എത്രയെന്ന് വെച്ചാണ് നിർബന്ധിച്ച് ഒരാളെ കൊണ്ട് ലൈം ഗിക ബന്ധം…….. അതോടെ ഞാൻ അത് വേണ്ട എന്ന് വെച്ചു.എന്റെ കുഞ്ഞുങ്ങളുമായി സുഖമായി ജീവിക്കുകയാണ്…….

എഴുത്ത്:- നിമ

വല്ലാത്തൊരു ഡിപ്രഷൻ മൂഡിലേക്ക് പോകാൻ തുടങ്ങിയിട്ട് വർഷങ്ങളായി ആദ്യമൊന്നും അത്ര പ്രശ്നം ഉണ്ടായിരുന്നില്ല ഇപ്പോൾ അത് ഓരോ ദിവസം ചെല്ലുംതോറും കൂടിക്കൂടി വരികയാണ് ജീവിക്കേണ്ട എന്ന് തന്നെ തോന്നി പോവുകയാണ്..

ഡോക്ടറോട് അരുണിമ പറഞ്ഞത് അതായിരുന്നു അതോടെ അയാൾക്ക് ഏകദേശം അവളുടെ അവസ്‌ഥ മനസ്സിലായി എന്തുകൊണ്ടാണ് ഇങ്ങനെ എന്നതായിരുന്നു പിന്നീട് കണ്ടുപിടിക്കേണ്ടത്..

പുറത്തേക്ക് ഇറങ്ങി നിൽക്കാൻ പറഞ്ഞ് ഭർത്താവിനോട് വരാൻ പറഞ്ഞു അജയന്റെ കൈപിടിച്ച് രണ്ടു കുട്ടികളും അകത്തേക്ക് വന്നു. ഡോക്ടർ ശ്രദ്ധിച്ച ഒരു കാര്യം, അജയനോ കുട്ടികളോ അരുണമയോട് യാതൊരുവിധ അടുപ്പവും കാണിക്കുന്നില്ല എന്നായിരുന്നു..

അവർ മൂന്നുപേരും ഒരു കെട്ടായി അപ്പുറത്ത് പോയി ഇരിക്കുകയാണ്..

പിന്നെ സംസാരിച്ചത് മുഴുവൻ അജയനോടാണ്..

“”‘ കല്യാണം കഴിഞ്ഞത് മുതൽ അവൾ ഇങ്ങനെ തന്നെയായിരുന്നു ഡോക്ടർ എന്നെ കാണുന്നതുപോലും ഇഷ്ടമല്ല എപ്പോഴോ ഒരിക്കൽ ഞങ്ങൾ തമ്മിൽ ഭാര്യ ഭർതൃ ബന്ധം ഉണ്ടായി അതും എന്റെ നിർബന്ധത്തിന്റെ പേരിൽ അങ്ങനെയാണ് രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായത് പോലും… എത്രയെന്ന് വെച്ചാണ് നിർബന്ധിച്ച് ഒരാളെ കൊണ്ട് ലൈം ഗിക ബന്ധം…….. അതോടെ ഞാൻ അത് വേണ്ട എന്ന് വെച്ചു എന്റെ കുഞ്ഞുങ്ങളുമായി സുഖമായി ജീവിക്കുകയാണ് കുഞ്ഞുങ്ങളുടെ കാര്യത്തിൽ പോലും അവൾക്ക് യാതൊരു ശ്രദ്ധയുമില്ല സ്വാഭാവികമായും അവരെ നോക്കുന്നതും അവരുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നതും ഞാൻ തന്നെയാണ് അപ്പോ അവർ ഏന്റെയടുത്ത് അടുപ്പും കാണിക്കുന്നു!!!

