എനിക്ക് …….എനിക്ക് എന്തോ പോലെ തോനുന്നു.” അല്പം നാണത്തോടെ പറഞ്ഞു കൊണ്ടവൾ അവനരികിൽ നിന്ന് അല്പം അകന്നു കിടന്നു. അത് കണ്ടവൻ ഒന്നൂടെ അവളിലേക്ക്….

എഴുത്ത്:-ആദിവിച്ചു

ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്ന് ഉറക്കം തൂങ്ങിക്കൊണ്ട് പുറംകാഴ്ചകൾ ഭാഗികമായികണ്ടു കൊണ്ടിരുന്നവൾ കണ്ടക്ടറുടെ വിളികേട്ടതും ഞെട്ടി സൈഡിലേക്ക് നോക്കി.

” ടിക്കറ്റ്”

” ഒരു മാമ്പുറം ” ഇരുപത് രൂപയുടെ ഒരു നോട്ട് അയാൾക്ക് നേരേ നീട്ടിക്കൊണ്ടവൾ പതിഞ്ഞ ശബ്ദത്തിൽപറഞ്ഞു. ടിക്കറ്റും ബാക്കി പൈസയും അവൾക്ക് നൽകി കൊണ്ടയാൾ വീണ്ടും തിക്കിതിരക്കി മുന്നോട്ട് നീങ്ങി. ടൗണിൽ നിന്നും നാട്ടിലേക്കുള്ള ലാസ്റ്റ് ബസ്സാണിത് അതുകൊണ്ട്തന്നെ നല്ല തിരക്കും ഉണ്ട്. ജോലി കിട്ടിയ അന്ന് മുതൽ അവൾ ജോലി കഴിഞ്ഞ് വരുന്നത് ഇതേ ബസ്സിന് തന്നെയാണ്.

“ന്റെകുട്ടീ…നിനക്കാരു സ്കൂട്ടി വാങ്ങിച്ചു ടേ ഇപ്പോ മാസം അടവിന് വണ്ടി കിട്ടൂന്ന് കഴിഞ്ഞുസം ആ രാഘവന്റെ മോൻ വന്നപ്പോ പറഞ്ഞിരുന്നു. അതൊരെണ്ണം വാങ്ങിച്ചാ നിന്റെ ഓട്ടപ്പാച്ചിലിന് ഒരാശ്വസമാകൂലോ” സങ്കടത്തോടെ തന്നെ നോക്കി പറയുന്ന അച്ചഅമ്മയെ കണ്ടതും ദേവികയൊന്ന് പുഞ്ചിരിച്ചു.ശരിയാണ് കഴിഞ്ഞ കുറച്ച് നാളായി ഈ ഓട്ടപ്പാച്ചില് തുടങ്ങിയിട്ട് . ആ കഷ്ടപ്പാട് കണ്ടിട്ടാവും ആ പാവം ഇന്ന് വണ്ടിടെ കാര്യം പറഞ്ഞത്.

“എന്റെ അച്ചമ്മേ…… വണ്ടിയൊക്കെ നമുക്ക് വാങ്ങിക്കാം ഇപ്പോ തൽകാലം ഞാൻ പൂവാ ഇപ്പതന്നെ വൈകി. “

അച്ചമ്മക്ക് ഒരുമ്മയും നൽകിക്കൊണ്ടവൾ ധൃതിയിൽ ബാഗുമെടുത്ത് ബസ്സ്റ്റോപ്പിലേക്ക് നടന്നു.

പതിവായ് പോകുന്ന ബസ്സ് വന്നതും അവൾ അതിൽ കയറി.
തിരക്ക് നന്നേകുറവായിരുന്നത് കൊണ്ട് സീറ്റുകൾ പലതും ഒഴിഞ്ഞിരുന്നു.
ഒഴിഞ്ഞ ഒരു സീറ്റിൽ കയറിയിരുന്നു കൊണ്ടവൾ ബസ്സിലെ പാട്ട് ആസ്വദിച്ചു കൊണ്ട് അകലേക്ക് മിഴിയൂന്നി.

” ദേവൂ …….”

കാതിൽ പതിഞ്ഞ നേർത്ത ശബ്ദത്തിനൊപ്പം കുറുകലോടെ നേർമ്മയായ് മൂളിക്കൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. അവളുടെ ചെവിക്ക് പിറകിൽ നാവാൽ പതിയെ ഉഴിഞ്ഞു കൊണ്ടവൻ നiഗ്നമായ അവളുടെ ഇiടുപ്പിൽ പതിയെ പിടിമുറുക്കി .

“അഖി…..”

