രചന: Deviprasad C Unnikrishnan
കൃഷണനും നീലിമയും നീണ്ട 35വര്ഷത്തെ സന്തോഷത്തോടെ ഇപ്പോഴും കൊണ്ട് പോകുന്നു.
കൃഷ്ണൻ ജോലിയിൽ നിന്നു വിരമിച്ചു കൊച്ചുമോനുമായി അവന്റെ കളി ചിരികളും ആസ്വദിച്ചു ജീവിക്കുന്നു. ചുരുക്കി പറഞ്ഞാൽ ജീവിതം സ്മൂത്ത് ആയി കൊണ്ട് പോകുന്നു. വാർദ്ധക്യ രോഗങ്ങൾ രണ്ടുപേർക്കും ഉണ്ട്.
ഒരിക്കൽ കൊച്ചുമോനെ കളിപ്പിച്ചു കൊണ്ടിരിക്കുബോൾ ആണ് കൃഷ്ണൻ ചുമച്ചു ചോ ര തുപ്പുന്നത് ഉമ്മറത്ത് വരാന്ധയിൽ മയങ്ങി വീണു. ചെക്ക് അപ്പ് കഴിഞ്ഞു കൃഷ്ണനെ റൂമിൽ കിടത്തി.
“നിങ്ങൾ വരു “ഡോക്ടർ നീലിമയെയും മകൻ അരുണിനെയും വിളിച്ചു റൂമിൽ ഇരുത്തി.
“എന്താണ് ഡോക്ടർ അച്ഛനു പറ്റിയത് ?” അരുൺ ആണ് അത് ചോദിച്ചത്.
കരഞ്ഞു കലങ്ങിയ കണ്ണുമായി നീലിമ ഡോക്ടറെ ഉറ്റു നോക്കി കൊണ്ടേയിരുന്നു.
“ഞാൻ പറയുന്നത് സംയമനത്തോടെ കേള്കണം. നീലിമ മേഡം പുറത്തു ഇരുന്നോള്. ”
“വേണ്ട ഡോക്ടർ എന്ത് തന്നെയായാലും കൃഷ്ണേട്ടന് എന്ത് പറ്റി എന്നറിയണം. ”
“എങ്കിൽ ശെരി ഇരുന്നോളു. മിസ്ടർ. അരുൺ തന്റെ അച്ഛന് ശ്വാസകോശത്തിൽ കാൻസർ ആണ്. നില വളരെ വഷളണ്. കൂടി വന്നാൽ മാക്സിമം 2 month. ”
ഇതെല്ലാം കേട്ട് ഞെട്ടി തരിച്ചു ഇരിക്കുന്ന അരുണിന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് നീലിമ കരഞ്ഞു. ” നീലിമ പുറത്തേക്ക് ഇറങ്ങി പിന്നാലെ അരുണും.
“അമ്മേ നിൽകും. “അമ്മയെ തടഞ്ഞു നിർത്തി കെട്ടിപിടിച്ചു.
“എന്താ അരുണേട്ട.. “അത് മരുമകൾ രേഷ്മിയായിരുന്നു.
“ഒന്നുല്ല്യ.. നീ അമ്മയെ നോക്ക് ”
കുറെ ഏറെ കരഞ്ഞു നീലിമ കൃഷ്ണന്റെ റൂമിൽ ചെന്നു. നല്ല മയക്കത്തിൽ ആയിരുന്നു കൃഷ്ണൻ. നീലിമ കൃഷ്ണന്റെ കൈയിൽ കൈ വെച്ചു ഉറങ്ങിപോയി. കൃഷ്ണൻ എണിറ്റു നീലിമയേ വിളിച്ചു.
“നീലിമ നീ കരഞ്ഞോ കണ്ണ് വല്ലാതെ കലങ്ങി ഇരിക്കുന്നു. ”
“എയ്യ് ഇല്ല ഏട്ടാ… ”
“നുണ പറയരുത്. ഞാൻ നിനക്ക് പണ്ട് വാക്ക് തന്നത് ഒര്കുന്നുണ്ടോ. ?”
“എന്ത് വാക്ക് ?”
“ഒരിക്കൽ നമ്മൾ പിണങ്ങിയപ്പോൾ നീ കരഞ്ഞപ്പോൾ ഞാൻ പറഞ്ഞില്ലേ. ഇനി ഒരിക്കലും ഈ കണ്ണുകൾ നനയിക്കില്ലന്ന്. ”
“മ്മ്മ്… എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഉണ്ട്. ”
“അവൻ എവിടെ. അരുൺ. പിന്നെ ആദി മോന്. ”
“അവർ പുറത്തു ഇരിപ്പുണ്ട് .”
“എടി എനിക്ക് ഒരു ആഗ്രഹമുണ്ട് അത് സാധിച്ചു തരോ. ?”
