ഒറ്റമന്ദാരം ❤️ ~~ഭാഗം 21 എഴുത്ത്: മഷ്ഹൂദ് തിരൂർ

മാത്യു സാറിന്റെ വിവരം കിട്ടിയാണ് ഹരിയുടെ അച്ഛൻ രാമേട്ടൻ ബാംഗ്ലൂരിലെത്തുന്നത്. ശ്രീനന്ദ വീണ് ഹോസ്പിറ്റലിലാണെന്ന് മാത്രെ പറഞ്ഞിട്ടൊള്ളൂ. ഇവിടെ എത്തിയതിന് ശേഷാണ് നടന്ന കാര്യങ്ങളെല്ലാം രാമേട്ടൻ അറിയുന്നത്.

അഡ്വ: വട്ടേക്കാടനും അരവിന്ദ്ന്റെ അച്ഛൻ മഹീന്ദ്രനും രാമേട്ടന്റെ കൂടെ വന്നിട്ടുമുണ്ട്.

സിറ്റി മെഡിക്കൽ കോളേജിലാണ് ശ്രീനന്ദയെ അഡ്മിറ്റ് ചെയ്തിട്ടുള്ളത്. തലക്ക് സാരമായ പരിക്കുണ്ട്, സർജറിയും കഴിഞ്ഞു.

ICU ൽ തന്നെയാണ് ഉള്ളത്.പുറത്ത് പോലീസ് കാവലും ഉണ്ട്.

മാത്യു സാറിന്റെ ചെറിയ പരിചയം വെച്ചാണ് രാമേട്ടന് ICU ൽ കയറി ശ്രീക്കുട്ടിയെ ഒന്ന് കാണാൻ കഴിഞ്ഞത്.

കണ്ട് കണ്ണീരോടെയാണ് രാമേട്ടൻ പുറത്തേക്കിറങ്ങി വന്നത്.

“വക്കീലെ… ന്റെ കുട്ടീനെ നിയ്ക്ക് വേണം.. ഇനിയും അവർക്ക് വിട്ട് കൊടുത്താൽ ആ പാവത്തിനെ അവറ്റകള് കൊല്ലും..”

വക്കീലിന്റെ കൈയ്യിൽ പിടിച്ച് രാമേട്ടൻ തേങ്ങിക്കരഞ്ഞു.

“നിങ്ങള് വിഷമിക്കാതിരിക്ക്കൂ രാമൻ നായരെ.. എല്ലാത്തിനും നമുക്ക് വഴിയുണ്ടാക്കാം.

ഇപ്പോ സംഭവിച്ചിരിക്കുന്ന ഈ ഒരറ്റ കാരണം മതി, ഈസിയായാട്ട് നമുക്ക് ബെയിൽ കിട്ടും..”

വക്കീൽ രാമേട്ടനെ ആശ്വസിപ്പിച്ചു.

പെട്ടന്നാണ് രാമേട്ടന്റെ ഫോൺ ശബ്ദിച്ചത്, ഹരിയാണ്. അവനെ ഒന്നും അറിയിക്കണ്ടെന്ന് മാത്യു സാറ് പ്രത്യേകം ഓർമ്മപ്പെടുത്തി. രാമേട്ടൻ ഫോണെടുത്തു..

“ഹലോ അച്ഛാ.. അച്ഛൻ ശ്രീക്കുട്ടിയൊ കണ്ടോ..?”

അറിയാനുള്ള ആകാംക്ഷയോടെയാണ് ഹരി ചോദിച്ചത്.

“ങ.. മോനെ.. എടാ ഞാൻ കണ്ടു.. പേടിക്കാനൊന്നുല്ല്യ.. നീ വെഷമിക്കണ്ട, കുളിക്കാൻ പോയടത്ത് ഒന്നു തല കറങ്ങി വീണതാ.. വീഴ്ച്ചയില് തലക്കൊരു പൊട്ടുണ്ട്.. വേറെ കാര്യായിട്ട് ഒന്നും പറ്റീട്ടില്ല്യ.. “

“അച്ഛനെന്നോട് കള്ളം പറയാണൊ..?”

വിശ്വാസം വരാതെ സംശയത്തോടെ വീണ്ടും ചോദിച്ചു.

