എഴുത്ത് :- കാർത്തിക
“”” ആരാ ലക്ഷ്മി ഈ നരേൻ?? “”
അഭിയേട്ടൻ ചോദിച്ചപ്പോൾ ഞാൻ ഒന്ന് അമ്പരന്നു!!
“”” എന്റെ വീടിന്റെ അരികിലുള്ള വീട്ടിലെ ആണ് എന്റെ അനിയത്തി രശ്മിയുടെ കൂടെ പഠിച്ചതാണ് എന്തേ അഭിയേട്ടൻ ചോദിക്കാൻ?? “”
എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് കള്ളം പറഞ്ഞു എനിക്ക് മനസ്സിലായിരുന്നു എന്തോ കാര്യം ഉണ്ട് ആ മനസ്സിൽ എന്ന്..
ഞാനായിട്ട് ചോദിക്കില്ല എന്ന് കരുതിയിരുന്നു ആളായിട്ട് പറയുന്നെങ്കിൽ പറയട്ടെ..
പിന്നീടുള്ള ദിവസത്തിൽ എല്ലാം അഭിയേട്ടന്റെ സ്വഭാവത്തിൽ നേരിയ മാറ്റം പോലെ… എന്നോട് സംസാരിക്കാനും സ്വതന്ത്രമായി ഇടപെടാനും എന്തൊക്കെയോ ഒരു തടസ്സം പോലെ..
വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസങ്ങൾ ആവുന്നതേയുള്ളൂ ഞങ്ങൾ തമ്മിൽ നേരാംവണ്ണം പരിചയപ്പെട്ടിട്ട് പോലുമില്ല അതിനിടയിൽ ഇങ്ങനെയൊരു അകൽച്ച എന്തിന്റെ പേരിലാണെന്ന് എനിക്ക് മനസ്സിലായില്ല അതുകൊണ്ട് തന്നെയാണ് അത് നേരിട്ട് ചോദിക്കാം എന്ന് കരുതിയത് ഇനിയും ഇങ്ങനെ രണ്ട് ധ്രുവങ്ങളിൽ നിന്നിട്ട് കാര്യമില്ലല്ലോ പൊറുക്കാൻ കഴിയുന്ന തെറ്റ് എന്തേലും ആണ് ഞാൻ ചെയ്തത് എങ്കിൽ മാപ്പ് ചോദിക്കണം തിരുത്തണം അതല്ല അദ്ദേഹത്തിന് ഒട്ടും എന്നെ ഉൾക്കൊള്ളാൻ ആവുന്നില്ലെങ്കിൽ ഈ ജീവിതത്തിൽ നിന്ന് തന്നെ ഒഴിഞ്ഞു കൊടുക്കണം എന്ന് കരുതി തന്നെയാണ് എന്താണ് ഉണ്ടായത് എന്ന് ചോദിച്ചത്!!!
“”” ഞാൻ പറയുന്നത് കൊണ്ടൊന്നും തോന്നരുത് എന്റെ അച്ഛൻ പെങ്ങളുടെ മകൻ ഉണ്ടല്ലോ ജയൻ!! ജയേട്ടൻ പറഞ്ഞു ഈ നരൻ നിങ്ങളുടെ വീട്ടിൽ അനാവശ്യമായി കയറിയിറങ്ങുന്നുണ്ട് എന്ന്!!! അതും അസമയത്ത്..!! നോക്കിക്കെ ലക്ഷ്മി എനിക്ക് ഇത്തരം കാര്യങ്ങൾ ഒന്നും ഉൾക്കൊള്ളാൻ കഴിയില്ല ഒരു പഴഞ്ചൻ മനസ്സാണ് എന്റേത്!! തെറ്റ് എന്റെ കയ്യിൽ തന്നെയായിരിക്കാം പക്ഷേ കേട്ടപ്പോൾ എന്തോ ഒരു മനപ്രയാസം പോലെ!!! നിന്നോട് നേരിട്ട് ചോദിക്കണം എന്ന് തന്നെയാണ് കരുതിയത് പക്ഷേ നീയത് എങ്ങനെ ഉൾക്കൊള്ളും എന്ന് എനിക്കറിയില്ല!! നിങ്ങൾ ചെയ്തു എന്നല്ല പറയുന്നത് അന്യ പുരുഷനാണ് എന്നൊരു ചിന്ത വേണം എത്രയൊക്കെ ഫ്രണ്ട്ഷിപ്പ് എന്ന് പറഞ്ഞാലും ഒരു അളവ് വയ്ക്കണം!”””