“ഉം……”

“എനിക്ക് …….എനിക്ക് എന്തോ പോലെ തോനുന്നു.” അല്പം നാണത്തോടെ പറഞ്ഞു കൊണ്ടവൾ അവനരികിൽ നിന്ന് അല്പം അകന്നു കിടന്നു. അത് കണ്ടവൻ ഒന്നൂടെ അവളിലേക്ക് ചേiർന്ന് കിiടന്നുകൊണ്ട് അവളുടെ കഴുiത്തിലേക്ക് മുഖം പൂiഴ്ത്തി . തന്റെ കഴുiത്തിൽ പതിയുന്ന ചൂട് നിശ്വാസവും ഉമിനീരിന്റെ തണുപ്പും അറിഞ്ഞവൾ പതിയെ കണ്ണുകൾ ഇറുകെയടച്ചു.

“ദേവൂ……നിനക്കെന്താ പെണ്ണേ തോനുന്നത്.” വികാരവായ്പ്പോടെ അവളുടെ കഴുത്തിൽ അമർത്തി ഉiമ്മ വച്ചു കൊണ്ടവൻ അവളേ തനിക്ക് നേരേ തിരിച്ചു കിടത്തി.

” പറ എന്റെ പെണ്ണിന് എന്താ തോനുന്നത്”

“അത്….. അത് പിന്നേ എനിക്ക്…….. എനിക്കറിയില്ല. ദേഹം മുഴുവൻ ചുട്ട് പൊള്ളുന്നത് പോലെ ശ്വാസത്തിന് പോലും തീ പോലെ ചൂട് തോനുന്നു . ദേഹം മുഴുവൻ വലിഞ്ഞു മുറുന്നു. ശ്വാസം….. ശ്വാസം മുട്ടുന്നത് പോലെ “

അവളുടെ വാക്കുക കേൾക്കേ നേർത്ത പുഞ്ചിരിയോടെയവൻ അവളുടെ ചുiണ്ടിലേക്ക് ചുiണ്ട് ചേർത്തു.

“നിന്നെ കൂളാക്കാർഞാൻസഹായിക്കട്ടേ……” പ്രണയത്തോടെയുള്ള അവന്റെ ചോദ്യം കേട്ടതും നാണത്തോടെയവൾ അവന്റെ മുടിയിൽ കൈകോർത്തു കൊണ്ടവന്റെ ചുiണ്ടിലേക്ക് ആഴ്നിറങ്ങി. തന്റെ വiസ്ത്രങ്ങൾ അiഴിഞ്ഞു വീഴുന്നതും അവന്റെ കൈകളും ചുiണ്ടും നാiവും തന്റെ ദേഹത്ത് കൂടെ ഇiഴഞ്ഞു നീങ്ങുന്നതറിഞ്ഞവൾ സ്വപ്നത്തിൽ എന്നത് പോലെ നേർത്ത ശബ്ദത്തിൽ കുറുകി.

“ഹാ…… ഇയാൾ ഉറങ്ങുവാണോ ദേ …. ടൗണിൽ എത്തി ഇറങ്ങുന്നില്ലേ …..”
തന്നെയാരോ തട്ടി വിളിക്കുന്നതറിഞ്ഞവൾ ഞെട്ടലോടെ ചുറ്റും നോക്കി.
മുന്നിൽ നിൽക്കുന്ന കാക്കിഷർട്ട്ധരിച്ച പയ്യനെ കണ്ടതും അവൾ ഉറക്ക ചടവോടെയൊന്ന് പുഞ്ചിരിച്ചു.

“നല്ലയാളാ….. സ്ഥലം എത്തിയത് പോലും അറിയാതെ എന്ത് ഉറക്കമായിത്.
ഇന്ന് ജോലിക്കൊന്നും പോകുന്നില്ലേ…..”കiക്ഷത്തിൽ നിന്നെടുത്ത ബാഗും മറ്റ് സാധനങ്ങളും ഒതുക്കി വച്ചു കൊണ്ടവൻ തിരക്കി.

“ഹാ…… അറിയാതെ ഉറങ്ങി പോയതാ . ” മടിയിലിരുന്ന ബാഗെടുത്ത് ചുമലിൽ തൂക്കി കൊണ്ടവൾ തിരിഞ്ഞു നോക്കാതെഅവിടെ നിന്ന് നടന്നകന്നു.

ദേവിക……..അഖിയുടെ ദേവു . അറിയാതെ ചെയ്തു പോയ ഒരു തെറ്റിന്റെ പേരിൽ മെഴുതിരി പോലെ ഉരുകി ജീവിക്കുന്നവൾ . മനോഹരമായിരുന്നു. അഖിയുടേയും ദേവുവിന്റെയും പ്രണയം . വീട്ടുകാരുടെ സമ്മതത്തോടെ സ്വയം മറന്ന് പ്രണയിച്ചിരുന്ന വർ. പ്രണയവും സ്നേഹവുംമാത്രം നിറഞ്ഞ് നിന്ന അവരുടെ ലോകത്തിലേക്ക് അവൾ കടന്ന് വന്നതും ഇരുവരും പതിയെ അകന്നു.ഇന്നവൻ എവിടെയാണെന്ന് പോലും അവൾക്കറിയില്ല. ഒരുപാട് അന്വേഷിച്ചെങ്കിലും അവനെ കണ്ടെത്താൻ മാത്രം അവൾക്ക് കഴിഞ്ഞില്ല.