” ഞാനെന്തിനാ മോനെ നിന്നോട് കള്ളം പറയ്ണത്.. അച്ഛൻ പറഞ്ഞത് നേരാ.. പേടിക്കാൻ മാത്രം അവൾക്കൊന്നും

പറ്റിയിട്ടില്ല. ഇവടത്തെ കാര്യങ്ങളോർത്ത് നീ വെഷമിക്കണ്ട.. ജാമ്യം കിട്ടുന്ന് തന്നയാ വക്കീല് ഉറപ്പിച്ച് പറയുന്നത്. ഹോ.. എന്തോ.. ങ ശരി കൊടുക്കാം.. വക്കിലിന് തരാൻ പറഞ്ഞു..”

എന്നും പറഞ്ഞ് ഫോൺ വക്കീലിന് കൊടുത്തു.

“ഹലോ.. ശ്രീഹരി..”

ഫോണുമായി വക്കീൽ അല്പം മാറി നിന്നു.

“വക്കീലെ.. അവളെ എനിക്കു വേണം.. വെറുമൊരു ജാമ്യം മാത്രല്ല.. അവളാണ് ചെയ്തതെങ്കിൽ കൂടി ഈ കേസ് തള്ളിപ്പോണം…

അതിനുവേണ്ടി വക്കീലിന് എന്ത് ചെയ്യാൻ പറ്റുന്നോ അത് ചെയ്യണം.. എനിക്ക് വേണ്ടി..”

ഹരി വക്കീലിനോട് അപേക്ഷിച്ചു.

“Don’t worry Hari..It’s a silly case..

ഇതുവരെയുള്ള എല്ലാകാര്യവും നമുക്കനുകൂലമാണ്.

Nothing to worry about it that..

പിന്നെ കോടതിമുറി.., അതെന്റെ കളിക്കളമാണ്.

ഈ കേസിൽ നിന്നും ശ്രീനന്ദയെ ഒഴിവാക്കിയിരിക്കും.

ഇത് അഡ്വ: ജോൺ ഫിലിപ്പ് വട്ടേക്കാടന്റെ വാക്കാണ്.. ”

അതും പറഞ്ഞ് കൊണ്ട് വക്കീൽ ഫോൺ കട്ട് ചെയ്തു.

“മാത്യു ആ സ്റ്റീഫനെയൊന്ന് വിളിക്കണം..”

രാമേട്ടന് ഫോൺ തിരിച്ച് കൊടുക്കുന്നതിനിടയിൽ വക്കീൽ

മാത്യു സാറിനോടായി പറഞ്ഞു.

“എന്തിന്..?”

സംശയത്തോടെ മാത്യു സാറിനെയൊന്ന് നോക്കികൊണ്ട്വ ക്കീലിനോടായി രാമേട്ടൻ ചോദിച്ചു.

“ഈ കേസിലെ നിർണ്ണായക സാക്ഷി സ്റ്റീഫനാണ്. മഹീന്ദ്രൻ.. മകന്റെ ബാധ്യത തീർക്കാൻ നിങ്ങൾ തയ്യാറല്ലെ..?”

മഹീന്ദ്രനോടായി വക്കീൽ ചോദിച്ചു.

“അതെ.. ഒരു 50 Lakh ന്റെ ചെക്ക് ഞാനിപ്പോ കൊടുക്കാം. ബാക്കിക്ക് 6 മാസത്തെ സാവകാശം വേണം.അതിനു വേണമെങ്കിൽ എഗ്രിമെന്റും എഴുതികൊടുക്കാം”

മഹീന്ദ്രൻ കൊടുക്കാമെന്നേറ്റു.

“Good.. അയാൾക്ക് വേണ്ടത് അയാളുടെ കാശാണ്.. നമുക്ക് അയാളെയും..”

അവരോടായി പറഞ്ഞു കൊണ്ട് വക്കിൽ മാത്യുവിന് നേരെ തിരിഞ്ഞു…

“മാത്യു.. Call him.. we want met him..”

വക്കീൽ മാത്യുവിനോടായി പറഞ്ഞു. മാത്യു സാറ് ഫോണെടുത്ത് സ്റ്റീഫന്റ നമ്പർ ഡയൽ ചെയ്ത് കൊണ്ട് അല്പം മാറിനിന്നു. ഒന്നും മനസ്സിലാവാതെ രാമേട്ടനും മഹീന്ദ്രനും പരസ്പരം നോക്കി.

