അവളുടെ സ്ഥാനം മാറുന്ന സാരിയോ, ചുരിദാറിന്റെ ഷോള് കണ്ടാൽ പിന്നെ അവന്മാർ അവിടെത്തന്നെ നിന്ന് കണ്ണും തള്ളി നോക്കി നിൽക്കും.. അങ്ങനെ അവരെയെല്ലാം കൊതിപ്പിച്ച് പെണ്ണാണ്….

എഴുത്ത്:- ഇഷ

“” സായൂജ് ഇപ്പോൾ ഇങ്ങോട്ടേക്ക് വരണം അല്ലെങ്കിൽ ഞാൻ നിന്റെ വീട്ടിലെത്തും!!””

ഫോണിലൂടെ കേട്ട ശബ്ദം കേട്ട് ഒരു നിമിഷം ഒന്ന് പകച്ചു സായൂജ് അവൾ തന്റെ വീട്ടിലെത്തിയിട്ടുണ്ടെങ്കിൽ ഉണ്ടാകുന്ന പൊല്ലാപ്പ് അറിയാഞ്ഞിട്ടല്ല പക്ഷേ അവളെ എങ്ങനെ പറഞ്ഞു ശരിയാക്കും എന്ന് അറിയില്ലായിരുന്നു അതുകൊണ്ടുതന്നെ അവൻ ഒന്നുകൂടി വിളിച്ചു,

“” ദിവ്യയെ ഞാൻ പറയുന്നതൊന്നു കേൾക്ക് എന്നിട്ട് നീ ഒരു തീരുമാനം എടുക്ക് എന്ന്..

പക്ഷേ എന്തു പറഞ്ഞിട്ടും കാര്യമില്ലായിരുന്നു ദിവ്യ പറഞ്ഞതിൽ തന്നെ ഉറച്ചുനിന്നു.

“”” നോക്ക് സായൂജ് ഞാൻ, എല്ലാം ഉപേക്ഷിച്ച് നിന്റെ കൂടെ ഇറങ്ങി വരാൻ തയ്യാറാണ് പക്ഷേ നീയോ ഇപ്പോൾ വേറെ ഏതോ പെണ്ണുമായി കല്യാണം ഉറപ്പിച്ചിരിക്കുന്നു എന്ന് പറയുന്നു എനിക്ക് അത് സഹിക്കാൻ പറ്റുന്നില്ല നീ എന്റെയാണ് എന്റേത് മാത്രം!!””

ഇത് വലിയ പൊല്ലാപ്പായല്ലോ എന്ന മട്ടിൽ സായൂജ്യ തലയ്ക്ക് കയ്യും കൊടുത്ത് ഇരുന്നു.. അവൻ ഫോൺ കട്ട് ചെയ്തു ഇനി ഒന്നും സംസാരിക്കാൻ ഇല്ല എന്ന മട്ടിൽ.

ടൈൽസിന്റെ പണിയായിരുന്നു സായൂജിന് അങ്ങനെയാണ് ദിവ്യയെ പരിചയപ്പെടുന്നത്.. അവളുടെ ഭർത്താവ് ദുബായിലാണ് അവർ ഒരു വീട് വയ്ക്കുന്നുണ്ടായിരുന്നു അതിന്റെ ടൈൽസ് പണിക്ക് ചെന്നതാണ് അങ്ങനെ കണ്ട സൗഹൃദം പിന്നെ ഫോൺ നമ്പർ കൈമാറി.. വാട്സാപ്പിൽ ഒരു സ്റ്റാറ്റസ് കാണുമ്പോൾ അതിനെല്ലാം ഓരോ സ്റ്റിക്കർ ഇട്ടു തുടങ്ങി പിന്നെ പിന്നെ സുഖമാണോ എന്നെല്ലാം അന്വേഷിച്ചു അത് കഴിഞ്ഞ്. ചെറിയ രീതിയിലുള്ള ചാറ്റിങ് പിന്നെ അതിന്റെ നിറം മാറി തുടങ്ങി..

