കിച്ചണിലും ഹോളിലും ആയി കെട്ടിപ്പിടിച്ച് നിൽക്കുന്ന മമ്മിയെയും അയാളെയും ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് റൂമിൽ നിന്ന് പല സമയത്തും പല വൃiത്തികെട്ട ശബ്ദങ്ങളും കേൾക്കാം……

എഴുത്ത്:- കൽഹാര

“” നോക്ക് ജൂഹി നീ നിന്റെ പപ്പയുടെ സൽപ്പേര് വെറുതെ കൊണ്ട് പോയി കളയരുത്!! ആളുകൾ ഓരോന്ന് ചോദിക്കുമ്പോൾ മനുഷ്യന്റെ തൊലി ഉരിയുകയാണ്!!””

മമ്മി അത് വന്ന് പറയുമ്പോൾ പുച്ഛത്തോടെ അവരെ നോക്കി ഒന്ന് ചിരിച്ചു ജൂഹി..

“” അയ്യോ മമ്മി തന്നെയാണോ ഈ പറയുന്നത്?? എന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് മറ്റാരെക്കാൾ നിങ്ങൾക്കല്ലേ അറിയുന്നത്!! ഒരു മമ്മിയും സ്വന്തം മകളോട് ചെയ്യാൻ പാടില്ലാത്തതാണ് നിങ്ങൾ എന്നോട് ചെയ്തത് അതും സ്വന്തം നിലനിൽപ്പിനുവേണ്ടി എന്നിട്ട് ഇപ്പോൾ എന്നെ ഉപദേശിക്കാൻ വരുന്നോ?? നാiണം കെടുത്തും എന്റെ ഡാഡിയെ അല്ല നിങ്ങളെ!! എന്റെ കഴിവിന്റെ പരമാവധി ഞാൻ നിങ്ങളെ നാiറ്റിക്കും!!! എത്രയൊക്കെ തള്ളി പറഞ്ഞാലും എന്നെ പ്രസവിച്ചത് നിങ്ങളല്ലാതെ ആവുന്നില്ലല്ലോ അതുകൊണ്ട് ആ നാണക്കേട് നിങ്ങളും സഹിക്കണം!!”

ജൂഹി പറഞ്ഞപ്പോൾ കൂടുതൽ ഒന്നും പറയാനില്ലാതെ അവർ അവിടെ നിന്ന് ഇറങ്ങി ഇനി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് തനിക്ക് തന്നെ ദോഷമായി വരും എന്ന് ലേഖയ്ക്ക് അറിയാമായിരുന്നു..

മമ്മി പോയി എന്ന് കണ്ടപ്പോൾ സംഭരിച്ചു വച്ചിരിക്കുന്ന ധൈര്യം എല്ലാം അവൾക്ക് ചോർന്നു തോന്നി.

തന്റെ ഫോണിൽ ഉള്ള പപ്പയുടെ ഫോട്ടോ എടുത്ത് അവൾ അത് നോക്കി ഒരുപാട് നേരം കരഞ്ഞു ഓർമ്മകൾ കുറെ മുന്നിലേക്ക് സഞ്ചരിച്ചു.
പപ്പയും മമ്മിയും താനും കൂടെ ഉള്ള ഒരു സ്വർഗ്ഗം ആയിരുന്നു തന്റെ വീട്..

പപ്പയ്ക്ക് ബിസിനസ് ആണ് ബിസിനസ് നല്ല ലാഭത്തിൽ ആയതുകൊണ്ട് പണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല അതുകൊണ്ട് ഒരു രാജകുമാരിയെ പോലെയായിരുന്നു താൻ വളർന്നത്.

എന്ത് ആഗ്രഹിച്ചാലും കൺമുന്നിൽ കൊണ്ടുവന്ന തരും പപ്പാ.. പക്ഷേ എല്ലാം മാറി പറഞ്ഞത് പെട്ടെന്നായിരുന്നു പപ്പയുടെ ബിസിനസ് തകർന്നു… കടം വന്നു നിറഞ്ഞു.. ഒടുവിൽ ഒരു മുഴം കയറി പപ്പ ജീവനൊടുക്കി.

ഞങ്ങളുടെ വീടുപോലും ബാങ്ക് കാർ കൊണ്ടുപോകും എന്ന അവസ്ഥയായി പക്ഷേ അവിടെ ഞങ്ങൾക്ക് രക്ഷകനായി പപ്പയുടെ കൂട്ടുകാരൻ വന്നു.

അങ്കിൾ ഒരുപാട് പണം മുടക്കി ഞങ്ങളുടെ വീട് ഞങ്ങൾക്ക് തിരിച്ചു തന്നു… പപ്പയെ പോലെ തന്നെ ഞാൻ അയാളെയും കരുതി..

ഒരു ദിവസം സ്കൂളിൽ നിന്ന് വന്നപ്പോൾ കണ്ടത് മമ്മിയുടെ മുറിയിൽ നിന്ന് അങ്കിൾ ഇറങ്ങി വരുന്നതാണ്..

