എപ്പോഴും എന്റെ അരികിൽ വന്നിരുന്ന ആൾ അപൂർവ്വമായി മാത്രം വരാൻ തുടങ്ങി… അപ്പുറത്ത് നിന്ന് രജനിയുടെ ചിരിയും അടക്കിപ്പിടിച്ചുള്ള സംസാരവും എല്ലാം കേട്ടപ്പോൾ എനിക്ക് ഏകദേശം എന്താണ് ഇവിടെ നടക്കുന്നത് എന്ന്……

എഴുത്ത്:-കൽഹാര

“” അമ്മ കാണാൻ പോകുന്നുണ്ടോ??? എനിക്ക് കാണണം എന്നില്ല ഒരിക്കൽ ഞാൻ അത്രത്തോളം വെറുത്തതാണ്!!!””

മകൾ പറഞ്ഞപ്പോൾ എന്തുവേണമെന്ന് അറിയാതെ കുറച്ചു നേരം ഇരുന്നു സുമ.. ഒരുപാട് വർഷം പ്രേമിച്ചതാണ് ആ മനുഷ്യനെ അതിനുശേഷം വീട്ടുകാരെ പോലും സങ്കടപ്പെടുത്തിക്കൊണ്ട് ഇറങ്ങിച്ചെന്നതാണ് എന്നിട്ടു ഒടുവിൽ തന്റെ ഒരു പോരായ്മയുടെ പേരും പറഞ്ഞ് നിർദാക്ഷീണ്യം തന്നെ ഉപേക്ഷിച്ചപ്പോൾ വെറുത്തതാണ്!! അയാളാണ് ഇന്ന് മരിച്ചത് കാണാൻ പോകണോ വേണ്ടയോ എന്നതാണ് ഇപ്പോൾ മനസ്സിൽ ഇട്ട് കൂട്ടിക്കിഴിച്ച് നോക്കുന്നത്..

പഠിക്കാൻ വലിയ മിടുക്കി ഒന്നും അല്ലാത്തതുകൊണ്ട് പത്താം ക്ലാസ് കയറിപ്പറ്റാൻ കഴിഞ്ഞില്ല അനിയത്തിമാർ എല്ലാം നന്നായി പഠിച്ച് അവർ പഠനം വീണ്ടും തുടർന്നു..

അച്ഛനെക്കൊണ്ട് അവരുടെ പഠന കാര്യം ഒറ്റയ്ക്ക് പറ്റുന്നില്ല എന്ന് കണ്ടപ്പോഴാണ് അടുത്തുള്ള വലിയൊരു തുണി മില്ലിൽ ജോലിക്ക് പോകാൻ തുടങ്ങിയത്!!! അവിടെനിന്നാണ് ചന്ദ്രേട്ടനെ കാണുന്നതും പരിചയപ്പെടുന്നതും.
ആ സൗഹൃദം ഒരു പ്രണയത്തിലേക്ക് പോകാൻ അധികം നാൾ ഒന്നും വേണ്ടിവന്നില്ല..

എന്നാൽ രണ്ടുപേരും രണ്ട് ജാതി ആയിരുന്നു എന്നതുകൊണ്ട് എന്റെ വീട്ടിൽ വിവാഹത്തിന് സമ്മതിച്ചില്ല ഒരു ദിവസം ചന്ദ്രേട്ടൻ വന്ന് വിളിച്ചിറക്കിയപ്പോൾ ആ കൂടെ പോയി…

ആരും അസൂയപ്പെടുന്ന വിധം ആയിരുന്നു പിന്നീടുള്ള ജീവിതം രണ്ടുപേരും ജോലിക്ക് പോകും അതുകൊണ്ട് അത്യാവശ്യം പണം കയ്യിലുണ്ട് ഒരു കുഞ്ഞു വീട് വാടകയ്ക്ക് എടുത്ത് അവിടെ താമസം തുടങ്ങി..

ഞങ്ങൾക്കിടയിലേക്ക് മോളും കൂടി വന്നപ്പോൾ പിന്നെ ശരിക്കും ജീവിതം ഒരു സ്വർഗ്ഗം പോലെയായി..

മോളെ ഗർഭിണിയായിരിക്കുമ്പോൾ ഏഴാം മാസം വരെ ഞാൻ ജോലിക്ക് പോയിരുന്നു അത്രത്തോളം ശ്രദ്ധയോടെ ചന്ദ്രേട്ടൻ തന്നെ കൊണ്ടുപോകും..
തിരികെ കൊണ്ടുവരും ഏഴുമാസം കഴിഞ്ഞിട്ടും ഞാൻ ജോലിക്ക് പോകാൻ തയ്യാറായിരുന്നു എന്നാൽ ചന്ദ്രേട്ടൻ സമ്മതിച്ചില്ല!! പിന്നെ ഡെലിവറി വരെ എന്നെ നിലത്ത് വെച്ചിട്ടില്ല!” അത്രയ്ക്ക് നന്നായി എന്നെ നോക്കി അതുകഴിഞ്ഞ് ഒരു മൂന്നുമാസത്തോളം എന്റെ എല്ലാ ചികിത്സക്കും ആയി ചന്ദ്രേട്ടന്റെ ഒരു അകന്ന ബന്ധുവിനെ അവിടെ കൊണ്ടുവന്ന് നിർത്തി.

