കിലുക്കാംപെട്ടി ~ ഭാഗം 06, എഴുത്ത്: ശിഥി

ഭാഗം 05 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

“ഡീ…… ഞാൻ ഒരു കാര്യം ചോദിക്കട്ടെ മാളു” വീട്ടിലേക് നടക്കുമ്പോൾ ആണ് മീനു അത് ചോദിച്ചേ….. ന്താ എന്ന ഭാവത്തിൽ മാളു അവളെ നോക്കി

“ഡീ….. അങ്ങേര് ഇല്ലേ…. മനുവേട്ടൻ…. അങ്ങേർക്ക് നിന്നോട് ന്തോ ഇല്ലേ..”സംശയ ഭാവത്തിൽ ആണ് മീനുന്റെ ചോദ്യം.

“ന്താ….” ഒന്നു നിന്നുകൊണ്ട് മാളു ചോദിച്ചു

“അല്ല അന്ന് അമ്പലത്തിൽ വെച്ച്…. പിന്നെ ഇന്ന് കാറിൽ വെച്ച്…. എല്ലാം കൂടി എന്തോ ഒരു ഇത്…”

“നീ തെളിച്ചു പറ “

” നിന്നോട് ഒരു ഇഷ്ടം ഇല്ലെ എന്ന്”

‘ഒന്നു പോയെ മീനു…. വെറുതെ തോന്നുന്നതാ…. പുറത്തൊക്കെ പഠിച്ച വളർന്ന അങ്ങേര് എത്ര പെൺകുട്ടിയോളെ കണ്ട് കാണും….. എന്നിട്ടാ എന്നെ” പുച്ഛിച്ചു പറഞ്ഞുകൊണ്ട് മാളു നടന്നു.

“അല്ലെങ്കിൽ നീ ഒന്ന് ഓർത്തു നോക്ക്… ന്റെ ധാരണകൾ തെറ്റാറില്ല ന്റെ മോളെ” എന്നും പറഞ്ഞു കൊണ്ട് മീനു മാളൂന്റെ മുൻപ് കേറി നടന്നു….. വീട്ടിൽ എത്തുന്നവരെ പിന്നെയും മീനു എന്തൊക്കെയോ പറഞ്ഞു….. ഒക്കെ മൂളിക്കേട്ടു… റൂമിൽ ചെന്നപ്പോളും മീനു പറഞ്ഞ കാര്യങ്ങൾ അവൾ ഓർത്തു.. അമ്പലത്തിൽ സംഭവിച്ചതും കാറിൽ നടന്നതും എല്ലാം അവൾ ഓർത്തു നോക്കി… ഏയ് അങ്ങനെ ഒന്നും ഇല്ല വെറുതെ തോന്നുന്നതാണ്… രാത്രി കിടക്കണ വരെ ഈ ചിന്ത അവളെ അലട്ടിക്കൊണ്ടിരുന്നു…. എപ്പോഴോ മയങ്ങി പോയി….

🍁🍁🍁🍁🍁🍁🍁

ക്ലാസ്സ്‌ കഴിഞ്ഞതുകൊണ്ട് മീനു കാണും ഇപ്പോൾ അമ്പലത്തിലേക്ക്…. ഇടയ്ക്ക് മടി പിടിക്കുമ്പോൾ മാത്രം മുങ്ങും… ചിലപ്പോഴൊക്കെ മനു ഉണ്ടാവാറുണ്ട്… അപ്പോൾ ഒക്കെ മീനു ഓരോന്ന് പറയും… കൂടുതലൊന്നും പറയിപ്പിക്കാതിരിക്കാൻ മനുവിനോട് മാളു മിതമായി മാത്രം സംസാരിച്ചു… ലീവ് ആയതുകൊണ്ട് തന്നെ മീനുവും മേമയും ബാംഗ്ലൂരിൽ മീനുന്റെ അച്ഛന്റെ അടുത്തേക്ക് പോയി… മീനു ഇല്ലാത്തതുകൊണ്ട് തന്നെ മാളുവിനെ ഭയങ്കര ശോകം ആയിരുന്നു…

“ദേവുമ്മ…”മാളു പിന്നാമ്പുറത്ത് കൂടെ ഉള്ളിലേക്ക് കയറി….. ഉമ്മറത്ത് ആരെയും കാണാത്തതു കൊണ്ടാണ് പിന്നിലൂടെ വന്നത്.

