Story written by Saji Thaiparambu
കൂട്ടികളുടെയച്ഛൻ ഇന്നലെയും വിളിച്ചിരുന്നു,ഞാൻ ഫോണെടുത്തില്ല
രാവിലെ ദോശ ചുട്ട് കൊണ്ടിരുന്നപ്പോൾ ദേവിക അമ്മയോട് പറഞ്ഞു .
നീയെന്തിനാ ഫോൺ അറ്റൻറ് ചെയ്യാതിരിക്കുന്നത് ?അവനെന്തുവാ പറയുന്നതെന്നറിയാമല്ലോ ?
ഓഹ് അതെനിക്ക് ഊഹിക്കവുന്നതല്ലേയുള്ളു, ദേവു എന്നോട്ക്ഷമിക്കണം , എനിക്കൊരു തെറ്റ് പറ്റിപ്പോയി ,ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല ,നീയും കുട്ടികളും ഒരുങ്ങി നില്ക്ക്, ഞാൻ വൈകുന്നേരം ഓട്ടോയുംവിളിച്ച് വരാം ,ഇതൊക്കെ തന്നെയല്ലേ അമ്മേ …കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ കേട്ട് കൊണ്ടിരിക്കുന്നത് ?’
പക്ഷേ മോളേ ..നിനക്ക് രണ്ട് പെൺകുട്ടികളല്ലേ? അവനോടിങ്ങനെ വാശി കാണിച്ചിരുന്നാൽ ,അതിന്റെ ഭവിഷ്യത്ത്അ നുഭവിക്കേണ്ടി വരിക നീയും നിന്റെകുട്ടികളും തന്നെയാണ് , നീയവനെ അവഗണിക്കുമ്പോൾ ആ വാശിക്കവൻ വേറെ പെണ്ണ്കെട്ടിയാലോ ?, പിന്നീട് നിന്റെ മക്കള് ,അച്ഛനെ ചോദിക്കുമ്പോൾ ‘നിനക്ക് മറ്റൊരുത്തിയുടെ ഭാർത്താവിനെ ചൂണ്ടിക്കാണിക്കാണിക്കേണ്ട ഗതികേടുണ്ടാവില്ലേ? അങ്ങനെ സംഭവിക്കാതിരിക്കാനാണ് അമ്മ പറയുന്നത്
അമ്മ പറഞ്ഞതിലും കാര്യമുണ്ടെന്ന് ദേവികയ്ക്ക്തോന്നി.
എത്ര വഴക്കടിച്ചാലും താനുംരവിയേട്ടനുംതമ്മിലുള്ളപിണക്കംമാറുമ്പോഴേക്കും, കുട്ടികൾവീണ്ടുംഅച്ഛന്റെ പക്ഷംചേരുകയാണ്പതിവ്, കാരണം ,പണ്ട് മുതലേ അമ്മയേക്കാൾ അവർക്കിഷ്ടം അച്ഛനോടായിരുന്നു , കുട്ടികളുടെ ആ ദൗർബ്ബല്യം തന്നെയായിരുന്നു, ഇതിന് മുമ്പും അയാളോടുള്ള വിദ്വേഷങ്ങൾ ,മറക്കാനും വിണ്ടും ,നാണം കെട്ട്ആ കാല്ച്ചുവട്ടിലേക്ക് തന്നെ തിരിച്ച്പോകാനും തന്നെ പ്രേരിപ്പിച്ച പ്രധാനഘടകമെന്ന് ദേവു,ഓർത്തു.
ആദ്യത്തെ മോളെ ഗർഭം ധരിച്ചപ്പോൾ മുതലാണ്, വഴക്ക് തുടങ്ങുന്നത് . അവൾക്കിപ്പോൾ വയസ്സ് പതിനഞ്ചായി ,ഇളയവൾക്ക് ചേച്ചിയുമായി ഒരു വയസ്സിന്റെ വ്യത്യാസം മാത്രമേയുള്ളു,’കണ്ണടച്ച്തു റക്കുന്നതിന് മുമ്പ് രണ്ട് പേർക്കും വിവാഹപ്രായമാകും
അവർക്കൊരു നല്ല ആലോചന വരുന്ന സമയത്ത് , കുട്ടികളുടെ അച്ഛൻ അമ്മയുമായി വഴക്കിട്ട് പിരിഞ്ഞതാണെന്ന് വന്നവരെങ്ങാനുമറിഞ്ഞാൽ, അതോടെ എല്ലാംകഴിയും, കല്യാണം മുടങ്ങിപ്പോയതിന്റെ പ്രധാനകാരണം, അവരുടെ അമ്മയാണെന്നറിയുമ്പോൾ തന്റെ മക്കൾ തന്നെ വെറുത്ത് തുടങ്ങും , മക്കളുടെ മുന്നിൽ വെറുക്കപ്പെട്ട ഒരു അമ്മയായി തനിക്ക് ജീവിക്കണ്ട,
ദോശ ചുട്ട് കഴിഞ്ഞപ്പോഴേക്കും ദേവിക ഒരു ഉറച്ച തീരുമാനത്തിലെത്തിക്കഴിഞ്ഞിരുന്നു.
