എന്റെ അച്ഛന്റെ പ്രാരാബ്ദം മുതെലെടുക്കായിരുന്നു അല്ലെ. അവൾ പറഞ്ഞു തൊണ്ട ഇടറുന്നുണ്ടായിരുന്നു.സത്യമായും ഇതൊന്നും എനിക്കറിയില്ല.. അമ്മയും അമ്മാവന്മാരും പറ്റിച്ച പണിയാകും…….

മനസ്സറിയാതെ

രചന: Deviprasad C Unnikrishnan

“വിനുവേ… മോനെ ഇങ്ങനെ അവളെ ഓർത്തു ജീവിച്ചാൽ മതിയോ….ഒരു കല്യാണം…… “മുഴുവിപ്പിക്കാതെ മാധവിയമ്മ പറഞ്ഞു നിർത്തി

“അമ്മയോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്… എനിക്കിനി എന്റെ മോള് മാത്രം മതി… “കട്ടിലിൽ കിടക്കുന്ന അമ്മു മോളെ നോക്കി.

“മോനെ… ”

“അമ്മക്ക് മറക്കാൻ പറ്റുമോ എന്റെ അമ്മു മോളുടെ അമ്മയെ….”ഇത് പറഞ്ഞപ്പോൾ അവന്റെ മിഴികളിൽ നനവ് പടർന്നു..

“ഒരിക്കലും മായയെ മറക്കാൻ പറ്റില്ല മോനെ… ന്നാലും.. ”

“ഒരു ന്നാലും ഇല്ല.. “കുഞ്ഞു ഉണർന്നു. അവന്റെ പോയി അവളെ വാരി പുണർന്നു.

അലസമായി കിടന്ന അവന്റെ ജീവിതത്തിന് ഒരു അടക്കും ചിട്ടയും വന്നത് മായ വന്നതിനു ശേഷമായിരുന്നു. എല്ലാവരും പറഞ്ഞു ഉറപ്പിച്ചു നടത്തിയ വിവാഹമായിരുന്നു.

പ്രണയം എന്താന്ന് മനസിലായത് പ്രെണയത്തോടു കൂടി ഒരു പെണ്ണ് അവനെ നോക്കിയത് താലി കെട്ടുമ്പോൾ മായയുടെ കണ്ണുകളിൽ നിന്നാണ്.

കാലത്തു കുളി കഴിഞ്ഞു വരുന്ന മായ എന്നും നർമാല്യമുള്ളോരു നിർമാല്യം തന്നെയായിരുന്നു.

ഒരു മായലോകം വിനുവിൽ അവൾ സൃഷ്ടിച്ചു തനിക്കു ഒരു മാലാഖയെ തന്നു അവള് പോയി..മായ സൃഷ്ടിച്ച ലോകത്തു അവനും മോളും മാത്രമായി.

കുഞ്ഞുപല്ലുകൾ കാട്ടിയുള്ള അമ്മു മോളുടെ ചിരിയാണ് ഇന്ന് വിനുവിന് ജീവിക്കാനുള്ള പ്രാണവായു. ചിന്തകളിൽ ഇരിക്കുമ്പോൾ ആണ് അമ്മയുടെ വരവ്.

“മോനെ..അമ്മ പറയുന്നത് മുഴുവനും കേൾക്കണം. ”

“ശരി…അമ്മ പറഞ്ഞോളൂ. ”

“വളർന്നു വരുന്നത് ഒരു പെൺകുട്ടിയാണ്… ഒരു അച്ഛൻ മകളെ വളർത്തുമ്പോൾ പരിധികൾ ഉണ്ട്…

ഒരു പെണ്ണ്കുട്ടീടെ മനസ് മനസിലാക്കാൻ അമ്മയേക്കാൾ നല്ല ഒരു ആളില്ല. ഞാൻ എത്ര നാൾ നിന്റെ കൂടെ ഉണ്ടാകുമെന്നു പറയാൻ പറ്റില്ല..”