ഒരു അമ്മ എന്ന നിലയിൽ അവർക്ക് വേണ്ടുന്ന ഒന്നും അവൾ നൽകിയിട്ടില്ല അതുകൊണ്ടുതന്നെയാണ് അവളുടെ അരികിലേക്ക് കുഞ്ഞുങ്ങൾ പോകാത്തതും അതിന് എനിക്ക് എന്ത് ചെയ്യാൻ കഴിയും കഴിയുന്നതുപോലെ ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട് അമ്മയെ കൂടി ചേർത്തു പിടിക്കണം എന്ന് പക്ഷേ കുഞ്ഞുങ്ങൾക്ക് അത് തോന്നണ്ടേ??”””

അയാൾ അയാളുടെ ഭാഗം വ്യക്തമാക്കി ഇതിലിപ്പോൾ അജയന്റെ കയ്യിലും അരുണിമയുടെ കയ്യിലും തെറ്റൊന്നും പ്രത്യക്ഷത്തിൽ കാണുന്നില്ല പിന്നെ അജയനോട് പുറത്തേക്ക് ഇറങ്ങിക്കോളാൻ പറഞ്ഞു അരുണിമയെ തന്നെ വിളിച്ചു..

“”” അജയൻ എന്ന ഭർത്താവിനെ അരുണിമയ്ക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല അല്ലേ?? “” എന്ന് ചോദിച്ചപ്പോൾ ഒരു പൊട്ടിക്കരച്ചിലോടെ അവൾ ഇല്ല എന്ന് പറഞ്ഞു..എന്താണ് കാരണം എന്ന് ചോദിച്ചതും അവൾ പറയാൻ തുടങ്ങിയിരുന്നു.

“”” വലിയ സിനിമ ഭ്രാന്തി ആയിരുന്നു ഞാൻ എല്ലാ സിനിമകളും കണ്ട് അതിലെ നായകനെ പോലെ ഒരു ഭർത്താവിനെയാണ് സ്വപ്നം കണ്ടിരുന്നത് പക്ഷേ.. എന്റെ വീട്ടിലെ സ്ഥിതി വളരെ മോശമായിരുന്നു അച്ഛൻ ചെറുപ്പത്തിലെ മരിച്ചു ആകെ ഉണ്ടായിരുന്നത് അമ്മയും പിന്നെ രണ്ട് ചേച്ചിമാരും ആണ് അവരെ കൂടി കല്യാണം കഴിപ്പിച്ചു വിട്ടതോടുകൂടി ഞങ്ങളുടെ വീട് പോലും നഷ്ടപ്പെട്ടു ഞാനും അമ്മയും ഒരു വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത് അവിടേക്കാണ് അജയൻ ചേട്ടൻ കല്യാണാലോചനയുമായി വന്നത് എല്ലാവരും എന്റെ ഭാഗ്യമാണ് എന്ന് പറഞ്ഞു..

എന്നെക്കാൾ ഒരുപാട് വയസ്സിനു മൂത്ത ആൾ കഷണ്ടിയുള്ള കാണാൻ വലിയ ഭംഗിയില്ലാത്ത ഒരാൾ എനിക്ക് അയാളെ അംഗീകരിക്കാൻ പോലും ആയില്ല ഞാൻ കരഞ്ഞു പറഞ്ഞു നോക്കി ഈ വിവാഹം വേണ്ട എന്ന്..

പക്ഷേ അമ്മ ആത്മഹ ത്യ ചെയ്യും എന്ന് പോലും എന്നെ ഭീഷണി പ്പെടുത്തിയിട്ടാണ് ഈ വിവാഹത്തിന് സമ്മതിപ്പിച്ചത് ഞാൻ അയാളെ മനസ്സിലാക്കാൻ ശ്രമിച്ചു സ്നേഹിക്കാൻ ശ്രമിച്ചു പക്ഷേ എനിക്ക് കഴിയുന്നില്ല എപ്പോഴും എനിക്ക് ചേർന്ന് ഒരാൾ അല്ല അയാൾ എന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു അത് ഓരോ നാൾ ചേല്ലുംതോറും വർദ്ധിച്ചു എനിക്ക് രണ്ട് കുഞ്ഞുങ്ങൾ പിറന്നു അവരോട് പോലും എനിക്ക് സ്നേഹം തോന്നിയില്ല അയാളുടെ കുഞ്ഞുങ്ങൾ അല്ലേ എന്ന തോന്നൽ..