പപ്പയെ ഒരുപാട് സ്നേഹിച്ചത് കൊണ്ടാണെന്ന് തോന്നുന്നു എനിക്ക് ആ കാഴ്ച ഉൾക്കൊള്ളാൻ ആവാതെ പോയത് എന്നാൽ മമ്മി എന്ന് പറഞ്ഞ് മനസ്സിലാക്കി തന്നു വേറെ മാർഗ്ഗമില്ല അങ്കിളിനെ മമ്മി കല്യാണം കഴിക്കാൻ പോവുകയാണ് എന്നൊക്കെ..

കുറെയൊക്കെ മനസ്സിലാക്കി എങ്കിലും ചെറിയൊരു നീരസം ഉണ്ടായിരുന്നു കാരണം എന്റെ പപ്പയുടെ സ്ഥാനത്ത് എനിക്ക് അയാളെ കാണാൻ വയ്യ!! എന്റെ പപ്പയോളം എന്നെ മറ്റാർക്കും സ്നേഹിക്കാനാവില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.

അയാൾക്ക് ഭാര്യയും മക്കളും എല്ലാം ഉണ്ട് പക്ഷേ അവരെല്ലാം അയാളെ ഉപേക്ഷിച്ചു പോയതാണ്… അയാളുടെ മകളുടെ കുഞ്ഞ് എന്റെ ഒപ്പം ആണ്..

ക്രമേണ അയാൾ ഞങ്ങളുടെ വീട്ടിൽ സ്ഥിരതാമസം തുടങ്ങി മമ്മിയും അയാളും ജീവിതം ആസ്വദിക്കാൻ തുടങ്ങി.. പല അവസരങ്ങളിലും ഞാൻ അതിന് ദൃക്സാക്ഷിയായി.. കിച്ചണിലും ഹോളിലും ആയി കെട്ടിപ്പിടിച്ച് നിൽക്കുന്ന മമ്മിയെയും അയാളെയും ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് റൂമിൽ നിന്ന് പല സമയത്തും പല വൃiത്തികെട്ട ശബ്ദങ്ങളും കേൾക്കാം..

കാണാത്തതുപോലെ ഞാൻ എന്റെ റൂമിൽ തന്നെ ഇരിക്കും ക്രമേണ മമ്മിയോട് ഞാൻ സംസാരിക്കുക പോലും ചെയ്യാതെയായി…

പ്ലസ് ടു കഴിഞ്ഞ് എനിക്ക് മാർക്ക് കുറവായതുകൊണ്ട് തൊട്ടടുത്തുള്ള കോളേജിൽ തന്നെ അയാൾ സീറ്റ് വാങ്ങിത്തന്നു അയാൾക്ക് നല്ല പിടിപാട് ഉണ്ടായിരുന്നു….
എന്നാൽ എന്റെ ജീവിതം മുഴുവനായും തകരാൻ പോവുകയാണ് എന്ന് എനിക്കറിയില്ലായിരുന്നു ഒരു ദിവസം പനി കാരണം ഞാൻ കോളേജിൽ പോയില്ല റൂമിൽ തന്നെ കിടന്നു ടാബ്ലറ്റ് കഴിച്ചതിന്റെ ക്ഷീണത്തിൽ പതിയെ ഉറങ്ങി.

പെട്ടെന്നാണ് ദേഹത്തോടെ എന്തോ പോലെ തോന്നിയത് കണ്ണു തുറന്നു നോക്കിയപ്പോഴാണ് അയാളെ കണ്ടത്.. ഞെട്ടിപ്പിടിഞ്ഞ് എഴുന്നേറ്റു എന്നാൽ എന്നെ നിഷ്പ്രയാസം അയാൾ കീഴ്പ്പെടുത്തി.

മൃiഗീയമായി അയാൾ എന്നെ ഭോiഗിച്ചു… പക്ഷേ കൂടുതൽ ഞാൻ തളർന്നുപോയത് ഇതെല്ലാം മമ്മിയുടെ അറിവോടെ ആയിരുന്നു എന്ന് അറിഞ്ഞപ്പോഴാണ്..

അയാൾ ചെയ്തതിനെ പറ്റി ഞാൻ മമ്മിയോട് പറഞ്ഞപ്പോൾ.. ഒന്നും എതിര് പറയേണ്ട മോളെ എല്ലാം അങ്കിൾ പറഞ്ഞതുപോലെ അനുസരിച്ച് ചെയ്തു കൊടുക്കാൻ നോക്ക് അല്ലെങ്കിൽ നമുക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല!!

എന്നായിരുന്നു മറുപടി ഞാൻ ആകെ തകർന്നു പോയി ബാത്റൂമിൽ പോലും പോകാൻ വയ്യാത്ത അവസ്ഥയിൽ പോലും ഞാൻ മമ്മിയുടെ സഹായം ചോദിച്ചില്ല അയാൾ വീണ്ടും എന്റെ മുറിയിലേക്ക് മമ്മിയുടെ അനുവാദത്തോടെ കടന്നുവന്നു.