“പക്ഷെ എനിക്ക് അമ്മു മോളുടെ അച്ഛനും അമ്മയും ആകാൻ പറ്റും ”

“അത് തോന്നുന്നതാണ് വിനു… പെൺകുട്ടികൾക്ക് ഒരു പ്രായം കഴിഞ്ഞാൽ അമ്മമാരിലേക്ക് ഒതുങ്ങും.

മോൾക്ക്‌ വേണ്ടി ജീവിച്ചു അവൾക്കൊരു കല്യാണമൊക്കെ കഴിയുമ്പോൾ എന്റെ മോൻ തനിച്ചാകും.”

അമ്മയുടെ വാക്കുകളിൽ നിസ്സഹായത തെളിഞ്ഞു വന്നു.

“അമ്മ പറയുന്നതിൽ കാര്യം ഉണ്ട് എന്ന് എനിക്കറിയാം… എന്റെ മോളെ സ്നേഹിക്കാൻ ഉള്ള അല്ലെങ്കിൽ മനസുള്ള ഒരാളെ കിട്ടാൻ എളുപ്പമല്ല അമ്മേ. “അവൻ കുഞ്ഞിന്റെ നെറുകയിൽ തഴുകി.

“അതൊക്കെ കിട്ടും ഇനി അമ്മ പറയണത് കേട്ടമതി. അമ്മക്കും തീരെ വയ്യ അത് കൂടി മോൻ ഓർക്കണം. “നീര് വീണ കാലുകളിലേക്ക് അവൻ നോക്കി.

“ശരി അമ്മേ… എനിക്ക് പെണ്ണിന്റെ മുഖം പോലും കാണണ്ട അമ്മക്ക് തീരുമാനിക്കാം. ”

വലിയ ആഘോഷങ്ങൾ ഇല്ലാതെ വിവാഹം നടന്നു. വൈകുന്നേരം പെണ്ണിന്റെ വീട്ടിലേക്കു തിരിച്ചു പോയി. മീര പാവം പോസ്റ്മാന്റെ മോളു. സുന്ദരിയാണ്..

അവളെ താലികെട്ടുമ്പോളും വിനുവിന്റെ കണ്ണുകളിൽ കണ്ടത് മായയുടെ മുഖം തന്നെയായിരുന്നു. കാറിൽ യാത്ര ചെയുമ്പോളും വിനുവിന്റെ മനസ് നീക്കുകയായിരുന്നു..

ഇന്ന് മോളെ ഒന്ന് എടുത്തു കൊഞ്ചിക്കാന് പറ്റിയില്ല. ആരും കുഞ്ഞിനെ കൊണ്ട് വന്നു തന്നുമില്ല. ആളുകളുടെ ഇടയിൽ കുഞ്ഞിന്റെ കരച്ചിലും കേട്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു.

രാത്രി പാലുമായി മീര കടന്നു വരുന്നത് കണ്ടപ്പോൾ വിനു കട്ടിലിൽ നിന്നു എണീറ്റു.

“ഇരിക്കു മീര…. “അവൾ ഇരുന്നു

“എന്തിനാ കല്യാണത്തിന് സമ്മതിച്ചത് എല്ലാം അറിഞ്ഞിട്ടും. “അവൾ അവനെ നോക്കി

“എനിക്ക് അമ്മു മോളില്ലാതെ ഉറങ്ങാൻ പറ്റില്ല. ”

“അമ്മു മോളോ…”അവൾ അത്ഭുതത്തോടെ നോക്കി

“അതെ… എല്ലാം അറിഞ്ഞിട്ടല്ലേ നീ വിവാഹത്തിനു സമ്മതിച്ചത്. ”

“ഏട്ടന്റെ കല്യാണം കഴിഞ്ഞു ഭാര്യ മരിച്ചതെന്നും പറഞ്ഞിരുന്നു… ആരാ അമ്മു മോളു. ”

ഓഹോ അപ്പോൾ ഇന്ന് മൊത്തം കുഞ്ഞിനെ മറച്ചു വെച്ചാണ് വിവാഹം നടത്തിയത് വിനു മനസ്സിൽ പറഞ്ഞു.

