കലിപ്പൻ കാമുകൻ ട്രാപ്പിൽ ആയപ്പോൾ ….
രചന :സുരഭില സുബി
ഹരിതയും ആ നാട്ടിലെ കലിപ്പിനും താiന്തോന്നിയുമായ ഉണ്ണി എന്ന ഉണ്ണികുട്ടനും പ്രണയത്തിലാണ്….
ചൂടനാണെങ്കിലും നാട്ടിലെ പാവങ്ങൾക്ക് അല്ലറചില്ലറ സഹായവും, സാമൂഹ്യ പ്രവർത്തനവും,ചെയ്യുന്നതിൽ കേമനാണ്….ഈ ഉണ്ണി..കൂടുതൽ പഠിക്കാത്തത് കൊണ്ട് തൊഴിലിനായി കൺസ്ട്രക്ഷൻ ഫീൽഡാണ് തെരഞ്ഞെടുത്തത്.
അതിൽനിന്നും ദൈന്യംദിന വരുമാനം കണ്ടെത്തുന്നു.
ഹരിതയെ അവനു സ്നേഹവും ബഹുമാനവും അല്പം പേടിയും ആണ്…ഇങ്ങനെ സ്നേഹിക്കുന്ന പെണ്ണിനെ പേടിക്കാനും ബഹുമാനിക്കാനും കാരണം സുന്ദരിയായ അവൾ നാട്ടിൽത്തന്നെയുള്ള പല സുന്ദരൻമാരുടെയും വലയിൽ വീഴാതെ തന്നെപ്പോലെ ഒരു കലിപ്പനെ സ്നേഹിക്കുന്നു എന്നത് ത്തന്നെ…ആരു പറഞ്ഞത് അനുസരിച്ചില്ലെങ്കിലും അവൾ പറഞ്ഞത് ചിലപ്പോൾ അക്ഷരംപ്രതി അനുസരിക്കും.. അവളുടെ മുമ്പിൽ ഒരു പൂച്ചക്കുഞ്ഞിനെ പോലെ പതുങ്ങി നിൽക്കും.. എപ്പോഴും അല്ല കേട്ടോ ചിലപ്പോൾ അവൻ അവളോട് ചൂടാകും… എത്ര പിണങ്ങിയാലും ഈച്ചയും ചക്കരയും പോലെ അവർ വീണ്ടും ഇണങ്ങും…അവൾക്ക് അവനെയും ഏറെ ഇഷ്ടമാണ്.. അവനും അങ്ങനെത്തന്നെ.
നാട്ടിൽ ഉത്സവം തുടങ്ങിയാൽ പിന്നെ പൂരപറമ്പിലും കാവിലെ കൊടിയേറ്റിനും അiടിപിടിയിൽ ഉണ്ണി മുന്നിലുണ്ടാവും..
ചോദിക്കുമ്പോൾ അവന് പറയാൻ അവന്റെതായ ന്യായങ്ങൾ ഉണ്ടാകും
തിരക്കിനിടയിലൂടെ പോകുമ്പോൾ പെൺകുട്ടികളുടെ അവിടെ തൊട്ട്,തോണ്ടി എന്നോ, ഇവിടെ കേറി പിiടിച്ചുന്നോ എന്നൊക്കെ ആയിരിക്കും അവന്റെ എതിരാളികൾ ചെയ്ത കുറ്റം..
അതുകൊണ്ടുതന്നെ ഗ്രൗണ്ടു സപ്പോർട്ട് എപ്പോഴും അവനു അനുകൂലം ആയിരിക്കും.
ഒരു നായകൻ ആണെന്ന് വിചാരം.. അത്യാവശ്യം കുറച്ചു ചങ്ങാതിമാർ എപ്പോഴും കൂട്ടിനുണ്ടാവും.. അവരുടെ ബലത്തിലാണ് ഈ കളി.
