രചന : ഹിമ
അനുജൻ വിഷ്ണു വീട്ടിൽ എത്തുന്നത് കൊണ്ട് കൊടുക്കാൻ വേണ്ടി രുചികരമായ രീതിയിൽ പാലട പായസം ഉണ്ടാക്കുകയാണ് വേണി. താൻ എടുത്തു കൊണ്ട് നടന്ന ചെക്കനാണ്. അവൻ ഇപ്പോൾ ഇത്രയും വളർന്നു പോയത് താൻ അറിഞ്ഞു പോലുമില്ല. അവന്റെ ഓരോ പ്രവർത്തികളും കാണുമ്പോഴാണ് അവൻ വലിയ കുട്ടിയായി എന്ന് ചിന്തിക്കുന്നത്. അല്ലെങ്കിലും പ്ലസ് ടു കഴിഞ്ഞപ്പോൾ മുതൽ കൂട്ടുകാരാണ് അവന്റെ ലോകം. തന്നോടും അമ്മയോടും ഒന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല. പിന്നെ വീട്ടിലേക്ക് വിവാഹം കഴിഞ്ഞിട്ട് എത്തുമ്പോൾ അവൻ പിന്നാലെ കൂടും. തനിക്ക് മോൾ ഉണ്ടായതോടെ അവൻ ഒരുപാട് മാറിയെന്നു തോന്നിയിരുന്നു.
മോളെ കൊഞ്ചിക്കാനും ലാളിക്കാനും ഒക്കെ അവനായിരുന്നു കൂടുതൽ താല്പര്യം. ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്. വിഷ്ണു ആയിരിക്കുമെന്ന് ഉറപ്പായിരുന്നു..
പെട്ടെന്ന് സ്റ്റൗ ഓഫ് ചെയ്തതിനു ശേഷം അവനുവേണ്ടി തയ്യാറാക്കി വെച്ചിരുന്ന പാത്രത്തിലേക്ക് പായസം എടുത്തുവച്ചു..ശേഷം ഡോർ തുറന്നു.
നല്ല ചിരിയോടെ നിൽക്കുന്ന ചേച്ചിയെ കണ്ടതും വിഷ്ണുവും ഒന്നു പുഞ്ചിരിച്ചു.
” ആഹാ ചേച്ചി എന്താ അത്യാവശ്യമായിട്ട് ഇവിടെ വരണമെന്ന് പറഞ്ഞത്..
” ഒരു സന്തോഷമുണ്ട് അതുകൊണ്ടല്ലേ വിളിച്ചത്,
” പറയൂ ചേച്ചി
” നീ വേഗം വാ, കയറി ഇരിക്ക്.
അവനെ സോഫയിലേക്ക് ഇരുത്തിയതിനു ശേഷം അകത്തേക്ക് പോയി പായസത്തിന്റെ ബൗളുമായി ആണ് തിരികെ വേണി വന്നത്.
“ഇത് എന്താ പായസം ഒക്കെ..?
” ഒരു ഹാപ്പി ന്യൂസ് ഉണ്ട്. അതുകൊണ്ടല്ലേ പായസം ഒക്കെ ഉണ്ടാക്കിയത്.
“ചൂടോടുകൂടി കുടിക്ക്. ഞാൻ നിനക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയത് ആണ്,
“ഹാപ്പി ന്യൂസ് എന്താണെന്ന് കേൾക്കട്ടെ.
താൽപര്യത്തോടെ വിഷ്ണു പറഞ്ഞു
” നീ ഇത് മുഴുവൻ കുടിച്ചാൽ ന്യൂസ് പറയും.
” ശരി എങ്കിൽ പിന്നെ അങ്ങനെയാവട്ടെ,
അവനാ പായസം കുടിക്കുന്നത് മുഴുവൻ നോക്കി വേണിരുന്നു. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
” എന്താ ചേച്ചി..?
” എന്ത് പെട്ടെന്ന് കണ്ണുനിറഞ്ഞത്
” ഒന്നുമില്ല
” ഇനി പറ എന്താ ഹാപ്പി ന്യൂസ്.?
