നന്മ
രചന: വിജയ് സത്യ
” സഹോദരി നീ അകത്ത് ഇരിക്കൂ… ഞാൻ ജോലിക്ക് പോവുകയാണ്.. വൈകിട്ട് തിരിച്ചു വരും. ഉച്ചയ്ക്കുള്ള ഭക്ഷണം ഫ്രിഡ്ജിൽ എടുത്ത് ചൂടാക്കി കഴിക്കുക.. തൽക്കാലം ഞാൻ ഡോർ പുറത്തുനിന്ന് പൂട്ടുകയാണ്. വിരോധമുണ്ടോ….? “
അയാൾ കശ്മീരി ഭാഷയിൽ അവളോട് ചോദിച്ചു
“ഓക്കേ ജീ സാബ് ..ആവോ… ജാനേ കാ ബാത് “
പോയിട്ടു വരൂ എന്ന് അവൾ സമ്മതിച്ചു.
അയാൾ അവളെ ഫ്ലാറ്റിനകത്താക്കി പുറത്ത് നിന്നും ഡോർ ലോക്ക് ചെയ്തു ലിഫ്റ്റ് വഴി താഴേക്കിറങ്ങി..!
ഫ്ലാറ്റിന്റെ അടിയിൽ കാർ പാർക്കിങ് ഏരിയയിൽ നിന്നും ഫ്ലാറ്റിലെ മറ്റുള്ളവരുടെ അനേകം കാറുകൾക്കിടയിലൂടെ സ്വന്തം കാറിനടുത്തേക്ക് നടന്നു …
കഴിഞ്ഞ രാത്രിയിൽ ജമ്മുവിൽ നിന്നും ജോലി കഴിഞ്ഞു വരുമ്പോൾ വിജനമായ ഒരു സ്ഥലത്തു നിന്നും റോഡിലേക്ക് ഒരു കറുത്ത വസ്ത്രം അണിഞ്ഞ രൂപം ഓടിയണഞ്ഞു തന്റെ കാറിനു കൈ കാണിച്ചു .
കാർ അടുത്തെത്തിയപ്പോൾ പർദ്ദ അണിഞ്ഞ ഒരു പെണ്കുട്ടിയാണെന്നു മനസിലായി.
“ബചാവോ ഭയ്യാ ..ബചാവോ ..”
രക്ഷിക്കണേ.. ചേട്ടാ …രക്ഷിക്കണേ എന്ന്അ വൾ കേണു തൊഴുതു പറയുന്നു…കണ്ണീർ ഒലിപ്പിക്കുന്നുമുണ്ട് …..കാര്യമറിയാതെ താൻ പകച്ചു…!
“ഭയ്യാ ബചാവോ ..മുജേ കശ്മീർ ടൌൺ മേ ഡ്രോപ്പ് യേ ക്യാ മേരാ ബസ് മിസ്സ് ഹോഗയാ ..?”
അവൾക്കു പോവേണ്ട ബസ് മിസ്സായിരിക്കുന്നു ,അതുകൊണ്ട് തന്നെ കശ്മീർ ടൗണിൽ വിടാൻ സാധിക്കുമോ എന്നാണ് ചോദിക്കുന്നത് .
ഈ രാത്രിയിൽ ഈ സുന്ദരികുട്ടിയെ ഒറ്റയ്ക്ക് വിട്ടു പോകാൻ അയാൾക്ക് മനസ്സുവന്നില്ല.
കാശ്മീരിലെ ഇന്ന് നടമാടുന്ന സ്ഥിതി ഗതി അനുസരിച്ച് ഇതൊക്കെ വയ്യാവേലികൾ ആവും.
അതുകൊണ്ട് പലരും പലതും കണ്ടില്ലെന്ന് നടിച്ചു ജീവിക്കുകയാണ് ഇവിടെ…
പക്ഷേ ഇതൊരു പെൺകുട്ടിയാണ്…അയാളോർത്തു ഒരു സഹായം അല്ലേ.. കൂടുതൽ ചിന്തിച്ചാൽ വ്യക്തിത്വത്തിന് വില ഇല്ലാതാകും. ജീവിക്കാൻ പറ്റില്ല..
” ആവോ ….”
ഡോർ തുറന്നു കൊടുത്തു . കാറിന്റെ പിറകിൽ കയറി അവൾ ഇരുന്നു..!
കൃഷ്ണകുമാർ ഡോർ അടച്ചു യാത്ര തുടർന്നു .