ഇടുങ്ങിയ കോളനി റോഡിലൂടെ വന്ന മാത്യു സാറിന്റെ ഇന്നോവ കാറ് ഇടതു തിരിഞ്ഞ് കുറച്ചു ദൂരം ഓടി വന്നു നിന്നത് കാലപ്പഴക്കം കൊണ്ട് നിലംപൊത്താറായ പഴയൊരു ഗോഡൗണിന്റെ കോമ്പൗണ്ടിലാണ്.

കെട്ടിടത്തിന്റെ മുകളിൽ വിരിച്ച ഷീറ്റെല്ലാം തുരുമ്പിച്ച് നാമാവശേഷമായിട്ടുണ്ട്. പൊളിഞ്ഞ നാലഞ്ചു വാഹനങ്ങളും ടാറിന്റെ ടിന്നുകളും ഇരുമ്പും പൈപ്പുകളും മറ്റുമൊക്കെയായി ചുറ്റും കാട് പിടിച്ച് കിടക്കുകയാണ്. ചുറ്റിലും ആൾതാമസവുമില്ല. ഒരാളെ കൊന്നിട്ടാൽ പോലും ആരും അറിയില്ല.

സ്ഥലത്തിന്റെ അവസ്ഥ ഭീതിജനിപ്പിച്ച് കൊണ്ടാണ് കാറിലുണ്ടായിരുന്ന വക്കീലും മാത്യൂ സാറും രാമേട്ടനും മഹീന്ദ്രനും പുറത്തേക്കിറങ്ങിയത്.

“എന്തിനാ മാത്യു സാറെ അവനിങ്ങോട്ട് വരാൻ പറഞ്ഞത്..?”

ഉള്ളിലെ ഭീതികാരണം സംശയത്തോടെ രാമേട്ടനാണ് ചോദിച്ചത്.

“വക്കീലെ.. ഇതൊരു ട്രാപ്പാണെന്നാ എനിക്ക് തോന്ന്ണത്.. നമുക്ക് പോകാം.. ഇവടധികം നിക്കണത് പന്തിയല്ല..”

ഭീതിമറച്ചുവെക്കാതെ മഹീന്ദ്രനും പറഞ്ഞു.

“ഇങ്ങിനെ പേടിച്ചാലൊ.. നമ്മളെ കെണിയിലാക്കി കാര്യം നേടാൻ മാത്രം ഭീരുവല്ല സ്റ്റീഫൻ.. അയാൾക്ക് നമ്മളെയല്ല, നമുക്ക് അയാളെയാണ് ആവശ്യം..”

വക്കീൽ പറഞ്ഞു തീർന്നതും..

സ്റ്റീഫന്റെ Black Toyoto prado കാറ്,

ഇടുങ്ങിയ റോഡിലൂടെ അതിവേഗം വന്ന്, ഗോഡൗണിന്റെ കോമ്പൗണ്ടിലേക്ക് കടന്ന്, പൊടിപറത്തി വട്ടം ചുറ്റി നിന്നു. തൊട്ടു പുറകിലായി മറ്റൊരു Black Tata Safari കാറും ഉണ്ട്. കാറുകളിൽൽ നിന്നും സ്റ്റീഫനും പരിവാരങ്ങളും പുറത്തേക്കിറങ്ങി.

“അഡ്വ: ജോൺ ഫിലിപ്പ് വട്ടേക്കാടൻ.. കേരളത്തിലെ അറിയപ്പെടുന്ന ക്രിമിനൽ ലോയർ.. ശ്രീനന്ദക്ക് വേണ്ടി ഹാജറാകുന്നു. അല്ലേ വക്കീലെ..?”

മുഖത്തെ സൺഗ്ലാസെടുത്ത് കാറിന്റെ ബോണറ്റിന് മുകളിലേക്ക് വെച്ച് കൊണ്ട് വക്കീലിനോടായി സ്റ്റീഫൻ ചോദിച്ചു.

ഒരു ചിരിയോടെ വക്കീൽ അതെയെന്ന മട്ടിൽ തലകുലുക്കി സമ്മതിച്ചു. സ്റ്റീഫൻ വക്കീലിനെ നോക്കിയൊന്ന് ചിരിച്ചു.

