കണ്ണിനു മുന്നിൽ മുഴുവൻ തെളിഞ്ഞത് മീരയായിരുന്നു….വെണ്ണക്കടഞ്ഞെടുത്ത പോലത്തെ അവളുടെ ദേഹമായിരുന്നു ഇന്ന് അവൾ എനിക്ക് സ്വന്തം ആകേണ്ടതാണ് പക്ഷേ എല്ലാം നശിപ്പിച്ചത് ഇന്ദുവാണ്…….

എഴുത്ത്:- ഇഷ

തന്റെ അരികിലേക്ക് വന്ന മീരയുടെ ഗന്ധം അയാൾ വലിച്ചെടുത്തു… അത് അയാളെ ഉന്മത്തൻ ആക്കി ഏതോ ഒരു പെർഫ്യൂമിന്റെ മായിക ഗന്ധം അവിടെയെല്ലാം പരന്നിരുന്നു..

മീര അയാളെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു… അവളുടെ ചിരിക്ക് പോലും ഉണ്ട് ആളുകളെ വല്ലാതെ വലിച്ചെടുപ്പിക്കാൻ പോന്ന കഴിവ് “” സേതു സാർ ഈ ലോകത്ത് ഒന്നുമല്ല എന്ന് തോന്നുന്നു!”””

ഇന്ന് അവൾ കൊഞ്ചലോടെ പറഞ്ഞതിന് മറുപടിയായി ഒന്ന് നന്നായി ചിരിച്ചു കാണിച്ചു സേതുമാധവൻ..

തന്റെ ഓഫീസിലെ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റിൽ പുതുതായി വന്നതാണ് മീര!!

വന്നതും അവൾ എല്ലാവരുടെയും ആരാധന കഥാപാത്രമായി തീർന്നു അത്രയ്ക്ക് മാതകത്വം നിറഞ്ഞ ശരീര പ്രകൃതിയായിരുന്നു അവളുടെത് ഒരു നർത്തകിയുടെ പോലെ കടഞ്ഞെടുത്ത ശരീരം…!!!

അവളെ നോക്കുന്ന ഓരോരുത്തരുടെയും കണ്ണിലെ ആരാധന പലപ്പോഴായി താൻ കണ്ടിട്ടുണ്ട്.

അറിയാതെ അവൾ സേതുമാധവന്റെ നെഞ്ചിലും കയറി കൂടിയിരുന്നു പക്ഷേ, ഭയമായിരുന്നു അത് പുറത്തു കാണിക്കാൻ മാന്യൻ എന്ന തന്റെ പേര് നഷ്ടമാകുമോ എന്ന ഭയം…

സേതുമാധവൻ വീട്ടിലേക്ക് ചെന്നു. ഇന്ദു ജോലിയില്ലാം കഴിഞ്ഞ് അയാളുടെ അരികിൽ വന്നു കിടന്നു, അയാൾ ഒരു കൈകൊണ്ട് അവളെ ഒന്ന് കെട്ടിപ്പിടിച്ചതും അപ്പുറത്ത് മോൾ ഉണർന്ന് കരഞ്ഞിരുന്നു!!

വേഗം നൈറ്റിയുടെ സിബ് ഊരി കുഞ്ഞിനെ മടിയിലേക്ക് കിടത്തി പാല് കൊടുക്കാൻ ആരംഭിച്ചു അവൾ.. അല്ലെങ്കിലും ഇന്ദുവിന് മനം മടുപ്പിക്കുന്ന ഒരു ഗന്ധമാണ്…ഇറ്റി വീഴുന്ന പാലിന്റെയും, ഒട്ടും ആകർഷണീയമല്ലാത്ത ബേബി പൗഡറിന്റെയും… ഓടിനടന്ന് ജോലിചെയ്യുന്നതിന്റെ വിയർപ്പിന്റെയും എല്ലാം മണം..

ഇന്ദു ഈ വീട്ടിൽ ഒരു നിമിഷം പോലും വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല അമ്മയെ കൊണ്ട് ഒരു ജോലിയും ചെയ്യിപ്പിക്കില്ല എല്ലാം അവൾ ചെയ്യും.

തനിക്ക് ഓഫീസിൽ പോകുമ്പോഴേക്ക് ചോറും കറികളും എല്ലാം പാത്രത്തിൽ ആക്കി തരും ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി വെച്ച് കാത്തിരിക്കും…

അച്ഛന് നേരത്തിനു മരുന്ന് കൊണ്ട് കൊടുക്കും പ്രമേഹരോഗിയായ അച്ഛനെ അവൾ കൃത്യമായി പരിപാലിക്കുന്നത് കൊണ്ടാണ് ഇത്രയും കൺട്രോളിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നത്.. അമ്മ പലപ്പോഴും പറയുമായിരുന്നു ഈ വീട്ടിലേക്ക് വന്നു കയറിയ മഹാലക്ഷ്മി തന്നെയാണ് ഇന്ദു എന്ന്..