സത്യം പറഞ്ഞിട്ടുണ്ടെങ്കിൽ ഇതൊരു നേരമ്പോക്ക് ആയിരുന്നു സായൂജിന്..
ദിവ്യ കാണാൻ കുഴപ്പമില്ലാത്ത ഒരു പെണ്ണാണ് ശരിക്കും നോക്കിയാൽ സായുവിനെക്കാൾ പ്രായം ഉണ്ടാകും തടിച്ച ശരീരപ്രകൃതി ആണെങ്കിലും ഒരു ഒതുങ്ങിയ തടി ആയിരുന്നു, ആർക്ക് കണ്ടാലും ഇഷ്ടം തോന്നുന്ന ഒരുതരം സൗന്ദര്യം നല്ല വെളുത്ത നിറയെ മുടിയുള്ള ആരെയും ആകർഷിക്കുന്ന ഒരുതരം സൗന്ദര്യം..

എടാ ദിവ്യ വളഞ്ഞു എന്ന് കൂട്ടുകാരുടെ മുന്നിൽ പോയി പറഞ്ഞപ്പോൾ വല്ലാത്ത അഭിമാനമായിരുന്നു തോന്നിയത്…

കാരണം അവന്മാരെല്ലാം അവളുടെ വീട്ടിൽ ടൈൽസ് പണിക്ക് പോകുമ്പോൾ അവളെ വെള്ളം ഇറക്കി നോക്കുന്നത് കണ്ടിട്ടുണ്ട് ഞാൻ..

അവളുടെ സ്ഥാനം മാറുന്ന സാരിയോ, ചുരിദാറിന്റെ ഷോള് കണ്ടാൽ പിന്നെ അവന്മാർ അവിടെത്തന്നെ നിന്ന് കണ്ണും തള്ളി നോക്കി നിൽക്കും.. അങ്ങനെ അവരെയെല്ലാം കൊതിപ്പിച്ച് പെണ്ണാണ് ഇപ്പോൾ തന്റെ മെസ്സേജും കാത്ത് അപ്പുറത്ത് ഇരിക്കുന്നത് എന്ന കാര്യം എന്നെ കുളിരണിയിച്ചു..

അവരെല്ലാം വാനോളം പുകഴ്ത്തി അവൾ അയക്കുന്ന ഓരോ മെസ്സേജും അവർക്കെല്ലാം കാണിച്ചുകൊടുക്കും.. നിന്റെ യോഗം അളിയാ എന്ന് പറഞ്ഞ് അവരും പ്രോത്സാഹിപ്പിക്കും അങ്ങനെയങ്ങനെ വെറുതെ തുടങ്ങിവച്ചതാണ്!!

കൂട്ടുകാർ പറഞ്ഞിട്ടാണ് അവളോട് ഓരോ ഫോട്ടോസ് അയക്കാൻ പറഞ്ഞത്..

അവളുടെ മാ റിടങ്ങളുടെയും അണി വ യറിന്റെയും എല്ലാം ഫോട്ടോസ് അയക്കാൻ പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ അവൾ അയച്ചുതന്നു!!!

“”” അളിയാ നിന്റെ തലവര!!””

എന്നെല്ലാം പറഞ്ഞു കൂട്ടുകാർ അന്നേരവും വാനോളം പുകഴ്ത്തി അറിഞ്ഞില്ല അത് എനിക്ക് തന്നെ ഞാൻ തന്നെ വെട്ടുന്ന കുഴിയായിരുന്നു എന്ന്..

അവളോട് യാതൊരുവിധത്തിലുള്ള അടുപ്പവും എനിക്ക് തോന്നിയിരുന്നില്ല.. യാതൊരുവിധ പ്രയത്നവും കൂടാതെ തന്നെ എന്‍റെ വലയിൽ വീണപ്പോൾ അവളോടുള്ള മതിപ്പും കൂടി പോവുകയാണ് ചെയ്തത്..