“കൃഷ്ണേട്ട പറഞ്ഞിട്ട് ഒരു കാര്യം സാധിച്ചു തരാതെ ഇരുന്നിട്ട് ഉണ്ടോ ഞാൻ. നിഴലു പോലെ കൂടെ നിന്നിട്ടില്ലേ ഞാൻ എല്ലാത്തിനും. എന്നിട്ട് എന്താ ഇങ്ങനെ ചോദിച്ചേ. ”
പരിപാവവും ദുഖവും ഉള്ളിൽ ഒതുക്കി ഒന്ന് വിതുമ്പി കരയാൻ കഴിയാതെ നീലിമ അങ്ങനെ ഇരുന്നു.
“എനിക്ക്…. അവളെ കാണണം ലീനയേ ”
“കാലം കുറെ ആയില്ലേ എങ്ങനെ കിട്ടാനാ കൃഷ്ണേട്ട….. ”
കുറച്ചു ദിവസങ്ങൾക്കു ശേഷം.
“കൃഷ്ണേട്ട… ഒരു കാര്യം ”
“എന്താടി ”
കൃഷ്ണന്റെ നില ഓരോ ദിവസവും ഗുരുതരമായി കൊണ്ടേയിരുന്നു.
“അതെ ഇന്നു ലീന വരും ”
കൃഷ്ണന്റെ കണ്ണിൽ തിളക്കം കൂടി.?കോരിച്ചൊരിയുന്ന മഴയത്തു ആശുപത്രി പടിക്കൽ അവൾ വന്നിറങ്ങി ഒരു കാലത്ത് കൃഷ്ണന്റെ എല്ലാമായിരുന്ന ലീന സെബാസ്റ്റ്യൻ.
കൃഷ്ണൻ കിടക്കുന്ന റൂമിന്റെ വാതിൽ തുറന്ന് ലീന നടന്നു. കൃഷ്ണൻ ലീനയേ ഉറ്റു നോക്കി. താൻ ഒരിക്കൽ തഴുകി തലോടിയിരുന്ന തലമുടി നരചിരിക്കുന്നു. ആ കണ്ണുകളിൽ വാർദ്ധക്യത്തിന്റെ ക്ഷീണം നിഴലിക്കുന്നുണ്ട്.
എന്നിട്ടും കൃഷ്ണനു ലീന ആ പഴയ ഇരുപതുകാരിയായി തോന്നി. ലീന അടുത്തു വന്നു കൈകളിൽ കൈവെച്ചു.
“ലീന ഇരിക്കു. ” കണ്ണുകളിൽ നോക്കി ഒന്നും മിണ്ടാതെ അങ്ങനെ കിടന്നു.
“കൃഷ്ണാ…. ” ആ വിളിയിൽ സ്ഥലകാല ബോധം വീണ്ടുഎടുത്തു. രണ്ടു പേർക്കും വാക്കുകൾ ഇല്ലായിരുന്നു പറയാൻ.
ആരു ആദ്യം തുടങ്ങും എന്നുള്ള ശങ്കയിൽ വാക്കുകൾ മുട്ടി നിന്നു. അത് പൊളിച്ചു കൊണ്ട് കൃഷ്ണൻ തന്നെ പറഞ്ഞു തുടങ്ങി. ലീനയുടെ കണ്ണുകൾ കലങ്ങി തുടങ്ങിയിരുന്നു.
“എത്ര വർഷമായി നമ്മൾ കണ്ടിട്ട് ?” കൃഷ്ണൻ ചോദിച്ചു.
“37വർഷങ്ങൾ. ”
കണ്ണുകൾക്ക് വിശ്വാസം വരാതെ അങ്ങെനെ ഇരുന്നു ലീന. ഒരു കാലത്ത് തന്റെ ആയിരുന്ന കൃഷ്ണൻ ആശുപത്രി കിടക്കായിൽ ഈ അവസ്ഥയിൽ കിടക്കുന്നു.
“നിന്റെ ജീവിതം ?”
“ഇപ്പോൾ പേരകുട്ടി രണ്ടണ്ണം. നിന്റെ മുടി ആകെ നരച്ചു “ലീന പറഞ്ഞു.
“അതു പിന്നെ വയസ്സായില്ലേ ലീന ”
ഇതെ സമയം റൂമിന് പുറത്തു.
“അമ്മേ അമ്മക്കും വിഷമം ഇല്ലേ അച്ഛന്റെ പഴയ കാമുകിയെ കാണണം എന്ന് പറഞ്ഞപ്പോൾ “അരുൺ ചോദിച്ചു.