“ഹാ….. ദേവികവന്നോ….. നല്ലയാളാ താൻ എവിടെയായിരുന്നു ഇത് വരേ….. “

“ഹാ….. ഒന്നും പറയണ്ട ഇന്നിത്തിരി വൈകിപ്പോയി. ദാ…… നീ പറഞ്ഞ പൂക്കൾ ഇത് വാങ്ങിക്കാൻ പോയതാ അതാ വൈകിയത്. “

കയ്യിലെ കവർ രഞ്ജിതയേ ഏൽപ്പിച്ചു കൊണ്ടവൾകൈപതിയെ ഒന്ന് കുടഞ്ഞു

“ഹാ…..നന്നായി. ഇതെങ്ങാൻ കിട്ടിയില്ലായിരുന്നെങ്കിൽ സാറിന്ന് തലകീഴാക്കിവച്ചേനേ…. എന്താണെന്നറിയില്ല ആളുടെ ടേബിളിൽ എപ്പഴും സൂര്യകാന്തി പൂക്കൾ വേണം. പിന്നേ ദാ… ഈ ഫയൽ ഒന്ന് റീ ചെക്ക് ചെയിതിട്ട് സാറിന്റെ ടേബിളിൽ കൊണ്ട് വച്ചേക്ക്. ഇല്ലെങ്കിൽഇനിഅത് മതി ആ സാധനത്തിന്.”

“എന്തേ …. അത്ര ഭീകരനാണോ സാറ് “

” ആണോന്നോ….. കാണാൻ ആള് ചുള്ളനാകണ്ടാൽ ആർക്കും ഇഷ്ടം തോന്നും.
പക്ഷേ എന്താ പ്രയോജനം…… എറിയാൻ അറിയാവുന്നവന്വടികൊടുക്കില്ലല്ലോ…..
എന്തായാലും നീ ജോയിൽ ചെയ്യുന്നതിന് മുന്നേ ആള് ലീവായിരുന്നല്ലോ… ഇന്ന് ജോയിൻ ചെയ്യും നീ തന്നെ കണ്ടറിഞ്ഞോ…..”

ധീർഘമായൊന്ന് നിശ്വസിച്ചു കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് രഞ്ജിതതന്റെ കയ്യിലെ ഫയൽ അവളേ ഏൽപ്പിച്ചു കൊണ്ട് അവൾ നൽകിയ പൂക്കളുമായി തിടുക്കത്തിൽ നടന്നകന്നു.

തന്റെ സീറ്റിൽ ചെന്നിരുന്നദേവിക മുഖമൊന്ന് അമർത്തി തുടച്ചശേഷം ഫയൽ തുറന്നു. അഖിക്കും സൂര്യകാന്തി പൂക്കൾ ഒരുപാട് ഇഷ്ടമായിരുന്നു എന്നവൾ ഓർത്തു. പെട്ടന്ന് തെന്നിമാറിയ തന്റെ മനസ്സിനെ പിടിച്ചു നിർത്തി കൊണ്ടവൾ
ഫയലിലേക്ക് ശ്രദ്ധ തിരിച്ചു. ചെക്ക് ചെയ്ത ഫയൽ സാറിന്റെ ടേബിളിൽ വച്ച ശേഷമവൾ പതിയേ ഓഫീസിന് വെളിയിലേക്കിറങ്ങിയതും തനിക്കെതിരെ നടന്നു വരുന്ന ആളേ കണ്ടതും എന്ത് ചെയ്യണം എന്നറിയാതെയവൾ തറഞ്ഞു നിന്നു. അവൾക്കരികിൽ എത്തിയതും അവൻ അവളേ അടിമുടിയൊന്നു നോക്കി.

“നീ വല്ലാതെ മെലിഞ്ഞു”

“എന്താ സാർ?”

അവൻ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാതെ അരിക്കിലുണ്ടായിരുന്ന മറ്റൊരു സ്റ്റാഫിന്റെ ചോദ്യം കേട്ടതും അവന്റെ തുറിച്ചുള്ള നോട്ടം കണ്ടതും ഭയത്തോടെ അവർ തന്റെ സീറ്റിലേക്ക് ഇരുന്നു.

“ദേവിക എന്റെ ക്യാബിനിലേക്ക് വന്നേ….” തന്നെ നോക്കാതെ തല താഴ്ത്തി നിൽക്കുന്നവളേ കണ്ടതും അവൻ ദേഷ്യത്തോടെ അല്പം ഉച്ചത്തിൽ പറഞ്ഞു.