അയാൾ നല്ലൊരു അച്ഛനാണ് കുഞ്ഞുങ്ങളെ നന്നായി നോക്കും.. കുഞ്ഞുങ്ങൾക്ക് അയാളോട് മാത്രമാണ് സ്നേഹം എന്നെ അവർ ഒറ്റപ്പെടുത്തി അതിൽ എനിക്കൊരു പരാതിയും ഇല്ല എന്റെ കുറ്റം തന്നെയാണ്..

ഇപ്പോഴും എനിക്ക് അവരുടെ കൂട്ടത്തിൽ കൂടണം എന്നൊക്കെയുണ്ട് പക്ഷേ എന്തൊക്കെയോ എന്നെ അതിൽ നിന്ന് വിലക്കുന്നു..

എനിക്ക് തിരികെ പോകാൻ മറ്റൊരു ഇടമില്ല അതുകൊണ്ട് അവിടെനിന്നെ പറ്റൂ പക്ഷേ എനിക്ക് അതിനും സാധിക്കുന്നില്ല വല്ലാത്തൊരു അവസ്ഥ അതു കൊണ്ടാണ് ഇപ്പോൾ ആത്മഹ ത്യയെപ്പറ്റി ചിന്തിക്കുന്നത് മരിച്ചുകഴിഞ്ഞാൽ പിന്നെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലല്ലോ..

അവൾ പറഞ്ഞത് കേട്ട് ഡോക്ടർ അല്പനേരം ഒന്ന് ചിന്തിച്ചു പിന്നെ രണ്ടു പേരെയും ഒരുമിച്ച് അടുത്തിരുത്തി..

“”” ഒരാളെ ഇഷ്ടപ്പെടാൻ ബാഹ്യമായ അയാളുടെ സൗന്ദര്യം ഒരു ഘടകമേ അല്ല എല്ലാ സൗന്ദര്യത്തോടും കൂടിയ ഒരാളുടെ മനസ്സ് നന്നായി കാണണം എന്നും ഇല്ല…!! അയാൾ യൂട്യൂബിൽ ഒരു വീഡിയോ പ്ലേ ചെയ്തു കൊടുത്തു ഭംഗിയുള്ള ഒരു ചെറുപ്പക്കാരൻ അയാൾക്ക് ഭംഗിയുള്ള ഒരു ഭാര്യ പക്ഷേ സ്ത്രീധനത്തിന്റെ പേരിൽ ടോർച്ചർ ചെയ്തു ആ പെൺകുട്ടി ആത്മഹ ത്യ ചെയ്തു.

ഇവിടെ ഇപ്പോൾ ഇത്തരത്തിൽ യാതൊരു പ്രശ്നങ്ങളും ഇല്ല ഭംഗിയുണ്ടെന്ന് കരുതി ജീവിതം മനോഹരമാകും എന്നത് വിഡ്ഢിത്തമാണ്..

പിന്നെ പ്രായമല്ല രണ്ടുപേർക്ക് പരസ്പരം അംഗീകരിച്ച മുന്നോട്ടുപോകാൻ കഴിയുന്നുണ്ടോ എന്നത് മാത്രമേ നാം നോക്കേണ്ടതുള്ളൂ…!”””

സമാധാനത്തോടെ ഞാൻ അരുണിമയെ പറഞ്ഞു മനസ്സിലാക്കി പിന്നെ അജയനോട് പറഞ്ഞു.

