അവൾ വീണ്ടും ചിരിച്ചു. അവനെയിനി ഭൂമിയിൽ ഒരാളുപോലും തിരഞ്ഞാൽ കിട്ടില്ല…

എഴുത്ത്:-സാജു പി കോട്ടയം

എനിക്കൊരു ആത്മഹത്യാക്കുറിപ്പ് എഴുതി തരാമോ???

ഒരു സ്ത്രീയുടെ ഐഡിയിൽ നിന്നാണ് മെസെഞ്ചറിലേക്ക് ആ ചോദ്യം വന്നത്.

മെസ്സേജ് വായിച്ചതിന് ശേഷം മറുപടി നൽകും മുൻപ് അവരുടെ പ്രൊഫൈലിൽ ഒന്നു കയറി നോക്കി.വാളിൽ പ്രത്യേകിച്ച് ആത്മഹത്യക്ക് കാരണമാവുന്ന പോസ്റ്റുകൾ ഒന്നുംതന്നെയില്ല… ചില മോട്ടിവേഷൻ വാക്കുകൾ പിന്നെ കുറച്ചു പൂക്കളും അവരുടേതെന്ന് തോന്നിപ്പിക്കുന്ന രണ്ടു ഫോട്ടോസ്. ഇത്രയും മാത്രം. കമെന്റിൽ ആർക്കും റിപ്ലൈ കൊടുത്തു കണ്ടില്ല.

തിരികെ ഞാൻ വീണ്ടും മെസെഞ്ചറിലേക്ക് വന്നു.

താൻ ഫേക്ക് ആണോ? ഒർജിനൽ ആണോ?? ഞാൻ ചോദിച്ചു

ഒർജിനൽ തന്നെയാ മാഷേ…

പക്ഷേ ആ പേര് മാത്രം ഒർജിനൽ അല്ല.

പിന്നെ പേരെന്താണ്…?

ഹിമാ സാഗർ…. മാഷ് ഹിമയെന്ന് മാത്രം വിളിച്ചാൽ മതി.

അതെന്താ സാഗർ ഒഴിവാക്കുന്നത്

അതേ … ആ പേര് ഒഴിവാക്കണം ആത്മഹത്യാ കുറിപ്പിൽ അവസാന വരിയിൽ എന്റെ പേരെഴുതുമ്പോൾ ഹിമയെന്ന് മാത്രമേ മാഷ് എഴുതാവു.

ഹ്മ്മ്….. എന്താണ് ഇപ്പൊ ആത്മഹത്യാ ചെയ്യാനുള്ള കാരണം??

ഇനിയെനിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ തോന്നുന്നില്ല മാഷേ… ഈ ഭൂമിയിൽ സ്വന്തമെന്ന് പറഞ്ഞു ഒരാടയാളം പോലുംമില്ല കാണിക്കാൻ .

അപ്പൊ…. ഈ സാഗർ

അവനെ… ഞാൻ കൊ ന്നു. എന്റെ ഭർത്താവായിരുന്നു.

എന്തിന്?

വിവാഹത്തിന് ശേഷം ആദ്യനാളുകൾ എന്നോട് ഭയങ്കര ഇഷ്ട്ടമായിരുന്നു. ആദ്യ മൊക്കെ ലൈം ഗിക ബന്ധത്തിന്റെ ആദ്യ നാളുകളിലെ ആവേശം മാത്രമായിരിക്കുമെന്നാണ് കരുതിയത് പക്ഷെ ര തി വൈകൃതങ്ങളുടെ അവസാനവാക്കായിരുന്നു അയാൾ. പിന്നീട് അയാളുടെ സുഹൃത്തുക്കളെ കൊണ്ടും പര സ്ത്രീകളെക്കൊണ്ട് പോലും എന്റെ ശ രീരം ചവച്ചു തുപ്പിച്ചു., ശരീരം മുഴുവനും മ ദ്യത്തിന്റെയും മറ്റു ല ഹരികളുടെയും കൊഴുത്ത ദ്രാവാകത്തിൽ മുക്കി മലമൂത്രവിസർജനത്തിൽ പോലും കട്ടിലിൽ കൈകാലുകൾ ബന്ധിച്ചു പലവട്ടം ബോധം വരുമ്പോഴൊക്കെയും ഞാനൊരുതുള്ളി യാചിച്ചു….. എന്നിട്ടും അതുപോലും നൽകാതെ ദിവസങ്ങളോളം ആരൊക്കെയോ മാറിമാറി എന്നെ ഭോ ഗിച്ചു കൊണ്ടിരുന്നു.