ഇരുവരുടെയും വീടുകൾ തമ്മിൽ ഇത്തിരി ദൂരം ഉണ്ടെങ്കിലും അവനെ ഒരുദിവസമെങ്കിലും അവൾക്കും അതുപോലെ അവനും കാണണം..
അതുകൊണ്ടുതന്നെ അവൾ കോളേജ് വിട്ടു വരുന്ന വഴിയിൽ അവൻ ചുറ്റിപ്പറ്റി നിൽപ്പുണ്ടാകും.
ഇനി കോളേജിൽ ഇല്ലെങ്കിലോ.. അവനവന്റെ ഒരു പാട്ട വണ്ടിയുമെടുത്ത് അവളുടെ വീടിനു മുൻപിലൂടെ ഹോൺ മുഴക്കി രണ്ടുമൂന്ന് ട്രിപ്പ് അടിച്ചു കറങ്ങും..
അങ്ങനെ ആ പ്രേമം മുന്നോട്ടു പോകാതെ ഒരു ദിവസം അവൾ അവനെ ഫോണിൽ വിളിച്ചു പറയുകയാണ്..
“ഉണ്ണിയേട്ടാ.. അച്ഛനും അമ്മയും ദൂരെ ക്ഷേത്രത്തിൽ പോയിരിക്കുകയാണ്. നാളെ വൈകിട്ടേ വരൂ.. വീട്ടിൽ ഞാനും വേലക്കാരി തള്ളയും മാത്രം..”
കേട്ടത് സത്യമാണോ.. ഉണ്ണി പലപ്രാവശ്യം പാതിരാത്രിയിൽ അവളുടെ വീടിന് പിറകിൽ വന്നു പാരപ്പറ്റ് പിടിച്ചുകയറി സൺ സൈഡിലൂടെ കയറിമുകളിലുള്ള ബെഡ്റൂമിലെ ജനലിൽ വന്ന് നിൽക്കാറുണ്ട്.. ഉള്ളിൽ വല്ലതും ചെന്നാൽ അവൻ അങ്ങനെയാണ് കൂട്ടുകാരോട് വാശിപിടിച്ചു തന്നെ കാണാൻ വന്നു മിണ്ടിയിട്ട് പോകും.. അപ്പോഴൊക്കെ അവൻ പറയാറുണ്ട്..
“അച്ഛനും അമ്മയും താഴെയല്ലേ നീ ബാൽക്കണിയുടെ ഡോർ തുറക്ക് ഞാൻ വരാം..”
“എന്തിനാ”
“അതൊക്കെയുണ്ട്..”
“അയ്യോ വേണ്ട…. അച്ഛനും അമ്മയും അങ്ങനെ അറിഞ്ഞാൽ പിന്നെ തീർന്നു..”
അവളുടെ റൂമിനോട് ചേർന്നുള്ള ഹാളിൽ നിന്നും പുറത്ത് ബാൽക്കണിയിൽ പോകുവാനുള്ള ഡോർ ഉള്ളത് അയൽപക്കക്കാരുടെ വീടിന് നേരെ മുമ്പിലാണ്. അതുകൊണ്ട് എങ്ങനെ യെങ്കിലും ബാൽക്കണിയിലേക്ക് പുറത്തുനിന്നു കയറിയാൽ തന്നെ ഡോർ തുറന്നു വരുന്നതും പോകുന്നതും അവർ കാണും. അതിനാൽ തന്നെ പലപ്പോഴും അവൾ എന്തെങ്കിലും അമ്മാതിരി കാരണങ്ങൾ പറഞ്ഞു അവനെ തിരിച്ചയക്കും..
അവൻ ഒരുപാട് മോഹം അവളുടെ കൂടെ രാത്രിയിൽ അവളുടെ ബെഡ്റൂമിൽ ഒരു ദിവസം കഴിയാൻ…
ഇതാ ഒരു അവസരം വന്നിരിക്കുന്നു. പ്രതീക്ഷിക്കാതെ വിളിച്ച കോളും കേട്ടു വായും പൊളിച്ചിരിക്കവേ അവൾ തുടർന്നു..
