടിന്റെ തൊട്ട് അരികിൽ തന്നെ വീട് വച്ച് അവിടെ താമസിക്കുകയാണ്.
ഒരു ദിവസം രാത്രി അമ്മായിയമ്മയ്ക്ക് പനി വന്നപ്പോൾ ഞാൻ തന്നെയാണ് പറഞ്ഞത് ഏട്ടത്തിയമ്മയുടെ കയ്യിൽ പാരസെറ്റമോൾ ഉണ്ടോ എന്ന് നോക്കട്ടെ ഞാൻ പോയി വാങ്ങി കൊണ്ടു വരാം എന്ന്..
മഹേഷ് വരാൻ നേരമാകുന്നതെ ഉള്ളൂ.. മരുന്നു കൊണ്ടു വരാൻ വേണ്ടി വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്… സാധാരണ ഇത് പതിവുള്ളതാണ് വണ്ടിയോടിക്കുമ്പോൾ എടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് സ്വിച്ച് ഓഫ് ചെയ്യുകയാണ് എന്നാണ് പറയാറ്…. അതുകൊണ്ടുതന്നെ ഞാൻ ഇനി പനി കൂടണ്ട എന്ന് കരുതി ഏട്ടത്തിയുടെ വീട്ടിലേക്ക് പോയി..
അവരുടെ മകൾ ഞങ്ങളുടെ അവിടെയുണ്ടായിരുന്നു എന്നും വൈകുന്നേരം ആയിട്ടുണ്ടെങ്കിൽ അവളെ അവിടെ കൊണ്ടുവന്നാക്കും എന്നിട്ട് എന്നോട് എന്തെങ്കിലും രണ്ടക്ഷരം പറഞ്ഞുകൊടുക്കു മഹേഷ് വന്നതിനുശേഷം ഇങ്ങോട്ടേക്ക് വിട്ടാൽ മതി എന്ന് പറയും അങ്ങനെ അവൾ അവിടെയാണ് വന്നിരുന്നു പഠിക്കാറ്…
ഞാൻ അവിടേക്ക് ചെന്നപ്പോൾ അകത്ത് നിന്ന് എന്തൊക്കെയോ അടക്കിപ്പിടിച്ചുള്ള സംസാരവും ചിരിയും എല്ലാം കേട്ടിരുന്നു. ഇവിടെ ഇപ്പോൾ ഈ നേരത്ത് മറ്റാരും കാണാൻ സാധ്യതയില്ല അതുകൊണ്ടുതന്നെ എനിക്ക് എന്തോ സംശയം തോന്നി .
ഞാൻ വേഗം പുറകിലൂടെ ചെന്നുനോക്കി അവരുടെ ബെഡ്റൂം ആ ഭാഗത്താണ്..
ജനൽ പാളി മെല്ലെ ഒന്ന് തള്ളിയപ്പോൾ അത് തുറന്നു വന്നു. അതിനുള്ളിലൂടെ ഞാൻ നോക്കി അവിടെ കണ്ട കാഴ്ച എന്നെ ശരിക്കും തളർത്തി..
ചുമരിനോട് ചാരി നിൽക്കുന്നുണ്ട് ഏട്ടത്തി അവരുടെ ദേഹത്ത് ചും ബനങ്ങൾ കൊണ്ട് മൂടുന്നുണ്ട് എന്റെ ഭർത്താവ്… പിന്നെ പതിയെ അവരുടെ ഓരോ വസ്ത്രങ്ങളായി അഴിച്ചെടുക്കുന്നുണ്ട് എന്റെ ഫോൺ കയ്യിൽ ഉണ്ടായിരുന്നു അകത്ത് ലൈറ്റ് ഉണ്ടായതു കൊണ്ട് അത്യാവശ്യം ക്ലിയർ ആയി തന്നെ ഞാൻ അത് ഷൂട്ട് ചെയ്തു… പിന്നെയും അറക്കുന്ന രംഗങ്ങൾ എനിക്ക് കാണാൻ പോലും തോന്നിയില്ല അത്യാവശ്യം ഫോണിൽ തെളിവുണ്ട് എന്ന് മനസ്സിലായപ്പോൾ ഞാൻ അവിടെ നിന്ന് പോന്നു..
