എഴുത്ത്:- ഇഷ
“‘ അമ്മയ്ക്ക് ഇത് എന്നോട് പറയാൻ എങ്ങനെ തോന്നി… എന്റെ വിഷ്ണുവേട്ടൻ എങ്ങോട്ടും പോയിട്ടില്ല ഇവിടെത്തന്നെയുണ്ട്!!”””
അതും പറഞ്ഞ് നിലത്തേക്ക് കരഞ്ഞ് ഊർന്നിരുന്നു മാളവിക അത് കേട്ടതും സാവിത്രിക്ക് ദേഷ്യം കേറിയിരുന്നു അവർ അവളുടെ അരികിലെത്തി അവളുടെ മുടി കുത്തിന് കടന്നുപിടിച്ചു..
“”‘ എന്നിട്ടാണോടി വൃ ത്തികെട്ടവളെ നീ അവന്റെ ചേട്ടന് കി ,ടന്നു കൊ ടുത്തത്?? ദേ എന്റെ മോൻ പുണ്യാളനാണ് എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷേ, ഇതുകൊണ്ട് നിനക്ക് എന്തെങ്കിലും ഏനക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ നാട്ടുകാരെ ബോധിപ്പിക്കാൻ ആയിട്ടെങ്കിലും അവൻ നിന്റെ കഴുത്തിൽ ഒരു താലി കെട്ടി തരും അത് എന്റെ തീരുമാനമാണ് അത് അംഗീകരിക്കും എന്നുണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി അല്ലെങ്കിൽ എവിടെ വേണമെങ്കിലും ഇറങ്ങി പോകാം!!!”””
അത്രയും പറഞ്ഞ് യാതൊരു ദയയും ഇല്ലാതെ സാവിത്രി വീടിനകത്തേക്ക് കയറിപ്പോയി. അവൾ എന്തുവേണമെന്ന് പോലും അറിയാതെ നിലത്തിരുന്നു..
ജനിച്ചത് ആർക്കാണെന്നോ എവിടെയാണെന്ന് അറിയില്ല വളർന്നത് ഒരു അനാഥാലയത്തിൽ ആയിരുന്നു അവിടെ പെയിന്റ് പണിക്ക് വന്നതായിരുന്നു ഒരിക്കൽ വിഷ്ണു തന്നെ കണ്ട് ഇഷ്ടപ്പെട്ട വീട്ടുകാരെയും കൂട്ടി വന്നപ്പോൾ, പതിനെട്ടു വയസ്സ് തികഞ്ഞാൽ കല്യാണം കഴിച്ചു തരാം എന്ന് ഉറപ്പു കൊടുത്തു… ആ പ്രായം തികഞ്ഞപ്പോൾ അവിടെനിന്ന് കല്യാണം കഴിപ്പിച്ചു വിട്ടിരുന്നു അവിടുത്തെ അമ്മമാർ…
വിഷ്ണുവേട്ടൻ എത്രത്തോളം തന്നെ സ്നേഹിച്ചിരുന്നു എന്നതിന് കണക്കില്ല ഒരായുസ്സ് മുഴുവൻ നൽകേണ്ട സ്നേഹം മൂന്നുമാസം കൊണ്ട് അദ്ദേഹം തന്ന് തീർത്തു അറിഞ്ഞില്ല അത് കഴിഞ്ഞ് ഞങ്ങൾക്ക് പരസ്പരം നഷ്ടപ്പെടാൻ ഉള്ളതായിരുന്നു എന്ന്..