” പിന്നില്ലേ…എന്റെ വീടിന്റെ ആ ബാൽക്കണിയുടെ നേരെയുള്ള വീട്ടുകാർ കൂടി ഇന്ന് വൈകിട്ട് എവിടെയോ പോകാനൊരുങ്ങുകയാണ്….”
അവൾ ഇന്ന് രാത്രി കാമുകനെ വിളിച്ച് കേറ്റി താമസിപ്പിക്കാൻ ഉള്ള എല്ലാ നല്ല സാധ്യതകളെക്കുറിച്ചും ആണ് പറയുന്നത് എന്നു അവൻ മനസിലാക്കി.അവന്റെ ഉള്ളിൽ ലഡ്ഡു പൊട്ടി..
“അപ്പോൾ നമ്മളുടെ റൂട്ട് ക്ലിയർ ആണല്ലോ..?”
“ആണെന്നെ….”
ഹരിതയ്ക്ക് സന്തോഷം അടക്കാനായില്ല.. പ്രേമിക്കുന്ന രണ്ടുപേർക്ക് ഒരു മൈൻഡ് ആയാൽ പിന്നെ അവിടെ എന്ത് സംഭവിക്കും..?
അതു തന്നെ സംഭവിച്ചു.. ഹരിത, അവൾ ആ നല്ല അവസരം അവനെ അറിയിച്ചതിനെ ത്തുടർന്ന് അവൻ ഉണ്ണി ഓടിവന്നു.. വേലക്കാരി തള്ള താഴെ അവരുടെ റൂമിൽ അത്താഴത്തിനു ശേഷം കൂർക്കം വലിച്ചുറങ്ങുകയാണ് ..
ഉണ്ണി ടൂവീലർ എളുപ്പം കിട്ടുന്ന വിധം റോഡരികിൽ നിർത്തി, ഇരുളിൻറെ മറവിൽ കൂടി അവൾ തുറന്നുകൊടുത്ത ബാൽക്കണി ഡോർ വഴി ഹാളിൽ പ്രവേശിച്ചു അവളുടെ ബെഡ്റൂമിലേക്ക് എത്തി.
ഹാവൂ ആശ്വാസമായി.. ഉണ്ണിയുടെ ടാർജറ്റ് ഇതാണ്…പ്ലാൻ എ: വീടിനകത്ത് കടന്ന് ഹരിതയുമായി സiന്ധിക്കുക……. പ്ലാൻ ബി: കാര്യം സാധിച്ച് മടങ്ങുക….ഇപ്പോൾ മിഷൻ അമ്പത് ശതമാനം വിജയിച്ചു..
അവരങ്ങനെ പരസ്പരം സ്നേഹിച്ചും ലളിച്ചും ‘ഡാഡി മമ്മി വീട്ടിൽ ഇല്ല ‘പാടിയും മുറിയിൽ അങ്ങനെ കഴിഞ്ഞു.
മൃദുല വികാരങ്ങൾ ഇക്കിളിപ്പെടുത്തുന്നത് കൂടിയപ്പോൾ ആ കളി തീiക്കളിയായി. വെiടിമരുന്നിന് തീ പിടിച്ച പോലെ പിന്നെ സംഭവം അവരുടെ കൈവിട്ടു…
എല്ലാം പരസ്പരം പങ്കു വെച്ചു മെയ്യോടു മെയ്യ് ചേർന്നു തളർന്ന കുതിരയെപോലെ കിടക്കവേ..ബാൽക്കണിയുടെ നേരെയുള്ള ആ വീട്ടിൽ പ്രകാശം തെളിഞ്ഞു..
ഹരിത ജനലിലൂടെ അതുകൊണ്ട് ഞെട്ടി…. അവിടുത്തെ ചേട്ടനും ചേച്ചിയും കുട്ടികളും ദൂരെ എവിടെയോ പോയെന്നാണ് അവൾ കരുതിയത്…അവർ സെക്കൻഡ് ഷോയ്ക്ക് പോയതാണെന്ന് തോന്നുന്നു.. അതാണ് പാതിരാത്രിയിൽ ഉള്ള ഈ വരവ്..