“എന്നെ വിളിപ്പിച്ചു വരുത്തിയത് ആരുടെ ബുദ്ധിയാ..? വക്കീലിന്റെയൊ അതോ..?”

പറഞ്ഞ് മുഴുമിപ്പിക്കാതെ സ്റ്റീഫൻ മഹീന്ദ്രനെയും മാത്യുവിനെയും ഒന്ന് മാറിമാറി നോക്കി.

“അതും എന്റെ ബുദ്ധിയാണ് Mr. സ്റ്റീഫൻ.. But അതൊരു കോമ്പ്രമെൻസിനാണെന്നു മാത്രം..”

കാര്യം മനസ്സിലാവാതെ സ്റ്റീഫൻ സംശയത്തോടെ വക്കീലിനെ നോക്കി.

“സംശയിക്കണ്ട സ്റ്റീഫൻ.. നിങ്ങൾക്ക് തരാനുള്ള കാശ്, അരവിന്ദ്ന്റെ അച്ഛൻ മഹീന്ദ്രൻ
തരും.

ടോട്ടൽ ഒന്നരക്കോടി.. അതിൽ 25 Lakh അരവിന്ദ് തന്നെ നിങ്ങൾക്ക് തന്നു.ബാക്കി 1.25 Lakh, അതിൽ 50 Lakh ന്റെ ചെക്ക് ഇപ്പത്തരും.. ബാക്കി 75 ന് 6 month Gap.. ആറുമാസത്തെ സാവകാശം.. അതിനൊരു എഗ്രിമെന്റ് വേണങ്കിൽ അതും ഒപ്പിട്ട് തരും.. സ്റ്റീഫനെന്ത് പറയുന്നു.. Deal or no deal..?”

വക്കീൽ സ്റ്റീഫനോട് ചോദിച്ചു.

“വക്കീല് കൊള്ളാം.. ഞാൻ കേട്ടതിനേക്കാളും പുലിയാണ്. ഡീൽ ഓകെയാണ്.”

സ്റ്റീഫൻ ഡീൽ ഓകെ പറഞ്ഞു.

“എനിക്ക് കിട്ടാനുള്ള കാശ് കിട്ടിയാൽ മതി. അതു കിട്ടിയാൽ ഞാനെന്റെ വഴിക്ക് പോകും.. കിട്ടിയില്ലെങ്കിൽ പലവഴിക്കും ഞാൻ വരും..”

അല്പം പരുക്കൻ ശബ്ദത്തിൽ സ്റ്റീഫൻ ഇതും പറഞ്ഞു നിർത്തി.

“ഏതു വഴിക്ക് വേണങ്കിലും തനിക്ക് വരാം.. അതൊക്കെ തന്റെയിഷ്ടം.. But ഒരു കണ്ടീഷനുംകൂടിയുണ്ട്..”

വക്കീലിന്റെ വാക്കുകേട്ട് സംശയത്തോടെ സ്റ്റീഫനൊന്ന് നോക്കി.നോട്ടത്തിനുള്ള മറുപടിയെന്നോണം വക്കിൽ പറഞ്ഞു തുടങ്ങി..

“തന്റെ കൈവശമിരിക്കുന്ന കമ്പനി എഗ്രിമെന്റ് പേപ്പറിൽ ഒപ്പ് വെച്ചിരിക്കുന്നത് ശ്രീനന്ദയാണ്. ഗ്യാരണ്ടി ചെക്കും ശ്രീനന്ദയുടേതാണ്. 50 Lakh ന്റെ ചെക്ക് കൈമാറുമ്പോ ഇതു രണ്ടും തിരിച്ച് തരണം.”

“അതെങ്ങനെ ശരിയാവും വക്കീലെ..?”

വക്കീലിന്റെ വാക്കുകൾ കേട്ട് അല്പം നീരസത്തോടെ തന്നെ സ്റ്റീഫൻ ചോദിച്ചു.

“അതൊക്കെ ശരിയാവും സ്റ്റീഫൻ.. ഒരു വക്കീല് വിചാരിച്ചാ മാറ്റി മറിക്കാവുന്നതെ ഉള്ളൂ ഏത്എ ഗ്രിമെന്റ് പേപ്പറും.