അവളുടെ കൈയിൽ ആകെ ഉള്ളത് ഒരു കോളേജിൽ പഠിക്കുന്ന കുട്ടികൾ ഉപയോഗിക്കുന്ന ബാഗ് മാത്രമാണ്.
“ബാഗ് കാ അന്തർമെ ക്യാ ഹേ?”
നിന്റെ ബാഗിനുള്ളിൽ എന്താണ്അ വൻ ചോദിച്ചു.
“മേരെ കോളേജ് ബുക്സ് സാബ് “
കാർ കശ്മീർ ടൗണിൽ എത്തിയിട്ടും അവൾ ഇറങ്ങാതെ ഇരിക്കുന്നതുകൊണ്ട് അയാൾ ചോദിച്ചു
“ഇറങ്ങുന്നില്ലേ? “
ഒരു പൊട്ടി കരച്ചിലായിരുന്നു മറുപടി.
വിശദമായി അന്വേഷിച്ചപ്പോൾ മനസിലായി .വംശഹiത്യ നടത്തുന്ന തീiവ്രവാiദികളിൽ നിന്നും രക്ഷപെട്ടു വരുന്ന വഴിയാണ് തന്റെ കാർ കണ്ടു അവൾ കൈ കാണിച്ചത്..!
അവളുടെ കുടുംബത്തിൽപെട്ട ഏവരെയും അiക്രമികൾ വെiടിയുiതിർത്തു വധിച്ചു .
കോളേജിൽ പോയി വരികയായിരുന്ന അവൾ വഴിയിൽ വെച്ച് വിവരം മണത്തറിഞ്ഞു .
പിന്നെ കണ്ണിൽ കണ്ട വഴിയിലൂടെ ഓടി രക്ഷപെടുകയായിരുന്നു… അങ്ങനെ യാണ് തന്റെ വണ്ടിക്ക് മുമ്പിൽ വന്നു പെട്ടത്.
വൈകിട്ട് അയാൾ ഡ്യൂട്ടി കഴിഞ്ഞു വേഗം വന്നു .
കൈയിൽ പെൺകുട്ടിക്കുള്ള ഭക്ഷണം കരുതിയിരുന്നു .
ഫ്ലാറ്റിന്റെ ഡോർ തുറന്നു .അകത്തു കയറി.
പെൺകുട്ടി ബെഡിന്റെ ഒരു മൂലയിൽ ചുരുണ്ടു കിടക്കുകയാണ്.
ഗാഢ നിദ്രയിൽ ആണ്…ഇന്നലെ കുറെ വൈകിയാണ് പെൺകുട്ടിയെയും കൊണ്ട് ഫ്ലാറ്റിൽ എത്തിയത് .
താൻ തറയിൽ കിടന്നു അവൾക്കു ബെഡ് ഒഴിഞ്ഞു കൊടുത്തു .
പാവം ചിലപ്പോൾ സംiഭ്രമം കാരണം ഇന്നലെ ശരിക്കും ഉറങ്ങിയിട്ടുണ്ടാവില്ല .അതു കൊണ്ടാവും ഇപ്പോൾ ഉറങ്ങുന്നത്…ഉറങ്ങട്ടെ..! അയാൾ കരുതി..
കതക് അകത്തു നിന്നും കൂട്ടിയിട്ട് അയാൾ വസ്ത്രം മാറി കുളിക്കാനായി ബാത്‌റൂമിൽ കയറി..
തണുത്ത വെള്ളം തലയിൽ വീണപ്പോൾ എന്തെന്നില്ലാത്ത ഉന്മേഷം തോന്നി .
അയാൾ കുളികഴിഞ്ഞു വന്നപ്പോൾ അവൾ ഉണർന്നു ബെഡിൽ ഇരിക്കുകയായിരുന്നു .
അയാളെ കണ്ടപ്പോൾ അവൾ ചിരിക്കാൻ ശ്രമിച്ചു .
എങ്കിലും ഭയം മൂലം അതു വിഫലമായി .
അയാൾ കൊണ്ടുവന്ന പൊതികളിൽ ഒന്ന് അവൾക്കുള്ള വസ്ത്രങ്ങൾ ആയിരുന്നു..
രണ്ടു ജോഡി ചൂരിദാർ .പിന്നെ അത്യാവശ്യം പെൺകുട്ടികൾക്ക് വേണ്ടുന്ന മെറ്റിരിയൽസ് കൂടി ആണ്! അതിൽ എല്ലാം പെടും .
” സ്‌നാന യേ ക്യാ ബെഹൻ ?”