” നമ്മുടെ അച്ചുവിന് വല്ല സ്കോളർഷിപ്പോ മറ്റോ കിട്ടിക്കാണും അല്ലേ..?
” അതൊന്നുമല്ല അച്ചുവിന്റെ കാര്യം തന്നെയാ,
“എന്താ ചേച്ചി..?
വിഷ്ണു താല്പര്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു
” പായസത്തിന് നല്ല രുചി ഉണ്ടായിരുന്നോ.?
” അത് സൂപ്പർ ആയിരുന്നു. ചോദിക്കാൻ ഉണ്ടോ ചേച്ചി ഉണ്ടാക്കിയതല്ലേ
“മ്മ്… നമ്മുടെ അച്ചു ഇല്ലേ അവൾ ഒരു മൂന്നു മാസമായിട്ട് ആരോടും വലിയ മിണ്ടാട്ടം ഇല്ല. പ്രേത്യേകിച്ചു കാര്യങ്ങൾ ഒന്നും ഇല്ല. ഞാൻ അവളോട് കാര്യം തിരക്കി, പക്ഷേ അവൾ എന്നോട് കാര്യം പറയാൻ കൂട്ടാവുന്നു പോലുമില്ല… അവളുടെ ടീച്ചർ ഇവിടെ ഒരു കൗൺസിലറുടെ അടുത്തു കൊണ്ടു പോയി. അവരെന്തൊക്കെയോ ചോദിച്ചപ്പോൾ ഇവൾ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞു. ലാസ്‌റ്റ് ആ കൗൺസിലർ എന്നെ വിളിപ്പിച്ചു. അയാൾ എന്നോട് കുറച്ച് കാര്യങ്ങൾ പറഞ്ഞു. അത് എന്താണെന്ന് നിനക്കറിയോ..?
” എനിക്ക് എങ്ങനെ അറിയാ..? ചേച്ചി പറയാതെ,
വിഷ്ണുവിന്റെ മുഖത്ത് പരിഭ്രമം നിറയുന്നത് അവൾ കണ്ടിരുന്നു.
” നിനക്കറിയാന്ന് എനിക്കറിയാം. അതുകൊണ്ട് നീ അത് അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല.
” എനിക്കറിയില്ല ചേച്ചി എന്താ കാര്യം..?
” കൗൺസിലർ എന്നോട് പറയാ എന്റെ അനിയൻ എന്റെ മോളെ ലൈംiഗികമായി ഉപയോഗിച്ചു എന്ന്… അതും ഒരുവട്ടം അല്ല പലവട്ടം, ഇവിടെ വരുന്ന സമയത്ത് അച്ചുവിനെ കൂടെ കിടക്കാൻ നീ കൊണ്ടുപോകില്ലേ.? ആ സമയത്താണ് അവളുടെ സ്വകാര്യ ഭാഗങ്ങളിലൊക്കെ മുറിവുകളുണ്ടാവുന്ന തെന്ന് ഇത് ആരോടെങ്കിലും പറഞ്ഞോ അച്ഛനെയും അമ്മയേയും കൊiല്ലുമെന്ന് മാമൻ ഭീഷണിപ്പെടുത്തി എന്ന്. അങ്ങനെ സംഭവിക്കും എന്ന് പേടിച്ചു അവൾ. മാത്രമല്ല ഞാൻ ഗർഭിണി ആണല്ലോ . അതുകൊണ്ട് കുഞ്ഞുവാവയെ കൊiല്ലും എന്ന് മാമൻ പറഞ്ഞു എന്ന്. അതുകൂടി കേട്ടപ്പോൾ പാവം അവൾ പേടിച്ചുപോയി. കൊച്ചുകൊച്ച് അല്ലേ, അതുകൊണ്ട് അവളെല്ലാം മനസ്സിൽ വെച്ച് വേദനിച്ചു നടക്കുകയായിരുന്നു. ആരോടും ഒന്നും പറയാൻ പറ്റാതെ, നീ ഒന്ന് ആലോചിച്ചു നോക്കിക്കേ ഒരു 7 വയസ്സുകാരിയുടെ മാനസികാവസ്ഥ. എത്ര വിഷമിക്കുന്നത് ആയിരിക്കും.