“എന്തിനാ വിഷമിക്കേണ്ട കാര്യം ഞാൻ നിന്റെ അച്ഛനെ മനസ്സിലാക്കിയടത്തോള്ളo ആരും മനസിലാകിട്ടില്ല. ”
“എന്നിട്ടും അച്ഛൻ എന്തിനാ ഇങ്ങനെ അമ്മയോടു പറഞ്ഞത്. എന്നോട് പറഞ്ഞിരുന്നേൽ അമ്മ അറിയാതെ ഞാൻ ചെയ്തേനെ ”
“ഡാ…. അതാ ഞാൻ പറഞ്ഞെ അച്ഛന്റെ സന്തോഷത്തിനു വേണ്ടി ഞാൻ എന്ത് ചെയുന്നു അറിയാം തിരിച്ചു എന്റെ സന്തോഷത്തിനു വേണ്ടി ഏത് ഏറ്റം വരെ നിന്റെ അച്ഛൻ pokum. ”
“അറേഞ്ച് മാര്യേജ് ആയിട്ട്പോലും നിങ്ങളുടെ സ്നേഹം കണ്ടാണ് ഞാൻ രേഷ്മിയേ പ്രേമിച്ചു കെട്ടിയത്. “ഇത് പറഞ്ഞു കൊണ്ട് രേഷ്മിയുടെ കണ്ണുകളിലേക്ക് അരുൺ നോക്കി. ”
“അമ്മയുടെ സ്ഥാനത്തു ഞാൻ ആയിരുന്നേൽ ഒരികലും ചെയില്ലയിരുന്നു. “രേഷ്മി പറഞ്ഞു
ഇതെ സമയം അകത്തു.
“നീ എന്നെ ആദ്യം കണ്ടത് ഒര്കുന്നുണ്ടോ ?”
“പിന്നെ Sd 350 ബൈക്ക് നീ ഒരു വരവ്ണ്ട് അതും കാണാണ്ട കാഴ്ച്ചയാണു നിങ്ങൾ ഒരു ഗ്രൂപ്പ് കോളേജിൽ വരുന്നത് കാണാൻ എന്ത് രസമാണ്.
ഒരിക്കൽ ഒരു ഇതുപോലെ കോരിച്ചൊരിയുന്ന മഴയത്തു നിന്റെ ബൈകിനു കുറുകെ ചാടിയപ്പോൾ ആണ് നമ്മുടെ കണ്ണുകൾ ആദ്യമായി കോർകുന്നത്. ”
ഇതെല്ലാം കേട്ട് കൊണ്ട് കൃഷ്ണൻ കിടന്നു.
“പിന്നെ പിന്നാലെ നടന്നു 3മാസത്തിനു ശേഷം എന്നെ പ്രേമിച്ചു ബൈക്കിൽ കയറ്റി നീ ”
“അന്ന് ഈ പെയ്യുന്ന മഴയ്ക്ക് ഒരു താളം ഉണ്ടായിരുന്നു. “കൃഷ്ണൻ പറഞ്ഞു.
എല്ലാം മൂളി കേട്ട് കൊണ്ടേയിരുന്നു ലീന.
“അന്ന് നീ എന്നിൽ ഒരു മഴയായി പെയ്തു കൊണ്ടേയിരുന്നു. ”
“നമ്മൾ തമ്മിൽ അവസാനമായി കണ്ടത് ഓർമ്മയുണ്ടോ ?”
“ഒന്നും മറക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ്.
അന്ന് ഒരു മഴയത്തു നിന്റെ കൂടെ ഒളിച്ചോടി ബസ്സ് സ്റ്റാൻഡിൽ നിൽകുമ്പോൾ എന്റെ ചേട്ടന്റെ കൈയിൽ നിന്നു ഇരുമ്പ് വടിക്കും അ ടി വാങ്ങി മയങ്ങി വീണ നിന്നെ പിന്നെ കാണുന്നത് 37വർഷങ്ങൾക്കു ശേഷമാണ് ”
“1മാസത്തിൽ മേലെ ഞാൻ ആശുപത്രി കിടന്നു. പിന്നെ ഞാൻ നിന്നെ അന്വേഷിക്കാത്ത സ്ഥലമില്ല. പിന്നെ വീടിന്റെ പ്രാരാബ്ദം തലയിൽ കയറിയപ്പോൾ മനസ്സിൽ ആ പ്രണയം കുഴിച്ചുമൂടി. ”
“പിന്നിട് ”
“പിന്നിട് ഞാൻ രണ്ടു വർഷത്തിന് ശേഷം നിന്നെ കണ്ട് മറ്റൊരാളുടെ മാത്രമായി പള്ളിയിൽ നിന്നു ഇറങ്ങി വരുന്ന നിന്നെ ”
കണ്ണുകളിൽ വെള്ളം ധാരയായി ഒഴുകി.