ഉണ്ണിയുടെ കരവലയത്തിൽ നിന്നും കുതറി എഴുന്നേറ്റു..
“ഉണ്ണിയേട്ടാ എണീയ്ക്കോ താഴെ ഫ്രണ്ട് ഡോർ വഴി പോകാം.. ഇപ്പോഴാണെങ്കിൽ വേലക്കാരി തള്ള ഉറങ്ങിയിട്ടുണ്ടാവും… അവരുണരുന്നാൽ അപകടമാണ് ഒന്നിനും പറ്റില്ല.. ബാൽക്കണി വഴി ഇറങ്ങിപ്പോകാൻ ഇനി പറ്റൂല.. “
“ഹരിത നീ ചുമ്മാതിരി.. ഞാൻ വെളുപ്പിനെ എണീറ്റ് പോയി കൊള്ളാം.. നീ ഫ്രണ്ട് ഡോർ അപ്പോൾ തുറന്നു തന്നാൽ മതി…”
അതും പറഞ്ഞ് അവൻ അവളെ മാiറിലേക്ക് വലിച്ചിട്ടു…
അവൾക്ക് വീണ്ടും കൊiതി തോന്നി… ഇനി ഇങ്ങനെ ഒരു അവസരം ലഭിക്കില്ല…
നേരം പുലരും മുമ്പേ എഴുന്നേറ്റ് പോകാം എന്ന് പറഞ്ഞവർ നേരം വെളുക്കാൻ ആയപ്പോഴാണ് ഉറങ്ങിയത് എന്ന് തോന്നുന്നു.
” ഹരിത മോളെ…ഹരിത മോളെ.. എഴുന്നേറ്റു വന്ന് ചായകുടിക്ക്….. അച്ഛനും അമ്മയും ഇല്ലാത്തതുകൊണ്ട് ഉച്ച യാകുവോളം ഉറങ്ങുകയാണോ.. “
വേലക്കാരി തള്ള വന്നു വാതിലിനു തട്ടുന്ന ശബ്‌ദം കേട്ടു കെട്ടിപ്പിiണഞ്ഞു കിടക്കുന്നവർ ഞെട്ടിയുണർന്നത്…
“ശരി ഞാൻ വരാം “
ഭയപ്പാടോടെ അവൾ വിളിച്ചു പറഞ്ഞു..
അയ്യോ ഈശ്വരാ നേരം വെളുത്തു ഏറെ ആയിരിക്കുന്നു. ചുവരിലെ കൊച്ചു ക്ലോക്കിൽ നോക്കി നോക്കിയപ്പോൾ ഒൻപതു മണി…
ഹരിത നടുങ്ങി ചാടി എണീറ്റു വiസ്ത്രങ്ങൾ ധരിച്ചു വേഗം..
ഉണ്ണിയും ഏറെക്കുറെ അന്ധാളിച്ച് ഇരിപ്പാണ്..
ജീവിതത്തിലാദ്യമായി രണ്ടുപേരും തളർന്നു ഉറങ്ങിപ്പോയി.
ഉറക്കച്ചടവും ആലസ്യം ഇപ്പോഴും വിട്ടു മാറിയിട്ടില്ല..
ഇനി എന്ത് ചെയ്യും.. അവൻ ആലോചിച്ചു പുഞ്ചിരിച്ചു.. നേരം വെളുത്തതറിഞ്ഞില്ല…
“ഒന്നു വേഗം ഒരുങ്ങു ഉണ്ണിയേട്ടാ”
ബാത്റൂമിൽ കയറി ഫ്രഷായി വന്ന ഹരിത വെപ്രാളം കാട്ടി പറഞ്ഞു.
അതു കേട്ടു ഉണ്ണിയും വേഗം ഫ്രഷായി വസ്ത്രം ധരിച്ചു.