അത് കേട്ടതും ഭയത്തോടെയവൾ തലകുലുക്കി. അവന് പിറകെ ക്യാബിനിലേക്ക് കയറിയതും പിന്നിൽ ഡോർ അടയുന്ന ശബ്ദം കേട്ടവൾ പതിയേ തിരിഞ്ഞു നോക്കാൻ ആഞ്ഞതും പിറകിൽനിന്നവൻ അവളേ വട്ടം പിടിച്ചതും ഒരേ സമയത്തായിരുന്നു. തന്റെ വiയറിൽ കൈ ചുറ്റി കഴുത്തിൽ മുഖം പൂiഴ്ത്തിക്കൊണ്ട് ഒന്നും പറയാതെ നിൽക്കുന്നവനേ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു.

“നീലിമ സന്തോഷത്തോടെ ഇരിക്കുന്നോ നിങ്ങടെ കുഞ്ഞ്……”

“ദേ…..നീ എന്നെ കൊണ്ട് ഒന്നുംപറയിക്കല്ലേ….. ഗർഭിണിയാണെന്നും ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ് എന്നന്നുംപറയാൻ ഒരുത്തിയും കേട്ടപാതി കേൾക്കാത്ത പാതി എല്ലാം ഇട്ടെറിഞ്ഞു പോകാൻ വേറെ ഒരുത്തിയും .
നീയൊക്കെ എന്താ ഡി വിചാരിച്ചു വച്ചേക്കുന്നത് ഞാൻ കയറൂരി വിട്ട അമ്പല കാളയാണെന്നോ……”

ദേഷ്യത്തോടെ തന്നെ വിട്ടകന്ന് നിൽക്കുന്നവനേ കണ്ടതും അവൾ പുഞ്ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

” അവള് തന്നവീഡിയോസും ടെസ്റ്റ് റിസൽട്ടും കണ്ടപ്പോ ….. ആ കുഞ്ഞിനേ ഓർത്താ ഞാൻ…..”

“എന്നിട്ട് ആ കുഞ്ഞെവിടെ ?”

“അത്…. അത് പിന്നേ അവള് കള്ളം പറഞ്ഞതാണെന്ന് മനസ്സിലായപ്പോ…..”

“മോർഫ് ചെയ്ത വീഡിയോയും ഒറിജിനൽ വീഡിയോയും കണ്ടാൽ തിരിച്ചറിയാത്ത നിന്നെയാണല്ലോ ദൈവമേ ഞാനിത്രയും കാലം സ്നേഹിച്ചത് എന്ന്ഓർക്കുമ്പഴാ……”

“അഖി……സോറിഡാ……”

” സത്യങ്ങൾ അറിഞ്ഞപ്പോ ഒരു പാട് അ അന്വേഷിച്ചുല്ലേ……”

“ഉം….. പക്ഷേ നീ എവിടെയായിരുന്നു.”

“എല്ലായിടത്തും അന്വേഷിച്ചപ്പോ നീ അന്വേഷിക്കാത്ത ഒരിടത്ത്
നിന്റെ വീട്ടിൽ.”

“എന്റെ വീട്ടിലോ…… ” ഞെട്ടലോടെ തന്നെ നോക്കുന്നവളുടെ കവിളിൽ അമർത്തി ഉiമ്മ വച്ചു കൊണ്ടവൻ അവളേ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.
“അതേ….നിനക്ക് എന്റെ വീട്ടിൽ പോയി നിൽക്കാമെങ്കിൽ എനിക്ക് നിന്റെ വീട്ടിലും നിൽക്കാം. “

“ഓ….. മരുമോൻ വീട്ടിലുള്ളത് കൊണ്ടാണല്ലേ അഛ്ചനും അമ്മയും എന്നെ കാണാൻ അങ്ങോട്ട് വന്നോണ്ടിരുന്നത്. ഈ നാട് മുഴുവൻ ഞാൻ നിന്നെ അന്വേഷിക്കുന്നത് കണ്ടിട്ടും ഒരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ നോക്കി നിന്ന രണ്ടിനും ഞാൻ വച്ചിട്ടുണ്ട്. “

“ഹാ…..അതൊക്കെ നമുക്ക് സെറ്റാക്കാം ഇപ്പോ തൽക്കാലംഞാനൊന്ന് ……”
അവളുടെമുഖം ഇരു കൈകളാലും കോരിയെടുത്തു കൊണ്ടവൻവിരലുകളാൽ അവളുടെ ചുണ്ടുകളിൽ പതിയെ തഴുകി.കാര്യം മനസ്സിലായവൾ പതിയെ കണ്ണുകൾ അടച്ചു കൊണ്ടവന് സമ്മതം നൽകി.