മോളേ..അമ്മൂ …ഫോണെടുത്തിട്ട് അച്ഛനെ വിളിക്ക്, നാല് മണിയാകുമ്പോൾ
ഇങ്ങോട്ട് പോന്നോളാൻ പറയ് ,എന്നിട്ട് മോളും, അച്ചൂട്ടിയും വേഗം പോയി ഒരുങ്ങിക്കോളു, അച്ഛൻ വന്നാലുടനെ നമുക്കിറങ്ങണം,
എന്താ അമ്മേ… അമ്മയ്ക്ക് പെട്ടെന്നൊരു മനം മാറ്റം ? ഇനി അയാളുമായൊരു ദാമ്പത്യം ഉണ്ടാവില്ലെന്ന്അമ്മ തന്നെയല്ലേ അരിശത്തോടെ ഇന്ന് രാവിലെയും കൂടി പറഞ്ഞത് ?
ശരിയാണ് മോളേ… അച്ഛനുമായി തീരെ പൊരുത്തപ്പെടാൻ കഴിയില്ലെന്ന് പൂർണ്ണമായി ബോധ്യപ്പെട്ടത്കൊണ്ടാണ്, അമ്മ അങ്ങനെ പറഞ്ഞത് പക്ഷേ, ഞാനാ ചിന്തിച്ചത് സ്വാർത്ഥതയായിപ്പോയെന്ന്, പിന്നീടാണ് എനിക്ക് മനസ്സിലായത് , ഞാൻ കാരണം എന്റെ മക്കൾ അച്ഛനില്ലാത്തവരായി വളരാൻ പാടില്ല,വർഷങ്ങളായി അച്ഛൻറെ ചീത്തവിളിയും ശാരീരികപീ ഡനവുമൊക്കെ അമ്മയ്ക്കിപ്പോൾ നല്ല ശീലമാണ്, എന്റെ മക്കൾക്ക് വേണ്ടിയാണ് ഇത്രയും നാള് ഞാനെല്ലാം സഹിച്ചത്, അത് കൊണ്ട് തന്നെ, നിങ്ങളെ നല്ല രണ്ട് ചെക്കൻമാരുടെ കൈകളിൽ ഭദ്രമായി ഏല്പിക്കുന്നത് വരെ ,അമ്മഎല്ലാം സഹിക്കാൻ തന്നെ തീരുമാനിച്ചു, നിങ്ങള് സമയം കളയാതെ വേഗം ഒരുങ്ങാൻ നോക്ക്,
ദേവിക ധൃതി പിടിച്ചു.
അമ്മേ.. മക്കൾക്ക് വേണ്ടി അമ്മ ഇത്രയൊക്കെ സഹിച്ചില്ലേ? ഇനി അമ്മയ്ക്ക് വേണ്ടി ,ജീവിതകാലം മുഴുവൻ എന്തും സഹിക്കാൻ ഞങ്ങളും തീരുമാനിച്ച് കഴിഞ്ഞമ്മേ… മുമ്പൊക്കെ നിങ്ങള് വഴക്കിടുമ്പോൾ, അതെന്തിനാണെന്ന് പോലും ഞങ്ങൾ ക്കറിയില്ലായിരുന്നു , അത് കൊണ്ട്, അച്ഛന്റെ ഭാഗത്താണ് ന്യായ മെന്ന്കരുതി, ഞങ്ങളച്ഛനെ,കൂടുതൽ സ്നേഹിച്ചു.പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് തിരിച്ചറിവായി , രാവിലെ അമ്മയും ,മുത്തശ്ശിയുമായി സംസാരിച്ചതെല്ലാം ഞങ്ങള് കേട്ടിരുന്നു ,ഞങ്ങളുടെ ഭാവിയെകുറിച്ചുള്ള ഉത്ക്കണ്ഠ കൊണ്ടല്ലേ ?വീണ്ടും എല്ലാം സഹിക്കാൻ അമ്മ തയ്യാറെടുക്കുന്നത് ?മക്കളുടെ ദാർബ്ബല്യത്തെ ചൂഷണംചെയ്യുന്ന അച്ഛനെക്കാളും ഞങ്ങൾക്കിഷ്ടം ,മക്കൾക്ക്’ വേണ്ടി സ്വന്തം ജീവിതം ഹോമിക്കാൻ മനസ്സ്കാണിച്ച, അമ്മയെ തന്നെയാണ്,
മക്കളുടെ ആ പിന്തുണ തന്നെയായിരുന്നു, പിന്നീടുണ്ടായ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത് , തന്റെ കടമകൾ നിർവ്വഹിക്കാൻ ദേവികയ്ക്ക് കരുത്ത്’ പകർന്നത്.