സൂര്യകിരണങ്ങൾ മുഖത്ത് പതിഞ്ഞപ്പോൾ അവൻ ഒന്നു മുഖം ചുളിച്ചു….. പതിയെ കണ്ണുകൾ തുറന്നു….. കണ്ണു തിരുമ്മി ഒന്നുകൂടി ചിമ്മി തുറന്നു…. എഴുന്നേറ്റ് തുറന്ന ജനൽ പാളികളിലൂടെ പുറം കാഴ്ചകളിലേക്ക് കണ്ണുനട്ടു……. ഒരു പ്രത്യേക കുളിർ അവനെ വന്നു മൂടി…… വാക്കുകൾക്കതീതമായ പ്രകൃതി സൗന്ദര്യം കണ്ട് അവൻ സ്വയം മറന്ന് അത് ആസ്വദിച്ചു….
ഒരു രാത്രിക്കപ്പുറം ഭൂമിയെ പിരിയാൻ വയ്യാതെ ഉദിച്ച സൂര്യൻ കിരണങ്ങളാൽ വൈരം പോലെ തിളങ്ങുന്ന മഞ്ഞുതുള്ളികൾ പറ്റിച്ചേർന്ന് ഇരിക്കുന്ന നെൽക്കതിരുകൾ നോക്കെത്താദൂരത്തോളം പച്ചപ്പ് നിറച്ചിരിക്കുന്നു…. പാടത്തിന് നടുവിൽ ഒരു കുഞ്ഞുകുളം ഉണ്ട്… ചുറ്റിനും കരിങ്കല്ല് പടുത്ത രണ്ട് കടവുകൾ ഉള്ള ഒരു കുളം… കൃഷി ആവശ്യങ്ങൾക്കായി രണ്ടോമൂന്നോ പമ്പുകൾ കരയിൽ ഷീറ്റ് മൂടി വെച്ചിട്ടുണ്ട്…. ആ കാഴ്ചകൾ അവൻ കൗതുകത്തോടെ നോക്കി നിന്നു… എല്ലാം അവനു പുതുമയുള്ളതായിരുന്നു… മുത്തശ്ശി പറഞ്ഞു കേട്ടുള്ള അറിവ് മാത്രം….
നഗരത്തെ കാഴ്ചകളെകാൾ എത്രയോ അധികം സൗന്ദര്യം ഈ കാഴ്ചകൾക്ക് ഉണ്ടാകുമെന്ന് അവൻ അന്ന് കരുതിയില്ല.. താൻ കുട്ടി ആയിരിക്കുകെയാണ് തന്റെ അച്ഛൻ മുംബൈയിലേക്ക് താമസം മാറ്റുന്നത്.. പഠിച്ചതും വളർന്നതും ഒക്കെ അവിടെ ആണ്.. അധികം ബന്ധുക്കൾ ഇല്ലാത്തതുകൊണ്ട് നാട്ടിലേക്ക് ഈ കാലമത്രയും വന്നില്ല.. താൻ ജോലിക്ക് കേറിയപ്പോൾ ആണ് അച്ഛൻ മരിക്കുന്നത്.. ഒടുവിൽ കേരളത്തിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ മുത്തശ്ശിയുടെ ആവശ്യ പ്രകാരമാണ് അച്ഛന്റെ തറവാട്ടിലേക്കുള്ള ഈ പറിച്ചുനടൽ…
കാര്യസ്ഥൻ വാസുവേട്ടൻ ഇടയ്ക്ക് വന്നു നോക്കുന്നത് കൊണ്ട് വീടിന് അധികം കേടുപാടുകൾ ഉണ്ടായിരുന്നില്ല. എന്നാലും കുറച്ചു മോടിപിടിപ്പിച്ചു.. അമ്മയെയും മുത്തശ്ശിയെയും ഇവിടെ ആക്കിയിട്ട് അന്ന് പോയതാണ്..കമ്പനിയുടെ കൊച്ചിയിലുള്ള ഓഫീസിലേക്ക്.. കഴിഞ്ഞ പ്രോജെക്റ്റിന്റെ ഫോർമാലിറ്റീസ്, വരാൻപോകുന്ന പ്രൊജക്റ്റിന്റെ പേപ്പേഴ്സ് ശരിയാക്കിയപ്പോഴേക്കും രണ്ടാഴ്ച കടന്നുപോയി.. അതിന്റെ ഒരു കുഞ്ഞു പിണക്കം അമ്മക്കുണ്ട്….. ഇപ്പോഴാണ് പിന്നെ തിരിച്ചു വരുന്നത്.. രാത്രി വന്നു കയറിയത് കൊണ്ട് ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങി.. അമ്മയുടെ പിണക്കം തീർക്കാൻ പറ്റിയില്ല..ആഹ്… സമയം കിടക്കല്ലേ ഒക്കെ ശരിയാക്കാം..
