എപ്പോഴോ ഞാനത് ആസ്വദിക്കാൻ തുടങ്ങി..!! അയാൾക്ക് വഴങ്ങി കൊടുക്കു മ്പോൾ എന്റെ കുടുംബത്തെപ്പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല.. എന്നാൽ അത് എന്റെ ജീവിതം തന്നെ…..

എഴുത്ത്:- കൽഹാര

ഫോൺ വീണ്ടും ശബ്ദിക്കുന്നത് കേട്ടപ്പോൾ ഭയം കൊണ്ട് വിറച്ചു സിത്താര..
അൺ നോൺ നമ്പർ എന്നുകൂടി കാണിക്കുമ്പോൾ അവളുടെ ഭയം ഇരട്ടിയായി.

ഫോൺ അറ്റൻഡ് ചെയ്തിട്ടില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷത്ത് ഓർത്തപ്പോൾ അവൾ ഫോൺ അറ്റൻഡ് ചെയ്തു അത് ഏതോ ട്യൂഷൻ സെന്ററിൽ നിന്നായിരുന്നു.

10th വരെയുള്ള ട്യൂഷൻ കൊടുക്കുന്നുണ്ട് കുട്ടികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവിടെ ചേർക്കണം എന്ന് പറഞ്ഞ്, സത്യം പറഞ്ഞാൽ അപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്…

ഇങ്ങനെ പേടിച്ച് പേടിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.. തെറ്റ് മുഴുവനായും തന്റെ കയ്യിൽ ആയതുകൊണ്ട് ആരോടും പരാതിയില്ല എല്ലാം സഹിക്കുകയാണ്.. പക്ഷേ എത്രനാൾ തനിക്ക് ഇതുപോലെ പിടിച്ചുനിൽക്കാൻ കഴിയും എന്നതിനെക്കുറിച്ച് യാതൊരു ഊഹവുമില്ല പോണ ഇടത്തോളം ഇങ്ങനെ പോട്ടെ എന്നാണ് അവൾ കരുതിയിരിക്കുന്നത്..

തന്റെ ഭാഗത്തുനിന്ന് വന്ന ഒരു തെറ്റ് ഇങ്ങനെയാകും എന്ന് ഒരിക്കലും കരുതിയില്ല… അവളുടെ ഓർമ്മകൾ പുറകിലേക്ക് പോയി ഭർത്താവും കുഞ്ഞുങ്ങളും ആയി സ്വസ്ഥമായി കഴിയുകയായിരുന്നു അപ്പോഴാണ്, കൂട്ടുകാരി ടൗണിൽ പുതിയ ടെക്സ്റ്റൈൽസ് ഷോപ്പ് തുടങ്ങുന്നുണ്ട് അതിലേക്ക് ആളെ വേണം എന്ന് പറഞ്ഞ് വിളിക്കുന്നത് നീ വീട്ടിൽ വെറുതെ ഇരിക്കുകയല്ലേ കുഞ്ഞുങ്ങൾ പോയിട്ടുണ്ടെങ്കിൽ പിന്നെ എന്താ നിനക്ക് പണി എന്റെ കൂടെ ജോലിക്ക് വായോ എന്ന് പറഞ്ഞപ്പോൾ അതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല ചേട്ടനോട് പറഞ്ഞപ്പോൾ നിന്റെ ഇഷ്ടം പോലെ ചെയ്തോളാൻ പറഞ്ഞു..

പലപ്പോഴും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന ഏട്ടനെ കണ്ടിട്ടുണ്ട് അതുകൊണ്ട് ഞാൻ കൂടി ജോലിക്ക് പോയാൽ അത് ഏട്ടനും കൂടി ഒരു ഉപകാരം ആകുമല്ലോ എന്ന് കരുതി