പിന്നെ കൂട്ടുകാർക്ക് മുന്നിൽ ആളാവാൻ വേണ്ടി മാത്രം മെസ്സേജ് അയച്ചു കൊണ്ടിരുന്നു എന്ന് മാത്രം..

ഇപ്പോഴിതാ അവൾ പറയുന്നു അവൾക്ക് പ്രേമമാണ് മണ്ണാങ്കട്ടയാണ് അവൾ ഭർത്താവിനെ ഉപേക്ഷിച്ച് എന്റെ കൂടെ ഇറങ്ങി വരും ഞാൻ ഇല്ലാതെ ജീവിക്കാൻ വയ്യ എന്നൊക്കെ അത് കേട്ടതും തല പെരുത്തു തുടങ്ങി കാരണം ഇപ്പോഴാണ് തന്റെ കല്യാണം നിശ്ചയിച്ചത്..

അത് പാവപ്പെട്ട ഒരു വീട്ടിലെ ഒരു കുട്ടി ആയിരുന്നു,. അഹല്യ!!!

സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ അവർ സമ്മതിക്കുകയായിരുന്നു ആ കുട്ടി പി ജിക്കാണ് പഠിക്കുന്നത് താൻ വെറും പ്ലസ് ടു ആണ് ഇത്രയും പടിപ്പുള്ള ഒരു കുട്ടിയെ അവർ കല്യാണം കഴിച്ചു തരാം എന്ന് സമ്മതിച്ചത് തന്നെ അവരുടെ ഗതികേട് കൊണ്ടാണ്..

കല്യാണം ഉറപ്പിച്ചതോടുകൂടി ജീവിതം കുറച്ച് സീരിയസായി കാണണം എന്ന് തോന്നി അതുകൊണ്ടാണ് ദിവ്യയെ വിളിച്ച് ഇനി ഇതുപോലെ ഒന്നും വേണ്ട എന്നൊക്കെ പറയാൻ പോയത് പക്ഷേ അന്നേരമാണ് അവൾ ഇറങ്ങി വരുവാണ് എന്റെ വീട്ടിലേക്ക് എന്നൊക്കെ പറഞ്ഞ് തുടങ്ങിയത് എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത അവസ്ഥ.

ദിവ്യയ്ക്ക് നാലാംക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുണ്ട് അവളെ എന്റെ വീട്ടിലേക്ക് എങ്ങാനും ഇറക്കി കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അമ്മ വെട്ടുകത്തി എടുക്കും എന്നകാര്യം ഉറപ്പാണ്.. അതുമല്ല കാണുമ്പോൾ ഉള്ള ഒരു അട്രാക്ഷനിൽ കവിഞ്ഞ് അവളോട് യാതൊരു താൽപര്യവും തോന്നിയിട്ടില്ല..

“”” സായൂട്ടാ!!””

എന്നും പറഞ്ഞ് ചേച്ചി ഫോൺകോൾ എന്റെ അടുത്ത് തന്നു, “” സായൂട്ടാ അഹല്യ ആണ് ഞാൻ അങ്ങോട്ടേക്ക് വിളിച്ചതാണ്!!”

എന്നും പറഞ്ഞ് കയ്യിൽ കൊണ്ടുവന്ന ഫോൺ തന്നു എന്നിട്ട് ചേച്ചി പോയി ഞാൻ ചെവിയിൽ വച്ചപ്പോൾ അപ്പുറത്തുനിന്ന് ഹലോ കേട്ടു എനിക്ക് വല്ലായ്മ തോന്നി മൊത്തത്തിൽ ഒരു കുറ്റബോധം..

എന്തൊക്കെയോ പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു..

എന്റെ ഭാഗത്തും തെറ്റുണ്ട് ഒരിക്കലും എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിനൊന്നും നിൽക്കാൻ പാടില്ലായിരുന്നു അതുകൊണ്ടുതന്നെ അടുത്ത ദിവസം ദിവ്യയെ പോയി കാണണം എന്ന് കരുതി അവളുടെ വീട്ടിലേക്ക് ചെന്നു.

