സ്റ്റോറി :- കാർത്തിക
“” വിജി നിന്നെ ഒന്ന് അമ്മയ്ക്ക് കാണണം എന്ന്!!! ഒട്ടും വയ്യാതെ കിടക്കുകയാണ്!! നീയൊന്നു പോയി കാണണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം!!”
അരുൺ അങ്ങനെ പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടിയില്ല!! എപ്പോഴും തന്റെ ഭാഗം നിന്ന് ചിന്തിക്കാൻ ഒരു പ്രത്യേക കഴിവാണ് അരുണിന് ഇപ്പോൾ ഇങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കഴമ്പുണ്ട് എന്ന് വേണം മനസ്സിലാക്കാൻ!!!
തന്റെ ലൈഫ് പാർട്ണർ എന്നതിലുപരി ഒരു നല്ല സുഹൃത്താണ് അരുൺ!!! പക്ഷേ അവൻ അങ്ങനെ പറഞ്ഞു എന്ന് കരുതി എനിക്ക് അമ്മയെ കാണാൻ പോകാൻ തോന്നിയില്ല!!
വീണ്ടും അവൻ ഓരോന്നെല്ലാം പറഞ്ഞു എന്നെ നിർബന്ധിച്ച് അങ്ങോട്ടേക്ക് വിട്ടു…
എന്റെ ഏട്ടന്റെ കൂടെയാണ് അമ്മയുടെ താമസം!! കണ്ടിട്ട് ഇപ്പോൾ ചുരുങ്ങിയത് നാലോ അഞ്ചോ വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാകും!!! എന്നെ പ്രസവിച്ച അമ്മയെ ഇത്രയും കാലം മുൻപ് കണ്ടു എന്ന് പറയുമ്പോൾ തന്നെ അതിൽ ഒരു അപാകത ഉണ്ടല്ലോ,
അമ്മ എന്ന നിലയിൽ പൂർണ്ണ പരാജയമായിരുന്നു ആ സ്ത്രീ!! ഒരിക്കൽപോലും അവരുടെ മകളെ അവർ വിശ്വസിച്ചിട്ടില്ല അങ്ങനെ വിശ്വസിച്ചിരുന്നു എങ്കിൽ ഇതുപോലെ ജീവിതത്തിൽ നിന്ന് എനിക്ക് ഓടി ഒളിക്കേണ്ടി വരില്ലായിരുന്നു!!!
അമ്മൂമ്മയ്ക്ക് രണ്ടു മക്കളായിരുന്നു അമ്മയും അമ്മയുടെ ഒരു അനിയനും.. അമ്മ കാണാൻ സുന്ദരി ആയതുകൊണ്ട് നേരത്തെ തന്നെ അമ്മയുടെ വിവാഹം കഴിഞ്ഞു അമ്മയ്ക്ക് രണ്ടു മക്കളായി.. ഏട്ടനും ഞാനും അച്ഛൻ ഗവൺമെന്റ് സർവീസ് ആയിരുന്നു അദ്ദേഹം എനിക്ക് നാലു വയസ്സുള്ളപ്പോഴാണ് ഞങ്ങളെ വിട്ടു പോയത് ഹാർട്ടറ്റാക്ക് ആയിരുന്നു അതിൽ പിന്നെ ജോലി അമ്മയ്ക്ക് കിട്ടി ആ സമയത്താണ് അമ്മയുടെ അനിയൻ സന്യാസം എന്നെല്ലാം പറഞ്ഞ് അവിടെ നിന്ന് നാട് വിടുന്നത്..
അച്ഛന്റെ വീട്ടിൽ അച്ഛന്റെ അനിയനും പെങ്ങളും എല്ലാം ഉണ്ടായിരുന്നതു കൊണ്ട്, അവിടെ ധാരാളം ആളുകൾ ഉണ്ടായിരുന്നു അമ്മയുടെ വീട്ടിൽ ആണെങ്കിൽ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് ഞങ്ങളെയും കൊണ്ട് അമ്മ വീട്ടിലേക്ക് പോന്നു…
അതായിരുന്നു അമ്മ ജീവിതത്തിൽ എടുത്ത ആദ്യത്തെ തെറ്റായ തീരുമാനം..