അങ്ങനെയാണ് അവളോട് കൂടെ വരാൻ സമ്മതമാണ് എന്ന് പറഞ്ഞത്.. ഒരു ഇന്റർവ്യൂ ഉണ്ട് അത് അറ്റൻഡ് ചെയ്യണം അതിനുശേഷം മാത്രമേ കിട്ടു എന്ന് പറഞ്ഞപ്പോൾ അവളുടെ കൂടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വേണ്ടി പോയി..
സുധാകരൻ എന്ന ഒരാളായിരുന്നു അതിന്റെ മാനേജിംഗ് ഡയറക്ടർ അയാളാണ് ഇന്റർവ്യൂ ചെയ്തത്.. രാവിലെ 9 മണിക്ക് വരണം വൈകിട്ട് ആറുമണിയോടെ വീട്ടിലേക്ക് പോകാം സീസൺ ആവുമ്പോൾ കൂടുതൽ സമയം ജോലി ചെയ്യേണ്ടിവരും. പക്ഷേ അതിനു എക്സ്ട്രാ പൈസ കിട്ടും എന്നെല്ലാം അയാൾ വിശദമായി പറഞ്ഞു തന്നു 12,000 രൂപയായിരുന്നു നിശ്ചയിച്ചിരുന്നത് അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പത്താം ക്ലാസുകാരിക്ക് കിട്ടാവുന്നതിൽ നല്ല ശമ്പളമായി തോന്നി..

പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാതെ അടുത്ത ഒന്നാം തിയ്യതി മുതൽ ജോലിക്ക് വരാം എന്ന് സമ്മതം പറഞ്ഞു!! പറഞ്ഞതുപോലെ തന്നെ രാവിലെ 9 മണി മുതൽ വൈകിട്ട് ആറുമണി വരെയായിരുന്നു ജോലി ഇരിക്കാൻ പറ്റില്ല ചിലപ്പോൾ കൂടുതൽ കസ്റ്റമേഴ്സ് വരുമ്പോൾ അവർ വലിച്ചുവാരി ഇടുന്ന ഡ്രസ്സുകൾ എല്ലാം അതുപോലെ മടക്കി വെക്കണം.. എന്നതു വലിയ ബുദ്ധിമുട്ടുള്ള ജോലി ഒന്നും ആയിരുന്നില്ല ഞങ്ങൾക്ക് ഒരു സ്റ്റാഫ് ഹെഡും ഉണ്ടായിരുന്നു, ഗ്രേസി എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ മേടത്തിനോട് പറയാം.. സുധാകരൻ സാർ ഇടയ്ക്ക് മാത്രമേ അവിടേക്ക് വരാറുള്ളൂ വന്നിട്ടുണ്ടെങ്കിൽ പിന്നെ ഗ്രേസി മേടം സുധാകരൻ സാറിന്റെ പുറകെ തന്നെ ആവും..

ഞങ്ങളോട് എല്ലാം അന്വേഷിക്കാറുണ്ട് ഇത്ര വലിയ സ്ഥാപനത്തിന്റെ ഹെഡ് ആയിരുന്നു അതിലെ തൂപ്പ് കാരിയോട് പോലും സൗഹൃദപരമായി പെരുമാറുന്ന കാറിനോട് ഉള്ള ബഹുമാനം എനിക്ക് കൂടിയതേ ഉള്ളൂ..

അവിടുത്തെ ശമ്പളം കൂടി ആയപ്പോൾ വീട്ടിലെ കാര്യങ്ങൾ എല്ലാം വളരെ സ്മൂത്ത് ആവാൻ തുടങ്ങി.. പണ്ട് കുഞ്ഞുങ്ങൾ ഓരോ ആഗ്രഹം പറയുമ്പോൾ പൈസയില്ല എന്നും പറഞ്ഞ് മാറ്റി നിർത്തിയല്ലോ അവർക്ക് വേണ്ടി ചെയ്തു കൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചു അതോടെ ഏട്ടനും ഞാൻ ജോലിക്ക് പോകാൻ തുടങ്ങിയത് നന്നായി എന്ന് അഭിപ്രായം ആയിരുന്നു.. ആരോ എന്തിനാ ഭാര്യയെ ജോലിക്ക് വിടുന്നത് എന്ന് പറഞ്ഞ് കളിയാക്കിയതിന്റെ ക്ഷീണം പോലും അതോടെ മാറിക്കിട്ടി ജീവിതം പച്ചപിടിച്ച്വ രുന്നുണ്ട് എന്ന് എന്നോട് കൂടെക്കൂടെ പറഞ്ഞിരുന്നു.. ഞാനും അത് കണ്ട് സന്തോഷിച്ചു ദിവസങ്ങൾ കടന്നുപോയി..