പിന്നെ ചെക്ക് കേസ്.. അതും വലിയ ആനക്കാര്യല്ലടൊ.. എണ്ണിക്കൊടുത്ത ചക്കച്ചൊള ആവിയായിപ്പോവും..”

അല്പം പുശ്ചത്തോടെ വക്കീൽ പറഞ്ഞു.

“ഭീഷണിയാണൊ.. വക്കീലെ..? സ്റ്റീഫനെക്കുറിച്ച് വക്കീലിനറിയില്ല..”

താക്കീതിന്റെ സ്വരത്തിൽ ശബ്ദം കനപ്പിച്ചു പറഞ്ഞു.

“എനിക്ക് തന്റെ ജീവശാസ്ത്രോം കർമ്മശാസ്ത്രോം ഒന്നും അറിയണ്ട..

ഇരു കൂട്ടർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ഞാൻ കാര്യങ്ങൾഅവതരിപ്പിച്ചിട്ടുള്ളത്.

തനിക്ക് തന്റെ കാശ് കിട്ടണം.. ഇവർക്ക് ഇവരുടെ ബാധ്യതകൾ തീർത്ത് ശ്രീനന്ദയെ ഈ കേസിൽ നിന്നും രക്ഷപ്പെടുത്തുകയും വേണം.

അറിയാവുന്ന വക്കീലന്മാരുണ്ടെങ്കിൽ ചെന്ന് കണ്ട് ചോദിക്ക്.. കാര്യങ്ങള് വെടുപ്പായിട്ട് അവര് പറഞ്ഞു തരും. എന്നിട്ടൊരു തിരുമാനത്തിലെത്തി വിളിച്ചറിയിക്ക്.. “

വക്കീൽ കാര്യ ഗൗരവത്തോടെ തന്നെ കാര്യങ്ങൾ പറഞ്ഞു.

“ശ്രീനന്ദയെയും കൊണ്ടേ വട്ടേക്കാടൻ വക്കീല് ഇവടന്ന് മടങ്ങൂ.. മാത്യൂസെ.. വണ്ടിയെട്..”

തറപ്പിച്ചു പറഞ്ഞ് കൊണ്ട് മാത്യുസിനോടായി വണ്ടിയെടുക്കാൻ പറഞ്ഞു. ഇതെല്ലാം കണ്ടും കേട്ടും അന്താളിച്ചു നിന്നിരുന്ന മാത്യൂസ് കാറിലേക്ക് കയറി സ്റ്റാർട്ട് ചെയ്തു.

രാമേട്ടനും മഹീന്ദ്രനും കാറിലേക്ക് ചാടിക്കയറി ഇരുന്നു.വക്കിലും കയറി.

ഗോഡൗൺ കോമ്പാണ്ടിൽ നിന്നും മാത്യുസിന്റെ ഇന്നോവ കാറ് വന്നവഴിയെ തിരിച്ചു പാഞ്ഞു.

സമയം രാവിലെ 10.30

ശ്രീനന്ദയെയും കൊണ്ടുള്ള പോലീസ് വാഹനം ബാംഗ്ലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കോമ്പൗണ്ടിലേക്ക് വന്നു നിന്നു.

തലയിൽ വലിയൊരു കെട്ടുണ്ട്. മുഖം നീര് വെച്ച് തടിച്ചിട്ടുണ്ട്. ശ്രീക്കുട്ടിയെ കണ്ട രാമേട്ടന്റെ കണ്ണ് നിറഞ്ഞു. പോലീസുകാർക്കൊപ്പം അവൾ കോടതി മുറിയിലേക്ക് കയറി.

സമയം കൃത്യം 11 മണി. മജിസ്ട്രേറ്റ് ജഡ്ജി ചേംബറിൽ വന്നിരുന്നു. കോടതി കൂടി.

കേസ് നമ്പർ 1092/2012

ആദ്യ കേസ് നമ്പർ വിളിച്ചു.. ശ്രീനന്ദ പ്രതിക്കൂട്ടിൽ കയറി തൊഴുതു നിന്നു.

“Proceed..”

ജഡ്ജിയുടെ നിർദ്ദേശവും വന്നു

പോലീസിനുവേണ്ടി ഹാജരായ സർക്കാർ വക്കീൽ വാദത്തിനായി എഴുന്നേറ്റു.