രജനി എന്നായിരുന്നു അവളുടെ പേര്.. അവളുടെ വിവാഹം കഴിഞ്ഞ് ഭർത്താവ് മരിച്ചതാണ് അയാൾക്ക് എന്തൊക്കെയോ അസുഖമായിരുന്നു അതൊന്നും പറയാതെ അവളെ കൊണ്ട് കല്യാണം കഴിപ്പിച്ചു. ഒരു വർഷം എത്തിയില്ല അതിനുമുമ്പ് തന്നെ അവൾ വിധവയായി..

ഇപ്പോൾ ആരുടെയെങ്കിലും കാരുണ്യത്തിൽ കഴിഞ്ഞു പോവുകയാണ് അതുകൊണ്ടാണ് അവളെ വിളിച്ചപ്പോഴേക്ക് അവൾ എന്റെ ശുശ്രൂഷയ്ക്കായി അവിടെ എത്തിയത്..

കുഞ്ഞിനെ ഞാൻ നോക്കിക്കോളാം ചേച്ചി ജോലിക്ക് പോയിക്കോ എന്ന് അവൾ പറഞ്ഞു.. വീണ്ടും ഞാനും ചന്ദ്രേട്ടനും കൂടി ജോലിക്ക് പോകാൻ തുടങ്ങി എന്നാൽ അന്ന് എന്റെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസം ആയിരുന്നു.

ഓവർടൈം ഉള്ളതുകൊണ്ട് ചന്ദ്രേട്ടൻ എന്റെ കൂടെ വന്നില്ല ഞാൻ വൈകുന്നേരം വീട്ടിലേക്ക് പോയി മോൾക്ക് രാവിലെ കുടിക്കാനുള്ള പാല് കടന്നു വച്ചിട്ടാണ് പോകാറ് വൈകുന്നേരം ആകുമ്പോഴേക്കും അവൾ വാശിപിടിക്കാൻ തുടങ്ങും അത് അറിയുന്നതുകൊണ്ട് ഞാൻ വേഗം വീട്ടിലേക്ക് പോയി പക്ഷേ വീടിനടുത്തുള്ള സ്റ്റോപ്പിൽ ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യാൻ നോക്കിയതായിരുന്നു സ്പീഡിൽ വന്ന ഒരു കാർ എന്നെ ഇടിച്ചു തെറിപ്പിച്ചു.. എന്റെ നട്ടെല്ല് തകർന്നു.. അരക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടു..

ആദ്യം എല്ലാം ചന്ദ്രേട്ടന് എന്റെ കാര്യത്തിൽ വളരെ വിഷമമായിരുന്നു ആരെയും സഹായത്തിന് വിളിക്കുക പോലും ചെയ്യാതെ എന്റെ എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്തു തന്നു.. ഇതുപോലെ ഒരു ഭർത്താവിനെ തന്നതിന് എല്ലാ ദൈവങ്ങളോടും ഞാൻ നന്ദി പറഞ്ഞു പക്ഷേ പെട്ടെന്നാണ് അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ഓരോ മാറ്റങ്ങൾ കാണാൻ തുടങ്ങിയത്

എപ്പോഴും എന്റെ അരികിൽ വന്നിരുന്ന ആൾ അപൂർവ്വമായി മാത്രം വരാൻ തുടങ്ങി… അപ്പുറത്ത് നിന്ന് രജനിയുടെ ചിരിയും അടക്കിപ്പിടിച്ചുള്ള സംസാരവും എല്ലാം കേട്ടപ്പോൾ എനിക്ക് ഏകദേശം എന്താണ് ഇവിടെ നടക്കുന്നത് എന്ന് ഊഹിക്കാമായിരുന്നു.. എല്ലാം കണ്ട് മൗനം പാലിച്ചു ഒരുപാട് സങ്കടം ഉണ്ടെങ്കിൽ കൂടി കാരണം ഇവിടെ നിന്ന് പോയാൽ പിന്നെ എനിക്ക് മറ്റൊരു ഇടമില്ല..