ഒരു ദിവസം സുധാകരൻ സാർ വന്നപ്പോൾ ഗ്രേസി മാഡം എന്റെ അരികിലേക്ക് വന്നിരുന്നു മേടത്തിന് എന്തൊ തിരക്കാണ് അതുകൊണ്ട് സുധാകരൻ സാറിന്റെ എല്ലാ കാര്യങ്ങളും എന്നോട് നോക്കണം എന്ന് പറഞ്ഞു എനിക്ക് അതിൽ തെറ്റായി ഒന്നും തോന്നിയില്ല കാരണം എപ്പോഴെങ്കിലും മാത്രമേ സുധാകരൻ സർ അവിടേക്ക് വരു അപ്പോൾ അവിടുത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കാനും ഏതൊക്കെ സ്റ്റോക്ക് വന്നിട്ടുണ്ട് എന്നുള്ള കാര്യങ്ങൾ ഡീറ്റെയിൽ ആയി സാറിന് പറഞ്ഞു കൊടുക്കാറുള്ളത് ഗ്രേസി മേഡം ആണ് ഇന്ന് മാഡത്തിന് എന്തോ ബുദ്ധിമുട്ട് വന്നപ്പോൾ അത് എന്നെ ഏൽപ്പിച്ചു എന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ..

സാറിനെ സഹായിക്കാൻ വേണ്ടി ഞാൻ സാറിന്റെ ക്യാബിനിലേക്ക് ചെന്നു..
ആദ്യം തന്നെ സാറ് എന്നോട് ആവശ്യപ്പെട്ടത് ഫ്ലാസ്കിൽ ചൂടുവെള്ളം ഇരിക്കുന്നുണ്ട് സാറിന് ഒരു ഗ്ലാസ് ചായ ഫിക്സ് ചെയ്യാനാണ്..

ഞാൻ പറഞ്ഞതുപോലെ അനുസരിച്ചു പക്ഷേ പുറകിലൂടെ വന്നു സാർ എന്നെ കെiട്ടിപ്പിടിച്ച് കiഴുത്തിൽ ഉiമ്മവച്ചു…!! അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയിരുന്നു ഞാൻ എന്തുവേണമെന്ന് പോലും അറിയാതെ പകച്ചു പോയി…

“” താൻ എന്തിനാണ് പേടിക്കുന്നത് ഇവിടെയുള്ള മിക്കവാറും സ്റ്റാഫുകൾ ഇതുപോലെ തന്നെയാണ് വെറുതെ ഒന്ന് കണ്ണടച്ച് തന്നാൽ തനിക്ക് കിട്ടാൻ പോകുന്നത് സൗഭാഗ്യങ്ങൾ തന്നെയാണ്!!

അതും പറഞ്ഞ് അയാൾ എന്നെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു..

അയാളെ എതിർക്കാനോ ഒന്നും ചെയ്യാനോ ആവാതെ ഞാൻ അവിടെത്തന്നെ നിന്നു അപ്പോഴേക്കും അയാളുടെ കൈ എന്റെ ദേഹത്ത് മുഴുവൻ ഇഴഞ്ഞു നടക്കാൻ തുടങ്ങിയിരുന്നു..

എപ്പോഴോ ഞാനത് ആസ്വദിക്കാൻ തുടങ്ങി..!! അയാൾക്ക് വഴങ്ങി കൊടുക്കു മ്പോൾ എന്റെ കുടുംബത്തെപ്പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല.. എന്നാൽ അത് എന്റെ ജീവിതം തന്നെ തകർക്കാൻ പോന്ന ഒരു കാര്യമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.