കുളിക്കുന്നില്ലേ സഹോദരി.
“നഹീ ..”.
ഇല്ല
അവൾ നാണത്തോടെ പറഞ്ഞു
” ക്യു നഹീ …കരോ ..ഇസ്ക അന്തർ പൂരാ സമാന് ഹി …”
കുടിച്ചോളൂ അതിനുവേണ്ടുന്ന സാധനങ്ങളൊക്കെ അതിനുള്ളിൽ ഉണ്ട്.
അവൻ കൊണ്ടുവന്ന സാധനങ്ങൾ ഒക്കെ അവളെ ഏല്പിച്ചു .
അതു വാങ്ങിച്ച് ഓരോന്നും നോക്കുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു വരുന്നത് അവൻ കണ്ടു.
അതിൽ നിന്നും ബാത് ടവ്വലും മാറാനുള്ള വസ്ത്രങ്ങളും എടുത്തു അവൾ കുളിക്കാൻ കയറി..
അയാളോർത്തു നാട്ടിൽ ഇപ്രാവശ്യം പോയിട്ടു എന്തോരം പെൺകുട്ടികളെയാണ് പെണ്ണുകാണാൻ പോയത് …
കാഴ്ച്ചയിൽ പെൺകുട്ടികൾക്ക് അവനെ ഇഷ്ടപ്പെടുന്നു… പക്ഷെ ജോലി അങ്ങ് ഉത്തരേന്ത്യയിൽ ആണെന്നറിയുമ്പോൾ അവരുടെ മുഖം മങ്കുന്നു
ആർക്കും കാശ്മീരിൽ ജോലിയുള്ള പയ്യനെ വേണ്ട
ഇവിടെ ഉള്ള സൺഫ്ലവർ ഓയിൽ മിൽസിൽ ജനറൽ മാനേജർ പോസ്റ്റിൽ ആണ് താനെന്നു പറഞ്ഞിട്ടും കേരളത്തിലെ പെൺകുട്ടികളുടെ ഒരു പരട്ട തiന്ത വരെ തന്റെ ഒന്നര ലക്ഷം ശമ്പളത്തെ വക വെച്ചില്ല .
കമ്പനി വക ചിലവിൽ ഫ്ലാറ്റിൽ രാജകുമാരനെ പോലെ കഴിയുന്ന തന്റെ ഔന്നിത്യം പുച്ഛമാണ് ഈ കേരളത്തിലെ വിവാഹ കമ്പോളത്തിൽ..!
അതിന്റെ നൈരാശ്യത്തിൽ ആണ് താനുള്ളത് ഇപ്രാവശ്യം നാട്ടിൽ പോയിട്ടു വന്നതിനു ശേഷം..!
അങ്ങനെ ഇരിക്കെ ആണ് ഇന്നലെ ഈ പുതിയ കുരിശു വന്നു വണ്ടിക്കു ചാടിയത് .
പോലീസിൽ അറിയിച്ചാലോ എന്നു വിചാരിച്ചു .
അവരിവളെ കണ്ടമാത്രയിൽ കൊണ്ട് പോയി സ്റ്റേഷനകത്തിട്ട് ചാ iമ്പും .
അതു കാശ്മീരിൽ കിടക്കുന്ന തനിക്കു നന്നായറിയാം .
“ഗുരുവായൂരപ്പാ ഇതാരാ മുന്നിൽ നിൽക്കുന്നത് ..?”
പർദ്ദയിൽ നിന്നും താൻ വാങ്ങിച്ച ചൂരിദാറിലേക്കു വന്നപ്പോൾ പെൺകുട്ടി ..ഈശ്വര ….ദേവിയായ പോലെ..!
അന്തം വിട്ട് വാ പൊളിച്ചു നിൽക്കുന്ന അവനെ നോക്കി അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു
“കൈസേ ഹി ഷാബ് ..അച്ചീ ഹി ..?”
“പിന്നല്ലാതെ ..സുന്ദരി തന്നെ ..അച്ചീ ഹി “
അവൻ കൈ കൊണ്ട് നന്നായിട്ടുണ്ട് എന്നുള്ള ആംഗ്യം കാണിച്ചു പറഞ്ഞു..
ഏകദേശ അളവ് പറഞ്ഞ് എടുത്തതാണ്. പക്ഷേ ഇത്രയും കംഫർട്ട് ആയി മാച്ച് ആവും എന്ന് വിചാരിച്ചില്ല..
