കിലുക്കാംപെട്ടി ~ അവസാനഭാഗം (21), എഴുത്ത്: ശിഥി

ഭാഗം 20 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

തുറന്നിട്ട ജനലിലൂടെ ഇരുട്ടിനെ നീക്കി കൊണ്ട് കടന്നുവരുന്ന നിലാവെളിച്ചത്തിൽ അവന്റെ മുഖം മതിവരാതെ അത്രയും പ്രണയത്തോടെ നോക്കി കിടക്കുമ്പോൾ അന്നും അവൾക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു.

പിറ്റേന്ന് ദേവി അമ്മയോട് ഓരോന്ന് സംസാരിച്ചിരിക്കുമ്പോളാണ് സിന്ധു പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നത്… വേഗം തന്നെ മുകളിലേക്ക് ചെന്നു..അന്ന് കണ്ട മനുവിന്റെ ഡയറിക്ക് വേണ്ടി തിരഞ്ഞു.. അവസാനം കയ്യിൽ കിട്ടുമ്പോൾ ആകാംക്ഷയോടെ ഓരോ ഏടുകളും മറിച്ചുനോക്കി… എല്ലാം തന്നെ കുറിച്ചാണ് പക്ഷേ എവിടെയും തന്റെ പേര് പറഞ്ഞിട്ടില്ല.. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം അവളിൽ വന്നു നിറഞ്ഞു…തിരികെ താഴേക്ക് പോകാൻ തിരിഞ്ഞതും കണ്ടു വാതിലിൽ തന്നെ നോക്കി നിൽക്കുന്ന മനുവിനെ.. ഓടിച്ചെന്ന് കെട്ടിപ്പുണർന്നു.

” ഇത് മൊത്തം എന്നെ കുറിച്ചാണല്ലോ മനുവേട്ടാ..”അവനിൽ നിന്നും അടർന്നു മാറി അവനെ പ്രണയത്തോടെ നോക്കി നിന്നു..

“അല്ല ” ഒട്ടും ഭാവഭേദമില്ലാതെ അവൻ പറഞ്ഞത് കേട്ട് അവൾക്ക് ദേഷ്യം വന്നു.

“കള്ളം പറയണ്ട.. ഇതിൽ പറഞ്ഞത് മൊത്തം എന്നെ പറ്റിയ ” അവളുടെ ശബ്ദം അല്പം ഉയർന്നു.

” നിന്നെക്കുറിച്ച് അല്ല പറഞ്ഞില്ലേ മാളു..ഇത് എനിക്ക് ഇഷ്ടമുള്ള ഒരാളെ കുറിച്ച്.. എന്റെ പ്രാണനെ കുറിച്ച്.. എന്റെ മുത്തശ്ശിയുടെ കിലുക്കാംപെട്ടി യെക്കുറിച്ച.. “

“അത് ഞാൻ അല്ലെ… പിന്നെന്താ അല്ലെന്നു പറഞ്ഞേ”

“നീ അല്ലാത്തോണ്ട്.. ന്റെ മുത്തശ്ശിടെ കിലുക്കമ്പ്പെട്ടിയെ ആണ് എനിക്ക് ഇഷ്ടം നീ ഇപ്പൊ അങ്ങനെ അല്ലയോ… എന്നോട് മിണ്ടാൻ പോലും ഉണ്ടായിരുന്നില്ല..”അവൻ പറയുന്നത് കേട്ട് അവളുടെ മുഖം വീർത്തുകെട്ടി.

“ദേ കൊറേ കാലമായി…ഇനി എന്നെ ദേഷ്യം പിടിപ്പിച്ചാലുണ്ടല്ലോ..” ദേഷ്യത്തോടെ അവനെ നോക്കി യാതൊരു ഭാവഭേദമില്ലാതെ നിൽക്കുന്നവനെ കണ്ടപ്പോ ദേഷ്യം ഇരച്ചു കെയറി..
പെട്ടന്ന് തന്നെ മനു വെട്ടിതിരിഞ്ഞ് പിന്നിലൂടെ ചെന്ന് അവളെ ഉള്ളിലേക്ക് കേറ്റി..