തള്ള വിളിച്ചപ്പോൾ ഹരിത വിളികേട്ടതു കൊണ്ട് അവർ താഴേക്ക് പോയി..
“ഉണ്ണിയേട്ടാ ആ തള്ള എവിടെയുണ്ടെന്ന് നോക്കട്ടെ എന്നിട്ട് നിങ്ങൾക്ക് താഴെ ഫ്രണ്ട് ഡോർ വഴി പോകാം”
“ശരി നീ എങ്ങനെയെങ്കിലും വഴി ഉണ്ടാക്കൂ”
ഉണ്ണി പറഞ്ഞു
“ചേട്ട ഞാൻ ഈ ഡോർ പുറത്തുനിന്ന് പൂട്ടിയിട്ട് താഴെ പോകാം ആ തള്ളയെങ്ങാനും തൂക്കാൻ മറ്റോ കേറി വന്നീ റൂം തുറന്നാൽ ഉണ്ണിയേട്ടനെ കണ്ടാലോ..”
“ശരി എടി നീ വേഗം നോക്കൂ… “
അവൾ ഡോർ പുറത്തുനിന്ന് പൂട്ടി അടുക്കളയിലേക്ക് പോയിനോക്കി…. തള്ള പ്രാതലും മറ്റു വകയും ഉണ്ടാക്കിയിരിക്കുന്നു.. ഇനി ഉച്ചഭക്ഷണത്തിന് ഒരുക്കത്തിലാണ്.. ഈ തള്ളയെ എങ്ങനെയാ തൽക്കാലം ഒന്നും മാറ്റിനിർത്തുക അവൾ ആലോചിച്ചു.. അവരുടെ പ്രവർത്തി നോക്കി കുറച്ചു സമയം അവൾ അവിടെ പരുങ്ങി നിന്നു.
അല്പം കഴിഞ്ഞപ്പോൾ തള്ള ബാത്റൂമിൽ കയറി..
ഈശ്വരാ… ഇതുതന്നെ അവസരം.. അവൾ വേഗം ഉണ്ണിയെ പുറത്തിറക്കാൻ വേണ്ടി സ്റ്റെയർകെയ്സ് കേറാൻ ഒരുങ്ങുമ്പോൾ
“മോളെ നീ വേഗം വാ നമ്മുടെ അപ്പച്ചി മരിച്ചു പോയി’
ഈശ്വരാ …ദൂരെ ക്ഷേത്രത്തിൽ പോയ അച്ഛൻ അമ്മയും അപ്പച്ചി മരിച്ചതറിഞ്ഞപ്പോൾ യാത്ര ക്യാൻസൽ ചെയ്തു തിരിച്ചു വന്നിരിക്കുന്നു..
എന്ത് ചെയ്യണമെന്നറിയാതെ അവൾ ഒരു നിമിഷം തരിച്ചുപോയി..
അപ്പച്ചി മരിച്ചതറിഞ്ഞ് മോള് വാവിട്ടു നില വിളിക്കുമെന്ന് വിചാരിച്ച് അച്ഛനുമമ്മയും അവളുടെ പ്രതികരണം കണ്ട് ഞെട്ടി..
അപ്പച്ചിയേ അവൾക്ക് ജീവനാണ്.. അതാണ് അങ്ങോട്ട് പോകാൻ നേരം മകളെയും കൂട്ടിയിട്ട് തന്നെ പോകാം എന്ന് വിചാരിച്ചത്.. അതിനാലാണ് വീട്ടിലേക്ക് വന്നത്..
“എന്താടി നീ അപ്പച്ചി മരിച്ചതറിഞ്ഞ് മിണ്ടാത്തത്..?”
അവൾക്ക് കരയണം എന്ന് ഉണ്ട്.. മുകളിൽ ഉണ്ണിയേട്ടൻ കുടുങ്ങി ഇരിപ്പാണ്..
