എഴുത്ത് :- ഇഷ
കുഞ്ഞിനെ പാല് കൊടുത്ത് ഒരുവിധം ഉറക്കിക്കിടത്തിയപ്പോഴാണ് അടുക്കളയിൽ നിന്ന് വലിയൊരു ശബ്ദത്തോടെ പാത്രങ്ങൾ നിലത്തേക്ക് വീഴുന്നത് കേട്ടത്.
അവിടെ നടന്നിട്ടുണ്ടാവുന്നത് എന്താണെന്ന് ഏകദേശം ഊഹിക്കാമെങ്കിലും ഒരു ഭയം ഉള്ളിൽ തോന്നിയത് കൊണ്ട് അങ്ങോട്ടേക്ക് ഓടിച്ചെന്നു. അപ്പോഴേക്കും മോളും ഉണർന്ന് കരയാൻ തുടങ്ങിയിരുന്നു.
അവിടെ നിലത്തെല്ലാം പാത്രങ്ങൾ ചിതറി കിടപ്പുണ്ട്… ഒപ്പം മത്സ്യത്തിന്റെ രൂക്ഷഗന്ധവും സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു പാത്രത്തിനിടയിൽ കൊണ്ടുവന്ന മീനും ഉണ്ട്..
അമ്മ അവിടെത്തന്നെ കിടപ്പുണ്ട് എണീക്കാൻ വയ്യാതെ ഓടിപ്പോയി അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചു…
“””എന്താ അമ്മേ എന്താ ഉണ്ടായത്???”””
അത് കേട്ടതും ആ സാധു സ്ത്രീ കരയാൻ തുടങ്ങി…
“”” ഇന്ന് നിനക്കറിയാമല്ലോ കറിയൊക്കെ വെച്ചിട്ടുണ്ട് രാവിലെ തന്നെ മീൻകാരൻ വന്നപ്പോൾ മീൻ വാങ്ങി കറിയും വെച്ച് വറക്കുകയും ചെയ്തു അന്നേരം പുഴമീൻ ആണെന്നും പറഞ്ഞ് കുറച്ചു കൊണ്ടുവന്നു അയാൾ!!! മീന് വാങ്ങിയിട്ടുണ്ട് പിന്നെ എന്തിനാണ് വാങ്ങിയത് എന്ന് ഞാൻ ചോദിച്ചു അതിനാണ് ഇതെല്ലാം ചെയ്തു കൂട്ടിയത്!!!””
ഞാൻ അമ്മയെ ഒന്ന് നോക്കി അമ്മയുടെ ചുണ്ട് പൊട്ടി ചോര വരുന്നുണ്ടായിരുന്നു മുഖമടച്ച് അടി കിട്ടിയതിന്റെ പാട് മുഖത്ത് നീലിച്ചു കിടന്നിരുന്നു എനിക്ക് അമ്മയുടെ കാര്യം ഓർത്ത് പാവം തോന്നി..
“”” അച്ഛന്റെ സ്വഭാവം അമ്മയ്ക്ക് അറിയാവുന്നതല്ലേ പിന്നെ എന്തിനാണ് ഓരോന്ന് പറയാൻ നിന്നത്!!””
അത് കേട്ടതും അമ്മ കരച്ചിലോടെ അവിടെ സ്ലാബിലേക്ക് ചാരി നിന്നു..
“”” നിനക്കറിയാലോ മോളെ ഇവിടുത്തെ കാര്യങ്ങൾ എങ്ങനെയാണ് നടക്കുന്നത് എന്ന് അങ്ങേർക്ക് അതൊന്നും നോട്ടമില്ല സ്വന്തം കാര്യം മാത്രം!! ഇവിടെ ചിട്ടിക്ക് ഞാൻ അടയ്ക്കാൻ വച്ചിരുന്ന പണവും എടുത്തു കൊണ്ടു പോയിട്ടാണ് വായക്ക് രുചിയായി ഭക്ഷണം കഴിക്കണം എന്നും പറഞ്ഞ് പുഴമീൻ വാങ്ങിക്കൊണ്ടുവന്നത് ഒന്നുമില്ലാത്ത ദിവസം ആണെങ്കിൽ ശരി സമ്മതിക്കാ!! ഇതിപ്പോ ഇല്ലാത്ത കാശും കൊടുത്ത് എല്ലാം മേടിച്ചു വച്ചിട്ടുണ്ട്… ഇങ്ങനെ യൊക്കെ ധൂർത്തടിക്കാൻ ഉള്ളത് ഇനി നമ്മുടെ വീട്ടിലുണ്ടോ?? “””
അമ്മ പറഞ്ഞത് ശരിതന്നെയാണ് ഇനിയങ്ങോട്ട് ഞങ്ങളുടെ കാര്യം പരിതാപകരമാണ് എന്നത് അറിയാഞ്ഞിട്ടല്ല വേഗം മോളെയും എടുത്ത് മുറിയിലേക്ക് പോയി അവൾ ഇപ്പോഴും ചിണുങ്ങി കരയുന്നുണ്ടായിരുന്നു….