“മാറി നിന്നെ എനിക്ക് പോണം “പോവാൻ സമ്മദിക്കാതെ മുന്നിൽ നിന്നും കളിക്കുന്നവനെ പിടിച്ചു മാറ്റാൻ നോക്കി.

“എങ്ങോട്ടാ??”

“ഞാൻ ഇപ്പൊ പഴയ പോലെ അല്ല എന്നല്ലേ പറഞ്ഞെ… അങ്ങനെ ആയി എന്ന് തോന്നുമ്പോ വന്നാൽ മതി..ഇപ്പൊ ഞാൻ പോവാ “

“അതൊക്കെ ഞാൻ ആക്കി എടുത്തോളാം.. ഇപ്പൊ ഇങ്ങോട്ട് വാ.. പറയട്ടെ “

അവളുടെ കൈയും പിടിച്ചവൻ ബെഡിൽ കൊണ്ടിരുത്തി.. അലമാരയിൽ നിന്നും ഒരു ചെപ്പ് എടുത്തു വന്നു… അവളുടെ കാല് രണ്ട് ബെഡിലേക്ക് കെയറ്റി വെച്ചു..

” ഇപ്പൊ എന്റെ മുത്തശ്ശിടെ കുലുക്കാംപെട്ടി ആയി “അവളുടെ കാലുകളിൽ നിറയെ മുത്തുകൾ പതിപ്പിച്ച ചിലങ്കപോലുള്ള കൊലുസ് അണിയിച്ചവൻ അതിൽ ഒന്ന് മുത്തി..

“മാളു ഐ ലവ് യു ” അത്രയും ആർദ്രമായി അവൻ അത് പറഞ്ഞതും അവൾ അവനെ വാരി പുണർന്നു… തോളിൽ നനവ് പടർന്നപ്പോ മനസ്സിലായി അവൾ കരയുകയാണെന്ന്… പരിഭവവും സംഘടങ്ങളും അവൾ കരഞ്ഞു തീർക്കുമ്പോൾ അകന്നു പോകേണ്ടിരുന്ന അവന്റെ ആ പ്രണയത്തെ അവൻ കരങ്ങളാൽ പൊതിഞ്ഞു പിടിച്ചു..തുലാ മഴയിൽ എന്നോ അവനും അവളിൽ പെയ്തിറങ്ങി.

🍁🍁🍁🍁🍁🍁🍁🍁

വായിച്ച് തീർന്ന് അവൾ ആ ഡയറി നെഞ്ചോട് ചേർത്തപ്പോഴേക്കും അവളുടെ മേലെ ആരോ എന്തോ ഒഴിച്ചു… തിരിഞ്ഞു നോക്കിയതും കണ്ടു കുഞ്ഞിപെണ്ണ് ഡ്രസ്സ് മൊത്തം കളർ ആക്കി അവളെ നോക്കി കൈകൊട്ടി ചിരിക്കണത്..

“ടീ……” കസേരയിൽ നിന്നും ചാടിയെഴുന്നേറ്റ് അവൾ ആ കുഞ്ഞി പെണ്ണിന് പിന്നാലെ ഓടി.

“അയ്യോ… രശിച്ചണെ….” അലറിക്കൊണ്ട് കുഞ്ഞിപെണ്ണ് മുൻപേ ഓടി

മനു ഉമ്മറത്തേക്ക് കേറിയതും കേട്ടു രണ്ട് കൊലുസിന്റെ ശബ്ദം…അവനെ കണ്ടതും കുഞ്ഞി പെണ്ണ് ഓടി അവന്റെ ദേഹത്തേക്ക് കേറി.