“മുജെ ബി കമാൽ ഹുവാ.. മെ നഹി ആത്താ..ഹേ…! ഫിർ ഇത്നാ കറക്റ്റ് സൈസ് കൈസേ പക്കട സാബ് “
എനിക്കും അത്ഭുതം തോന്നുന്നു ഇത്രയും കറക്റ്റ് ആയ സൈസ് ഞാൻ വരാതെ പോലും എങ്ങനെ എടുക്കാൻ പറ്റി സാബിന്..?അതും പറഞ്ഞു?അവൾ ചിരിച്ചു…. മുത്തു പൊഴിയുന്ന ആ ശബ്‌ദം .. ഗോതമ്പു നിറമുള്ള മുഖം…. വiശ്യതയാർന്ന രൂപം… അയാൾക്ക് തന്റെ ജീവിതത്തിലെ ഈ മാറ്റങ്ങൾ വിശ്വസിക്കാൻ പറ്റാണ്ടായി
ഭക്ഷണ പൊതി കാണിച്ചു കഴിക്കാൻ പറഞ്ഞു.
അവൾ അതെടുത്തു വീതം വെച്ചു രണ്ടു പ്ലേറ്റുകളിൽ ആക്കി ഒന്ന് അയാൾക്ക് നൽകി.
മറ്റേതു അവൾ കഴിച്ചു .
അയാളും അവളും ഹിന്ദിയിൽ ഒരുപാടു സംസാരിച്ചു .അയാളുടെ എല്ലാ സംശയങ്ങളും നീങ്ങി .
” നാട്ടിലെ അവസ്ഥ ഇങ്ങനെയൊക്കെ ആയാൽ അപ്പോൾ നിനക്ക് ഇനി എങ്ങനെ ആണ് ജീവിക്കാൻ കഴിയുക ..?”
“എവിടെ നിന്നെങ്കിലും കോളേജിൽ പോകാമെന്നു വെച്ചാൽ അവിടെ തന്നെ വിഘടനവാiദികളുടെ ചാiരന്മാർ ഉണ്ടല്ലോ. അവർ നിന്നെ ഒiറ്റിക്കൊടുക്കും. “
“അതെ ജി സാബ്.. “
“തത്കാലം നിനക്ക് ഒരു ഒളിത്താവളം അത്യാവശ്യം . അല്ലെ? “
“വേണം… തീiവ്രവാiദികൾ എന്നെ കണ്ടെത്തും. അവരുടെ കൈയിൽ കിട്ടിയാൽ കൊiല്ലും .”
അവൾ ഭയത്തോടെ പറഞ്ഞു .
“അപ്പോൾ പിന്നെന്താ പരിപാടി .?”
“സാബിന് എന്നെ നോക്കാൻ പാടാണോ അങ്ങെനെ എങ്കിൽ എന്നെ അടുത്ത ടൗണിൽ വിട്ടേക്ക് ..ഞാൻ എങ്ങനെയെങ്കിലും ജീവിച്ചോളാം .?”
അവൾ ഇത്തിരി സങ്കടം കലർന്ന ശബ്ദത്തിൽ പറഞ്ഞു
“എങ്ങനെ ..?”
അയാൾ തിരക്കി.
“ഞാനൊരു പെണ്ണല്ലേ ..ബാക്കി ഞാൻ പറയണോ ..?”
“അതൊന്നും വേണ്ട ..എനിക്കു നിന്നേ പോറ്റാൻ യാതൊരു മടിയുമില്ല .നാട്ടിലെ അവസ്ഥ ശാന്തമാകും വരെ നിനക്കിവിടെ കഴിയാം. കുട്ടി..”
അവൾക്കു അതു ആശ്വാസമായി .ഭക്ഷണം കഴിഞ്ഞു ടീവി ഓൺ ചെയ്തു..
അവൾ .പകൽ മുഴുവനും അവൾ ടീവി കണ്ടിട്ടുണ്ടാകുമെന്നു അയാൾക്ക് തോന്നി .
ഇവിടെ വന്നിട്ട് ടീവി ഓപ്പറേറ്റ് ചെയ്യുന്ന രീതിയും ,വേഗതയും അതാണ് സൂചിപ്പിക്കുന്നത്..
ഇടയ്ക്ക് തീiവ്രവാiദികൾ വളഞ്ഞ അവളുടെ ഗ്രാമത്തിന്റെ ന്യൂസ് കണ്ടു .