” ആരിത്…. ഇടയ്ക്ക് വെച്ച് ഈ വരവ് ഒക്കെ കുറഞ്ഞതാണല്ലോ”ദേവിയമ്മ വൈകീട്ട് ചായക്കുള്ള തിരക്കിലാണ്….കുഴകട്ട ആണ് ഉണ്ടാകുന്നത്…

“അതെനിക്ക് പരീക്ഷ ആയതുകൊണ്ടല്ലേ.. ഞാനിപ്പോ വന്നില്ലേ”ദേവി അമ്മയുടെ അടുത്തേക്ക് ചെന്ന് ഒപ്പം കൂടി

“മീനാക്ഷി… ആ കുട്ടീടെ അച്ഛന്റെ അടുത്തേക് പോയി ലേ “

“മ്മ്ഹ്ഹ്…. വീട്ടിൽ ഇരുന്ന് ആകെ മടുത്തു”മാളു അടുക്കള തിണ്ണയിലേക്ക് ഇരുന്ന് അടുപ്പത്തെ ചായ നോക്കാൻ തുടങ്ങി….. ദേവി അമ്മ മറ്റേ അടുപ്പിൽ കുഴകട്ട വെച്ചു…

“മുത്തശ്ശി എവിടെ ദേവുമ്മ “

“അമ്മ ഉച്ചമയക്കം കഴിഞ്ഞ് എണീറ്റിട്ടില്ല”ഇറക്കി വെച്ച ഒരു കുഴകട്ട ദേവിയമ്മ അവൾക് കൊടുത്തു… കുഞ്ഞ് കുഞ്ഞ് കഷ്ണം എടുത്ത് ഊതി ഊതി കഴിക്കുന്നുണ്ട് മാളു.

“പരീക്ഷ ഒക്കെ എങ്ങനെ ഉണ്ടാർന്നു മാളു”ദേവിയമ്മ അവളെ നോക്കിയപ്പോൾ കഴിക്കണ തിരക്കിൽ ആണ് മാളു…

“എളുപ്പർന്നു ദേവുമ്മ” മാളൂന്റെ ശ്രെദ്ധ മൊത്തം കുഴകട്ടയിൽ ആണ്….. കുഞ്ഞ് കഷ്ണം എടുത്ത് ഊതി വായിലേക്ക് ഇട്ട് ചൂട് പോയിട്ടില്ലെങ്കിൽ അത് വീണ്ടും എടുത്ത് ഊതി വീടുന്നുണ്ട്….. ദേവിമ്മക്ക് അത് കണ്ട് ചിരി പൊട്ടി…. അവളെ തന്നെ വാത്സല്യത്തോടെ നോക്കി.

“ആഹ് ആരിത്”ശബ്ദം കേട്ട് ദേവിയമ്മ വാതിലിലേക്ക് തിരിഞ്ഞ് നോക്കി..മനുവാണ്….. അവനെ കണ്ട് മാളു വേഗം തിണ്ണയിൽ നിന്നും ചാടി ഇറങ്ങി….മുത്തശ്ശിയും ഉണ്ട് പിന്നാലെ

“നീ എപ്പോളാ കുട്ടിയെ വന്നേ”മുത്തശ്ശി മാളൂന്റെ അടുത്തേക്ക് വന്നു.
“കുറച്ചു നേരം ആയി “

“അമ്മെ… ആയോ”…. മനുവാണ്

“ഇപ്പൊ തരാം മനു”ദേവിയമ്മ പറഞ്ഞപ്പോൾ മനു ഡൈനിങ് ടേബിളിൽ പോയി ഇരുന്നു… ഇടക് നോക്കിയപ്പോൾ കണ്ടു മുത്തശ്ശിടെ വായിൽ കുഴകട്ട വെച്ച് കൊടുക്കുന്ന മാളൂനെ…..മുത്തശ്ശി തിരിച്ചും കൊടുക്കുന്നുണ്ട്….. ചെറിയ കഷ്ണം ദേവിയമ്മടെ വായിലും വെക്കുന്നുണ്ട് അവൾ… ഒരു ചിരിയോടെ അവൻ അത് നോക്കി….

“അമ്മേ ഞാൻ ഒന്നു പുറത്ത് പോവാട്ടോ….”. ചായകൊണ്ട് വന്ന ദേവിയമ്മയോട് മനു പറഞ്ഞു..