എന്തൊക്കെയാണ് അഭിയേട്ടൻ ഈ പറഞ്ഞത് എന്ന ഷോക്കിൽ ഞാൻ ഒരു നിമിഷം നിന്നു മനസ വാചാ പോലും ചിന്തിക്കാത്ത കാര്യങ്ങൾ… പറഞ്ഞ നരേൻ അവനെ ഞാൻ കണ്ടിട്ടുണ്ട്, എന്നോ ഒരു ദിവസം വീട്ടിൽ വന്നിരുന്നു അല്ലാതെ എന്റെ അനിയത്തി പോലും അവനോട് കൂടുതലായി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല എനിക്കാകെ സങ്കടം വന്നു..
ജയൻ എന്ന് പറഞ്ഞ അയാൾ എന്തിനാണ് ഇങ്ങനെയെല്ലാം പറഞ്ഞു കൊടുത്തത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ലായിരുന്നു..
വീട്ടിൽ അമ്മയോട് ഒന്നും പറയാൻ തോന്നിയില്ല അച്ഛൻ മരിച്ചതിൽ പിന്നെ അമ്മയ്ക്ക് ഞങ്ങൾ രണ്ടു പെൺകുട്ടികളുടെ കാര്യം ഓർത്ത് വല്ലാത്ത ടെൻഷനാണ് രണ്ടുപേരെയും ഓരോരുത്തരുടെ കയ്യിൽ ഏൽപ്പിച്ചിട്ട് വേണം കണ്ണടക്കാൻ എന്ന് കൂടെ കൂടെ പറയുന്ന ഡയലോഗ് ആണ്..
അമ്മാവന്മാരും ചെറിയച്ഛന്മാരും എല്ലാംകൂടി സഹായിച്ചിട്ടാണ് എന്റെ വിവാഹം ഇത്ര കേമമായി നടത്തിയത് പിന്നെ ഇപ്പോഴുള്ള ഏക സമാധാനം ഞാനിവിടെ സന്തോഷമായി ജീവിക്കുന്നു എന്നതാണ് അതും കൂടി ഇല്ല എന്നറിയുമ്പോൾ അമ്മ ആകെ തകരും അതുകൊണ്ടുതന്നെ ഒന്നും പറയാൻ തോന്നിയില്ല.. എന്നാൽ ആരോടും പറയാതെ ഇരിക്കാനും എനിക്ക് കഴിയുമായിരുന്നില്ല രശ്മിയെ വിളിച്ച് ഞാൻ എല്ലാം പറഞ്ഞു..
എല്ലാം കേട്ട് കഴിഞ്ഞ് അവൾ ഒരിക്കൽ കൂടി എന്നോട് ചോദിച്ചു ആര് അഭിയേട്ടനോട് പറഞ്ഞു കൊടുത്തു എന്നാണ് നീ പറഞ്ഞത് എന്ന്??
“” ജയേട്ടൻ അദ്ദേഹത്തിന്റെ അച്ഛന്റെ പെങ്ങളുടെ മകൻ!!””
എന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞിരുന്നു ഇപ്പോൾ സംഗതികളുടെ കിടപ്പുവശം മനസ്സിലായി എന്ന് എന്താണെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു..