പോരുമ്പോൾ തന്നെ എന്റെ വീടിനടുത്തുള്ള ഒരു ഓട്ടോ ചേട്ടനെ വിളിച്ച് ഇങ്ങോട്ടേക്ക് വരണം ഞാൻ റെഡിയായി നിൽക്കാം എന്ന് പറഞ്ഞു വേഗം പോയി എന്റെ ഡ്രസ്സ് എല്ലാം എടുത്ത് തയ്യാറായി നിന്നു..
അമ്മ അവിടെ ഇരിപ്പുണ്ടായിരുന്നു എനിക്ക് അവരോട് ഒന്നും പറയണമെന്ന് തോന്നിയില്ല ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ തകരുക രണ്ടു കുടുംബമാണ് പാവം ഏട്ടൻ ഏട്ടത്തിക്ക് വേണ്ടി ഗൾഫിൽ പോയി കഷ്ടപ്പെടുകയാണ് അയാളുടെ മനസ്സമാധാനം കൂടി കളയണ്ടല്ലോ എന്ന് കരുതി..
അപ്പോഴേക്കും മഹേഷ് എത്തിയിരുന്നു പോകാൻ റെഡിയായി നിൽക്കുന്ന എന്നെ കണ്ട് അത്ഭുതത്തോടെ അയാൾ എന്റെ അരികിലേക്ക് വന്നു മറ്റൊരു പെണ്ണിന്റെ വിയർപ്പും പേറിയുള്ള അയാളുടെ ആ നിൽപ്പ് കണ്ട് എനിക്ക് അറപ്പ് തോന്നി..
“”‘ ഇനി നിങ്ങൾക്ക് എന്റെ ആവശ്യമില്ല ഏട്ടത്തി മതി!!””
എന്നു പയ്യെ പറഞ്ഞപ്പോൾ അയാൾ ആകെ വിളറി വെളുത്ത് എന്നെ നോക്കി… അപ്പോഴേക്കും ഓട്ടോ വന്നിരുന്നു ഞാൻ അതിൽ കയറി എന്റെ വീട്ടിലേക്ക് പോയി… അതുകഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്ക് അയാളുടെ ചേട്ടൻ വന്നിരുന്നു അവരെല്ലാം സംസാരിക്കാനായി വന്നു ഞാൻ തീർത്ത് തന്നെ പറഞ്ഞു അങ്ങോട്ടേക്ക് വരില്ല എന്ന് അപ്പോഴേക്കും എന്റെ ജോലി ശരിയായിരുന്നു..
അപ്പോ നിനക്ക് ജോലി ആയപ്പോൾ ഇപ്പോൾ എന്റെ അനിയന് യോഗ്യത പോരാ അല്ലെടി എന്നും പറഞ്ഞ് അയാൾ എന്റെ നേരെ ആക്രോശിച്ചു അന്നേരം എനിക്ക് തോന്നിയതാണ് എല്ലാം തുറന്നു പറയാൻ പക്ഷേ ഞാൻ കരുതി വെറുതെ എന്തിനാണ് എന്ന്..
എന്നെ വെറുതെ വിടാൻ അവർക്ക് ഉദ്ദേശമില്ല അതുകൊണ്ടാണല്ലോ നാട്ടുകാർ കൂടി അറിയാൻ ഇങ്ങനെയൊരു ചാനൽ പ്രോഗ്രാം..
ഇനി ക്ഷമിച്ചിരിക്കേണ്ട ആവശ്യമില്ല എന്ന് എനിക്ക് തോന്നി ഞാൻ അവിടെ ചെന്നതും എല്ലാവരും എന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കുന്നത് കണ്ടു…
“”” എനിക്കൊരു ജോലി കിട്ടിയപ്പോൾ ഞാൻ എന്റെ ഭർത്താവിനെ ഉപേക്ഷിച്ചു എന്നല്ലേ എല്ലാവരും വിശ്വസിച്ചിരിക്കുന്നത് ഞാൻ, കൃത്യമായ ഒരു കാരണം കൊണ്ട് തന്നെയാണ് ആ വീട് വിട്ടുപോന്നത് ഇയാളുടെ അ വിഹിതം!!””