“അതെ… എന്റെ മോളാണ് അമ്മു. ഇതൊക്കെ അച്ഛനോട് പറഞ്ഞിരുന്നതാണല്ലോ “ഇത് കേട്ടതും മീരയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി..

അവൾ റൂമിനെ പുറത്തിറങ്ങി അച്ഛനെ വിളിച്ചു വിനു നോക്കുമ്പോൾ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. അവൾ തിരിച്ചു വന്നു..

“എന്റെ അച്ഛന്റെ പ്രാരാബ്ദം മുതെലെടുക്കായിരുന്നു അല്ലെ “അവൾ പറഞ്ഞു തൊണ്ട ഇടറുന്നുണ്ടായിരുന്നു.

“സത്യമായും ഇതൊന്നും എനിക്കറിയില്ല.. അമ്മയും അമ്മാവന്മാരും പറ്റിച്ച പണിയാകും. എന്നോട് ക്ഷെമിക്കണം… ഞാൻ നാളെ തന്നെ എന്താന്ന് വെച്ചാൽ ചെയ്യാം. പിരിയാം.”

അവളൊന്നു മൂളി…

“എന്റെ അമ്മു മോളു വല്ലതും കഴിച്ചു കാണുമോ ആവോ. അവളില്ലാതെ ഞാനും ഞാനില്ലാതെ ഉറങ്ങിട്ടില്ല. ജനിച്ച അന്ന് മുതൽ എന്റെ നെഞ്ചോട് ഒട്ടി കിടക്കാറുള്ളു. ”

ഒരു അച്ഛന്റെ വാത്സല്യം തുളുമ്പുന്ന വാക്കുകൾ മീര കേൾക്കുകയായിരുന്നു. വിനു ഓരോ സ്വപ്നങ്ങൾ മകളെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു.

“നല്ല സുഹൃത്തുക്കളായിട്ടു നമുക്ക് പിരിയാം. താലി കെട്ടി എന്നൊരു അവകാശത്താൽ ഞാൻ തൊടില്ല.. ധൈര്യമായി കിടന്നോളു.. ”

“മ്മ്മ്….” അവൾ മൂളി. ലൈറ്റ് അണച്ചിട്ടും അവൻ പറഞ്ഞത് മൊത്തം അമ്മുനെ പറ്റിയായിരുന്നു.

“മീര… അമ്മുനെ ഒരു ഡോക്ടർ ആകണമെന്ന എന്റെ സ്വപ്നം… ഒരു അമ്മയുടെ സ്നേഹം അച്ഛനാൽ കൊടുക്കാൻ പറ്റുമെന്ന് എനിക്ക് കാണിച്ചു കൊടുക്കണം…മീര…. മീര… ഉറങ്ങിയോ “പതുകെ അവനും ഉറങ്ങി

നേരം വെളുത്തപ്പോൾ എന്തോ ഒന്ന് നെഞ്ചിനോട് ചേർന്ന് കിടക്കുന്നു അവൻ കണ്ണ് തുറക്കാതെ തപ്പി നോക്കി. അമ്മു മോളു…. അവൻ കണ്ണ് തുറന്നു….

മീരയെ കാണാനില്ല.. ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു മീര കുളിക്കുകയാണ്.. അവൻ കുഞ്ഞിനെ എടുത്തു. മീര ഇറങ്ങി വന്നു അലമാര കണ്ണാടിയിൽ നോക്കി മുടി തുവർത്തി.

“മീര മോള് എങ്ങനെ ഇവിടെ. ”

“ഇന്നലെ ഏട്ടന്റെ സംസാരം സ്വപനങ്ങൾ ഇതൊക്കെ കേട്ടപ്പോൾ…പിന്നെ മോളില്ലാതെ ഉറക്കം കിട്ടാതെ കിടന്നു ഉരുളായിരുന്നു.