അവിടെ ഞങ്ങൾക്ക് സുഖമായിരുന്നു അമ്മൂമ്മയുടെ വാൽസല്യവും അനുഭവിച്ച് അമ്മയ്ക്ക് ജോലിയുള്ളതുകൊണ്ട് അല്ലലില്ലാതെ ജീവിച്ചു പോന്നു!!!
ഇതിനിടയിലാണ് അമ്മൂമ്മയ്ക്ക് ഒരു അസുഖം പിടിപെടുന്നതും അതിന്റെഫലമായി പെട്ടെന്ന് തന്നെ ഞങ്ങളെ വിട്ടു പോകുന്നതും… അമ്മൂമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതായിരുന്നു അമ്മയുടെ അനിയൻ പിന്നെ അയാൾ പോയിട്ടില്ല പൂജയും കർമ്മങ്ങളുമായി വീട്ടിൽ തന്നെ കൂടി!!!
അമ്മയ്ക്ക് അനിയൻ എന്നുവച്ചാൽ ജീവനും വിശ്വാസവും എല്ലാം ആയിരുന്നു!!
പക്ഷേ എനിക്ക് മാത്രം എന്തോ അയാളുടെ നോട്ടവും സംസാരവും ഒന്നും ഇഷ്ടപ്പെട്ടില്ല ഞാനത് അമ്മയോട് ആദ്യമേ പറയുകയും ചെയ്തു അന്നേരം തലയ്ക്കിട്ട് ഒരു കിഴുക്കാണ് തന്നത്…
“”” വലിയവരെ ബഹുമാനിക്കാൻ പഠിക്ക് ആദ്യം എന്നായിരുന്നു അമ്മയുടെ പ്രതികരണം പിന്നീട് എന്തും പറയാൻ എനിക്കൊരു ഭയം ആയിരുന്നു..
അയാളുള്ളപ്പോൾ മനപ്പൂർവം തന്നെ ഞാൻ അയാളുടെ മുന്നിൽ പെടാതെ ഒഴിഞ്ഞുമാറി നടന്നു ഏട്ടന്റെ അരികിൽ പോയി ഇരുന്നു.
ഓരോ ദിവസം ചെല്ലുംതോറും എനിക്ക് ഭയം കൂടിക്കൂടി വന്നു ഒരു വീട്ടിനുള്ളിൽ ഒരാളെ ഭയന്ന് വിറച്ച് ജീവിക്കുക അതും വെറും എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി അവളെ വിശ്വസിക്കാൻ ആരും ഉണ്ടായിരുന്നില്ല സ്വയം സംരക്ഷിക്കേണ്ട ചുമതല അവളിൽ തന്നെ നിക്ഷിപ്തമായി!!!
ഒരു ദിവസം, രാവിലെ സ്കൂളിൽ പോകാൻ വേണ്ടി നോക്കിയപ്പോൾ നല്ല പനിയുണ്ടായിരുന്നു അമ്മയ്ക്ക് അന്ന് ലീവ് എടുക്കാൻ പറ്റാത്തതുകൊണ്ട് എന്നോട് അവിടെ കിടന്നോളാൻ പറഞ്ഞു ഉച്ചവരെ പോയിട്ട് തിരികെ എത്താം എന്നാണ് അമ്മ പറഞ്ഞിരുന്നത്..
ഏട്ടന് പരീക്ഷ ആയതുകൊണ്ട് ഏട്ടനും ലീവ് എടുക്കാൻ കഴിയുമായിരുന്നില്ല ഞാൻ സ്കൂളിലേക്ക് പോകാം എന്ന് പറഞ്ഞ് വാശി പിടിച്ചു!!