എന്റെ മോൾക്ക് 4 വയസ്സായി… അവളെ ചില സമയങ്ങളിൽ രജനി ക്രൂiരമായി ഉപദ്രവിച്ചു എനിക്ക് അതൊന്നും കണ്ട് നിൽക്കാൻ കഴിഞ്ഞില്ല… ഒരിക്കൽ എന്നെ കാണാൻ വന്ന ഞങ്ങളുടെ അയൽവാസി ചേച്ചിയോട് പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിക്കാൻ വേണ്ടി പറഞ്ഞു. അയാളെ അറിയിച്ചതിന് ശേഷം അയാൾ തന്നെയാണ് ചാനലിലും മറ്റും ഈ വാർത്ത കൊടുത്തത് അവരെല്ലാം കുട്ടി ഘോഷിച്ചു ഒടുവിൽ ചന്ദ്രേട്ടൻ ഇറങ്ങി പൊയ്ക്കോളാൻ പറയുന്ന അവസ്ഥയിൽ എത്തി പ്രസിഡന്റ് തന്നെ മുൻകൈയെടുത്ത് എന്നെ ഒരു അനാഥമന്ദിരത്തിലേക്ക് മാറ്റി..

എന്റെ മോളും എന്റെ കൂടെ ഉണ്ടായിരുന്നു… എന്റെ വീട്ടുകാർ എല്ലാം അറിഞ്ഞു അവർക്ക് എന്നോടുള്ള ദേഷ്യം എല്ലാം മാറിയിരുന്നു അവർ വന്ന് എന്റെ കുഞ്ഞിനെയും എന്നെയും ഏറ്റെടുത്തു എന്റെ മോളെ അവർ പഠിപ്പിച്ചു അവളിപ്പോൾ ഒരു ഡോക്ടർ ആണ്.

അവളുടെ ഹോസ്പിറ്റലിലേക്കാണ് ഇന്ന് അവളുടെ അച്ഛനെ കൊണ്ട് ചെന്നത് അവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നു ഹാർട്ടറ്റാക്ക് ആണത്രേ. അതാണ് അവൾ എന്നോട് വന്നു പറഞ്ഞത്..

അവസാനമായി അമ്മയ്ക്ക് അച്ഛനെ ഒരു നോക്ക് കാണണമെങ്കിൽ കാണാം എന്ന് അവൾക്ക് ഒട്ടും താല്പര്യം ഇല്ല എന്ന്.

അവളെയും കുറ്റം പറയാൻ പറ്റില്ല കാരണം അവളുടെ ഓർമ്മയിൽ അച്ഛൻ ഒരുപാടൊന്നും ഇല്ലെങ്കിലും ഉള്ളത് അത്ര നല്ല ഓർമ്മകൾ അല്ല. എനിക്കും കാണണം എന്ന് തോന്നിയില്ല!!

അരയുടെ താഴേക്ക് തളർന്നത് കൊണ്ട് എന്നെക്കൊണ്ട് ആ മനുഷ്യനെ വലിയ പ്രയോജനം ഒന്നുമില്ല പുതിയ ജീവിതം തിരഞ്ഞെടുക്കുന്നത് ഒക്കെ കൊള്ളാം പക്ഷേ അതിന് ഞങ്ങളെ ഉപദ്രവിക്കണ്ടായിരുന്നു.. പാവം എന്റെ കുഞ്ഞിനെ ഒരു കാരണവും ഇല്ലാതെ അവൾ അടിക്കുന്നത് കണ്ടിട്ടും മൗനം പാലിക്കരുതായിരുന്നു

“” എന്തായി അമ്മയുടെ തീരുമാനം?? “”

അവൾ വീണ്ടും ചോദിച്ചു.

“” ഞാൻ പോകുന്നില്ല മോളെ!! നിന്നോടോ എന്നോdo അയാൾക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് നമ്മൾ മനസ്സിലാക്കിയതാണ് അങ്ങനെയുള്ള ഒരാൾ ജീവിച്ചിരുന്നാലോ മരിച്ചാലോ നമുക്ക് യാതൊരു പ്രശ്നവുമില്ല..!””

ഞാൻ പറഞ്ഞു കഴിഞ്ഞതും അവൾ എന്നെ ചേർത്ത് പിടിച്ചു.

“” ഇതുതന്നെയാണ് സുമമേ ഞാനും പ്രതീക്ഷിച്ചത് പക്ഷേ അമ്മയ്ക്ക് ഇനി ഉള്ളിന്റെ ഉള്ളിൽ അച്ഛനെ ഒന്ന് അവസാനമായി കാണണം എന്നൊരു മോഹം ഉണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി.. എനിക്കറിയാം എന്റെ അമ്മയ്ക്ക് എന്റെ പോലെ മാത്രമേ ചിന്തിക്കാൻ കഴിയൂ എന്ന്!! അന്ന് നമ്മുടെ കൂടെ നിൽക്കാത്ത ആളിനെ നമ്മളും കാണാൻ പോകേണ്ട ആവശ്യമില്ല..!!””

അത് കേട്ടതും ഞാൻ അവളെ ചേർത്തുപിടിച്ചു മതി ഞങ്ങൾക്ക് ജീവിക്കാൻ ഈ രണ്ടുപേർ തന്നെ ധാരാളം