അവൻ തോർത്തെടുത്ത് ബാത്റൂമിലേക്ക് കയറി…കണ്ണാടിക്കു മുമ്പിൽ മുടി ചീക്കുംമ്പോളാണ് അമ്മയുടെ പൊട്ടിച്ചിരി കേൾക്കുന്നത്…. ഒപ്പം അപരിചിതമായ ആരുടെയോ സ്വരവും…
അവൻ പതിയെ താഴേക്കിറങ്ങി.. കോണി ഇറങ്ങുമ്പോൾ ആരോ കൊലുസിട്ട ഓടിവരുന്ന ശബ്ദം കേട്ടു… കാലെടുത്ത് ഇടനാഴിയിലേക്ക് വെക്കുമ്പോഴും കാറ്റുപോലെ എന്തോ അവനെ കടന്നുപോയി… ചന്ദനത്തിന്റെയും തുളസിയുടെയും മിശ്ര ഗന്ധം അവന്റെ മൂക്കിലേക്ക് ഇരച്ചു കയറി… ഇരുട്ട് മൂടിയ ആ ഇടനാഴിയിലൂടെ നിഴൽ പോലെ ഒരു രൂപം ഓടി മായുന്നത് അവൻ കണ്ടു…. ഒപ്പം ആ കൊലുസിൻ ശബ്ദവും..
” ആരോടാ അമ്മ സംസാരിച്ചിരുന്നു”..
അവന്റെ ചോദ്യം കേട്ട് അവർ ഒന്നു തിരിഞ്ഞു നോക്കി എന്നിട്ട് വീണ്ടും ജോലിയിൽ ഏർപ്പെട്ടു… അപ്പോഴാണ് അവന് അമ്മയുടെ പിണക്കം ഓർമ്മവന്നത്
” എന്താ ദേവി അമ്മയ്ക്ക് ഒരു പിണക്കം.”പിന്നിലൂടെ കെട്ടിപ്പിടിച്ച് തോളിൽ തലവെച്ച് ദേവി അമ്മയെ നോക്കി
“കൊഞ്ചത്തെ മാറി നിൽക്കു മനു “ദേവിയമ്മ ഗൗരവത്തിൽ ആണ്… പക്ഷെ മനു മാറിയില്ല
“തിരക്ക് ആയത്കൊണ്ട് അല്ലെ….. നേരം പോലെ ഉറങ്ങാൻ പോലും പറ്റുമായിരുന്നില്ല… ഇനി ഞാൻ എവിടെ തന്നെ ഉണ്ടല്ലോ… ഇടക് പോയ മതി ഓഫീസിൽ… “
അവൻ ദേവി അമ്മയെ ഒന്നുകൂടി ഇറുകെ കെട്ടിപിടിച്ചു കവിളിൽ ഒന്ന് മുത്തി… ആ പ്രവർത്തിയിൽ തീരാവുന്ന പിണകമേ ആ അമ്മക് ഉണ്ടായിരുന്നുള്ളു..
“വെറുതെ അല്ല ന്റെ കുട്ടി ആകെ ക്ഷീണിച്ചു… മാറ് അമ്മ ചായ തരാം “ദേവി അമ്മ അവന്റെ കവിളിലൂടെ തഴുകി.