അന്വോഷ ചുമതലയുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ വിസ്താര ക്കൂട്ടിലേക്ക് കയറി നിന്നു.

“അന്വോഷണച്ചുമതലയുള്ള ഉദ്യോഗസ്ഥൻ.. അല്ലേ..?

ആത്മഹത്യയെന്ന് പോലീസ് ഉറപ്പിച്ചൊരു കേസ്.. പിന്നെന്ത്കൊണ്ടാണ് ഇതൊരു കൊലപാതകമാണെന്ന് തോന്നാനുണ്ടായ പ്രധാന കാരണം..?”

“സ്പോട്ടിൽ നിന്നും കണ്ടെടുത്ത വിഷക്കുപ്പിയിൽ കണ്ട ഭാര്യയുടെ വിരലടയാളമാണ് കൊലപാതകമെന്ന് സംശയിക്കാനുണ്ടായ പ്രധാന കാരണം..”

വക്കീലിന്റെ ചോദ്യത്തിന് വിശദമായിത്തന്നെ ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു.

“Any other reason.. മറ്റെന്തിങ്കിലും കാരണങ്ങൾ..?”

വക്കീൽ വീണ്ടും ചോദിച്ചു.

“ഫാമിലി ഇഷ്യൂസ്.. പിന്നെ ഭർത്താവിന്റെ സാമ്പത്തിക ഇടപാടുകളിലുള്ള അമർഷം.. ഭാര്യപോലും അറിയാതെ അവരുടെ പേരിലാണ് കൊല്ലപ്പെട്ട അരവിന്ദ് കമ്പനി തുടങ്ങിയിട്ടുള്ളത്. ഇടപാടുകാർക്ക് ഗ്യാരണ്ടി ചെക്ക് നൽകിയതും ഭാര്യയുടെതാണ്.”

“That’s your honour..!”

“Anything to cross examin Adv: Vattekkadan..?”

“Yes sir..”

ജഡ്ജിക്കുള്ള മറുപടി കൊടുത്ത് കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനെ ക്രോസ് വിസ്താരത്തരിക്കാനായി അഡ്വ: വട്ടേക്കാടൻ എഴുന്നേറ്റു.

“ഒരു സംശയാണ്.. വെറുമൊരു ഫിംഗർപ്രിന്റ് മതിയൊ കൊലപാത മാണെന്ന് സംശയിക്കാനും ഒരാളെ പ്രതിയാക്കി അറസ്റ്റ് ചെയ്യാനും..?”

വട്ടേക്കാടന്റെ ചോദ്യം ഉദ്യോഗസ്ഥനെ ഒന്നാശയക്കുഴപ്പത്തിലാക്കി.

“സ്പോട്ടിൽ നിന്നും കിട്ടുന്ന പരിജിതമല്ലാത്തൊരാളുടെ ഫിങ്കർ പ്രിന്റ് കൊലപാതകത്തിലേക്ക് സംശയിക്കാം..”

ഉദ്യോഗസ്ഥൻ പറഞ്ഞൊപ്പിച്ചു.

“She is not a strenger… his wife..!

Your honour പ്രോസിക്യൂഷൻ ആരോപിക്കുന്ന പോലെ എന്റെ കക്ഷിക്ക് ഭർത്താവുമായി യാതൊരു കുടുംബ പ്രശ്നവും ഉണ്ടായിരുന്നില്ല.

Meditech International എന്ന കമ്പനി എന്റെ കക്ഷിയും അദ്ദേഹത്തിന്റെ ഭർത്താവും സംയുക്തമായി തുടങ്ങിയ ഒരു കമ്പനിയാണ്. ഇത് അവരുടെ കുടുംബങ്ങൾക്കും അറിയാവുന്ന കാര്യമായിരുന്നു.

അത് കൊണ്ട്തന്നെയാണ് മരണപ്പെട്ട അരവിന്ദ്ന്റെ അച്ഛൻ മകന്റെ സാമ്പത്തിക ബാധ്യതകളെല്ലാം ഏറ്റെടുത്തതും. അത് തെളിയിക്കുന്ന രേഖകൾ ബഹുമാനപ്പെട്ട കോടതി മുമ്പാകെ സമർപ്പിക്കുന്നു.”