“”” നമ്മളുടെ വീടിനു തൊട്ടരികിലുള്ള റാണിയെ നിനക്കറിയില്ലേ?? ഉടുമ്പ് റാണി എന്നാണ് അവരുടെ പേര്!!! കഴിഞ്ഞദിവസം ഈ പറയുന്ന ജയനെ അവിടെ നിന്ന് ആളുകൾ പിടിച്ചിരുന്നു.. ഇപ്പോ അയാളാണ് അവിടുത്തെ ചെലവുകൾ എല്ലാം വഹിക്കുന്നത്!!! അയാൾക്ക് ഭാര്യയും രണ്ടു മക്കളും ഒക്കെ ഇല്ലേ?? രാഷ്ട്രീയപാർട്ടിയിലും സജീവമായതുകൊണ്ട് അവിടെ വെച്ച് തന്നെ എല്ലാം ഒതുക്കി തീർത്തു പുറത്തേക്ക് വാർത്തയൊന്നും വരാതെ അവർ തന്നെ നോക്കി!!! പക്ഷേ തൊട്ടരികിൽ ഉള്ളതുകൊണ്ട് നമ്മളെല്ലാം അറിഞ്ഞിട്ടുണ്ടാവും എന്ന് അയാൾ കരുതി… ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ അതുപോലെ മുമ്പേ എറിഞ്ഞതാണ്..
നമ്മളെപ്പറ്റി തെറ്റിദ്ധാരണ ആദ്യമേ വരുത്തി വെച്ചിട്ടുണ്ടെങ്കിൽ അയാളെപ്പറ്റി നമ്മൾ ഇനി എന്തു പറഞ്ഞാലും അതിന്റെ വാശിക്ക് പറഞ്ഞതാണ് എന്നേ ആളുകൾ കരുതു!!! അതിനുവേണ്ടി ചെയ്തതാണ് മോളെ… നീ എന്തായാലും വിഷമിക്കാതിരിക്ക് ഞാൻ എന്തുവേണം എന്ന് നോക്കട്ടെ…
അതും പറഞ്ഞ് അവൾ ഫോൺ വെച്ചു എനിക്ക് അല്പം ആശ്വാസം തോന്നി… അതുപോലെ അയാളോട് ദേഷ്യവും ഒരു പെൺകുട്ടിയുടെ ജീവിതമാണ് സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി അയാൾ ഇല്ലാതാക്കാൻ ശ്രമിച്ചത് അതും ഒന്നുമറിയാത്ത ഒരു നിരപരാധിയായ എന്റെ!!!
അടുത്ത ദിവസം തന്നെ രശ്മി വീട്ടിൽ വന്നിരുന്നു അഭിയേട്ടനെ കാണണം എന്നും പറഞ്ഞ് അവൾ അവിടെയിരുന്നു അഭിയേട്ടന് ബാങ്കിലാണ് ജോലി അത് കഴിഞ്ഞ് വരുന്നതുവരെ വീട്ടിലിരുന്നു…
കഴിഞ്ഞു വന്നതും അവൾക്ക് എന്തൊക്കെയോ സംസാരിക്കാനുണ്ട് എന്നും പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അത് കഴിഞ്ഞ് തിരികെ വന്നു അഭയേട്ടൻ പഴയതിനേക്കാൾ സ്നേഹത്തോടെ എന്നോട് പെരുമാറി അവൾ എന്ത് മാജിക്കാണ് കാണിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല..
ഞാൻ അവളോട് കുറെ ചോദിച്ചു.
ഇനി നിനക്ക് ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാവില്ല തൽക്കാലം അത്രയും മോള് അറിഞ്ഞാൽ മതി എന്നും പറഞ്ഞ് അവൾ പോയി ഞാൻ കുറുംബോടെ അഭിനയേട്ടനെ നോക്കി അന്നേരം എന്നോട് പറഞ്ഞു എല്ലാം മനസ്സിലാക്കി തരാം എന്ന്..
എന്നെയും കൂട്ടി നേരെ പോയത് ജയേട്ടന്റെ വീട്ടിലേക്കാണ്… അവിടെ അയാളുടെ ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു ഒരാൾ ഡിഗ്രിക്കും ഒരാൾ പ്ലസ്ടുവിനും ആണ് പഠിക്കുന്നത്..