“മുത്തശ്ശി എവിടെ ” മനു നാലുപാടും ഒന്ന് കണ്ണോടിച്ചു
“അമ്മ അമ്പലത്തിൽ പോയി “
” ഒറ്റയ്ക്കോ… അതും വയ്യാതിടത്ത് “
“ഇന്ന് ഒറ്റയ്ക്ക പോയെ…. അല്ലെങ്കിൽ മാളൂട്ടി ഉണ്ടാവും.. ഇന്ന് അവൾ ഇത്തിരി വൈകി” ദേവി അമ്മ അവൻ ചായ കൊടുത്തു
“മാളൂട്ടിയോ അതാരാ “
“ഇപ്പൊ എവിടെ വന്നു പോയില്ലേ ആ കുട്ടി…. വാസു ഏട്ടന്റെ ഏട്ടൻ ചന്ദ്രേട്ടന്റെ മോളാ….. ഒരീസം പാൽ കൊണ്ടുവന്നതാ…. അമ്പലത്തിലേക്ക് മാല ഒക്കെ കെട്ടി കടുക്കുന്നുണ്ട്… കൈയിലെ മാല കണ്ട് ചോദിച്ചു ചോദിച്ചു അമ്മയും അവളും നല്ല കൂട്ടായി.. പിന്നെ ഇപ്പൊ ദിവസോം വരും…. അമ്മേ കൂട്ടി അമ്പലത്തിൽ പോവും തിരിച്ചു എവിടെ കൊടുനാക്കും… അമ്മക്കും അത് ഇപ്പൊ ഒരു ശീലായി.. ” ദേവി അമ്മ ദോശ തവിയിലെക് മാവ്വ് ഉഴിച്ചു ദോശ ചുടാൻ തുടങ്ങി
“എന്ന ഞാൻ പോയി കൊണ്ടുവരാം “മനു പോവാൻ എണീറ്റു
“ഏയ്യ് അത് വേണ്ട… മാളു കൊണ്ട് വരും ” രണ്ട് ദോശ ഒരു പ്ലേറ്റിലേക് ഇട്ട് ഇത്തിരി തേങ്ങ ചുട്ട്ണി ഒഴിച് ദേവി അമ്മ അവനു നേരെ നീട്ടി .
🍁🍁🍁🍁🍁🍁🍁
“എന്നെ കൂട്ടാതെ ഒറ്റയ്ക്ക് പോന്നു ലെ… മുത്തശ്ശിയോട് ഞാൻ പിണക്കാ….. “മാളു മുഖം വീർപ്പിച്ച് തിരിഞ്ഞു നിന്നു
“ഞാനാ നിന്നോട് പിണങ്ങണ്ടെ… വൈകിയപ്പോ ഇനി വരില്ല വിചാരിച്ച ഞാൻ ഇങ്ങോട്ട് പൊന്നെ ” മുത്തശ്ശി ഇലചിന്തിൽ നിന്നു പ്രസാദം എടുത്ത് തോറ്റു… മാളു ഒളിക്കണ്ണിട്ട് മുത്തശ്ശിയെ നോക്കി
“നിനക്ക് വേണോ മാളു ഇത്…. ഗണപതി ഹോമിതിന്റെ പ്രസാദ… പിണക്കം മാറ്റി വന്ന തരാം “
“എപ്പളെ മാറി… ഒന്നു തൊഴുതിട്ട് വരാം ട്ടോ “
മാളു അമ്പലത്തിന്റെ ഉള്ളിലേക്കു ഓടി… പെട്ടന്നു തന്നെ തൊഴുത്തിറങ്ങി പ്രസാദം തൊട്ട് ഗണപതി ഹോമിതിന്റെ പ്രസാദം എടുത്ത് വായിൽ ഇട്ടു..
” പുവാം മുത്തശ്ശി ” കഴിക്കുന്ന തിരക്കിൽ പകുതി വാക്കെ മാളൂന്റെ വായിൽ നിന്നും വന്നുള്ളു
“കള്ള പിണക്കം ആയിരുന്നു ലെ ” മുത്തശ്ശിടെ ആ ചോദ്യത്തിന് , മാളു നന്നായി ഒന്നു ഇളിച്ചു ഒരു കണ്ണ് ഇറുകി കാണിച്ചു…..
തുടരും…