തെളിവായുള്ള രേഖകൾ വട്ടേക്കാടൻ കോടതിക്ക് കൈമാറി.ജഡ്ജി അത് വിശദമായി പരിശോധിച്ചു.

“I would like to cross examin Stephen..”

സ്റ്റീഫനെ വിസ്തരിക്കാനായി ജഡ്ജിയോട് അനുമതി ചോദിച്ചു. വിസ്താരക്കൂട്ടിൽ വന്നുനിന്ന സ്റ്റീഫൻ ജഡ്ജിയെ വണങ്ങി.

“കൊല്ലപ്പെട്ടന്ന് പറയുന്ന അരവിന്ദ്നെ എത്ര വർഷമായിട്ട് സ്റ്റീഫനറിയാം..?

“ഏകദേശം പതിനഞ്ചുവർഷത്തിലേറെയായി എനിക്ക് അരവിന്ദ്നെ അറിയാം. ആ ഒരു പരിജയം ഒന്നുകൊണ്ട് മാത്രമാണ് ഒരു വലിയ സംഖ്യ ഞാനവരുടെ കമ്പനിയിൽ ഇൻവസ്റ്റ് ചെയ്തത്.”

വക്കീലിന്റെ ചോദ്യത്തിന് വ്യക്തമായി മറുപടി പറഞ്ഞു.

“അരവിന്ദ്ന്റെ മരണം ഒരു കൊലപാതകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ..?”

വക്കീലിന്റെ ചോദ്യത്തിന് ഇല്ലെന്ന് മറുപടികൊടുത്തതും ഉടൻ അടുത്ത ചോദ്യം വന്നു.

“എന്ത് കൊണ്ട്..?”

“അരവിന്ദ് മരണപ്പെടുന്നതിന്റെ കുറച്ച് സമയം മുമ്പ് ഞാൻ വിളിച്ചിരുന്നു. അന്നേരം ആത്മഹത്യാ ഭീഷണി മുഴക്കിയാണ്എ ന്നെ ഭീഷണിപ്പെടുത്തിയത്.ഇത് മുമ്പും ഉണ്ടായിട്ട്, എന്നെ മാത്രമല്ല, മറ്റുപലരെയും ഇങ്ങിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.”

വ്യകതമായിത്തന്നെ സ്റ്റീഫൻ പറഞ്ഞു നിർത്തി.

“My loard.. ഭീമമായ സാമ്പത്തിക ബാധ്യത, ബിസിനസ്സ് തകർച്ച.. ഇതൊക്കെത്തന്നെയാണ് അരവിന്ദ്ന്റെ ആത്മഹത്യയിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ. സാക്ഷിമൊഴികളിൽ നിന്നത് വ്യക്തവുമാമാണ്”

“Objection your honour…”

പെട്ടന്ന് വാദിഭാഗം വക്കീലെഴുന്നേറ്റ് നിന്നു.

“Objection over rule..”

ജഡ്ജി അദ്ദേഹത്തെ പിടിച്ചിരുത്തി.

I would like to cross examin Ass.Sub Inspector നാരായണമൂർത്തി.

തുടർന്ന് അദ്ദേഹത്തെയും,അരവിന്ദ്ന്റെ അച്ഛൻ മഹീന്ദ്രനെയും രാമേട്ടനെയും ഫ്ലാറ്റിലെ തൊട്ടടുത്ത താമസക്കാരയടക്കം അഡ്വ: വട്ടേക്കാടൻ കോടതി മുമ്പാകെ വിസ്തരിച്ചു.

“Your honour.. ആത്മഹത്യ ചെയ്ത ഒരു കേസ്, പോലീസിന്റെ വെറുമൊരു സംശയത്തിന്റെ പേരിലാണ് എന്റെ കക്ഷിയെ പ്രതി ചേർത്തിട്ടുള്ളത്. അന്വോഷണ ഉദ്യോഗസ്ഥർ മുമ്പാകെ രേഖപ്പെടുത്തിയ എന്റെ കക്ഷിയുടെ മൊഴിയും ബഹുമാനപ്പെട്ട കോടതി മുമ്പാകെ ഹാജറാക്കുന്നു”

മൊഴിയുടെ പകർപ്പ് ജഡ്ജിക്ക് കൈമാറുന്നു.