അതോർത്തപ്പോൾ കരച്ചിൽ വന്നു.. ആ കരച്ചിൽ ഈ വകയിൽ കൂട്ടി നന്നായി കരഞ്ഞു.. അപ്പോഴേക്കും വേലക്കാരി തള്ള അവിടെ വന്നു.. അവരോട് കാര്യങ്ങൾ പറഞ്ഞു..
“വാ… നമുക്ക് ഉടനെ പോകാം” ആ അച്ഛനും അമ്മയും അവളെ വിളിച്ചു
അവൾക്ക് എതിർക്കാനോ ഞാൻ വരുന്നില്ല എന്ന് പറയാനോ ഒന്നും പറ്റിയില്ല..
എല്ലാവർക്കും അറിയാം അവളും അപ്പച്ചി തമ്മിലുള്ള ബന്ധം.. യാന്ത്രികം എന്നോണം അവരുടെ കൂടെ അനുഗമിക്കാനേ അവൾക്കായുള്ളൂ..
അവർ അവളെയും കൂട്ടി വാഹനം കയറി അപ്പച്ചിയുടെ മരണ വീട്ടിലേക്ക് പോയി.
ഇനിയിപ്പോ ഒന്നോ രണ്ടോ ദിവസം കഴിയാതെ അവിടുന്ന് വരാൻ പറ്റില്ല.. അവളുടെ ഉണ്ണിയേട്ടൻ റൂമിനകത്ത് ആണ്.. ഭക്ഷണവും വെള്ളമില്ലാതെ എങ്ങനെ കഴിയും.. അവൾക്ക് അത് ആലോചിച്ചപ്പോൾ തല കറങ്ങുന്നതായി തോന്നി..
ഇനിയിപ്പോൾ ഇവരുടെ കൂടെ പോയി മൂന്നു ദിവസം കഴിഞ്ഞു വരുമ്പോൾ ഉണ്ണിയേട്ടൻ മൃതപ്രായനായി തന്റെ റൂമിൽ കിടക്കുകയാവും.. അപ്പോഴും ഇവർ തന്റെ കൂടെയുണ്ടാവും അപ്പോഴും ഇതേ പ്രശ്നം ഉടലെടുക്കും. ആ സമയത്ത് അവസ്ഥ ഇതിലും പരിതാപകരമാണ് ആയിരിക്കും.. തളർന്ന ഉണ്ണിയേട്ടന് ഹോസ്പിറ്റലിൽ കൊണ്ടുപോകണം.. ചിലപ്പോൾ ഭക്ഷണം കഴിക്കാതെ മരിച്ചു പോയാൽ ആ ഒരവസ്ഥയും ഫേസ് ചെയ്യണം.. അതിലും നല്ലതാണോ ഇപ്പൊ തന്നെ കാര്യം പറഞ്ഞ് മാപ്പ് ചോദിക്കുന്നത്. അച്ഛനും അമ്മയും അവളും ഉള്ള ആ കാർ അവരുടെ ഗേറ്റ് കടക്കാൻ പോകുന്നു.. കൈ വിട്ടു കഴിഞ്ഞാൽ പറഞ്ഞിട്ട് കാര്യമില്ല..
അച്ഛനോട് കാർ നിർത്താൻ പറയാൻ ഒരുമ്പെട്ടു
“കാ…. കീ “
പക്ഷേ ഒച്ച പുറത്തുവരുന്നില്ല..
അപ്പോഴേക്കും കാറും കൊണ്ട് അയാൾ കുറേ ദൂരം പിന്നിട്ടു…
അങ്ങനെ അപ്പച്ചിയുടെ വീട്ടിലെ മരണാനന്തര ചടങ്ങുകൾക്കായി മൂന്നുദിവസം ചിലവിട്ട് ദുഃഖത്തോടെ അവിടെ കഴിയേണ്ടിവന്നു.
തുടർന്നു അച്ഛനും അമ്മയും മകളും വീട്ടിലേക്ക് മടങ്ങി..