കുഞ്ഞിന്റെ കാര്യത്തിനും ഒരു കുറവും അവൾ വരുത്താറില്ല… രാത്രി ഏറെ വൈകുന്ന വരെ ചിലപ്പോൾ കുഞ്ഞ് കരഞ്ഞ് വാശി പിടിച്ചാലും അല്പം പോലും മടുപ്പില്ലാതെ കൊണ്ട് നടക്കുന്നത് കാണാം… പലപ്പോഴും ഇവിടെ എല്ലാവർക്കും അത്ഭുതമായിരുന്നു അവൾ… തനിക്കും അങ്ങനെ തന്നെയായിരുന്നു… അവളെ സംബന്ധിക്കുന്ന എല്ലാം തനിക്കും ഇഷ്ടമായിരുന്നു

ഈയിടെയായി അത് മടുക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് കൃത്യമായി പറഞ്ഞാൽ മീരയെ താൻ കണ്ടുമുട്ടിയതിനുശേഷം…

പിന്നീടെല്ലാം താരതമ്യപ്പെടുത്തുന്നത് മീരയുമായാണ് അവിടെ ഇന്ദുവിന്റെ തട്ട് ഒരുപാട് ഉയർന്നു തന്നെയിരുന്നു..

തനിക്കും കുഞ്ഞുങ്ങൾക്ക് വേണ്ടി അവൾപ്പെടുന്ന കഷ്ടപ്പാട് അറിയാഞ്ഞിട്ടല്ല പക്ഷേ ഇപ്പോൾ എന്തോ ഒരു ഇഷ്ടക്കേടാണ്..

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം വഴിയിൽ വെച്ച് സേതുമാധവന്റെ കാർ ബ്രേക്ക് ഡൗൺ ആയത്…

എങ്ങനെയൊക്കെയോ ഉന്തി തള്ളി വർക്ഷോപ്പിൽ എത്തിച്ചു.. രണ്ടുദിവസം കഴിഞ്ഞിട്ട് തരാം എന്ന് പറഞ്ഞതോടെ പുറത്തേക്കിറങ്ങി വല്ല ടാക്സിയും കിട്ടുമോ എന്ന് നോക്കാൻ അപ്പോഴാണ് അതുവഴി മീരയുടെ കാർ വന്നത് അവൾ ചെയ്തു കണ്ടതും നിർത്തി അയാളെ കൂടി കാറിലേക്ക് കയറി.. ആദ്യം എതിർത്തെങ്കിലും പിന്നീട് അവർ നിർബന്ധിച്ച് കാറിലേക്ക് വിളിക്കുകയായിരുന്നു..

ഇവിടെ അടുത്താണ് എന്റെ ഫ്ലാറ്റ് ഒന്ന് ഇറങ്ങിയിട്ട് പോകാം എന്ന് പറഞ്ഞപ്പോൾ തടയാൻ കഴിഞ്ഞില്ല..

അവർ എന്നോട് ഇരിക്കാൻ പറഞ്ഞ അകത്തേക്ക് നടന്നു.. റൂമിൽ പോയി ഡ്രസ്സ് ചേഞ്ച് ചെയ്തു വന്നു അന്നേരം ഇട്ടത് വളരെ കട്ടി കുറഞ്ഞ ഒരു നൈറ്റി ആയിരുന്നു അതിനുള്ളിലൂടെ അവളുടെ അങ്കലാവണ്യം, എടുത്തു കാണുന്നുണ്ടായിരുന്നു..

വശ്യമായ ഒരു ചിരിയോടെ അവൾ അകത്തേക്ക് പോയി രണ്ട് ഗ്ലാസിൽ ജ്യൂസും ആയി വന്നു അത് എന്റെ നേരെ നീട്ടി..

അവളുടെ മായികവലയത്തിൽപ്പെട്ടു ഞാൻ.. അവൾ എന്റെ അരികിലിരുന്ന് എന്റെ ദേഹത്തേക്ക് ചാ ഞ്ഞു വന്നു…എന്റെ അ ധരങ്ങളിൽ പതിയെ ചും ബിച്ചു..

എന്റെ കൈകൾ അവളെ വരിഞ്ഞു മുറുക്കി… അവളുടെ മുഖത്ത് എന്റെ ചുണ്ടുകൾ ഇഴഞ്ഞു നടന്നു..

പെട്ടെന്നാണ് ഫോൺ റിങ്ങ് ചെയ്തത്..

ഇന്ദുവായിരുന്നു കുഞ്ഞിന് പനി കൂടി ഒന്ന് വേഗം വരുമോ എന്ന് ചോദിച്ച്..

ഇച്ഛാഭംഗം വന്നതിന്റെ എല്ലാ ദേഷ്യത്തോട് കൂടി ഞാൻ അവിടെ നിന്ന് പടി ഇറങ്ങി…

അവിടെ ചെന്ന് ഞാൻ ഇന്ദുവിനോട് കുറെയേറെ ദേഷ്യപ്പെട്ടു.

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… മോൾക്ക് ഒട്ടും വയ്യാതായത് കൊണ്ടാണ് ഏട്ടനെ വിളിച്ചത് എന്ന് പറഞ്ഞപ്പോൾ ഒരുവിധം ഞാനൊന്ന് ഒതുങ്ങി പിന്നെ മോളെയും എടുത്ത് ഹോസ്പിറ്റലിലേക്ക് നടന്നു. അവൾക്ക് നന്നായി പനിക്കുന്നുണ്ടായിരുന്നു..