വിഷ്ണുവിനോട് വേണി അത് ചോദിച്ചപ്പോൾ അവളുടെ മുഖഭാവം മാറി. അവൾക്ക് ഒരു രൗദ്രഭാവം കൈവരുന്നത് അവൻ കണ്ടു.
” ചേച്ചി അത് ഞാൻ… അവൻ വക്കി തപ്പി
” നിനക്ക് എപ്പോ മുതല് മാറ്റം വന്നുന്ന് എനിക്കറിയില്ല. അച്ചുവിനെ പോലെ ഞാൻ എടുത്തു കൊണ്ട് നടന്ന് സ്നേഹിച്ച നീ…. എന്റെ മോളെ…. എനിക്കത് ചിന്തിക്കാൻ പോലും വയ്യായിരുന്നു, പക്ഷേ അവൾ കള്ളം പറയില്ലല്ലോ അതുകൊണ്ട് എനിക്ക് എന്റെ മോളെ വിശ്വസിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. അവള് ഈ മൂന്നു മാസക്കാലം അനുഭവിച്ച ട്രോമാ. അവൾ കടന്നുപോയ സാഹചര്യം. അതൊക്കെ ആലോചിച്ചപ്പോൾ എനിക്ക് നിന്നെ കൊiല്ലാൻ ആണ് തോന്നിയത്. ഞാൻ ഈ കാര്യങ്ങൾ എല്ലാം നമ്മുടെ അമ്മയോട് പറഞ്ഞു. അമ്മ എന്നോട് പറഞ്ഞു നിന്നെ അങ്ങ് കൊiന്നു കളഞ്ഞേക്കാൻ
വിഷ്ണു അമ്പരപ്പോടെ വേണിയെ നോക്കി. അപ്പൊ പിന്നെ അങ്ങനെ തന്നെ ചെയ്തേക്കാം എന്ന് ഞാനും കരുതി.
“ആ രുചിയുള്ള പായസം ശiരീരത്തിൽ എത്തി പ്രവർത്തിക്കാൻ തുടങ്ങിയിട്ടു ണ്ടാവും. ഒരു പത്തോ പതിനഞ്ചോ മിനിറ്റിനുള്ളിൽ നീ മരിക്കും.. ഞാൻ അതിൽ ചേർത്ത അത്രയ്ക്ക് വലിയ വിഷമാണ്. നീ തൊണ്ട മുറിഞ്ഞ് ചോiര തുപ്പി എന്റെ മുൻപിൽ കിടന്ന് മiരിക്കണം. എന്റെ മോള് അനുഭവിച്ച വിഷമങ്ങളെല്ലാം ഒരു മിനിറ്റ് കൊണ്ട് നീ ഇവിടെ കിടന്നു അനുഭവിക്കണം. ആ മരണവെപ്രാളം…. എനിക്കത് കാണണം.. എങ്കിൽ മാത്രമേ എനിക്ക് സമാധാനമാകു…
ഒരു രൗദ്രഭാവത്തോടെ വേണി അത് പറഞ്ഞതും പിന്നിലേക്ക് വിഷ്ണു മലച്ചു പോയിരുന്നു. കുറച്ചു സമയങ്ങൾക്ക് ശേഷം വേണി പറഞ്ഞതുപോലെ അവൻ ചോiര തുപ്പി മരണവെപ്രാളം കാണിച്ച് നിമിഷങ്ങൾക്കകം മരണപ്പെട്ടു. അവന്റെ മൃതദേഹത്തിന് മുൻപിൽ ഇരുന്ന് ഒരു ഭ്രാന്തിയെ പോലെ ആദ്യം വേണി പൊട്ടിചിരിച്ചു. പിന്നെ പൊട്ടി കരഞ്ഞു പക്ഷേ അവളുടെ കണ്ണിൽ ഒരു അമ്മ മകൾക്ക് വേണ്ടി ചെയ്ത പ്രതികാരം തൃപ്തിയോടെ നിൽക്കുന്നുണ്ടായിരുന്നു