വീട്ടിലെത്തിയ അവൾ ഓടിച്ചെന്നു മുകളിൽ ബെഡ്റൂം മുന്നിൽ മുകളിലെത്തി..
ഡോർ തുറന്നു കിടക്കുന്നു.. ഉണ്ണിയേട്ടനെ കാണുന്നില്ലല്ലോ..
എങ്ങിനെ രക്ഷപ്പെട്ടത് അവൾക്ക് അത്ഭുതമായി..
വേലക്കാരി തള്ളയോട് ചോദിച്ചു.. അവർക്കും ഒന്നും അറിയില്ല. അവരും പുറത്തു നിന്നും പൂട്ടിയ ആ ഡോർ എങ്ങനെയാ തുറന്നത് എന്ന് ചോദിച്ചപ്പോൾ നൽകാൻ ഉത്തരമില്ലായിരുന്നു..
കാരണം അവർ അങ്ങോട്ട് പോയിട്ടേയില്ല.
തന്റെ ഫോൺ ബെഡ്റൂമിൽ ഉണ്ട്.. തിരക്കിനിടയിൽ അതുപോലും എടുത്തില്ല. അവൾ ഉണ്ണിയെ വിളിച്ചു..
“ഉണ്ണിയേട്ടാ എങ്ങനെ രക്ഷപ്പെട്ടത്..”
“നല്ല ആളാ എന്നെ പൂട്ടിയിട്ടു നീ അച്ഛന്റെയും അമ്മയുടെ കൂടെ കാറിൽ കയറി പോകുന്നത് കണ്ടു..
പിന്നെ ഞാൻ നോക്കിയിരിക്കുമോ നമ്മുടെ പഴയ അടവ് എടുത്തു
“എന്തോന്ന അടവ്….ചാവി പുറത്തല്ലേ പൂട്ടിയിട്ടു ഡോറിൽ തന്നെ വച്ചിട്ട് ഉണ്ടായിരുന്നത്?”
“അതെ.. അത് ഞാൻ മനസ്സിലാക്കി”
“അതെ അത് എങ്ങനെ ഉള്ളിലുള്ള ഉണ്ണിയേട്ടൻ കിട്ടിയത്..”
“അതൊരു മാജിക് ആണ് “
“പറ പ്ലീസ്”
അവൾക്ക് ആകാംഷ കൂടി.
“എടി ഒരു ന്യൂസ് പേപ്പർ ആദ്യം ഡോറീന്റെ അടിയിലേ ഗാപ്പ് വഴി പുറത്തേക്ക് ഇട്ടു വിടർത്തി ഇടുക.. എന്നിട്ടും ഉള്ളിൽനിന്നും ഈർക്കിലിയോ അല്ലെങ്കിൽ പേനയുടെ റീഫില്ലറോ ഉപയോഗിച്ച് താക്കോൽ ദ്വാരത്തിൽ കൂടി കടത്തി ചാവി പതുക്കെ തള്ളിയിടുക ചാവി കൃത്യമായി പുറത്തു വിരിച്ച പേപ്പറിൽ തന്നെ വീഴും…പതുക്കെ ഡോർ ഗ്യാപ്പ് വഴി പേപ്പർ വലിച്ചെടുക്കുക അങ്ങനെ ചാവി അകത്ത് കിട്ടും.. ഡോർ തുറക്കാം രക്ഷപ്പെടാം..
അങ്ങനെയാണ് ഞാൻ ഡോർ തുറന്നു രക്ഷപ്പെട്ടതു… ഇല്ലേൽ നീ ഭയന്നത് പോലെ പട്ടിണി കിടന്ന് ചത്തേനെ”
“അമ്പട കേമാ …ഞാൻ ഈ മൂന്ന് ദിവസോം തീ തിന്ന് മരിച്ചു കഴിയുകയായിരുന്നു അവിടെ…. നീ ഇവിടെ ഭക്ഷണോം,വെള്ളോം കിട്ടാതെ കിടന്നു മരിക്കുന്നത് ഓർത്തോർത്ത്….!”