അന്നത്തെ ദിവസത്തിനുശേഷം വീട്ടിലേക്ക് പോയപ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.. ഇനിയൊരിക്കലും ഇങ്ങനെ ഒരു കാര്യവും ആവർത്തി ക്കില്ല എന്ന് ഞാൻ സ്വയം തീരുമാനമെടുത്തു. എന്നാൽ അടുത്തതാണ് സുധാകരൻ സാർ വന്നത് ഒരു കൂട്ടുകാരനെയും കൊണ്ടാണ്.

എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചു.. കൂട്ടുകാരന് വiഴങ്ങി കൊടുക്കാൻ ഇല്ലെങ്കിൽ നേരത്തെ അവിടെ വച്ച് നടന്ന കാര്യങ്ങൾ എല്ലാം എല്ലാവരെയും അറിയിക്കും എന്ന്.. എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു.. എന്നെ അവിടെ നിർത്തി സുധാകരൻ പുറത്തേക്കിറങ്ങി എന്നാൽ വന്നയാളെ തള്ളി മാറ്റി ഞാൻ പുറത്തേക്ക് ഓടി എന്റെ ബാഗ് എടുത്ത് വീട്ടിലേക്ക് പോന്നു..

പിന്നെഭീഷണിയായിരുന്നു ഫോണിലൂടെ.. അതാണ് ഇപ്പോൾ ഫോൺ എടുക്കാൻ പോലും ഭയം ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു

ഞാൻ ഏട്ടനോട് ഇതുവരെ ഒന്നും പറഞ്ഞിരുന്നില്ല ഇനി പറയാതിരുന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായി എല്ലാം തുറന്നുപറഞ്ഞ് ആ കാല് പിടിക്കാൻ ആയിരുന്നു എന്റെ തീരുമാനം..

ഞാൻഎല്ലാം തുറന്നു പറഞ്ഞു എന്ത് തന്നെ ഉണ്ടായാലും സഹിക്കാൻ ഞാൻ തയ്യാർ ആയിരുന്നു… ആദ്യം ഏട്ടൻ ഒരുപാട് ബഹളം വെച്ചു.. പിന്നെ ഇനിയും കൂട്ടി പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു അത് വലിയ പ്രശ്നം ആയി അയാളെ പോലീസ് അറസ്റ്റ് ചെയ്തു എന്നാൽ അയാളുടെ പിടിപാട് വെച്ച്, കുറെ പേർ ഒത്തുതീർപ്പിന് വേണ്ടി വന്നു കുഞ്ഞുങ്ങളെ ഓർത്ത് ഞങ്ങൾ കേസ് പിൻവലിച്ചു അല്ലെങ്കിൽ എല്ലാവരെയും കൊiന്നുകളയും എന്ന് ഭീഷണിയും ഉണ്ടായിരുന്നു.?അവരോടൊന്നും എതിർത്ത് നിൽക്കാനുള്ള സാമ്പത്തിക ഭദ്രതയോ പിടിപാടോ ഒന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല!!

അതെല്ലാം കഴിഞ്ഞ് ഇപ്പോ കുറെ മാസങ്ങളായി ഇപ്പോഴും ഞാൻ ഈ വീട്ടിൽ ഒരു അന്യയാണ് ഒരു വേലക്കാരിയെ പോലെ ഇവിടെയുള്ള ജോലികൾ ചെയ്യും അവർ ആരും എന്നോട് മിണ്ടാറില്ല.

എന്റെ കുഞ്ഞുങ്ങൾ പോലും എന്നിൽ നിന്ന് ഒരുപാട് അകന്നു… ഞാൻ ചെയ്ത തെറ്റിനെ ഫലമാണ് എന്നറിയാവുന്നതുകൊണ്ട് എല്ലാം സഹിക്കാൻ മനസ്സിനെ തയ്യാറാക്കി.. ഒരു നിമിഷത്തെ മനത്തിന്റെ ചാല്യം ഞാൻ നഷ്ടപ്പെടുത്തിയത് എന്റെ പോലെ ഉള്ള ഒരു ജീവിതം തന്നെയാണ്..