പട്ടാiളം പ്രത്യാക്രമiണത്തിനു മുതിരുന്നതേ ഉള്ളു .ഇനിയും നാളുകൾ ഏറെ പിടിക്കും ക്രമസമാധാനം ആ നാട്ടിൽ പുനഃസ്ഥാപിക്കപ്പെടാൻ !
രാത്രിയിൽ ഉറങ്ങാനായി തറയിൽ കോiപ്പ് കൂട്ടുന്നത് കണ്ടു അയാൾ പറഞ്ഞു .
“തറയിൽ ഞാൻ കിടന്നോളാം സഹോദരി ബെഡിൽ കിടന്നോളു .”
“വേണ്ട സാബ് ..ഞാൻ തറയിൽ കിടന്നോളാം .സാറിനെ പോലുള്ള ഒരു പുരുഷനെ തറയിൽ കിടത്തി എനിക്കു കട്ടിലിൽ കിടക്കേണ്ട .”
അവൾ വാശി പിടിച്ചു തറയിൽ വിരി വിരിച്ചു കിടന്നു..
മനസില്ലാമനസോടെ അയാൾ ബെഡിൽ കിടന്നു .
രാത്രിയിൽ എപ്പോഴോ അയാൾ ഉറക്കമുണർന്നു…
അയാൾ പെൺകുട്ടി കിടക്കുന്നിടത്തു നോക്കി .അവിടെയില്ല .
ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്‌ദം കേൾക്കുന്നുണ്ട് .
‘എന്തു പറ്റിയതായിരിക്കും ‘അയാൾ ചിന്തിച്ചു .റൂമിൽ ലൈറ്റ് ഇട്ട് .അപ്പോൾ അയാൾ കൊണ്ടുവന്ന നാപ്കിൻ പാഡ് പൊട്ടിച്ചു മേശയിൽ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടു .
ഒരെണ്ണം അതിൽ നിന്നും എടുത്തിട്ടുണ്ട് . പാവം പിiരീയേഡ് ആയിട്ട് ഉണ്ടാവാം.. താൻ കണ്ടറിഞ്ഞു വാങ്ങിച്ചത് നന്നായി..
അയാൾ വേഗം ലൈറ്റ് ഓഫ് ചെയ്തു കട്ടിലിൽ കിടന്നു മേലിൽ പുതപ്പ് വലിച്ചിട്ടു .
രാവിലേ കോഫിയും റെഡിയാക്കി അവളാണ് അയാളെ വിളിച്ചുണർത്തിയത്.
അയാൾക്ക് സന്തോഷമായി. വീട് വിട്ടാൽ പിന്നെ ഇത്തരം കാര്യങ്ങൾ സ്വയം ഉണ്ടാക്കി ശീലിച്ച അയാൾക്ക് അതൊരു നല്ല അനുഭവമായി.
അന്ന് വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ കിച്ചണിലേക്ക് അത്യാവശ്യം വേണ്ടുന്ന പാത്രങ്ങൾ, പച്ചക്കറികൾ കറിക്കൂട്ടുകൾ അരി, ഗോതമ്പു പൊടി തുടങ്ങി പല വ്യഞ്ജനങ്ങൾ, പിന്നെ ഇത്തിരി ഇറച്ചിയും വാങ്ങിച്ചു കൊണ്ടാണ് വന്നത്.
ഡോറിന് മുന്നിലെത്തി ചാവി ഇട്ടു ഫ്ലാറ്റിന്റെ പുറത്തു നിന്നും ലോക്ക് ചെയ്ത ഡോർ തുറക്കുമ്പോൾ അയാൾക്ക് ചെറിയ കുറ്റബോധം തോന്നി.
പൂട്ടിയിട്ട് പോയത് ശരിയായോ…. തൽക്കാലം ശരിതന്നെ…അല്ലാണ്ട് ഒരു പെൺകുട്ടിയെ കേറ്റി ഫ്ലാറ്റിൽ താമസിപ്പിച്ചെന്നു അയൽ ഫ്ലാറ്റുകാർ കണ്ടാൽ എന്തുകരുതും.
പൂട്ടിയിട്ടു പോകുന്നത് തെറ്റ് തന്നെയാണ്. പക്ഷേ ഇവിടെ പെൺകുട്ടിയുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്.. മറിച്ചാണെങ്കിൽ. ഈ അവസരത്തിൽ പലായനം ചെയ്ത് വന്ന ഒരു പെൺകുട്ടി തന്റെ ഫ്ലാറ്റിൽ ഉണ്ടെന്നറിഞ്ഞാൽ പ്രശ്നമാകും.