My loard..വിഷക്കുപ്പിയിൽ കണ്ട എന്റെ കക്ഷിയുടെ ഫിങ്കർ പ്രിന്റാണ് ഈ കേസ് കൊലപാതകമെന്ന് പോലീസ് വിശ്വസിക്കാൻ കാരണം. പോലീസ് രേഖപ്പെടുത്തിയ മൊഴി വായിച്ചാൽ മനസ്സിലാകുന്ന മറ്റൊരു കാര്യമുണ്ട്.. എന്റെ കക്ഷി കുറ്റസമ്മതം നടത്തിയിട്ടില്ല.

നാട്ടിൻപുറത്ത് ജനിച്ചുവളർന്ന ഒരു സാധാരണ പെൺകുട്ടിക്ക് Arsenic പോലെയുള്ള Chemical poison കളെക്കുറിച്ച് എങ്ങിനെ അറിയാനാണ് സർ. വീട്ടിലെ ഡൈനിംഗ് ടേബിളിൽ യാദൃശ്ചികമായി കണ്ട ഒരു ബോട്ടിൽ..എന്തെന്നറിയാനുള്ള ആകാംക്ഷയിൽ എടുത്ത് നോക്കുന്നു. അല്പം വൈകിയുള്ള തിരിച്ചറിവിലാണ് വിഷമാണെന്ന് മനസ്സിലാകുന്നത്. ആ ഷോക്കിലാണ് ബോട്ടിൽ താഴെ വീണ് പൊട്ടുന്നത്. സ്വാഭാവിക മായും ഫിങ്കർ പ്രിന്റ് പതിഞ്ഞിരിക്കും. അതിനെങ്ങനെ കൊലപാതകമായി ചിത്രീകരിക്കാൻ പറ്റും

your honour…?

ചെയ്യാത്ത കുറ്റത്തിന് പ്രതിയാക്കപ്പെട്ടതിന്റെ പേരിൽ എന്റെ കക്ഷിക്ക് നഷ്ടപ്പെട്ടത് അവരുടെ അച്ഛനെയാണ്.”

ജയിലുദ്യോഗസ്ഥന് രാത്രി കൂട്ട് കിടക്കാത്തതിന്റെ ശിക്ഷയാണ്ഈ കാണുന്നത്.”

പ്രതിക്കൂട്ടിൽ നിൽക്കുന്ന ശ്രീനന്ദയെ ചൂണ്ടികൊണ്ട് വട്ടേക്കാടൻ ഗർജ്ജിച്ചു.

കോടതി മുറിക്കുള്ളിൽ അദ്ദേഹത്തിന്റെ ഗർജ്ജനം അലയടിച്ചു. ശ്രീനന്ദയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

കോടതിയോടായി വക്കീൽ വീണ്ടും തുടർന്നു..

“കോടതി മുമ്പാകെ വിസ്തരിച്ച സാക്ഷിമൊഴികകളിൽ നിന്നും മരണപ്പെട്ട അരവിന്ദും എന്റെ കക്ഷിയും തമ്മിൽ യാതൊരുവിധ കുടുംബ പ്രശ്നങ്ങളൊ മറ്റൊന്നും തന്നെ ഇല്ലാ എന്നിരിക്കെ, നിരപരാധിത്തം മനസ്സിലാക്കി എന്റെ കക്ഷി ശ്രീനന്ദയെ നിരുപാധികം വിട്ടയക്കണമെന്ന് ഈ കോടതി മുമ്പാകെ താഴ്മയോടെ അപേക്ഷിക്കുന്നു.”

കോടതിക്ക് മുന്നിൽ വണങ്ങി വട്ടേക്കാടൻ തന്റെ ഇരിപ്പിടത്തിൽ പോയിരുന്നു. വിധി കേൾക്കാനായി എല്ലാവരും അക്ഷമയോടെ കാത്തിരുന്നു.

“ഈ കേസിന്റെ വിധി പറയുന്നത് നാളേക്ക് മാറ്റിയിരിക്കുന്നു..”

ജഡ്ജിയുടെ പ്രസ്താവനയിൽ വട്ടേക്കാടനൊന്ന് പരുങ്ങി..!!!

തുടരും..