അരുണിനോട് അല്പനേരം സംസാരിച്ചപ്പോൾ ഒരുപാട് കാലം അടു ത്ത്‌ഇടപഴകിയ ഒരാളായിട്ടാണ് ഫീൽ ചെയ്തത്അ ല്ലെങ്കിൽ അങ്ങനെ ഒരു വൈബ് ആണ് അയാളിൽ നിന്നും……..

_upscale

ആശ

Story written by Fackrudheen Ali Ahammad

കല്യാണത്തിനുള്ള ഒരുക്കങ്ങൾ എല്ലാം.നടത്തിയതായിരുന്നു

ഈ സമയമുള്ള വരന്റെ പിൻവാങ്ങൽ പ്രതിശ്രുത വധുവിന്റെ വീട്ടിലും നാട്ടിലും ഒരുപാട് കിംവദന്തികൾക്കു കാരണമായി

ഇതങ്ങനെ വിട്ടാൽ പറ്റില്ല.നമുക്ക് എല്ലാവർക്കും കൂടെ പോയി ചോദിക്കണം ബഹളം ഉണ്ടാക്കണം എന്നൊക്കെയായി കുടുംബക്കാരും നാട്ടിലെ കുറച്ച് ആളുകളും

അത്രയും നേരം.തല താഴ്ത്തിയിരിക്കുന്ന പീതാംബരക്കുറുപ്പ് പറഞ്ഞു.

സാരമില്ല നിശ്ചയമല്ലേ കഴിഞ്ഞുള്ളൂ

കല്യാണം വിളികളൊന്നും ആരംഭിച്ചിട്ടില്ലല്ലോ

എന്നാലും

വേണ്ടെന്ന്

പെണ്ണിൻറെ അച്ഛനായ ഞാനല്ലേ പറയുന്നത്??

പീതാംബരക്കുറുപ്പ് കർക്കശക്കാരനായി

കുടുംബക്കാർ നിശബ്ദരായി

പീതാംബരക്കുറുപ്പ് ഒരച്ഛൻ എന്ന നിലയിൽ
അയാളുടെ ഉള്ളിൽ വല്ലാത്ത സങ്കടം ഉണ്ടായിരുന്നു.

മകളുടെ മുഖത്തോട്ട് നോക്കാൻ വയ്യ

അവൾക്ക് ആദ്യം മുതലേ ഇതിന് ഇഷ്ടമില്ലായിരുന്നു

പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു

കാരണം

പെണ്ണ് കാണാൻ വന്ന അന്ന്അ രുൺ ആദ്യമെ പറഞ്ഞത്

സ്ത്രീധനമായി ഒന്നും തന്നെ വേണ്ട എന്നാണ്

പ്രവാസിയാണ്

വിസ ക്യാൻസൽ ചെയ്തിട്ടാണ് വന്നിരിക്കുന്നത്

നാട്ടിൽ എന്തെങ്കിലും കച്ചവടം തുടങ്ങി സമാധാനമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.

അങ്ങനെയൊക്കെയാണ് പറഞ്ഞിരുന്നത്

കൊള്ളാവുന്നവനാണെന്ന് തോന്നി

കാണാനും തരക്കേടില്ല.

അങ്ങനെയാണ് ഈ ബന്ധം ഉറപ്പിക്കുന്നത്.

പക്ഷേ ചതി പറ്റി.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ

നടന്നതെല്ലാം എല്ലാവരും.പതിയെ മറന്നു വരികയായിരുന്നു

പക്ഷേ അയാളുടെ മകൾ “ആശ”

ആദ്യം കണ്ടപ്പോൾ വേണ്ടെന്ന് പറഞ്ഞതാണെങ്കിലും

അരുണിനോട് അല്പനേരം സംസാരിച്ചപ്പോൾ ഒരുപാട് കാലം അടു ത്ത്‌
ഇടപഴകിയ ഒരാളായിട്ടാണ് ഫീൽ ചെയ്തത്അ ല്ലെങ്കിൽ അങ്ങനെ ഒരു വൈബ് ആണ് അയാളിൽ നിന്നും കുറച്ചുനേരത്തെ ക്കെങ്കിലും കിട്ടിക്കൊണ്ടിരുന്നത്.