“” ഇതൊക്കെ മനസ്സിന്റെ ഓരോ പ്രശ്നങ്ങളാണ് ഒരാളെ അംഗീകരിക്കുന്നതും അംഗീകരിക്കാതിരിക്കുന്നതും എല്ലാം നമ്മുടെ ഓരോ തോന്നലുകളാണ്!! അംഗീകരിക്കുന്നില്ല എന്ന് കരുതി അവരെ അവരുടെ വഴിക്ക് വിടാതെ ഒന്ന് ചേർത്ത് പിടിക്കുക അതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം.

ഒരുപക്ഷേ അവരുടെ ഒരു ലെവലിലേക്ക് ഇറങ്ങിച്ചെന്നിരുന്നു എങ്കിൽ അവർ നിങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചേനെ.. ഈ ബന്ധം കുറച്ചുകൂടി ഊഷ്മളമായേനെ..

അടുത്തതായി അവർക്ക് നിർദ്ദേശിച്ചത് ഒരു മൂന്നു മണിക്കൂർ മനസ്സ് തുറന്ന് സംസാരിക്കാനാണ്..

രണ്ടുപേരുടെയും മനസ്സിലുള്ളതെല്ലാം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പറയാൻ അടുത്തുള്ള റൂമിലേക്ക് അവരെ പറഞ്ഞയച്ചു.

രണ്ടുപേരും എന്തൊക്കെയോ മനസ്സിൽ കാലങ്ങളായി കെട്ടിവച്ചിരുന്നത് പരസ്പരം പറഞ്ഞ് മനസ്സ് ശുദ്ധമാക്കി എടുത്തു അന്നേരം ഏകദേശം ഒരു ധാരണ രണ്ട് പേർക്കും വന്നിരുന്നു അവർക്ക് ഉള്ളിന്റെ ഉള്ളിൽ രണ്ടുപേരോടും സ്നേഹം ഉണ്ട് താനും.

ഒടുവിൽ അവിടെനിന്ന് പുറത്തേക്കിറങ്ങുമ്പോൾ രണ്ടുപേരും ഇനി ഒന്ന് പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകാം എന്നൊരു തീരുമാനത്തിൽ എത്തിയിരുന്നു..

സന്തോഷത്തോടെ ഞാൻ അവരെ യാത്ര പറഞ്ഞയച്ചു. കുറച്ചുകൂടി കാലം കഴിഞ്ഞപ്പോൾ രണ്ടുപേരുംകൂടി എന്നെ കാണാൻ വന്നിരുന്നു ഒപ്പം ഒരു ഗിഫ്റ്റ് കൂടി കരുതിയിരുന്നു…?ഇത്രയും മനോഹരമായി ജീവിതം കൈപ്പിടിയിൽ ഉണ്ടായിട്ടും അത് കാണാതെ ഇരുന്നു.. ഞാൻ സഹായിച്ചത് കൊണ്ട് മാത്രമാണ് അവർ ഇപ്പോൾ ഇത്രയും സന്തോഷപൂർവ്വം ജീവിക്കുന്നത് എന്ന്..

കുഞ്ഞുങ്ങളും ഹാപ്പിയായിട്ട് ഇരിക്കുകയാണ് ഇത്തവണ അവർ രണ്ടുപേരും അമ്മയേയും അച്ഛനെയും ചുറ്റി നിൽക്കുന്നുണ്ട്!!

യാത്ര പറഞ്ഞു പോകുമ്പോൾ അവരെക്കാൾ സന്തോഷം എന്റെ മനസ്സിലും ഉണ്ടായിരുന്നു..

ചെറിയ ചില ചിന്തകളുടെ പേരിൽ നല്ല ജീവിതം കാണാതെ അതിലെ ദോഷം മാത്രം കണ്ട് ജീവിതം തുലക്കുന്ന എത്രയോ പേർ നമ്മുടെ ഇടയിൽ തന്നെയുണ്ട്..
ചെറിയൊരു ഗൈഡിംഗ് കിട്ടിയാൽ ഒരുപക്ഷേ അവർക്ക് ലഭിക്കുന്നത് മനോഹരമായ ജീവിതം തന്നെയാകും..