എനിക്ക് അവിടെ ഒറ്റയ്ക്ക് നിൽക്കാൻ ഭയമായിരുന്നു പക്ഷേ അമ്മ രൂക്ഷമായി തന്നെ എന്നോട് പെരുമാറി!! പനിയുള്ള കുട്ടിയാണ് എന്നുപോലും നോക്കാതെ എന്നെ അടിച്ചു… ഇവിടെ കിടക്കാൻ പറഞ്ഞു!! അമ്മയും ഏട്ടനും പോയതോടുകൂടി വാതിൽ അടച്ച് കുറ്റിയിടാൻ പോയ എന്നെ അയാൾ പുറകിലേക്ക് തള്ളി!!
വേച്ചു പോയി ഞാൻ ഒപ്പം ഭയന്ന് വിറയ്ക്കാനും തുടങ്ങി!!! അയാൾ എന്റെ അരികിലേക്ക് വന്നു!!! എന്റെ ശ രീരത്തിൽ അയാളുടെ കണ്ണുകൾ ഒഴുകി നടന്നു!!
നിന്നെ എന്ത് ചെയ്താലും നിന്റെ അമ്മ വിശ്വസിക്കാൻ പോണില്ലെടീ!!! എന്ന് പറഞ്ഞു അയാൾ!!! സത്യം ആയിരുന്നു അത്!!! എന്റെ നിസ്സഹായാവസ്ഥ ഓർത്ത് ഞാൻ കരഞ്ഞു!!! ബലമായി എന്റെ മുഖത്തേക്ക് അയാളുടെ മുഖം അടുപ്പിച്ച് ചും ബിക്കാൻ ശ്രമിച്ചു അപ്പോഴേക്കും ആരോ വന്നിരുന്നു, അയാൾ എന്നെ അവിടെ പൂട്ടിയിട്ട് പോകാനാണ് ശ്രമിച്ചത് ഒരു നിമിഷം കൊണ്ട് അയാളെ തള്ളി മാറ്റി ഞാൻ പുറത്തേക്ക് ഓടി!!
അപ്പുറത്തെ വീട്ടിലെ നാണി തള്ളയായിരുന്നു അത്, അയാളുടെ പൂജയിലും വിധിയിലും എല്ലാം വലിയ വിശ്വാസമായിരുന്നു അവർക്ക്!!! അവരോട് ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു!! അന്നേരം അയാൾ എന്റെ പുറകെ വന്ന് എനിക്ക് ബാധ കേറിയതാണ് അതുകൊണ്ട് പിച്ചും പേയും പറയുകയാണ് എന്നെല്ലാം പറഞ്ഞു..
അവരത് വിശ്വസിച്ച് അമ്മ വന്നപ്പോൾ അമ്മയോട് അങ്ങനെ തന്നെ പറഞ്ഞു ഞാൻ പറഞ്ഞതെല്ലാം പച്ചകള്ളമാണ് എന്ന് എന്റെ സ്വന്തം അമ്മ എന്നെ ഒന്ന് വിശ്വസിക്കാൻ പോലും കൂട്ടാക്കാതെ, അയാൾ ഒരുക്കിയ മന്ത്രക്കളത്തിന് മുന്നിൽ ഇരുത്തി!!” ചൂരലുകൊണ്ട് അയാളുടെ ദേഷ്യം മാറുവോളം അയാൾ എന്നെ മർദ്ദിച്ചു!!!
ഇനിയും അവിടെ നിന്നാൽ അയാളുടെ പക്കൽ നിന്ന് ചിലപ്പോൾ എനിക്ക് രക്ഷനേടാൻ ആവില്ല എന്നറിഞ്ഞതും ഞാൻ ഫോൺ എടുത്ത് അച്ഛന്റെ വീട്ടിലേക്ക് വിളിച്ചു അച്ഛന്റെ അനിയനോട് എന്നെ ഒന്ന് വന്നു കൊണ്ടുപോകാൻ കഴിയുമോ എന്ന് ചോദിച്ചു..