അത് പിന്നെ മറന്നു പോയതാണ്

പക്ഷേ ഇപ്പോൾ “തന്നെ” വേണ്ടെന്ന് വെച്ചപ്പോൾ

അറിയാൻ ഒരു കൗതുകം

ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു.എങ്കിലും അവനെ കാണാൻ പുറപ്പെട്ടു.

അരുണിന്റെ വീട്ടിൽ ചെന്ന് അന്വേഷിച്ചപ്പോൾ അരുൺ അവിടെ ഇല്ലായിരുന്നു

അമ്മയും സഹോദരിമാരും അവരുടെ കുടുംബവും

അവരുടെ മുഖത്തും വിഷാദം തളംകെട്ടി നിന്നിരുന്നു

തന്നെ കണ്ട സമയത്ത്ത ന്നോട് പറഞ്ഞ ചുറ്റുപാടുകൾ തന്നെ ഗൃഹാന്തരീക്ഷം തന്നെ

അമ്മയും സഹോദരിമാരും തന്നെ തിരിച്ചറിഞ്ഞു

അവരുടെ സ്നേഹപ്രകടനങ്ങൾ സത്യമാണെന്ന തോന്നലുണ്ടായി

അവർ ഓരോരുത്തരാ യി മാപ്പ് പറഞ്ഞു

അവർ പറഞ്ഞ കഥകൾ കേട്ട്

വിശ്വസിക്കാനാവാതെ,

അവൾ അവിടെ നിന്നും തിരികെ ഇറങ്ങി.

തിരികെ വീടെത്തും മുൻപ് അവൾ പലവട്ടം ചിന്തിച്ചു.

ഇത്രയൊക്കെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരാൾ എന്തുകൊണ്ടായിരിക്കണം “സ്ത്രീധനം” വേണ്ട എന്ന് പറഞ്ഞത്.

അവൾക്ക് എത്ര ആലോചിച്ചിട്ടും അതുമാത്രം മനസ്സിലായില്ല.

അവൾ വീട്ടിൽ തിരികെ എത്തി.അച്ഛനോടും മറ്റും ഉണ്ടായ സംഭവങ്ങളൊക്കെ പറഞ്ഞു.

നീ എന്തിനാണ് അങ്ങോട്ട് പോയത്?

എന്നോട് പോലും പറയാതെ

അച്ഛനോട് ചോദിച്ചാൽ സമ്മതിക്കില്ല എന്ന് അറിയാം.

പിന്നെ അച്ഛൻ നല്ല രീതിയിൽ തന്നെയല്ലേ വളർത്തിയത്.

ഒരാൾ എന്നെ വേണ്ടെന്നു പറയുമ്പോൾ അതിൻറെ കാരണം അറിയാനുള്ള അവകാശ മില്ലേ?

ഒരുപക്ഷേ യഥാർത്ഥ കാരണം നിങ്ങൾ എന്നോട് മറച്ചുവയ്ക്കുന്നതാണെങ്കിലോ?

അതുകൊണ്ടാണ് ഞാൻ തന്നെ പോയത്

അച്ഛൻ എനിക്കുവേണ്ടി.ഒരിക്കൽ കൂടെ അയാളുടെ വീട്ടിലേക്ക് പോണം

പ്രതീക്ഷിക്കാതെ വന്ന ചില സാമ്പത്തിക പ്രയാസങ്ങൾ കാരണമാണ്
അയാൾ ഈ ബന്ധത്തിൽ നിന്നും ഒഴിഞ്ഞത്.

സഹായിക്കാമെന്ന് അച്ഛൻ പറയണം

അവരെല്ലാവരും അത്ഭുതത്തോടെ കൂടെ അവളെ നോക്കി

തമാശയാണോ പറയുന്നത് എന്ന മട്ടിൽ

എന്റെ പേരിൽ അച്ഛൻ കുറച്ചു സ്ഥലം മേടിച്ചിട്ടില്ലേ ?

അത് വിൽക്കണം അതിൻറെ പകുതി പണം മതി ഞങ്ങളുടെ വിവാഹം നടത്താൻ?

നീ എന്തൊക്കെ യാ മോളെ ഈ പറയുന്നത്?

പോകണം അച്ഛാ ഇതിലും നല്ലൊരു ബന്ധം എനിക്ക് ഇനി കിട്ടാനില്ല.