“എങ്ങോട്ടാ മനു”… മുത്തശ്ശി ആണ്… മാളു പിന്നാലെ ഉണ്ട്
“വെറുതെ നാട് ഒക്കെ ഒന്നു കാണാൻ…. ഇതിന്റെ ഉള്ളിൽ തന്നെ ഇരുന്ന് ഒരു മുഷിച്ചില്ല്.. ഒന്നു കറങ്ങി വരാം “

“എന്ന ദേ ഇവളെ കൂടെ കൊണ്ടുപോയിക്കോ…. വീട്ടിൽ ഇരുന്ന് മടുത്തുത്രെ”ദേവിയമ്മ മാളൂനെ ചുണ്ടി പറഞ്ഞു

“ഏയ്യ്… ഞാൻ ഇല്ല…. ഞാൻ മുത്തശ്ശിടെ കൂടെ…. ” ബാക്കി പറയാൻ വാക്ക് കിട്ടില്ല
“ന്താ കുട്ടി…. അവനു സ്ഥലം ഒന്നും അറിയില്ല…. ഒന്നു കൂടെ ചെല്ല്”മുത്തശ്ശി പറഞ്ഞപ്പോൾ പിന്നെ ഒന്നും പറഞ്ഞില്ല… ചായ കുടിച്ച് ഇറങ്ങി….അവന്റെ പിന്നാലെ നടന്നു…. ഇടവഴിയിൽ നിന്നും ഇറങ്ങി വരമ്പിലേക്ക് കേറി…. അവൻ പറയുന്നതൊക്കെ മുളി കേട്ടു… ചോദിക്കുന്നതിന്ന് ഒക്കെ കഴിവതും ഒറ്റവാക്കിൽ ഉത്തരം നെൽകി..

“നീ ന്താ മാളു ഇങ്ങനെ…. ഞാൻ കണ്ടറിഞ്ഞ മാളുവും കേട്ടറിഞ്ഞ മാളുവും ഇത് അല്ലാലോ” മാളു അവനെ സംശയിച്ചു നോക്കി

“നിനക്ക് എന്നോട് വല്ല ദേഷ്യോ ഇഷ്ടക്കേടോ ഉണ്ടോ??”അവൾ ഇല്ല എന്ന് തലയാട്ടി
“പിന്നെ എല്ലാരോടും കളിച്ച് ചിരിച്ച് സംസാരിക്കണ നിനക്ക് ന്താ എന്നോട് സംസാരിക്കാൻ ഇത്ര ബലപിടുതം” മനു ചോദിച്ചപ്പോൾ മീനു പറഞ്ഞ കാര്യങ്ങൾ ആണ് ഓർമ വന്നത്… അവൾ ഓരോന്ന് പറഞ്ഞു വെച്ച് താൻ എന്തിനാ ഇങ്ങനെ കാണിക്കണേ… വെറുതെ എന്തിനാ ഓരോന്ന് ചിന്തിച്ച് കൂട്ടണേ

‘നിക്ക്….. ഞാൻ….. ഞാൻ അങ്ങനെ ആണുങ്ങളോട് സംസാരിക്കാർ ഇല്ല”പെട്ടെന്ന് അവൾക് അങ്ങനെ പറയാൻ ആണ് തോന്നിയത്…

“ആഹ് അത്രേ ഉള്ളോ….. നീ എല്ലാരോടും സംസാരിക്കണ പോലെ സംസാരിച്ച മതി…. മീനുനെ പോലെ ഒരു ഫ്രണ്ട് ആയി കണ്ടാൽ മതി…പിന്നെ എനിക്ക് കൊറേ ഗേൾസ് ഫ്രണ്ട്സ് ആയി ഉണ്ട് ട്ടോ ….soo…i can understand girls”മനു പറഞ്ഞപ്പോൾ ന്തോ പോലെ തോന്നി അവൾക്ക്.. ഇവിടെ അങ്ങനെ കൂട്ട് ഇല്ലാത്തോണ്ടല്ലേ തന്നോട് കൂടാൻ വരണേ….. അതിന് മീനു പറയാണ കേട്ട് ഓരോന്ന് ചിന്തിച്ച് മിണ്ടാണ്ടെ നടന്നാലോ… മാളു അവളുടെ തനി സ്വഭാവം തുറത്തെടുക്കാൻ തുടങ്ങി…
“വെറുതെ അല്ല മനുവെട്ടന് പെണുങ്ങളുടെ സ്വഭാവം… പെണുങ്ങളുടെ ഒപ്പം അല്ലെ കൂട്ട്.. കള്ളച്ചിരിയോടെ ഒളികണ്ണിട്ട് അവനെ അവൾ നോക്കി.