തന്നെക്കൾ ഈ കുട്ടിയുടെ ജീവനെയും നിലനില്പിനെയും ആയിരിക്കും അത് കൂടുതലായി ബാധിക്കുക.
എവിടേം വരെ ചെല്ലുമെന്നു നോക്കാം. അയാൾ മനസിനെ സാന്ത്വനം ചെയ്തു.
മുറിയിലാകെ പരിമളം വർധിച്ചിരിക്കുന്നു. മേശ പുറത്ത് അലക്കി തേച്ച ഷർട്ടുകൾ അട്ടിയായി വെച്ചിരിക്കുന്നു.
കൂടാതെ പാന്റ്സും. അവൾ വാഷിങ് മെഷിനിൽ എല്ലാം അലക്കി എടുത്തു അയേൺ ചെയ്തു വെച്ചിരിക്കുന്നു.
അയാളെ കണ്ടു അവൾ ഇരുന്നിടത്തു നിന്നും പുഞ്ചിരി തൂകി എഴുന്നേറ്റ് നിന്നു.
“വേണ്ട ഇരുന്നോളു..ബെഹൻ “
എന്ന് പറഞ്ഞു അയാൾ സാധനങ്ങൾ കിച്ചണിൽ കൊണ്ട് വെച്ച് വന്നിട്ട് അവളോട് വീണ്ടു പറഞ്ഞു.
“കൃതിക.. ബെഹൻ ഇനി നമ്മൾക്ക് ഭക്ഷണം ഇവിടെ തന്നെ ഉണ്ടാക്കി കഴിക്കാമല്ലോ.. വെറുതെ ഇരുന്നു മുഷിയേണ്ടല്ലോ.. അല്ലെ?”
“സാബ് ഞാനത് പറയാനിരിക്കുകയായിരുന്നു. താങ്ക്സ് “
ഓംലെറ്റും ജ്യൂസ് മാത്രമേ ഇന്നു വരെ അയാൾ ആ കിച്ചണിൽ പാചകം ചെയ്തിരുന്നുള്ളൂ. ബാക്കിയൊക്കെ പാഴ്സൽ കൊണ്ടുവന്ന് കഴിക്കുകയാണ് പതിവ്…
അവിടെ ചോറ് വേവുകയും ചപ്പാത്തി ഉരുളുകയും കശ്‍മീരി ചില്ലി ചേർത്ത കറിയൊരുങ്ങുകയും ചെയ്തു.
ആദ്യമായി അയാൾ പണ്ഡിറ്റ് സ്ത്രീകളുടെ പാചക കൈപ്പുണ്യം എന്തെന്നറിഞ്ഞു.
ചിക്കൻ കറി നന്നായി വച്ചിരിക്കുന്നു.. പക്ഷേ അവൾ തൊട്ടു നോക്കിയിട്ടില്ല.. അവർക്ക് നിഷിദ്ധം ആണത്രേ.. മാംസം..
അവൾ കഴിക്കുന്നത്പ ച്ചക്കറിയും തൈരും ഒക്കെ കൂട്ടിയുള്ള തനി ബ്രാഹ്മണൻ ഭക്ഷണം..!
പിറ്റേന്ന് വൈകിട്ട് വരുമ്പോൾ എക്സ്ട്രാ ഒരു ബെഡും വിരികൾ തലയിണ എന്നിവ കൂടി അയാൾ വാങ്ങിച്ചു.
കൃതിക നിലത്തു കിടക്കുന്നത് അയാൾക്ക് സഹിക്കാനായില്ല. ആകെ കൂടി ഒരു ഉത്സാഹവും സന്തോഷവും ആ ഫ്ലാറ്റിൽ നിറഞ്ഞു നിന്നു.
അന്ന് അയാൾ വരുമ്പോൾ ഒരു പട്ടു സാരിയും ബ്ലൗസ് സെറ്റ് കൊണ്ടാണ് വന്നത്.
“കൃതിക ഇതൊന്നു അണിഞ്ഞു നോക്കൂ “
അവൾ ആ സാരിയുടുത്തു ബ്ലൗസുമണിഞ്ഞു.
ഒരു ഐശ്വര്യ ദേവതയെ പോലെ തോന്നി..
“കൊള്ളാം കൃതിക നന്നായി ചേരുന്നു. “
“താങ്ക്സ് സാബ്… “
“പ്ലീസ് ബെഹൻ കൃതിക ഇനി എങ്കിലും എന്നെ ഇങ്ങനെ വിളിക്കരുതേ.. “
“പിന്നേ..? “
അവൾ കൗതുകത്തോടെ ചോദിച്ചു. കൃഷ്ണ കുമാർ എന്നാണ് അയാളുടെ പേര് എങ്കിലും എല്ലാരും കിഷൻ എന്നാണ് വിളിക്കുക.