അവൾ ആ കഥ പറഞ്ഞു

നിശ്ചയിച്ച വിവാഹത്തിൽ നിന്നും അരുൺ പിന്മാറിയ കഥ

അരുൺ തൻറെ കല്യാണം നടത്താനുള്ള ഉദ്ദേശവും ആയാണ് ഇത്തവണ നാട്ടിലേക്ക് എത്തിയത്

ഇനി തിരിച്ചുപോകാൻ ഉദ്ദേശമില്ല.ലീവിൽ വന്നതൊന്നുമല്ല

ചെറിയതോതിൽ ഒരു കല്യാണം നടത്തണം

പിന്നെ ഇവിടെ പഴയപോലെ കച്ചവടം നടത്തണം കുടുംബമായി ഇവിടെ തന്നെ ജീവിക്കണം

അങ്ങനെയൊക്കെയുള്ള ഉദ്ദേശവുമായി വന്ന ആളാണ്

നിശ്ചയം കഴിഞ്ഞു കല്യാണം ഒരുക്കങ്ങളും തുടങ്ങി

അതിനിടയ്ക്കാണ് അവനെ കാണാൻ ഒരാൾ വന്നത്.

അത് കമലേടത്തിയാണ്

അവന് ഓർമ്മയുണ്ട് ആ അമ്മയെ

ആദ്യമായി ഗൾഫിലേക്ക് പോകുന്നേരം.അവരുടെ വീട്ടിലേക്ക് അവൻ പോയിട്ടുണ്ട്അ വരുടെ അനുഗ്രഹം അവൻ വാങ്ങിയിട്ടുണ്ട്

അവരെക്കുറിച്ചുള്ള അവൻറെ ഓർമ്മകൾ തുടങ്ങുന്നത്അ.വൻറെ ബാല്യത്തിലാണ്

അവനെ കൂടുതലും എടുത്തു നടന്നിട്ടുള്ളത് അവരാണ്

അവൻറെ അച്ഛൻ പണ്ടത്തെ കാലത്ത് ഒരു ജന്മിയായിരുന്നു

പിന്നീട് എല്ലാം നഷ്ടപ്പെട്ടു

പക്ഷേ എല്ലാം നഷ്ടപ്പെട്ട ഗതികെട്ട കാലത്തും

പൂർവ്വ ഓർമ്മകൾ വച്ച് അരുണിന്റെ വീട്ടിലേക്ക് പഴയതുപോലെതന്നെ വന്നുപോയിക്കൊണ്ടിരുന്ന വരാണ്‌.അവർ

പ്രതിഫലം പോലും ഇച്ഛിക്കാതെ അടുക്കളപ്പണി കമലേടത്തി യും

പുറം പണി അവരുടെ ഭർത്താ വും ചെയ്യുമായിരുന്നു

ഒരു രൂപ പോലും ശമ്പളം വാങ്ങാതെ.ഒരു പരാതി പോലും ഇല്ലാതെ കൃതജ്ഞതയുടെ പേരിൽ മാത്രം

അവർ എത്രയോ നാൾ വന്നു പോയിട്ടുണ്ടായിരുന്നു

അങ്ങനെയുള്ള കാലഘട്ടങ്ങളിൽ കുഞ്ഞായിരുന്ന അരുണിനെ. സ്വന്തം കുഞ്ഞിനെ എന്നപോലെ എടുത്തു നടക്കുകയും താരാട്ട് പാടുകയും.എന്തിന് മു ലയൂട്ടുക വരെയും ചെയ്തിട്ടുണ്ട് കമലേ ടത്തി

അവരെ മറന്നു പോയതിൽ അരുണിന് ഒരുപാട് ദുഃഖം തോന്നി

അങ്ങനെ അവൻ അവരുടെ വീട്ടിൽ ചെല്ലുകയാണ്

ഭർത്താവ് മരിച്ചിട്ട് വർഷങ്ങൾ ഏറെയായത്രേ

അവരുടെ ഏക മകൻ ഈയടുത്ത് ഒരു ആക്സിഡൻറ് ഉണ്ടായി ചികിത്സാ സഹായമില്ലാതെ നരക വേദന അനുഭവിച്ചുകൊണ്ടിരിക്കുകയാണ ത്രൈ