അവളെ തൊട്ടിലിലേക്ക് കിടത്തി മെല്ലെ ആട്ടിക്കൊടുത്തു ഉറങ്ങിക്കോളും എന്നറിയാം, ആൾക്ക് ഇതിൽ ഇങ്ങനെ കിടന്നു ഉറങ്ങാൻ ഒരുപാട് ഇഷ്ടമാണ്.. അന്നേരം കണ്ണുകൾ പോയത് ചുമരിൽ മാലയിട്ട് തൂക്കിയ ഫോട്ടോയിൽ ആണ് കണ്ണുകൾ നിറഞ്ഞൊഴുകി..
ആദിയേട്ടൻ!!
താൻ ഡിഗ്രി പഠിച്ചു കഴിഞ്ഞു പിജിക്ക് പോകാം എന്ന് കരുതി നിൽക്കുമ്പോൾ ആയിരുന്നു ആദിത്യന്റെ വിവാഹാലോചന വരുന്നത്… ഗൾഫിൽ നല്ലൊരു ജോലിയാണ് എന്നറിഞ്ഞു വേറെ ബാധ്യതകൾ ഒന്നുമില്ല ആകെക്കൂടി ഉള്ളത് ഒരു അനിയനാണ്.. അവനും ദുബായിൽ തന്നെയാണ്അ ച്ഛന് പണ്ട് കൃഷിയും കാര്യങ്ങളും ഒക്കെ ആയിരുന്നു ഇപ്പോൾ മക്കൾ രണ്ടുപേരും സമ്പാദിച്ചു തുടങ്ങിയതുകൊണ്ട് വീട്ടിൽ വെറുതെ ഇരിക്കുകയാണ്…
വീട്ടിൽ ഉണ്ടാവുന്നത് അമ്മ മാത്രം അമ്മയെ കണ്ടാൽ തന്നെ അറിയാം ഒരു പാവമാണെന്ന് അങ്ങനെ ആയിരുന്നു എല്ലാവരും പറഞ്ഞത് ഏകദേശം അതെല്ലാം ശരിയും ആയിരുന്നു അങ്ങനെ വിവാഹം കഴിഞ്ഞു..
തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാളായിരുന്നു ആദിത്യൻ അതുകൊണ്ടു തന്നെ ഈ ജീവിതം തനിക്ക് സ്വർഗതുല്യമായിരുന്നു ആകെക്കൂടി ഇവിടെയുള്ള ഒരു പ്രശ്നം എന്ന് പറയുന്നത് അച്ഛനായിരുന്നു അമ്മയെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കും അമ്മയ്ക്ക് ആണെങ്കിൽ അച്ഛന്റെ നിഴൽ വെട്ടം കാണുന്നതുപോലും ഭയമാണ്.
എങ്കിലും ആദ്യേട്ടനെ പേടിയായിരുന്നു അച്ഛന് ആദിയേട്ടൻ പൈസ അയക്കില്ല എന്നൊരു ഭയം ശരിക്കും ഉണ്ടായിരുന്നു. അയാൾ ഈ കാണിക്കുന്ന പത്രാസെല്ലാം ആദ്യേട്ടൻ മാസമാസം അയച്ചുകൊടുക്കുന്ന പണം കൊണ്ടായിരുന്നു എന്തെങ്കിലും അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ ഇനി പണം അയക്കില്ല എന്ന് ആദ്യേട്ടൻ ഒരിക്കൽ ഭീഷണിപ്പെടുത്തിയിരുന്നുവത്രേ.