അവരുടെയെല്ലാം മുന്നിൽവച്ച് ഫോണിൽ നിന്ന് ആ വീഡിയോ എടുത്ത് അഭിയേട്ടൻ പ്ലേ ചെയ്തു ജയേട്ടനെ റാണിയുടെ വീട്ടിൽ നിന്ന് പിടിക്കുന്നതും ആളുകൾ അടിക്കുന്നതും എല്ലാം ആയിരുന്നു ആ വീഡിയോയിൽ ഉണ്ടായിരുന്നത്..
ആരോ വീഡിയോ ഷൂട്ട് ചെയ്തിരുന്നു ഒരുവിധം എല്ലാവരുടെ കയ്യിൽ നിന്നും നിർബന്ധ പൂർവ്വം തന്നെ അവരെല്ലാം കൂടി അത് ഡിലീറ്റ് ചെയ്യിപ്പിച്ചു പക്ഷേ നരേന്റെ ഫോണിൽ ഉണ്ടായിരുന്നത്രേ!!! ഒരു ഊഹം വെച്ചാണ് രശ്മി അവനോട് ചോദിച്ചത് ഉണ്ട് എന്ന് പറഞ്ഞതും സെന്റ് ചെയ്യാൻ പറഞ്ഞു. അതും കൊണ്ട് പോരുകയായിരുന്നു അഭിയേട്ടന്റെ അരികിലേക്ക്..
ജയേട്ടന്റെ ഭാര്യക്കും മക്കൾക്കും ഏകദേശം കാര്യങ്ങളെല്ലാം മനസ്സിലായി അവർ അവരുടെ വീട്ടിലേക്ക് പോയി അന്നേരമാണ് അയാൾ വന്നത് അഭിയേട്ടനെ തല്ലാൻ വന്നു..
“”‘ നീ കണ്ടെടത്തു പോയി നിരങ്ങിയിട്ട് അതെല്ലാം മറക്കാൻ എന്റെ ഭാര്യക്ക് ഇട്ട് വയ്ക്കുന്നോ?? പുതുമോടിയിൽ അവളെപ്പറ്റി ഒന്നും അറിയാത്ത ഞാൻ ചെറുതായി ഒന്ന് പരിഭ്രമിച്ചു എന്നുള്ളത് സത്യം തന്നെയാണ് പക്ഷേ നിനക്കും വളർന്നുവരുന്ന ഒരു മകളുണ്ട് എന്നുപോലും ചിന്തിക്കാതെ നീ ചെയ്ത ഈ പണി ഒരുമാതിരി തന്തയില്ലാത്തതായിപ്പോയി!!! അതിന് ആ നാണയത്തിൽ തന്നെ ഒരു മറുപടി തന്നതാണ് പോയി അനുഭവിക്ക്!! നിന്റെ ഭാര്യയ്ക്ക് മാത്രമല്ല കുടുംബക്കാർക്കും ഞാൻ ഇത് അയച്ചുകൊടുത്തിട്ടുണ്ട്!!””
എന്നും പറഞ്ഞ് അഭിയേട്ടൻ എന്നെയും കൂട്ടി ആ പടിയിറങ്ങി അയാളെ അവസാനമായി പുച്ഛത്തോടെ ഒന്ന് നോക്കാൻ ഞാൻ മടിച്ചില്ല!!
അയാളുടെ ഭാര്യ ഡൈവോഴ്സ് വേണമെന്നും പറഞ്ഞ് കേസ് കൊടുത്തു എന്നെല്ലാം പിന്നീട് കേട്ടു.. അയാൾക്കത് കിട്ടണം ഒന്നുമറിയാത്ത എന്റെ ജീവിതം നശിപ്പിക്കാൻ നോക്കിയതിന് ഇതൊന്നും കിട്ടിയാൽ പോരാ അയാൾക്ക്!!!!
തെറ്റിദ്ധരിച്ചതിന് കുറച്ചുദിവസം മിണ്ടാതെ നടന്നതിനും അഭിയേട്ടൻ ഒരുപാട് സോറി പറഞ്ഞു… ഇപ്പോൾ എന്നെ തലയിൽ ഏറ്റിയാണ് നടപ്പ്.
ഞാനും സന്തോഷത്തിന്റെ നെറുകയിലാണ് ഇപ്പോൾ…