അത് പറഞ്ഞപ്പോഴേക്ക് ദേഷ്യപ്പെട്ടത് അയാളുടെ ചേട്ടനായിരുന്നു നിർത്തെടി നീ ഇതല്ല ഇതിലപ്പുറവും കാരണം ഉണ്ടാക്കി പറയും എന്നെനിക്കറിയാം നിനക്ക് എന്റെ അനിയനെ എങ്ങനെയെങ്കിലും ഉപേക്ഷിച്ചാൽ മതി അതിന് കള്ളക്കഥ ഒന്നും ഉണ്ടാക്കണ്ട അവനെ ഞങ്ങൾക്ക് വിശ്വാസമാണ് ഞങ്ങളുടെ കുടുംബത്തിലെ ആരും അങ്ങനത്തെ പരിപാടികൾ ഒന്നും ചെയ്യില്ല!!! ഇനി നിനക്കത് ഉണ്ടെങ്കിലേ ഉള്ളൂ..
എന്നെല്ലാം പറഞ്ഞ് അയാൾ വാചാലനായി ഞാൻ എഴുന്നേറ്റ് അയാളോട് നിർത്താൻ പറഞ്ഞു പിന്നെ എന്റെ ഫോണിൽ ഉള്ള ഒരു വീഡിയോ ക്ലിപ്പിംഗ് എല്ലാവരുടെയും മുന്നിൽവച്ച് പ്ലേ ചെയ്യാനും പറഞ്ഞു.
അതിൽ കൃത്യമായി ഉണ്ടായിരുന്നു അയാളുടെ ഭാര്യയും എന്റെ ഭർത്താവും കൂടിയുള്ള രഹസ്യ സമാഗമത്തിന്റെ ദൃശ്യങ്ങൾ..
പകുതി എത്തിയതും മതി എന്ന് പറഞ്ഞ അലറി അയാൾ അവിടെ നിന്ന് ഇറങ്ങിപ്പോയി കൂടുതൽ എക്സ്പ്ലനേഷൻസ് ഒന്നും പിന്നീട് എനിക്ക് കൊടുക്കേണ്ടി വന്നില്ല എല്ലാവരും എന്റെ ഭാഗം തന്നെ നിന്നു…
അതോടെ പെട്ടെന്ന് തന്നെ എനിക്ക് കോടതി ഡിവോഴ്സ് അനുവദിച്ചു… എല്ലാവരുടെയും മുന്നിൽ എന്നെ തെറ്റുകാരി ആക്കി സ്വന്തം കുറ്റം മറക്കാൻ ശ്രമിച്ച അയാൾ ഇപ്പോൾ വെറും കുടുംബക്കാരുടെ മുന്നിൽ മാത്രമല്ല നാട്ടുകാരുടെ മുന്നിൽ അടക്കം നാണം കെട്ടു..
എനിക്കത് മതിയായിരുന്നു..
ചേട്ടൻ ചേട്ടത്തിയമ്മയെ വീട്ടിൽ കൊണ്ടാക്കി എന്നാണ് കേട്ടത് ഇനി അയാൾക്ക് നേരിട്ട് പോയി തന്റെ പ്രണയഭാജനത്തെ കാണാം!!!
കോളേജിൽ തന്നെയുള്ള എന്റെ ഒരു സീനിയർ സാർ എന്നെ പ്രൊപ്പോസ് ചെയ്തു അയാളെ എനിക്ക് പേഴ്സണലി അറിയാമായിരുന്നു ഒരു പാവമാണ് അതുകൊണ്ടുതന്നെ വീട്ടിൽ വന്ന് പറഞ്ഞു.. എല്ലാവർക്കും സമ്മതം തന്നെയായിരുന്നു ഞങ്ങൾ ലളിതമായ രീതിയിൽ ഞങ്ങളുടെ വിവാഹം നടത്തി.
ആത്മാർത്ഥമായി എങ്ങനെ പ്രണയിക്കാം രണ്ടുപേർക്കും എത്രത്തോളം വിശ്വസ്തരാവാം എന്ന് എനിക്ക് ഈ ബന്ധത്തിലൂടെ മനസ്സിലായി..
കള്ളം നമുക്ക് ചെയ്യാം എന്നെങ്കിലും ഒരു ദിവസം അത് പിടിക്കപ്പെടും!!! അക്കാര്യം സത്യമാണ് അന്ന് എല്ലാവരോടും മറുപടി പറയേണ്ടിവരും ഒടുവിൽ ഒറ്റപ്പെടേണ്ടി വരും…