തന്നെ ഒരിക്കൽ മു ലയൂട്ടിയ

പിച്ചവെക്കും മുൻപേ.തന്നെ എടുത്തു കൊണ്ട് നടന്ന.കമലേടത്തിയാണ്

അവരുടെ ഏക പ്രതീക്ഷയായ സ്വന്തം മകൻ

മരണമോ ജീവിതമോ.എന്നപോലും നിശ്ചയമില്ലാതെ തീ തിന്നു കഴിയുകയാണ്

പ്രവാസിയാണെങ്കിലും

ക്ലീഷേ മുഖഭാവങ്ങളുമായി കടന്നുപോകാൻ എന്തുകൊണ്ടോ അവന് തോന്നിയില്ല

ആ നിമിഷം അവൻ തീരുമാനിക്കുകയായിരുന്നു

ഏതോ ഒരു ഉൾപ്രേരണയിൽ അവർക്ക് വാക്കു കൊടുക്കുകയായിരുന്നു.

അവൻറെ ചികിത്സാചിലവു മുഴുവനും ഏറ്റെടുക്കാം എന്ന്

പക്ഷേ ചികിത്സ ആരംഭിച്ചപ്പോഴാണ്ത ൻറെ സ്വപ്നങ്ങളെല്ലാം പകരം കൊടുക്കേണ്ടിവരും എന്നവൻ തിരിച്ചറിഞ്ഞത്

എന്നിട്ടും അവൻ പിന്മാറിയില്ല കൊണ്ടുവന്ന പൈസ മുഴുവനും കഴിഞ്ഞു

കുറച്ച് സ്ഥലം ഉണ്ടായിരുന്നത്വി ൽക്കേണ്ടിയും വന്നു

കമലേടത്തി പോലും അറിയാതെ നിശ്ചയിച്ചുറപ്പിച്ച തൻറെ വിവാഹത്തിൽ നിന്നും അവൻ ഒഴിഞ്ഞുമാറി

പക്ഷേ കമലേടത്തി ഒരുപാട് വൈകിയാണെങ്കിലും

കണ്ണീരോടുകൂടെ എല്ലാം മനസ്സിലാക്കി

ആശുപത്രിയിൽ രോഗമുക്തി നേടിയ തൻറെ മകൻറെ സാന്നിധ്യത്തിൽ കമലേടത്തി അവനെ ഒരുപാട് അനുഗ്രഹിച്ചു.

ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞു

അമ്മയ്ക്ക് ആ മകൻ മാത്രമേ ഉള്ളൂ അവനെ തിരിച്ചു നൽകിയ ആത്മസംതൃപ്തി മാത്രമുണ്ട് അവ ന്

ബാക്കിയെല്ലാം നഷ്ടപ്പെടുത്തി

കഥകൾ കേട്ട് എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു

അച്ഛൻ ചെന്നു അരുണിനെ കണ്ടു മകൾ ആവശ്യപ്പെട്ട പോലെ തന്നെ അവനോട് സംസാരിച്ചു

ഒരു ദിവസം ഞാൻ അങ്ങോട്ട് വരുന്നുണ്ടെന്ന് അവൻ വാക്ക് കൊടുത്തു.

പറഞ്ഞതുപോലെ ഒരു ദിവസം അരുൺ ആശയെ കാണാൻ ചെന്നു

ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു ദുരന്തമായി എന്നെ അവഗണിക്കുന്നതിന് പകരം എന്നെ തിരഞ്ഞു വന്ന് സത്യം മനസ്സിലാക്കാൻ ശ്രമിച്ചതിന്;!

എന്നെക്കുറിച്ച് അറിയാൻ ശ്രമിച്ചതിന്;!!

ഒരുപാട് മതിപ്പുണ്ട് നിന്നോട്

പിന്നെ നിന്റെ വീട്ടുകാരുടെ മനസ്സിലുള്ള.എന്നോടുള്ള വെറുപ്പ് നീക്കി തന്നതിനും ഒരുപാട് നന്ദിയുണ്ട്

പക്ഷേ ഒരുമിച്ച് ജീവിക്കണമെങ്കിൽ.ഇനിയും രണ്ടുവർഷം കൂടെ.നിനക്ക് കാത്തിരിക്കാൻ പറ്റുമോ?