വിഷ്ണുവേട്ടന്റെ വീട്ടിൽ അമ്മയും അച്ഛനും ഒരു ചേട്ടനും ആണ് ഉണ്ടായിരുന്നത് വിഷ്ണുവേട്ടൻ കുടുംബം നോക്കുന്ന ഒരു നല്ല മനുഷ്യനായിരുന്നു എങ്കിൽ നേരെ എതിരായിരുന്നു ചേട്ടന്റെ സ്വഭാവം ക ള്ളുകുടിച്ച് നാട്ടുകാരെയും കൊണ്ട് പറയിപ്പിച്ചു നടക്കുന്ന ഒരു തെ iമ്മാടി അതായിരുന്നു അയാൾ…. പെണ്ണ് കേiസിനും ഒട്ടും പുറകിലല്ല…
വരുൺ എന്നു പേരുള്ള അയാളെ അച്ഛന് വെറുപ്പായിരുന്നു പക്ഷേ അമ്മയ്ക്ക് അയാൾ എന്തൊക്കെ ചെയ്തു കൂട്ടിയാലും അയാളോട് വല്ലാത്ത ഒരു സ്നേഹം ആയിരുന്നു ഒരുപക്ഷേ വിഷ്ണുവേട്ടനെക്കാൾ ആ തെiമ്മാടിയോടാണ് അമ്മക്ക് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്…
ഇടയ്ക്ക് വീട്ടിൽ വരുമ്പോഴുള്ള അയാളുടെ ചുഴിഞ്ഞുള്ള നോട്ടവും വഷളൻ ചിരിയും എല്ലാം എനിക്ക് അരോചകമായിരുന്നു പലപ്പോഴും ഞാൻ അത് വിഷ്ണുവേട്ടനോട് പറഞ്ഞിട്ടുണ്ട് പക്ഷേ അയാളുടെ സ്വഭാവം അതാണ് നിനക്ക് ഞാനില്ലേ എന്ന് പറഞ്ഞ് പലപ്പോഴും സമാധാനിപ്പിക്കും ആ ഒരു ബലത്തിൽ ആയിരുന്നു ഞാനും അവിടെ നിന്നിരുന്നത്..
പക്ഷേ ആ ബലം അധികനാൾ എന്റെ കൂടെ ഉണ്ടാവില്ല എന്നത് ഞാനും അറിഞ്ഞിരുന്നില്ല…
വലിയൊരു കെട്ടിടത്തിനു മുകളിൽ പെയിന്റ് അടിക്കാൻ കയറിയതായിരുന്നു അദ്ദേഹം ചവിട്ടി നിൽക്കാൻ കെട്ടിവച്ച പലക കെട്ടഴിഞ്ഞപ്പോൾ തലയടിച്ച് വീഴുകയായിരുന്നു… സ്ഥലത്ത് വച്ച് തന്നെ ആള് പോയി..
വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു പിന്നെ ജീവിച്ചിരിക്കണം എന്നുപോലും തോന്നിയില്ല..
വിഷ്ണുവേട്ടൻ പോയതോടുകൂടി വിഷ്ണുവേട്ടന്റെ അമ്മ എനിക്ക് എതിരായി എന്റെ കുറ്റം കൊണ്ടാണ് വിഷ്ണുവേട്ടന് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നായി പിന്നെ..
ഞാൻ അടുത്തുള്ള ഒരു ടെക്സ്റ്റൈൽസിൽ ജോലിക്ക് പോകാൻ തുടങ്ങിയതോടെ പിന്നെ കു,ത്തുപാക്കുകൾ ഒന്നു കുറഞ്ഞിരുന്നു കാരണം എന്റെ ശമ്പളം ഒന്നു കൊണ്ട് മാത്രമാണ് ആ വീട് പിടിച്ചുനിൽക്കുന്നത് അച്ഛന് വയ്യാതെ കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി എങ്കിലും അച്ഛൻ എന്നെ ഒന്നും പറയില്ലായിരുന്നു സ്നേഹവും കാണിച്ചിട്ടില്ല..