“അപ്പോൾ ഒരു വാക്ക് വിളിച്ചിരുന്നുവെങ്കിൽ എല്ലാം ഇട്ടേച്ചു ഞാൻ ഇറങ്ങി വന്നനെ ഞാൻ അറിയോ നിനക്ക് അത് ”
വല്ലാത്തൊരു നഷ്ട്ടബോധം രണ്ടുപേരുടെ കണ്ണുകളിൽ നിഴലിചു. പുറത്തു ഇതെ സമയം.
“നീ ഒരികൽ എങ്കിലും അച്ഛന്റെയും അമ്മയുടെയും ആഗ്രഹങ്ങൾ ചോദിച്ചു അറിഞ്ഞിട്ടുണ്ടോ രേഷ്മി ?”
അമ്മയുടെ ആ ചോദ്യത്തിന് ഉത്തരം നൽകാൻ പാടുപെടുന്നുണ്ട് രേഷ്മി. അത് അരുണിന് മനസിലായി.
“ഡാ… രേഷ്മിടെ ആഗ്രഹങ്ങൾ ചോദിച്ചിട്ടുണ്ടോ നീ… നമുക്ക് ചുറ്റുമുള്ളവരുടെ കാര്യങ്ങൾ മനസിലാക്കി ചെയുമ്പോൾ ആണ് കുടുംബം കുടുംബം ആകുന്നത്.
നിന്റെ മകൻ പോലും ക്രിക്കറ്റ് കളികുന്നത് പോലും മൊബൈൽലാണ്.”
ഇതെ സമയം അകത്തു.
“നീലിമ അവൾ ഒരു ദേവതയാണു അവൾ ലൈഫിൽ വന്നതിന് ശേഷമാണ് ഞാൻ ജീവിക്കാൻ തുടങ്ങിയത്.
നീ എന്നിൽ പെയ്ത മഴയാണെങ്കിൽ നീലിമ എന്നിൽ പെയ്തിറങ്ങിയ മഴയാണ് പ്രണയത്തിന്റെ കുളിര് എന്താണെന്നു എനിക്ക് മനസിലാക്കി തന്നവൾ.
എന്റെ അമ്മക്ക് അവൾ മകളായി, എന്റെ കുഞ്ഞിന്റെ അമ്മയായി, നല്ലൊരു അമ്മായി അമ്മയായി (അമ്മയായി ), ഇപ്പോൾ നല്ലൊരു മുത്തശ്ശിയായി. ഇന്നും എന്റെ ജീവിതത്തിൽ നിർത്താതെ പെയ്തു കൊണ്ടിരിക്കുന്നു. ”
പഴയ കാമുകിയുടെ കണ്ണുകളിൽ നീലിമയോടുള്ള അസുയ കാണുന്നുണ്ടോ എന്നൊരു സംശയം.
“ആശിച ജീവിതം എന്ന് കിട്ടില്ലന്ന് മനസിലാക്കുന്നോ അന്ന് നമ്മുടെ യഥാർത്ഥ ജീവിതം തുടങ്ങുന്നത് “, ഞാൻ പോട്ടെ മഴ പെയ്തൊഴിഞ്ഞന്ന് തോന്നുന്നു.
“എങ്കിൽ ശെരി പോക്കോള് ” അവൾ തിരിഞ്ഞ് നടന്നു..
വലിയൊരു പേമാരി ഒഴിഞ്ഞു മാറിയ ആകാശപോലെ ഹൃദയം തെളിഞ്ഞ നിര്വൃതിയിൽ റൂമിന് വെളിയിലേക്ക് ഇറങ്ങി. നീലിമയോടും യാത്ര പറഞ്ഞു ലീന പോയി. റൂമിന് അകത്തോട് പോയി.
“രേഷ്മി പ്രേമിക്കാണെങ്കിൽ എന്റെ അമ്മയും അച്ഛനെയും പോലെ സ്വയം മനസിലാക്കി ജീവിക്കണം. ”
“ശരിയ അരുണേട്ട…. “രേഷ്മി അരുണിന്റെ തോളിൽ ചാരിയിരുന്നു.
“നീ നിന്റെ വീട്ടിൽ പോയി അച്ഛന്റെ അമ്മയുടെ ആഗ്രഹം ചോദിച്ചു അറിയൂ അത് സാധിച്ചു കൊടുക്കു. എന്റെ ഭാര്യ അല്ലാതെ ആദിയുടെ അമ്മയല്ലതെ അവരുടെ മാത്രം മകളായി നീ ചെല്ല്, പോയിട്ട് വാ… ”
രേഷ്മിയേ വീട്ടിലേക്കു വണ്ടി കയറ്റി വിട്ടു മകനുമായി തിരിച്ചു ആശുപത്രി വരാന്ധയിലേക്ക് നടന്നു…. തന്റെ അച്ഛന്റെ അമ്മയുടെയും ആഗ്രഹങ്ങൾ നടത്തി കൊടുക്കാൻ അവരുടെ മാത്രം മകനായി…