“Wat…. പെണുങ്ങളുടെ സ്വഭാവമോ” പെട്ടന്ന് തിരഞ്ഞപ്പോൾ വരമ്പിൽ നിന്നും കാൽ തെറ്റി ദേ കിടക്കണു കണ്ടതിൽ… ചെറിൽ അക്കെ കുളിച്ചു… ഒന്നു പേടിച്ചെങ്കിലും അവന്റെ കോലം കണ്ട് മാളു ചിരിച്ചു….. കേറാൻ ബുദ്ധിമുട്ടുന്ന അവന് പിടിച്ചു കേറാൻ കൈ നീട്ടി കൊടുത്തു അവൾ….. അവളുടെ കൈയിൽ ബലം കൊടുത്ത് കേറാൻ നോക്കിയപ്പോളേക്കും ബാലൻസ് തെറ്റി അവളും അവനും ദേ വീണ്ടും കണ്ടതിൽ….എങ്ങനെയേകയോ എണീറ്റു… മാളൂന്റെ മൊട്ടു വരെ ചെറ് ആയി…. അവന്റെ മേലെ വീണത്കൊണ്ട് അവന്റെ ദേഹത്ത് പറ്റിയ ചെറ് അവിടെ ഇവിടെ ആയതാലത്തെ മാളൂന്റെ ദേഹത്തു ചെറ് ആയില്ല…. മനു പിന്നെ ഒന്നും കൂടി ചെറിൽ കുളിച്ചുന്ന് പറയാം.

“ഇതിപ്പോ സഹായിക്കാൻ വന്ന എന്നെ കൂടി ചെറിൽ മുക്കിലൊ” മാളു മുഖം ചുളിച്ചു
“അപ്പൊ നീ എന്നെ ഒന്നു നോകിയെ…. നീ അങ്ങനെ പറഞ്ഞപ്പോൾ പെട്ടന്ന് തിരിഞ്ഞതല്ലെ…. വേണം വെച്ച് അല്ലാലോ.. “

“അത് ഞാൻ വെറുതെ പറഞ്ഞതല്ലെ മനുവേട്ടാ…. ഇതിപ്പോ ആകെ ചെറ് ആയി… “
“ന്റെ മാളു നിന്റെ മേത്ത് കുറച്ചല്ലേ ഉള്ളു… എന്നെ നോകിയെ “

“വാ…. അവിടെ ഒരു തൊടുണ്ട്… അവിടുന്ന് കഴുകാം” മാളു തോട് ലക്ഷ്യമാക്കി മുന്നേ നടന്നു മനു പിന്നിലും… കഴുകി കഴിഞ്ഞപ്പോഴേയ്ക്കും മനു ആകെ നനഞ്ഞു…. മാളുവിന് പിന്നെ കയ്യും കാലും മാത്രമേ കഴുകേണ്ട വന്നുള്ളൂ.. നാടു ചുറ്റൽ അവിടെ നിർത്തി അവർ വീട്ടിലേക്ക് പോന്നു…. ഉമ്മറത്തിരുന്ന് ദേവി അമ്മയും മുത്തശ്ശിയും അവരുടെ കോലം കണ്ടു സന്ദേഹിച്ചു നോക്കി..

“നിങ്ങൾ നടുചുറ്റാൻ പോയതോ അതോ കണ്ടം പൂട്ടാൻ പോയതോ”ദേവി അമ്മ അവരുടെ കോലം കണ്ട് താടിക്ക് കൈ കൊടുത്തു”നടന്നതെല്ലാം മനു വിവരിച്ചുകൊടുത്തു… പിന്നീടങ്ങോട്ട് മാളുവും മനുവും നല്ല കൂട്ടായി… ദിവസവും മനുനെയും കൊണ്ട് നാട് ചുറ്റൽ ആയി…. അറിയാതെ അവനോടു കൂടുതൽ അടുത്തു…. എപ്പോളോ അവളുടെ മനസ്സ് അവനോട് അടുത്തു…. പലപ്പോഴും ആ മനസ്സിനെ അവൾ ശാസിച്ച് നിർത്തി…. എന്തോ ഒരുതരം ഇഷ്ടം അവനോട് തോന്നിത്തുടങ്ങി…. പിന്നീട് മുത്തശ്ശിയുടെ വീട്ടിലേക്കുള്ള പോക്ക് അവനെ കാണാൻ മാത്രമായി തീർന്നു….. അമ്പലത്തിൽ പോയി വീട്ടിലേക്ക് വെറുതെ ഒന്നു വന്ന് വീണ്ടും തിരിച്ചു പോകും… പിന്നെ വൈകീട്ടെ വരൂ…. ഒരു ദിവസം പോലും അവനെ കാണാതെ ഇരിക്കാൻ പറ്റാതായി.. ഒരുപാട് തവണ അവൻ പോലുമറിയാതെ അവനെ അവൾ പ്രേമത്തോടെ നോക്കിക്കണ്ടു….അവളുടെ ഹൃദയത്തിൻ അടിത്തട്ടിൽ മനു എന്ന കാവ്യം ജന്മം കൊണ്ടു

” ന്തു ടേസ്റ്റാ….ദേവുമ്മ പൊളിയാ.. ദേവുമ്മടെ പായസോം പൊളിയാ”മേൽ ചുണ്ടിന് മേലെ പറ്റിയ പായസം നാവ് കൊണ്ടവൾ നുണഞ്ഞു.