ഒരിക്കൽ ഒട്ടും വയ്യ എന്ന് തോന്നിയ ഒരു ദിവസം ഞാൻ ലീവ് ആക്കി വീട്ടിൽ തന്നെ ഇരുന്നു പനിക്കോൾ ആയിരുന്നു… അച്ഛനെ ഡോക്ടറെ കാണിക്കേണ്ട ദിവസമായതുകൊണ്ട് അമ്മ അച്ഛനെയും കൊണ്ടുപോയി… വല്ലാത്ത ക്ഷീണം കാരണം ഉറങ്ങി തുടങ്ങിയിരുന്നു ഞാൻ പെട്ടെന്നാണ് മുൻവശത്തെ വാതിൽ ആരോ മുട്ടുന്നത് കേട്ടത് അമ്മ അച്ഛനെയും കൊണ്ട് തിരിച്ചു വന്നതാകും എന്ന് കരുതി ഞാൻ പോയി വാതിൽ തുറന്നു നോക്കി അന്നേരം അവിടെ യുണ്ടായിരുന്നു അയാൾ വരുൺ…
ഒരു വഷളൻ ചിരിയോടെ അയാളുടെ കണ്ണുകൾ എന്റെ ദേ,ഹത്താകമാനം ഒഴുകി നടന്നു..
അകത്തേക്ക് കയറി അയാൾ വാതിൽ അടച്ചതും എനിക്ക് മനസ്സിലായിരുന്നു അയാളുടെ ഉദ്ദേശം ഞാൻ അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ നോക്കിയതും അയാൾ എന്നെ വലിച്ചെടുത്ത് മുറിയിലേക്ക് നടന്നു…
എന്നെ ചുരിദാറിന്റെ ടോപ്പ് അയാൾ വലിച്ചു കീറി.. അയാളുടെ നാ വും ചു ണ്ടുകളും എന്റെ ശbരീരത്തിൽ ഇഴഞ്ഞു നടന്നു എനിക്കത് പുഴുവരിക്കും പോലെ തോന്നി എത്ര തട്ടിമാറ്റിയിട്ടും അയാളുടെ ചെറുവിരൽ പോലും അനക്കാൻ എന്നെ ക്കൊണ്ട് ആകുമായിരുന്നില്ല അത്രയ്ക്ക് കരുത്തൻ ആയിരുന്നു അയാൾ…
“” എത്ര നാളായടീ നീ എന്നെ കൊതിപ്പിച്ചു ഇങ്ങനെ രക്ഷപ്പെടാൻ തുടങ്ങിയിട്ട് ഇന്ന് ദൈവമായിട്ട് കൊണ്ട് തന്ന അവസരമാണ് അത് നഷ്ടപ്പെടുത്തിയാൽ എന്നോട് ഈശ്വരന്മാര് പോലും പൊറുക്കില്ല!!”””
എന്ന് അയാൾ എന്റെ ചെവിയിൽ വന്ന് പറഞ്ഞു ഞാൻ സർവ്വശക്തിയും എടുത്ത് അയാളെ ഉണ്ടി മാറ്റാൻ നോക്കി പക്ഷേ എന്റെ ശ്രമം വിഫലമായി അയാൾ എന്നിലേക്ക് ആ,ഴ്ന്നിറങ്ങി..
ഉറക്കെ കരഞ്ഞ് ആരെയെങ്കിലും വിളിക്കാൻ ശ്രമിച്ച എന്റെ വായിലേക്ക് കുറെ തുണി കു ത്തി കയറ്റി.. എന്റെ ശ രീരത്തിന്റെ ഓരോ അണുവും അയാൾ ആസ്വദിച്ചു അയാൾക്ക് മ തിയായതും അയാൾ അവിടെ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് നടന്നു..
അപ്പോഴേക്കും അമ്മ അച്ഛനെയും കൊണ്ട് വന്നിരുന്നു അമ്മയ്ക്ക് അയാളുടെ ആ പോക്കും ഉള്ളിൽ നിന്നുള്ള എന്റെ കരച്ചിലും എല്ലാംകൂടി കേട്ടപ്പോൾ കാര്യം മനസ്സിലായി അച്ഛനെ മുറിയിൽ കൊണ്ടുവന്ന് കിടത്തി എന്റെ അരികിലേക്ക് വന്നു..
“”” നീ ഇങ്ങനെ അലറി കരഞ്ഞ് നാട്ടുകാരെ കൂടി അറിയിക്കേണ്ട എല്ലാം നമുക്ക് പരിഹരിക്കാം!!!”