ഇതൊക്കെ കണ്ട് ആസ്വദിച്ചു ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ അവനും ഒരു പുഴുവിനെപോലെ അവരിൽ കിടന്നു നുളയ്ക്കുയായിരുന്നു.

കൃത്യമായി പറഞ്ഞാൽ ഒരുമാസം മുൻപ് ല ഹരി മൂത്ത് ബോധമില്ലാതെ കിടന്ന ഒരുദിവസം അവന്റെ തല ഞാൻ അ റത്തെടുത്തു.

അവൾ പറയുന്നത് കേട്ടപ്പോൾ തന്റെ നട്ടെല്ലിന്റെ താഴത്തെ അറ്റത്തുനിന്നും ഒരു വിറയൽ മുകളിലേക്ക് കയറി ശരീരം മുഴുവനും അത് ബാധിച്ചു.

അവൻ മരിക്കേണ്ടവൻ തന്നെയാണ് എങ്കിലും ഒരാളെ കൊന്നകാര്യം ആദ്യമായിട്ടാണ് നേരിട്ട് കൊന്ന ഒരാളിൽ നിന്ന് കേൾക്കുന്നത് അതും ഒരു ഭയമോ വിറയലോ ഇല്ലാതെ ഒരു സ്ത്രീ പറയുന്നത്.

ഹിമാ ….. നിന്നെയെനിക്കൊന്ന് കാണാൻ പറ്റുമോ??

അതിനെന്താ മാഷേ.. ഞാനിപ്പോ തന്നെ വീഡിയോ കാളിൽ വരാം.

അടുത്ത നിമിഷം തന്നെ അവൾ വീഡിയോ കാളിൽ വന്നു.

വലിയൊരു ഹാളിലാണ് അവളിരിക്കുന്നത് വിവാഹത്തിനൊരുങ്ങിയ മണവാട്ടിയെപ്പോലെ ഒരു വെളുത്ത വലിയ ഒറ്റയ്ടുപ്പാണ് ധരിച്ചിരിക്കുന്നത്… കാഴ്ച്ചയിൽ ഏകദേശം മുപ്പത്തിൽ താഴെമാത്രമേ പ്രായം തോന്നിക്കുകയുള്ളു…. മുഖത്ത് കരിഞ്ഞുണങ്ങിയ പല്ലുകളുടെ പാടുകളുണ്ടായിരുന്നു

അവളുടെ കണ്ണുകൾ പൂച്ചക്കണ്ണ് പോലിരുന്നു പക്ഷെ അത് ചലിക്കുന്നുണ്ടായിരുന്നില്ല. അവൾക്ക് ചുറ്റിലും നാലോ അഞ്ചോ റോട്ട് വീലർ ഇനത്തിൽ പെട്ട പട്ടികൾ എത് നിമിഷവും ആരെയും ആക്രമിച്ചു കൊ ല്ലാൻ തയ്യാറെടുത്തു നിൽക്കുന്നത് പോലെ… അവയുടെ പല്ലുകളിലും മുഖത്തുമെല്ലാം രക്ത ക്കറ പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു

എന്താ… മാഷേ…. ഇത്ര അത്ഭുതത്തോടെ നോക്കുന്നത്?? അവൾ ചിരിച്ചുകൊണ്ടാണ് ചോദിച്ചത്.

ഹേയ്….. നിനക്കൊരാളെ കൊല്ലാനുള്ള ധൈര്യമൊക്കെ ഉണ്ടോയെന്നു നോക്കിയതാ.

ഹഹഹ…… എന്റെ സ്ഥാനത്ത് മാഷായിരുന്നേൽ ഒരു നൂറു തവണയെങ്കിലും അവനെ കൊന്നേന്നെ…. ഹഹഹ

അവളുടെ ചിരി ആ വലിയ ഹാളിൽ മുഴുവനും പ്രകമ്പനം കൊള്ളിച്ചു… നായ്ക്കൾ അതുകേട്ടു ഓരിയിടാൻ തുടങ്ങി…. പക്ഷെ അത് ഒരു നിമിഷം പോലും നീണ്ടു നിന്നില്ല അവളൊന്നു വിരൽ ഞൊടിച്ചപ്പോ നായ്ക്കൾ എല്ലാം പെട്ടന്ന് നിശബ്ദരായി.