“കിഷൻ.. എന്ന് വിളിച്ചാൽ മതി., “
“അപ്പോൾ കിഷൻ ഭയ്യാ എന്ന് വേണ്ടേ.. “
” വേണ്ട കൃതിക.. ഒൺലി കിഷൻ.. ഓക്കേ “
“ഉം ഓക്കേ കിഷൻ ജി “
“ജി യും വേണ്ടാട്ടോ.. “
“ഉം… കിഷൻ. കിഷൻ “അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു മന്ത്രിച്ചു.
പെങ്ങൾ ഇല്ലാതിരുന്ന കൃഷ്ണകുമാർ ഒരു സഹോദരിയെ പോലെ അവളെയും കൊണ്ട് ദിനങ്ങൾ തള്ളി നീക്കി.
മാസങ്ങളോളം അങ്ങനെ കഴിയവേ കൃതികയിൽ കിഷനോട് പ്രേമം ഉദിച്ചു.
പലപ്പോഴും പ്രിപോസൽ ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോൾ ഒക്കെ കിഷന്റെ ബെഹൻ വിളി അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
എങ്കിലും അവളുടെ ഉള്ളിൽ കിഷൻ തന്റെ പതിയാണെന്നു തന്നെ ഉറച്ചു വിശ്വസിച്ചു.
കിഷനെ ഭർത്താവാക്കി ശിഷ്ടകാലം കഴിച്ചു കൂട്ടുകയാണ് ഈ അവസരത്തിൽ നല്ല ബുദ്ധിയെന്നു അവൾക്കും തോന്നി തുടങ്ങി.
പല രാത്രികളും അവൾ നേരെ ഉറങ്ങാതെയായി.
കിഷനുള്ള ഭക്ഷണമുണ്ടാക്കി അവൾ ബെഡിൽ ഇരുന്നും കിടന്നും സമയം പോക്കും.
ഫ്ളാറ്റിലെ ജീവിതം ഏറെ കുറെ ബോറടിപ്പികുന്നുണ്ടെങ്കിലും കിഷനൊത്തുള്ള കുറെ ഭാഗങ്ങൾ രസകരവും ആനന്ദകരവുമായി അവൾക്ക് തോന്നി.
പാതിരാത്രിയിൽ കിഷൻ ഒരു പ്രാവശ്യം എന്നും ഒന്നിന് വേണ്ടി ടോയ്ലറ്റ് യൂസ് ചെയ്യാൻ പോകാറുണ്ട് എന്ന് അവൾക്കറിയാം.
ഈ പുരുഷന്മാരെ എങ്ങനെയാണ് വീഴിക്കുക. അവളാലോചിച്ചു. ചെല്ലമ്മ പറഞ്ഞുതന്ന പല പുരാണ കഥകളിലും പല അടവുകളും അവളോർത്തു കിടന്നു.
അന്ന് രാത്രി കിഷൻ എഴുന്നേറ്റ് ബാത്‌റൂമിൽ പോകാൻ ഉള്ള നേരം കാത്തു അവൾ ഉറങ്ങാതെ കിടന്നു.
കിഷൻ എഴുന്നേറ്റ് ലൈറ്റ് ഇട്ടു. കൃതിക കിടക്കുന്ന ബെഡിലേക്ക് ഒന്ന് നോക്കിയതേ ഉള്ളു.
അയാൾ വേഗം കണ്ണ് പിൻവലിച്ചു. കൃതികയുടെ വസ്ത്രങ്ങൾ ഉറക്കത്തിൽ അങ്ങിങ്ങായി സ്ഥാനം തെറ്റ് കിടക്കുന്നു. പുതപ്പ് പോലുമില്ല.
എന്നും പേടിച്ച് പതുങ്ങി പൂച്ചയെ ഉറങ്ങുന്നത് കണ്ടിട്ട് കിഷന് സങ്കടം വന്നിട്ടുണ്ട്.
ഇന്ന് മോൾക്ക് എന്ത് പറ്റി പാവം ഉറക്കത്തിൽ സംഭവിച്ചതായിരിക്കും അയാൾ വേഗം പുതപ്പെടുത്തു അവളെ പുതപ്പിച്ചു.