“എന്തിനാ കിച്ചുസെ ഇങ്ങനെ ഓടണെ ” മനു ചോദിച്ചപ്പോൾ അവൾ പിന്നിലേക്ക് കൈ ചുണ്ടി കാണിച്ചു…കുഞ്ഞി പെണ്ണിന്റെ പിന്നിലായി ഓടിവന്ന മാളുവിനെ കണ്ട് മനു ഒന്ന് അമ്പരന്നു..

“ഇത് എന്താടി..”മനു കളിയാക്കി മാളുവിനോട് ചോദിച്ചു..

“ദേ നിങ്ങടെ കുട്ടിയോട് ചോദിക്ക് ” ദേഷ്യത്തോടെ മാളു കണ്ണുരുട്ടുന്നത് കണ്ട് കിച്ചു മനുവിന്റെ തോളിലേക്ക് ചാഞ്ഞ് വാ പൊതി ചിരിക്കാൻ തുടങ്ങി..

“നിന്നെ ഇന്ന് ഞാൻ ” മാളു അടുത്തേക്ക് വന്നപ്പോളേക്കും മനു കിച്ചനെ താഴെ നിർത്തി.

“കിച്ചുസെ ഓടിക്കോടാ… അച്ഛാ പിടിക്കാം അമ്മയെ… അച്ഛമ്മടെ അടുത്തേക്ക് ഓടിക്കോ ” മനു മാളുവിനെ പിടിച്ചു വെച്ചത് കണ്ട് കുഞ്ഞി പെണ്ണ് ഒരൊറ്റ ഓട്ടം… അവൾ പോയതും മാളു ദേഷ്യത്തോടെ കുതറി മാറി പിറുപിറുത്തുകൊണ്ട് മുകളിലേക്ക് കേറി പോയി..അവൾ ഡ്രസ്സ്‌ മാറ്റി ഇറങ്ങിയതും മനു അവളെ പിന്നിൽ നിന്നും പുണർന്നു മുടിയിലേക്ക് മുഖം പുഴ്ത്തി.

“വിട്ടോ മനുവേട്ടാ നിക്ക് നല്ല ദേഷ്യം വരണുണ്ട്” കുതറിമാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല..

” എന്തിനാടി ഇത്രക്ക് ദേഷ്യം അവൾ കുഞ്ഞല്ലേ “
“കുഞ്ഞാ പറഞ്ഞിട്ട് ഇങ്ങനെ ഉണ്ടോ വികൃതി.. എന്നിട്ട് കുഞ്ഞാ പോലും “
“ആഹ് അത് ശെരിയ അവളെക്കാൾ ചെറിയ കുഞ്ഞ് ഇതാണെന്ന് ഞാൻ ഓർത്തില്ല ” കള്ളച്ചിരിയോടെ അവന് പറഞ്ഞതും അവൾ ദേഷിച്ച് അവന് അഭിമുഖമായി നിന്നു… മാളു എന്തെകിലും പറയും മുൻപ് അവളുടെ അധരങ്ങളിൽ കവർന്നവൻ അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു.

അവളിലെ കൊലുസിന്റെ താളത്തിൽ അവൻ അവളിൽ പെയ്തിറങ്ങി..ഇന്നുയുള്ള കാലമത്രയും അവൻ ഒരു പ്രണയ മഴയായ് അവളിൽ പെയ്തിടട്ടെ.

(അവസാനിച്ചു )

അപ്പൊ ഈ കഥ എവിടെ തിരുകയാണ്…കഥ എത്രത്തോളം നന്നുയെന്ന് അറിയില്ല.. വല്ലാതെ ബോർ അടുപ്പിച്ചില്ലെന്ന് വിശ്വസിക്കുന്നു… സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒത്തിരി ഒത്തിരി സ്നേഹം 🥰🥰 ഒരുപാട് ഒരുപാട് നന്ദി 😍😍 ഒത്തിരി സ്നേഹത്തോടെ❤️❤️… ശിഥി