നീ…… സാഗറിന്റ.. ബോഡി എന്തുചെയ്തു.

അവൾ വീണ്ടും ചിരിച്ചു….. അവനെയിനി ഭൂമിയിൽ ഒരാളുപോലും തിരഞ്ഞാൽ കിട്ടില്ല… അവനെ ഞാൻ മുറിച്ചു കഷ്ണങ്ങളാക്കി ഇവർക്ക് കൊടുത്തു… മനുഷ്യ മാംസത്തിന്റെ രുചിയും മണവും അറിഞ്ഞ നായ്ക്കളാണ് അവന്റെ ശരീരത്തിലെ അവസാന കഷണമായി ഫ്രിഡ്ജിൽ വച്ചു സൂക്ഷിച്ചിരുന്ന അവന്റെ ലിം ഗം ഇന്നലെയാണ് കൊടുത്തു തീർന്നത്. ഇനിയവനെ ആര് തിരക്കി വന്നാലും അതായിരിക്കും അവരുടെയും അവസ്ഥ

ഞാൻ മനസ്സിൽ കണ്ടത് പോലെ തന്നെയായിരുന്നു അവളുടെ പ്രതികാരം അത്‌ പറയുമ്പോഴും അവളുടെ പകയും വിദ്വേഷവും അടങ്ങീയിരുന്നില്ല… ഇപ്പോഴെനിക്ക് അത്ഭുതമോ വിറയലോ അനുഭവപ്പെടുന്നില്ല…. അവൾ ചെയ്തതായിരുന്നു ശെരി… മക്കളെയോർത്തു ഒരു പുരുഷനോട് ചിലപ്പോൾ ഒരു നൂറുവട്ടം ക്ഷമിച്ചെന്ന് വരാം എന്നാൽ തന്റെ അനുവാദമില്ലാതെ മാറ്റാർക്കൊക്കെയോ പിച്ചിച്ചീന്താൻ കൊടുക്കുന്നവനോട് പ്രതികാരദിവസം അവളിൽ നിന്നൊരു ദാഷിണ്യവും ഉണ്ടാവുകയില്ല.

മാഷേ….. നിങ്ങളെന്താ ആലോചിക്കുന്നത്..? എന്റെ ആത്മഹത്യാക്കുറിയിപ്പിനെ കുറിച്ചാണോ..?

ഉം…. അതേ….. നീയെന്തിനാണ് ആത്മഹത്യാ ചെയ്യുന്നത്?

എനിക്കിനി ഈ ഭൂമിയിൽ ജീവിക്കേണ്ട… മാഷേ… ഇനിയെനിക്കൊന്നും ഇവിടെ ചെയ്യാനില്ല..! എനിക്ക് മരിക്കണം

ശരി….. അതിനു മുൻപ് നീയെനിക്കൊരു വാക്ക് തരണം. ഞാൻ ആത്മഹത്യാക്കുറിപ്പ് എഴുതി തരാതെ നീ മരിക്കില്ലെന്ന്.

തീർച്ചയായും മാഷേ…. ഞാൻ വാക്ക് തരുന്നു. എത്രയും വേഗം എഴുതി തരു…

****************

(രണ്ടു നാളുകൾക്ക് ശേഷം അവളുടെ ഇൻബോക്സിലേക്ക് ഒരു മെസ്സേജ് അയച്ചു )
ഹിമാ…… നിനക്കുള്ള ആത്മഹത്യാക്കുറിപ്പ് ഇനിയും എഴുതി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല… ക്ഷെമിക്കുക പകരം നിന്റെ നായ്ക്കൾക്ക് ഭക്ഷണമാവാൻ യോഗ്യതയുള്ള ആളുകളെ നിന്റെയരികിലേക്ക് ഞാൻ അയക്കുന്നുണ്ട്. അതിൽ ചിലപ്പോൾ ആണും പെണ്ണും ഉണ്ടാവാം നീയവരെയെല്ലാം രുചികരമായി പാകം ചെയ്തു നിന്റെ നായ്ക്കൾക്ക് കൊടുക്കണം