ബാത്‌റൂമിൽ പോയി വന്നിട്ട് കിടന്നറങ്ങി. ആ സമയം കണ്ണടച്ച് ഉറക്കം നടിച്ച കൃതിക ഒരു നെടുവീർപ്പിലൊതുക്കി അവളുടെ ഇച്ഛകൾ.
നാളുകൾ കഴിയവേ കിഷനെ വിവാഹം ചെയ്തു മാന്യമായി ജീവിക്കണമെന്ന ആഗ്രഹം അവളിൽ ശക്തിപ്പെട്ടു.
ഒരു ദിവസം രാത്രി ഉറങ്ങുമ്പോൾ ശ്വാസം മുട്ടി കിഷൻ കണ്ണ് തുറന്നു നോക്കുമ്പോൾ ഉണ്ട് കൃതിക അവന്റെ മേലിൽ കയറി നെഞ്ചിൽ തല വെച്ച് കിടക്കുകയാണ്.
പുറത്തു നന്നായി മഴയും ശക്തമായ ഇടിമിന്നലും.
“കൃതിക ബെഹൻ.. മോൾക്കെന്തുപറ്റി…?”
കിഷൻ അത്ഭുതപ്പെട്ടു തന്റെ മേൽ ചേർന്ന് കിടക്കുന്ന കൃതികളുടെ തല കൈകൊണ്ടു പൊക്കി ചോദിച്ചു.
“അതെ എനിക്ക് ഇടി മിന്നൽ പണ്ടേ പേടിയാ ഒന്ന് രണ്ടും പ്രാവശ്യം നന്നായി ഇടി മുഴങ്ങി.
ഞാൻ പേടിച്ചു വേഗം കിഷനെ കെiട്ടിപിടിച്ചു കിടന്നു”
“കുറെ നേരമായോ…? “
“ഉവ്വ് “
അവളത് പറയുമ്പോൾ വീണ്ടുമൊരു ഇടി നാദം മുഴങ്ങി.
അവൾ അവനെ ഒന്നുകൂടി ഉറുമ്പാടുക്കം കെiട്ടിപിടിച്ചു.
“ബെഹൻ കൃതിക.. “
“സ്റ്റോപ്പ്… ബെഹൻ അല്ല. ഇനി മുതൽ പത്നി കൃതിക. “
“പത്നി… സത്യമാണോ? .. “
കിഷൻ വിസ്മയിച്ചു.
“എസ് ഭഗവാൻ കി കസം.. “
അത് കേട്ടതോടെ അവന്റെ കൈ ആദ്യമായി അവളുടെ പുറം തഴുകി…!
“മമ്മി ഇരുന്നു സ്വപ്നം കാണാതെ ..ഈ പ്രോഗ്രസ്സ് കാർഡിൽ ഡാഡിയുടെ ഒപ്പ് വാങ്ങി വെക്കണേ “
മകൻ കാർത്തിക് കിഷന്റെ ശബ്‌ദം കേട്ട് ഗർഭാലസ്യത്തിൽ മയങ്ങുക യായിരുന്ന കൃതിക ചിന്തയിൽ നിന്നും ഉണർന്നു .
അന്ന് തന്നെ രക്ഷിച്ചു താമസിപ്പിച്ച അതെ ഫ്ലാറ്റിൽ അയാളുടെ ഭാര്യയായി ,കാർത്തിക്കിന്റെ മമ്മിയായി വയറ്റിൽ രണ്ടാമത്തെ കുട്ടിയെ വഹിച്ചു ഇന്നും കഴിഞ്ഞു കൂടുകയാണ് അവൾ…
അന്യോന്യം തമ്മിൽ പ്രേമം മൊട്ടിട്ടപ്പോൾ ഫ്ലാറ്റിലെ തന്റെ ഉറ്റ സുഹൃത്തുക്കളുടെയും ജോലിസ്ഥലത്തെ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൃതികയെ ഒരു ക്ഷേത്രനടയിൽ വെച്ച് കൃഷ്ണകുമാർ താലികെട്ടിയിരുന്നു..!
അവളുടെ നാട് തീiവ്രവാദമുക്തമായോ ആയില്ലേ അതൊന്നു അവൾക്കു ഇന്ന് വിഷയമല്ല. അവളുടെ ലോകം കിഷൻ എന്ന അവളുടെ ഭർത്താവും കാർത്തിക് എന്ന ആറാം ക്‌ളാസുകാരൻ പുത്രനും അവളുടെ വയറ്റിലിരിക്കുന്ന കുട്ടിയുമാണ്…!