അവർ വന്നു!!! അച്ഛമ്മയും അച്ഛന്റെ പെങ്ങളും എല്ലാം ഞാൻ പറയുന്നത് വിശ്വസിച്ചു!!! അവരെന്നെ അവിടെ നിർത്താതെ അവിടെ നിന്ന് കൊണ്ടു പോയി!! പോലീസിൽ കേസ് കൊടുത്തു അവർ അന്വേഷിച്ചപ്പോൾ സമാനമായ പല കേസുകളിലും പ്രതിയാണ് അയാൾ എന്നറിഞ്ഞു!!! ഒളിച്ചു താമസിക്കാൻ വന്നതായിരുന്നു അയാളെ പോലീസ് പിടിച്ചു കൊണ്ടുപോയി!!! അന്നേരം മാത്രമാണ് അമ്മ ഞാൻ പറഞ്ഞതിൽ സത്യമുണ്ട് എന്ന കാര്യം തിരിച്ചറിഞ്ഞത് പക്ഷേ അപ്പോഴേക്കും ഞാനും അമ്മയും തമ്മിൽ ഒരുപാട് അകന്നിരുന്നു.
എന്നോട് മാപ്പ് പറഞ്ഞ് തിരികെ കൂട്ടിക്കൊണ്ടു പോകാൻ അമ്മ വന്നിരുന്നു എങ്കിലും വരുന്നില്ല എന്ന് പറഞ്ഞ് ഞാൻ അച്ഛന്റെ വീട്ടിൽ തന്നെ നിന്നു അവിടെ എനിക്ക് കൂട്ട് അച്ഛന്റെ പെങ്ങളുടെ മകൻ അരുണേട്ടൻ ആയിരുന്നു!””
സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും എല്ലാം എന്നെ പൊതിഞ്ഞു പിടിക്കും, വല്ലാത്തൊരു സംരക്ഷണം ഉണ്ടായിരുന്നു ആ കൈകളിൽ!! എന്റെ കാര്യങ്ങൾ എല്ലാം അറിഞ്ഞ് കളിയാക്കാൻ വരുന്നവരെയെല്ലാം നേരിട്ടത് അരുണേട്ടൻ ആയിരുന്നു!!”
അരുണേട്ടൻ കൂടെയുള്ളപ്പോൾ വല്ലാത്ത ഒരു സുരക്ഷിതത്വം ഉള്ളത് ഞാൻ അറിഞ്ഞു അങ്ങനെയാണ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചത്..
എന്നെ അമ്മയുടെ അടുത്തേക്ക് അരുണേട്ടൻ തന്നെയാണ് കൊണ്ടുപോയത്!!! അവിടെ എത്തിയപ്പോൾ കണ്ടിരുന്നു സൂക്ഷിച്ച് ആ രൂപം സംസാരിക്കാൻ പോലും ആവതില്ലാതെ അങ്ങനെ കിടക്കുകയാണ്..എന്നെ കണ്ടതും ആ ചുണ്ടുകൾ വിറകൊണ്ടു കണ്ണുകൾ നിറഞ്ഞൊഴുകി ഒരുപക്ഷേ അന്ന് ചെയ്തതിന്റെ കുറ്റബോധം ആവാം ഞാൻ അമ്മയുടെ കൈകളിൽ മെല്ലെ പിടിച്ചു!!!
ആ ചുണ്ടുകൾ മാപ്പ് എന്നാണ് ഉരുവിട്ടത് എന്ന് എനിക്ക് തോന്നി!!! പിന്നെ പ്പിന്നെ ആ നേർത്ത ശ്വാസം പോലും അങ്ങ് ഇല്ലാതായി!!!
കുറച്ചുനേരം അമ്മയെ തന്നെ നോക്കിയിരുന്നു അന്നേരം എന്റെ കണ്ണിലും നിറഞ്ഞിരുന്നു രണ്ടു തുള്ളി കണ്ണുനീർ!!! ഒരിക്കലും എന്നേ ചേർത്തു പിടിച്ചിട്ടില്ല മനസിലാക്കിയിട്ടില്ല!! എങ്കിലും അമ്മയാണ്!! അതുകൊണ്ട് മാത്രം, ഒരു തുള്ളി കണ്ണീർ!!!!