അവിടെ ആരൊക്കെയോ ഉണ്ടായിരുന്നു എന്തോ രംഗം പന്തിയല്ല എന്ന് തോന്നി അവിടെ അകത്തുനിന്ന് ഉച്ചത്തിലുള്ള എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടു..

പെട്ടെന്നാണ് ഉമ്മറത്തിരിക്കുന്ന ഒരാൾ എന്നെ കണ്ടത്..

അതാ അവൻ!!!! എന്ന് അതിൽ ഒരുത്തൻ ആക്രോശിക്കുന്നുണ്ടായിരുന്നു അവരെല്ലാം കൂടി വന്ന് എന്നെ പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു..

പെട്ടെന്നാണ് ഞാൻ അവിടെ അവളുടെ ഗൾഫിലുള്ള ഭർത്താവിനെ കണ്ടത് അയാൾ നാട്ടിലേക്ക് വന്നിരിക്കുന്നു..

“”” പറയടാ നിങ്ങൾ തമ്മിൽ പ്രേമത്തിൽ ആണോ?? “”

അയാൾ എന്റെ കോളറിന് കുത്തിപ്പിടിച്ച് അതാണ് ആദ്യം തന്നെ ചോദിച്ചത് അല്ല എന്ന് ഞാൻ ഉറക്കെ പറഞ്ഞു അപ്പോഴേക്കും ദിവ്യ അങ്ങോട്ടേക്ക് വന്നിരുന്നു ഒരു പോരുകോഴിയെ പോലെ എന്റെ മുന്നിൽ വന്നു നിന്ന് അവൾ പറഞ്ഞു..

‘”‘ നുണയാണ് അവൻ പറയുന്നത് ഞാനും അവനും തമ്മിൽ പ്രേമത്തിലാണ്!! എനിക്ക് അവനില്ലാതെ ജീവിക്കാൻ പറ്റില്ല!”””

അത് കേട്ടതും അവളുടെ ഭർത്താവിന്റെ മുഖം മങ്ങുന്നതും ആ കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു എല്ലാത്തിനും ഞാൻ കൂടിയാണ് കാരണം!! എന്ന കുറ്റബോധം എന്നെ കീഴടക്കാൻ തുടങ്ങിയിരുന്നു എനിക്ക് അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ തോന്നി.

“”” ഞാൻ വെറുതെ സമയം പോക്കിന് വേണ്ടി തുടങ്ങി വെച്ചതാണ് സത്യമായിട്ടും എനിക്ക് ഇവരോട് പ്രേമവും മണ്ണാങ്കട്ടയും ഒന്നുമില്ല എന്റെ കല്യാണം വേറെ ഉറപ്പിച്ചിരിക്കുകയാണ് ദയവുചെയ്ത് ഇവരോട് ഒന്ന് പറഞ്ഞ് മനസ്സിലാക്കണം അതിനുവേണ്ടിയാണ് ഞാൻ വന്നത്!!””

അത് പറഞ്ഞപ്പോഴേക്കും ആരുടെയോ കൈ എന്റെ മുഖത്ത് വീണിരുന്നു..

“” അപ്പോൾ നിന്റെ ആവശ്യത്തിന് അവളെ ഉപയോഗിച്ച് ഒഴിവാക്കാൻ നോക്കുകയാണല്ലേടാ നായെ!””‘

എന്നും പറഞ്ഞ് വീണ്ടും എനിക്ക് ഒരെണ്ണം കൂടി കിട്ടി .