എന്നെ കീഴ്പ്പെടുത്തി… ഒടുവിൽ ചാiവാൻ വേണ്ടിയാണ് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോന്നത്.. പക്ഷേ ഞാൻ ചiത്താലും തെറ്റ് ചെയ്ത അവർ ജീവിച്ചിരിക്കുമല്ലോ എന്ന് ഓർത്തപ്പോൾ എന്റെ ആ ഉദ്ദേശം വേണ്ട എന്ന് വെച്ചു.

അയാളെക്കാൾ പിടിപാടുള്ള പലരും ഉണ്ടായിരുന്ന നാട്ടിൽ അവർക്ക് എല്ലാം ഞാൻ എന്റെ ശiരീരം കാഴ്ചവെച്ചു അവരെയെല്ലാം എന്റെ കൈപ്പിടിയിൽ ഒതുക്കി എന്നെപ്പോലെ ഒരു ചെറുപ്പകാരി വിചാരിച്ചാൽ ഇവിടെ നടക്കാത്തതായി ഒന്നുമില്ല എന്ന് ഞാൻ മനസ്സിലാക്കി.

ആദ്യം തന്നെ അയാളുടെ ബിസിനസ് തകർത്തു.. ആ സമയത്താണ് അയാൾ മമ്മിയെ എന്റെ അരികിലേക്ക് പറഞ്ഞുവിട്ടത്.. എന്റെ പപ്പയുടെ പേര് ചീ ത്തയാക്കരുത് എന്ന് ഉപദേശിക്കാൻ.. മമ്മിയെ ഞാനും അപമാനിച്ച് ഇറക്കി വിട്ടു…

ക്രമേണ അയാൾ കുത്തുപാള എടുത്തു.. എന്റെ കൂടെയുള്ളവർ അയാളെക്കാൾ വലിയവരായിരുന്നു… ഉടുതുണിക്ക് മറുതുiണിയില്ലാത്ത അവസ്ഥയിൽ അയാളെ എത്തിച്ചു എന്റെ മമ്മി എത്രത്തോളം മിടുക്കിയാണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത് അയാളെ നിർദാക്ഷിണ്യം ഒഴിവാക്കി മറ്റൊരാളെ മമ്മി തേടി കണ്ടുപിടിച്ചു..

പക്ഷേ പിന്നീടുണ്ടായത് എന്നെപ്പോലും ഞെട്ടിച്ച സംഭവമായിരുന്നു ഉപേക്ഷിച്ച തിന്റെ ദേഷ്യത്തിൽ ഒരു ദിവസം അയാൾ മമ്മിയെ വെiട്ടി കൊiലപ്പെടുത്തി..

വീട്ടിൽനിന്ന് അയാളെ ഇറക്കി വിട്ടിട്ടുണ്ടായിരുന്നു മമ്മി… ആ ദേഷ്യത്തിന് അയാൾ വീടിനു പുറകിൽ ഒരു കiത്തിയുമായി കാത്തിരുന്നു മമ്മി രാത്രി ആരുടെയൊക്കെയോ കൂടെ വന്ന് ഇറങ്ങി.

അയാൾ കiത്തിയുമായി മമ്മിയുടെ നേരെ ചാടി കൂടെ വന്നയാൾ രക്ഷപ്പെട്ടു.. എന്നാൽ മമ്മിയെ അയാൾടെ ദേഷ്യം തീരുന്നത് വരെ കുiത്തി.. എല്ലാ തെളിവുകളും അയാൾക്ക് എതിരായതുകൊണ്ട് പോലീസ് അയാളെ അറസ്റ്റ് ചെയ്തു..

ഏതായാലും ഞാൻ കൊടുക്കണമെന്ന് തീരുമാനിച്ചത് ദൈവം ആയിട്ട് തന്നെ കൊടുത്തു.. അതിൽ എന്റെ കരങ്ങളും ഉണ്ടായിരുന്നു എന്ന് മാത്രം.

ഇപ്പോൾ അയാൾ നരകിക്കുന്നുണ്ട് ജയിലിൽ കിടന്ന് ഇരട്ട ജീവപര്യന്തമാണ് അത് അയാൾ മiരിച്ചാലും തീരില്ല..

ജീവിതം മടുത്തപ്പോൾ ഞാൻ ഒരു ആശ്രമത്തിൽ എത്തി അനാഥാരായ ഒരുപാട് കുഞ്ഞുങ്ങൾ ഇവിടെയുണ്ട്.. ഇനി അവർക്കൊരു അമ്മയും ചേച്ചിയും ഒക്കെയായി ഇവിടെ നാളുകൾ തള്ളി നീക്കാൻ ആണ് എന്റെ തീരുമാനം..എന്റെ ജീവിതം കൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടാകുമെങ്കിൽ അത് അങ്ങനെയാവട്ടെ…