അവിടെ എത്തിയപ്പോൾ പനി കൂടുതലായതുകൊണ്ട് അഡ്മിറ്റ് ചെയ്യണം എന്ന് പറഞ്ഞു അങ്ങനെ അവളെയും കൊണ്ട് ഒരു റൂമിലേക്ക് മാറി…

മനസ്സ് എവിടെയും ഉറയ്ക്കുന്നില്ലായിരുന്നു… കണ്ണിനു മുന്നിൽ മുഴുവൻ തെളിഞ്ഞത് മീരയായിരുന്നു….വെണ്ണക്കടഞ്ഞെടുത്ത പോലത്തെ അവളുടെ ദേഹമായിരുന്നു ഇന്ന് അവൾ എനിക്ക് സ്വന്തം ആകേണ്ടതാണ് പക്ഷേ എല്ലാം നശിപ്പിച്ചത് ഇന്ദുവാണ്..

ദേഷ്യം കടിച്ചമർത്തി ഞാൻ അവിടെ ഇരുന്നു..

കുറെ നേരം കഴിഞ്ഞപ്പോൾ ആകെ ബോറടിക്കുന്നതുപോലെ തോന്നി അങ്ങനെയാണ് വെറുതെ അവിടെ ടിവി ഓൺ ചെയ്തത് അതിലൂടെ പോയ ഫ്ലാഷ് ന്യൂസ് കണ്ട് ഞെട്ടിപ്പോയി..

ലക്ഷക്കണക്കിന് രൂപയുടെ മ യക്കുമ രുന്ന് കയ്യിൽ വെച്ച, യുവതിയെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തു!!! വല്ലാർപാടം സ്വദേശിനി മീരയേയാണ്, അറസ്റ്റ് ചെയ്തത് ഹ ണി ട്രാപ്പ് , പെ ൺമാ ണിഭം അങ്ങനെ പല കേസുകളും അപ്പോഴേക്ക് അവരുടെ പേരിൽ ആരോപിക്കപ്പെട്ടു.

ഒരു നിമിഷം ഞാൻ ഒന്ന് തല കുടഞ്ഞു പിന്നെ ശ്വാസം ആഞ്ഞുവലിച്ചു..
ഒരുപക്ഷേ അൽപനേരം കൂടി അവിടെ നിന്നിരുന്നു എങ്കിൽ പോലീസുകാർ അവളെ പിടിക്കുമ്പോൾ താനും അതിൽ പെട്ടു പോയേനെ..

മനസ്സാ വാചാ അറിയാത്ത കുറ്റത്തിന് താൻ ഇപ്പോൾ ജയിലഴി എണ്ണേണ്ടി വന്നേനെ…

പെട്ടെന്നാണ് ഇന്ദു ഒരു ഗ്ലാസ് ചായ എന്റെ നേരെ നീട്ടിയത് ഞാൻ അവളെ നോക്കി നേരത്തെ ചീ ത്ത പറഞ്ഞതിന് കരഞ്ഞ് അവളുടെ കണ്ണുകളെല്ലാം ചുവന്നിരിക്കുന്നുണ്ട് എനിക്ക് എന്തെന്നില്ലാത്ത വേദന തോന്നി ഞാൻ അവളെ ചേർത്തു പിടിച്ചു.. ഒന്ന് ഞെട്ടി അവളെന്റെ മുഖത്തേക്ക് നോക്കി..

“” ഓഫീസിലെ ഒരു ടെൻഷൻ കാരണം നീ നേരത്തെ വിളിച്ചപ്പോൾ, എനിക്കാകെ ഭ്രാന്തായി പോയി തന്നെയുമല്ല കാറും കേടായിരുന്നു!!! അതു കൊണ്ടാണ് അങ്ങനെയൊക്കെ പറഞ്ഞത് നീ അങ്ങ് ക്ഷമിച്ചേക്കടീ!!”””

എനിക്കറിയാമായിരുന്നു അവളുടെ ഉള്ളിലെ പരിഭവം മുഴുവൻ ഇപ്പോൾ പോയിട്ടുണ്ടാകും എന്ന് അത്രയേ ഉള്ളൂ പാവം പെണ്ണ്..

ഇനി ആ അവളെ മറന്നു മറ്റൊരു പെണ്ണിന്റെ പുറകെ പോകില്ല എന്ന് ഞാൻ സ്വയം തീരുമാനിച്ചിരുന്നു തന്നെയുമല്ല നടന്നതൊന്നും അവളോട് പറഞ്ഞില്ല അത് അവളെ കൂടുതൽ വിഷമിപ്പിക്കുകയേ ഉള്ളൂ എല്ലാം രഹസ്യമായി എന്റെ മനസ്സിൽ തന്നെ ഇരിക്കട്ടെ.. ഇനിയൊരിക്കലും തെറ്റ് ചെയ്യാതിരിക്കാനുള്ള ഒരു പാഠം എന്നത് പോലെ..