“”” ഞാൻ! ഇവരുടെ അരികിൽ പോലും ഒന്ന് വന്നിട്ടില്ല ഫോണിലൂടെ വിളിക്കും സംസാരിക്കും എന്നല്ലാതെ ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല!”‘
എന്ന് പറഞ്ഞ് ഞാൻ അവരുടെ കാലുപിടിച്ചു അവരാരും വിശ്വസിക്കാൻ കൂട്ടാക്കിയില്ല കാരണം അവൾ എന്തൊക്കെയോ നുണകൾ അപ്പോഴേക്കും അവരോട് പറഞ്ഞു കൊടുത്തിരുന്നു..

ഒടുവിൽ എന്റെ കൂടെ അവളെ ഇറക്കിവിടും എന്ന സ്ഥിതിയായി അതുകൊണ്ടു തന്നെ ഞാൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു,

“”” ഭർത്താവിരിക്കുമ്പോ ഏതോ ഒരുത്തൻ ഇളിച്ച് കാട്ടി എന്നും പറഞ്ഞ് അവന്റെ പുറകെ പോയ നിന്നെ, എനിക്ക് വേണ്ട!!! വേറെ ഒരുത്തൻ ഇളിച്ചു കാട്ടിയാൽ നീ പിന്നെയും അവന്റെ കൂടെ പോകും!!! അതുകൊണ്ട് എന്നെ വെറുതെ വിട്ടേക്ക്!!””

എന്ന് അവൾ അതൊന്നും കേൾക്കാൻ തയ്യാറായില്ല. അവളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല എന്നെനിക്കറിയാമായിരുന്നു എന്ത് കണ്ടിട്ടാണ് അവൾ എന്റെ പുറകെ വരാൻ തുടങ്ങുന്നത് എന്ന് അറിയില്ലായിരുന്നു ഞാൻ അവളുടെ ഭർത്താവിന്റെ കാലുപിടിച്ചു പറഞ്ഞു നോക്കി ഉണ്ടായതെല്ലാം എന്റെ ഫോൺ എടുത്ത് കാണിച്ചു..

അതിൽ അവൾ ഒരുപാട് തവണ എന്നെ വീട്ടിലേക്ക് വിളിക്കുന്നത് ഉണ്ടായിരുന്നു ഞാൻ വരാത്തതിന്റെ പരിഭവം പറയുന്നത് ഉണ്ടായിരുന്നു. അവരോട് ഞാൻ കാല് പിടിച്ചു പറഞ്ഞു ഒന്നും ഉണ്ടായിട്ടില്ല എന്ന്!!!

ഒടുവിൽ ഞാൻ ഇറങ്ങിപ്പോന്നു..

അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കി എന്നറിഞ്ഞു അവളുടെ ഭർത്താവ് അയാൾ ഒരു പാവം ആയിരുന്നു അയാൾക്ക് അവളോട് ഒരുപാട് സ്നേഹവും ആയിരുന്നു അതുകൊണ്ട് തന്നെ അവൾ ചെയ്ത എല്ലാം ക്ഷമിക്കാൻ അയാൾ പിന്നീട് തയ്യാറായി..

ഒടുവിൽ പോകുമ്പോൾ അവളെയും കൊണ്ട് പോയി ദുബായിലേക്ക്.. എന്റെ ജീവിതമായിരുന്നു പ്രശ്നം. ആ പെൺകുട്ടിയുടെ വീട്ടുകാർ എല്ലാം അറിഞ്ഞു അവർ വിവാഹത്തിൽ നിന്ന് പിന്മാറി ഒപ്പം നാട്ടിൽ നല്ല ചീത്ത പേരും ആയി..

കൂട്ടുകാരുടെ വാക്കും കേട്ട് വെറുതെ ഓരോ പുലിവാല് പിടിച്ചതിന് ശരിക്കും ഞാൻ അനുഭവിച്ചു..

ഈ അവിഹിതങ്ങൾ കഥകളിലും കേട്ടുകേൾവിലും മാത്രമേ രസമുള്ളൂ സ്വന്തം ജീവിതത്തിൽ അതത്ര സുഖകരമായ ഏർപ്പാടല്ല എന്ന് മനസ്സിലാക്കുകയായിരുന്നു ഞാൻ.