ആ ഹാളിന്റെ അവസാനം ഒരു കട്ടിൽ എക്സ്ട്രാ വന്നതുകൊണ്ട് ഇട്ടിരുന്നു…. അതിൽ ഒരാൾ കിടക്കുന്നു…….

എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ

എനിക്കുണ്ടായ ഒരു അനുഭവം

സ്ഥലത്തിന്റെ പേര് ഞാനിവിടെ കുറിക്കുന്നില്ല… മലപ്പുറം ജില്ലയാണ്… പേരുകേട്ട സ്ഥലം.. ഇനി കഥയിലേക്ക് വരാം..

ഞാൻ അവിടെ ഒരു ക്യാമ്പിന് പോയതാണ്… 3 മാസം നീണ്ടുനിൽക്കുന്ന ക്യാമ്പ്.. പല സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ… 30 പേരുണ്ടാകും.. ഞങ്ങൾക്ക് താമസിക്കാനായി ഒരു പഴയ 3 നില വീട്…. താഴെ കടമുറികൾ അതിന് മുകളിലും അതിന്റെ മുകളിലും hall പോലെയുള്ള രണ്ട് നിലകൾ… മുകളിൽ ഓട് ഇട്ട കെട്ടിടമാണ്

ആദ്യ ദിവസങ്ങളിൽ ഞങ്ങൾ കിടന്നത് ഹാളിൽ പായ വിരിച്ചു തറയിലാണ്…. പിന്നെ 15 ദിവസം കഴിഞ്ഞപ്പോൾ സിംഗിൾകോട്ട് കട്ടിലുകൾ തന്നു…. പക്ഷെ ഞങ്ങളെ മൂന്നാമത്തെ നിലയിലേക്ക് മാറ്റി…. ഞങ്ങൾ കട്ടിലുകൾ ഹാളിന്റെ രണ്ട് സൈഡിൽ ഇട്ട് സെറ്റ് ആക്കി…. നടുക്ക് വഴി…. എല്ലാവരും പരസ്പരം ഒരുപാടെടുത്തു…. അങ്ങനെ സന്തോഷമായി ഒരുമാസം കടന്നു പോയി…

സുബിൻ…. അവൻ എന്നും രാവിലെ 3.30- 4 മണിക്കുള്ളിൽ എഴുനേൽക്കുമായിരുന്നു… വീട്ടിലെ ചിട്ടയോ എന്തോ…. ഞങ്ങൾക്ക് 6 മണിക്ക് ക്യാമ്പിൽ പോകണം… അതുകൊണ്ട് അവൻ ഞങ്ങളുടെ ഒരു അലാറം ആയിരുന്നു… ഒരു ദിവസം സുബിൻ എഴുന്നേറ്റപ്പോൾ ആ ഹാളിന്റെ അവസാനം ഒരു കട്ടിൽ എക്സ്ട്രാ വന്നതുകൊണ്ട് ഇട്ടിരുന്നു…. അതിൽ ഒരാൾ കിടക്കുന്നു.. അവൻ ആദ്യം വലിയ കാര്യമാക്കിയില്ല… പിന്നീട് പല രാത്രികളിലും ഇതാവർത്തിച്ചു… അവൻ ഞങ്ങളോട് ഇത് പറഞ്ഞു…. ആരും കാര്യമാക്കിയില്ല…

ഒരുദിവസം സുബിൻ എഴുന്നേറ്റത് താമസിച്ചു… ഒരു 4.30 ആയി… അവൻ ആ കട്ടിലിൽ നോക്കിയപ്പോൾ ആരോ അവിടെ കിടക്കുന്നു… അതാരാണെന്ന് നോക്കാൻതന്നെ അവൻ തീരുമാനിച്ചു…. അവൻ കട്ടിലിനടുത്തേക്കു നടന്നടുത്തു…. അപ്പോഴാണ് അടുത്തുള്ള പള്ളിയിൽ നിന്നും സുബ്ഹി ബാങ്ക് കേട്ടത്…. ബാങ്ക് കേട്ടതും കറുത്ത എന്തോ ഒരു രൂപം അവന്റെ മുൻപിൽ കൂടെ പാഞ്ഞു പോകുന്നത് കണ്ടത്… എന്നിട്ട് ആ രൂപം ആ മൂന്നാംനിലയിൽ നിന്നും താഴേക്കു ചാടുന്നത് കണ്ടതും അവൻ ബോധംകെട്ടു വീണു…. രാവിലെ ഞങ്ങൾ നോക്കുമ്പോൾ അവൻ ആ ഹാളിന്റെ അറ്റത്തു കിടക്കുന്നു… നല്ല പനി… അവൻ വിറക്കുന്നു…

കാര്യം ഞങ്ങൾ തിരക്കി…. ഒരുവിധത്തിൽ അവൻ പറഞ്ഞൊപ്പിച്ചു… അവൻ അങ്ങനെ തള്ളുന്നആളൊന്നും അല്ലാത്തതിനാൽ വിശ്വസിച്ചേ പറ്റു ഞങ്ങൾക്ക്…. എന്താണെന്നു അറിയാൻ തന്നെ ഞങ്ങൾ 4 പേര് തീരുമാനിച്ചു.. കുറച്ചു നാൾ അതിനുവേണ്ടി ശ്രമിച്ചു… പക്ഷെ ഒന്നും സംഭവിച്ചില്ല… ഒരുദിവസം എന്റെ ഒരു കൂട്ടുകാരൻ രാവിലെ 4.30 മണിയായപ്പോൾ എന്തോ കണ്ട് പേടിച്ച് ഉറങ്ങിക്കിടന്ന എന്നെ ഒച്ചവെച്ചു വിളിച്ച് ഉണർത്തിയതും എന്തോ ഒരു രൂപം ഞങ്ങളുടെ മുൻപിൽകൂടെ പാഞ്ഞു പോകുന്നത് കണ്ടു…… അപ്പോൾ തന്നെ പള്ളിയിലെ സുബ്ഹി ബാങ്കും…നൊടിയിടയിൽ ആ രൂപം ഭിത്തിയിലേക്കു ഓടി കേറുന്നത് കണ്ടതും ഞാനും അലറി അവനും അലറി….. സംഭവം സുബിൻ പറഞ്ഞത് സത്യമാണെന്നു മനസിലായി…. പിന്നെ ആ ക്യാമ്പ് തീരുന്നതു വരെ തനിച്ച് ആരും ആ ഹാളിൽ പോയിട്ടില്ല… അകത്തി ഇട്ടിരുന്ന കട്ടിലുകൾ ഞങ്ങൾ അടുപ്പിച്ചിട്ടു…. ഇന്നും മറക്കാൻ പറ്റാത്ത ഒരു സംഭവമായി അത് മനസിലുണ്ട്…

അനുഭവം (തള്ളല്ല)