അവൾ കുറെ നേരത്തേക്ക് മറുപടിയൊന്നും പറഞ്ഞില്ല

പിന്നെ പതിയെ ചോദിച്ചു

അച്ഛൻ ഒന്നും പറഞ്ഞില്ലേ?

അവൻ ചെറുതായി ഒന്ന് മന്ദഹസിച്ചു

അച്ഛൻ പറഞ്ഞത് അങ്ങനെ തന്നെ ഇരിക്കട്ടെ.

അതെല്ലാം ഞാൻ സ്വീകരിച്ചാൽ അതിൻറെ പേര് തന്നെയാണ്

“സ്ത്രീധനം”

വന്നപ്പോൾ ഞാൻ പറഞ്ഞല്ലോ എനിക്ക് നിന്നോട് മതിപ്പുണ്ടെന്ന്?

നമ്മൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയാൽ എനിക്ക് നിന്നോടുള്ള പോലെ നിനക്ക് എന്നോടും ഒരു മതിപ്പ് ഉണ്ടാവണം

അതി ന് പരസ്പരം വിശ്വാസം വേണം പരസ്പര വിശ്വാസം വേണമെങ്കിലും നിലപാടുകൾ മാറാത്ത ഒരു വ്യക്തിത്വവും വേണം. നമ്മൾ രണ്ടുപേർക്കും.

പരസ്പരം മതിപ്പുള്ള അല്ലെങ്കിൽ പരസ്പര ബഹുമാനമുള്ള സ്നേഹത്തിനെ ദീർഘായുസ്സുള്ളൂ

നിങ്ങൾ എനിക്ക് വെച്ചു നീട്ടിയത്ക ണ്ണുമടച്ച് ഞാൻ വാങ്ങിച്ചാലും അതിനെ പിന്നീട് എങ്ങനെയൊക്കെ ന്യായീകരിച്ചാലും ഒരിക്കൽ നമുക്കിടയിൽ അതൊരു പ്രശ്നമാവും.

പക്ഷേ അതുകൊണ്ട് മാത്രമല്ല ഞാൻ തന്റെ അച്ഛനോട് സ്ത്രീധനം വേണ്ട എന്ന് പറഞ്ഞത്

എൻറെ രണ്ടു പെങ്ങന്മാരെ കെട്ടിച്ച് അയച്ചതും ഞാൻ തന്നെയാണ്

സ്ത്രീധനം മാത്രമല്ല അവരുടെ കടിഞ്ഞൂൽ പ്രസവത്തിന്റെ ചെലവ് വരെ ഞാനാണ വഹിച്ചത്

ഗൾഫുകാരൻ അല്ലേ ഒഴിഞ്ഞുമാറാൻ പറ്റില്ല.

അപ്പോൾ അതിൻറെ ബുദ്ധിമുട്ട് എന്താണെന്ന് എനിക്കറിയാം

അങ്ങനെ ഞാൻ വർഷങ്ങൾക്കു മുമ്പ് എടുത്ത ഒരു തീരുമാനമാണ്

അതുകൊണ്ട് കൂടിയാണ് മനസ്സിലാക്കുമെന്ന് വിചാരിക്കുന്നു

ഞാൻ ഏതായാലും പോകാൻ തീരുമാനിച്ചു

ബാക്കിയെല്ലാം വിധി പോലെ നടക്കട്ടെ

തന്നെക്കുറിച്ച് കേട്ടത് പാതി കേൾക്കാത്ത പാതി ഒരു വിലയിരുത്തലിലേക്ക് എത്തിനോക്കാതെ സത്യം എന്താണെന്ന് അറിയാൻ വേണ്ടി അവൾ ശ്രമിച്ചുവല്ലോ. മനസ്സ് നിറഞ്ഞാണ് അയാൾ അവിടെ നിന്നും പടിയിറങ്ങിയത്

അയാൾ നടന്ന കലുന്നത് ആശ നോക്കി നിന്നു

ഏറെ മതി പ്പോടെ ഏറെ വിശ്വാസത്തോടെ എത്രയോ ഇരട്ടി സ്നേഹത്തോടെ.

ഒരുപക്ഷേ കാത്തിരിക്കുമായിരിക്കാം