എന്നും പറഞ്ഞ് അമ്മ അവിടേക്ക് പോയി അവരുടെ മനസ്സിൽ തെ മ്മാടിയായ സ്വന്തം മകനെ ഒരു പെണ്ണിന്റെ തലയിൽ വച്ച് കെട്ടുന്ന കുടിലമായ തന്ത്ര മായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല..
എന്റെ വിഷ്ണുവേട്ടനെ മാത്രം വിചാരിച്ചാണ് ഞാൻ ആത്മഹ ത്യ പോലും ചെയ്യാതെ ഇവിടെ പിടിച്ചുനിന്നത്… അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹമാണ് മുന്നോട്ട് കൊണ്ടു നടന്നത് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും എന്റെ കടമയായി ഞാനത് കരുതി എന്റെ വലിയ വിഡ്ഢിത്തരം..
അതിന് എനിക്ക് കിട്ടിയത് വലിയൊരു ശിക്ഷ തന്നെയായിരുന്നു… വരുണിനെ വിവാഹം കഴിക്കാൻ പറഞ്ഞ് ആദ്യം അമ്മ മയത്തിലും പിന്നീട് ഭീഷണി പോലെയും എന്റെ പുറകെ നടന്നു…
എന്റെ സമ്മതമില്ലാതെ എന്റെ ശ രീരത്തിൽ തൊട്ട് അവനോട് ക്ഷമിക്കാൻ എനിക്ക് പറ്റുമായിരുന്നില്ല ഞാൻ നേരെ പോയി കേ സ് കൊടുത്തു…
അതോടെ അമ്മ പോലും എനിക്ക് എതിരായി… മനപ്പൂർവ്വം ഞാൻ അയാളെ മുറിയിലേക്ക് വിളിച്ചു വരുത്തിയതാണെന്നാണ് അമ്മ എല്ലാവരുടെയും അടുത്ത് പറഞ്ഞു പരത്തിയത് പക്ഷേ കോടതി വാക്ക് കണക്കിലെടുത്തു അയാൾക്ക് ചെറുതെങ്കിലും ഒരു ശിക്ഷ വാങ്ങിക്കൊടുക്കാൻ എനിക്ക് കഴിഞ്ഞു..
അയാളെ തൂ ക്കിയെടുത്ത് കൊണ്ടുപോകുമ്പോൾ ഒരു പോലീസുകാരൻ എനിക്ക് ഉറപ്പു തന്നിരുന്നു, ഇനി ഒരു പെണ്ണിനെ കൈവയ്ക്കാൻ ധൈര്യമില്ലാത്ത വിധം അവനെ ഞങ്ങൾ ഒതുക്കിത്തരാം എന്ന് കാരണം അയാൾക്കും ഒരു പെ ൺകുട്ടിയുണ്ട് എന്ന്…
അത് കേട്ടതും ചെറിയൊരു സമാധാനം എനിക്ക് തോന്നി എന്നെയും മനസ്സിലാക്കുന്ന ചിലരെങ്കിലും ഈ ലോകത്ത് ഉണ്ടല്ലോ..
ഇനി ആ വീട്ടിലേക്ക് പോകാൻ എനിക്ക് തോന്നിയില്ല ഞാൻ നേരെ പണ്ട് ഞാനുണ്ടായിരുന്ന അനാഥാലയത്തിലേക്ക് ചെന്നു..
ടെക്സ്റ്റൈൽസിൽ ഉള്ള ജോലി ഞാൻ വിട്ടിരുന്നില്ല അതും ചെയ്ത്, അത്യാവശ്യം അനാഥാലയത്തിലെ കുഞ്ഞുങ്ങൾക്ക് വല്ലതും പറഞ്ഞു കൊടുക്കുകയും ചെയ്ത് ഞാൻ ഉണ്ട് ഇപ്പോഴും……
എന്ന് ഒരിക്കൽ വിഷുവേട്ടൻ നീട്ടിയ കുറച്ചുദിവസത്തെ ജീവിതം എങ്ങനെ മനസ്സിലിട്ട് കാരണം അത് മാത്രമേ എന്റെ ജീവിതത്തിൽ നല്ലത് എന്ന് പറയാൻ ഉണ്ടായിട്ടുള്ളൂ ….