അതോടെ ചെറിയ എന്തെങ്കിലും പ്രശ്നം ഉണ്ടായാലേ ഉള്ളൂ…ദേഷ്യം വന്നാൽ അമ്മയെ മുഖത്തേക്ക് അടിക്കുന്നത് നിരവധി തവണ കണ്ടിട്ടുണ്ട് അമ്മ സാരമില്ല എന്ന് പറഞ്ഞ് എല്ലാം സഹിക്കും എനിക്കെന്തോ അത് കണ്ടിട്ട് വല്ലായ്മ തോന്നി…ഇതിനിടയിൽ എന്റെ വീട്ടിൽ എന്റെ ഏട്ടനും വിവാഹം കഴിച്ചു കൊണ്ടുവന്നു.. അവൾ വല്ലാത്തൊരു സ്വാർത്ഥയായിരുന്നു ഇടയ്ക്ക് ഞാൻ പോയി നിൽക്കുന്നത് പോലും അവൾക്കിഷ്ടമല്ല അതുകൊണ്ടുതന്നെ അതിനു ശേഷം അധികം അങ്ങോട്ട് പോകാറില്ല.. അച്ഛൻ ചെറുപ്പത്തിലെ മരിച്ചിരുന്നു അമ്മ ഉണ്ട് അവിടെ ഇടയ്ക്ക് അമ്മയെ കാണാൻ തോന്നുമ്പോൾ മാത്രം ഒന്ന് പോയി കാണും
ആദ്യേട്ടൻ ഒരു വർഷം കഴിഞ്ഞു ലീവിന് വന്നപ്പോൾ ഉത്സവം തന്നെയായിരുന്നു അവിടെ…ആദ്യേട്ടനെ പോലെ ആയിരുന്നില്ല അനിയൻ അവന് സ്വന്തം കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒരു പൈസ പോലും നാട്ടിലേക്ക് അയക്കില്ല..
ഇത്തവണ വന്നിട്ട് പോകുമ്പോൾ ഒരു സന്തോഷവാർത്ത അറിഞ്ഞിട്ടാണ് ആളു പോയത് ഒരു അച്ഛനാവാൻ പോകുന്നു എന്ന്.
പിന്നെയങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ പെൺകുഞ്ഞ് ആവും എന്ന് ആദ്യേട്ടന് ഉറപ്പായിരുന്നു എനിക്ക് ആൺകുട്ടിയെ ആണ് ഇഷ്ടം എന്ന് പറഞ്ഞപ്പോൾ പെൺകുട്ടി മതി എന്ന് പറഞ്ഞ് എന്നോട് വാദിച്ചു.
ആദിയേട്ടന്റെ ഇഷ്ടം പോലെ തന്നെ ഒരു പെൺകുട്ടിയായിരുന്നു.. മൂന്നുമാസം എന്റെ വീട്ടിൽ എങ്ങനെയാണ് ആ കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞു കൂടിയത് എന്ന് ഒരു രൂപവുമില്ല.. അത്രയ്ക്ക് പ്രശ്നമായിരുന്നു ഏട്ടന്റെ ഭാര്യ അവൾ ഓരോന്ന് പിറു പിറുക്കുന്നത് കേട്ടിട്ടുണ്ടെങ്കിൽ അവിടെനിന്ന് ഓടിപ്പോരാൻ തോന്നും!”
എന്നിട്ടും കുഞ്ഞിനെയും കൊണ്ട് ഞാൻ അവിടെ പിടിച്ചുനിന്നു ഏട്ടൻ എല്ലാ ചെലവും അവിടെ നടത്തുന്നതുകൊണ്ട് അച്ഛനും അമ്മയും നിസ്സഹായ യായിരുന്നു ആദ്യേട്ടനോട് ആയിരുന്നു ഞാൻ എല്ലാം പറഞ്ഞത്!!! അവിടെ ബുദ്ധി മുട്ട് ആണേൽ എന്നോട് വീട്ടിലേക്ക് പോന്നോളാൻ പറഞ്ഞു..
മൂന്നുമാസം കഴിഞ്ഞ് ആദ്യേട്ടന്റെ വീട്ടിലെത്തിയപ്പോൾ പിന്നെ ഒരു പ്രശ്നവും ഇല്ലായിരുന്നു പക്ഷേ എല്ലാം തകിടം മറിച്ചത് ഒരു ആക്സിഡന്റ് ആയിരുന്നു ആദിയേട്ടൻ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ഒരു വണ്ടി വന്ന് ഇടിച്ചതായിരുന്നത്രെ അവിടെ വച്ച് തന്നെ ആള് പോയി..