“വല്ലാതെ പോകല്ലേ മാളുസേ….ഈ ദേവുമ്മ പാവം അല്ലെ…. ” കളിയാക്കി ദേവി അമ്മ പറഞ്ഞപ്പോൾ അവൾ ചുണ്ട് കോടി.

” ഞാൻ സത്യ പറഞ്ഞെ…ഹ്ഹ്മ്…. “ചുണ്ട് കൊണ്ട് ഓരോ കോപ്രായം കാട്ടി പറഞ്ഞ അവളുടെ ഗ്ലാസ്സിലേക് കുറച്ചു കൂടി പായസം ഉഴിച്ചു കൊടുത്തുകുടിച്ചികൊണ്ടിരിക്കുമ്പോൾ ആണ് മനു പിന്നിലുടെ വന്ന് തലയ്ക്ക് നല്ല ഒരു കൊട്ട് കൊടുത്തത്… പെട്ടന്നായത് കൊണ്ട് അവൾക് തരിപ്പ് കേറി ചുമക്കാൻ തുടങ്ങി…. കണ്ണീൽ നിന്നും മുകിൽ നിന്നും വെള്ളം വന്നു….ഒന്നു ഭയണെകിലും മനു നെറുകിൽ കൊട്ടി കൊടുത്ത്….. എന്നിട്ടും നിന്നില്ലേ…. ദേവി അമ്മ മുതുക്ക് ഉഴിഞ്ഞു കൊടുന്നുണ്ട് ഒപ്പം മനുനെ ദഹിപ്പിച്ച് നോക്കുന്നുമുണ്ട്…ചുമ ഒകെ മാറി അവൾ ഒന്നു ശെരി ആയപ്പോൾ ആണ് എല്ലാർക്കും സമാദാനം ആയെ…..എന്നിട്ടും അവൾ സംസാരിക്കാൻ പറ്റണില്ല…. കണ്ണും മുഖവും ഒക്കെ ചുമന്നു..

“ന്ത പണിയ മനു നീ കാണിച്ചേ…ശ്വാസം കിട്ടാതെ ആയിരുനെങ്കിലോ” ദേവിയമ്മ ദേഷ്യത്തോടെ മനുവിനെ നോക്കി… മനു ഒന്നും മിണ്ടിയില്ല…മാളൂന് എല്ലാം ശരിയായപ്പോൾ ദേവിയമ്മ അവളെയും കൂട്ടി ഉമ്മറത്തേക് പോയി പിന്നാലെ മനുവും…മനു അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.

“ഇപ്പൊ എങ്ങനെ ഉണ്ട് “

“കൊഴപ്പില്ല “വല്യ താല്പര്യം ഇല്ലാത മാതിരി മാളു പറഞ്ഞപ്പോൾ മനു എഴുനേറ്റ് പോയി അവൾ കുടിച്ച് വെച്ച പായസം എടുത്തോണ്ട് വന്ന് അവൾക്ക് നേരെ നീട്ടി….. മേടിക്കാത്തത് കണ്ടപ്പോ അടുത്ത് ഇരുന്ന് വീണ്ടും കൊടുത്ത് നോക്കി..
“നിക്ക് വേണ്ട…… ദേവുമ്മ ഞാൻ പോവാ”എഴുനേറ്റ് പോയവളുടെ പിന്നാലെ അവനും പോയി.

‘മാളു….. മാളു…..” എത്ര വിളിച്ചിട്ടും അവൾ നിന്നില്ല….. വേഗം ചെന്ന് കൈയിൽ പിടിച്ചു നിർത്തി

“പിണങ്ങിയോ….. സോറി… ഒരു തമാശക്ക് ചെയ്തതല്ലെ… നിനക്ക് തരിപ്പ് കേറും വിചാരിച്ചില്ല “

“നിക്ക് ആരോടും പിണക്കം ഇല്ല…. ഞാൻ പോവാ… “വീണ്ടും പോവാൻ തുനിഞ്ഞവളെ അവൻ പിടിച്ചു തനിക്ക് അഭിമുഖമായി നിർത്തി…..

തുടരും…