ഇനി ഞാൻ കാരണം അച്ഛനും മോളും മാറി കിടക്കണ്ടാന്നു കരുതി രാത്രി പോയി ഞാൻ എടുത്തോണ്ട് വന്നു. അവിടെ ചെന്നപ്പോൾ മോളു കരച്ചിലും നിർത്തുന്നില്ല… ഞാൻ വാങ്ങി കൊണ്ട് പോന്നു.. ”

“മീര… ഞാനും മോളും പെട്ടന്ന് തന്നെ ഇറങ്ങും… ഈ താലിയുടെ ഭാരം നീ ചുമക്കണ്ട “ഇത് കേട്ടപ്പോൾ മീരയുടെ കണ്ണുകൾ കലങ്ങി

“ഇന്നലെ ഏട്ടൻ പറഞ്ഞ കാര്യങ്ങൾ… അമ്മു മോളെ നോക്കുന്നതും അവളുടെ അടുത്ത 20വർഷം എന്തായിരിക്കണം എന്ന് ഏട്ടന്റെ സ്വപ്നം…അമ്മു മോളെ കൊണ്ട് വന്നു അടുത്ത് കിടത്തി.

അവൾ ഉറങ്ങാതെ തപ്പി കൊണ്ടിരുന്നത് എന്റെ മാ റാണ്… അമ്മയാവാതെ അമ്മ എന്താണെന്നു മനസിലാക്കി തരുകയായിരുന്നു അവളെനിക്ക്…

അവൾ ഏട്ടനോട് ചേർന്നല്ല ഉറങ്ങിയത് എത്ര ഏട്ടനോട് ചേർത്ത് കിടത്തിട്ടും അവൾ ഉരുണ്ടു എന്നോട് ചേർന്നാണ് കിടന്നതു മനസ്സറിയാതെ അമ്മു മോളുടെ അമ്മയാവുകയിരുന്നു ഇന്നലെ… ”

“നന്ദി ഉണ്ട് അറിയാതെ ആണെങ്കിലും ഇന്നലെ ഒരു അമ്മയുടെ സ്നേഹം മോള്ക്ക് കൊടുത്തതിനു… ഞങ്ങൾ ഇപ്പൊ പൊക്കോളാം. ”

അവൻ കുഞ്ഞിനെ എടുത്തു ഇറങ്ങി. ഇത് കണ്ടതും മീരയുടെ കണ്ണുകൾ നിറഞ്ഞു.. ഇത്രേം പറഞ്ഞിട്ടുണ്ട് ഈ ബുന്ദുസിനു മനസിലായില്ലേ…

അവൻ കാർ എടുത്തു ഇറങ്ങി. മോളെ കുളിപ്പിക്കുമ്പോൾ കാളിങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടു അവൻ വാതിൽ തുറന്നു. നോക്കുമ്പോൾ പെട്ടിം കിടക്കയുമായി മീര.. അവൾ വാതിൽ തള്ളി കയറി.

“എന്താ മീര… ??”

“എന്റെ മോള് എവിടെ… എനിക്ക് അവിടെ നിന്നിട്ട് സമാധാനമില്ല.. ”

“ഏഹ്ഹ് ”

“എന്റെ കെട്ടിയോനും മോളും ഇവിടെ അല്ലെ തല്ലിയിറക്കും വരെ ഞാൻ ഇവിടെ ഉണ്ടാകും. പറ്റില്ലെങ്കിൽ എന്നേം മോളേം തനിച്ചാക്കി എവിടേക്കാന്ന് വെച്ചാൽ പൊക്കോ.

പിന്നെ പോയാൽ വന്നേക്കണം. മനസ്സറിയാതെ ഇന്നലെ മുതൽ ഞാൻ വിനു ഏട്ടന്റെ കൂടി ആവുകയായിരുന്നു.. പോയി കുളിച്ചേ ഇന്ന് മുതൽ നമുക്കു ഒന്നിച്ചു സ്വപ്‌നങ്ങൾ കാണാം ”

അവനെ കെട്ടിപിടിച്ചു പ്രേതിക്ഷിക്കാതെ ഉള്ള മീരയുടെ ഭാവമാറ്റത്തിൽ എന്താണ് നടക്കുന്നത് എന്ന് അറിയാതെ അന്ധാളിച്ചു നില്കുകയായാണ് വിനു….