അതോടെ നാട്ടിലെ കാര്യം വളരെ കഷ്ടമായി… എല്ലാവരും അതിൽ നിന്ന് ഒന്ന് കരകയറാൻ ഒരുപാട് കാലം പിടിച്ചു പിന്നെ മെല്ലെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു പക്ഷേ ഒന്നും പണ്ടത്തത് പോലെ ആയില്ല..
അഭിഷേകിനോട് പൈസ അയച്ചു തരാൻ പറഞ്ഞു,
കുടുംബം ഏറ്റെടുക്കാൻ അവനെക്കൊണ്ട് പറ്റില്ല എന്ന് അവൻ അറുത്തു മുറിച്ചു തന്നെ പറഞ്ഞു.. ഒന്നര വയസ്സുള്ള കുഞ്ഞിനെ അവിടെ അമ്മയുടെ അരികിലാക്കി ഞാൻ ജോലിക്ക് പോകാൻ തുടങ്ങി.. കഷ്ടിച്ച് പട്ടിണി ഇല്ലാതെ കഴിയാം എന്നൊരു അവസ്ഥ മാത്രം.
ഇതിനിടയിൽ ആദ്യേട്ടൻ ഇല്ലാത്തതുകൊണ്ട് അച്ഛൻ പഴയതിനേക്കാൾ കഷ്ടമായി പുറത്തുപോയി ക ള്ളുകുടിച്ചു വരും… അതെല്ലാം തീർക്കുന്നത് അമ്മയുടെ ദേഹത്താണ്.
രാത്രി പോലും അയാൾ ഒരു പിശാചാണ് എന്ന് അമ്മ എന്നോട് പറഞ്ഞു ഒരിക്കലും ഒരു മരുമകളോട് അമ്മായിയമ്മ ഇത്തരത്തിലുള്ള കാര്യങ്ങൾ തുറന്നു പറയുമോ എന്നറിയില്ല അത്രയ്ക്ക് സഹിക്കാൻ പറ്റാത്തത് കൊണ്ടായിരിക്കും അമ്മ എന്നോട് അത് പറഞ്ഞത്..
അയാൾക്ക് കാ മഭ്രാന്താണ്!!!
എന്ന് വെറുപ്പോടെ പറയുന്ന അമ്മയെ ഞാൻ സഹതാപത്തോടെ നോക്കി.. അയാളുടെ ഇംഗിതങ്ങൾക്ക് നിന്നു കൊടുത്തില്ലെങ്കിൽ അമ്മയോട് അയാൾ കാണിക്കുന്ന ക്രൂ രത അതിര് കടക്കുന്നതായിരുന്നു അതുകൊണ്ട് മിണ്ടാതെ ആ സാധു സ്ത്രീ എല്ലാം സഹിച്ചു.
ഒരിക്കൽ അമ്മയുടെ വീട്ടിൽ എന്തോ ഒരു ചടങ്ങുണ്ടായിരുന്നു അതിന് വരാൻ പറഞ്ഞു അവർ വിളിച്ചിരുന്നു.. അമ്മയ്ക്ക് പോണം എന്നുണ്ടായിരുന്നു. ഞാൻ പൊയ്ക്കോളാൻ പറഞ്ഞു… രണ്ടുദിവസം ഞാൻ ലീവ് എടുത്താൽ മതിയല്ലോ പാവം എങ്ങോട്ടേക്കും പോകാറില്ല അതോർത്തിട്ടാണ് പൊയ്ക്കോളാൻ പറഞ്ഞത് പക്ഷേ അന്ന് അയാൾ കുടിച്ച് വീട്ടിലേക്ക് വന്നു…
ആദ്യേട്ടന്റെ അച്ഛനെ സ്വന്തം അച്ഛനെ പോലെ ഞാൻ കണ്ടിരുന്നുള്ളൂ പക്ഷേ കുഞ്ഞിനെ ഉറക്കി കിടത്തിയ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത്, എന്റെ മുറിയിലേക്ക് കയറി വാതിൽ കുറ്റിയിടുന്ന ഭർത്താവിന്റെ അച്ഛനെയാണ്!!!
ചുണ്ട് ക ടിച്ച് പിടിച്ച് അയാളുടെ വൃത്തി കെട്ട കണ്ണുകൾ എന്റെ ദേഹത്ത് ആകമാനം ഒഴുകി നടന്നു ഭയത്തോടെ ഞാൻ വേഗം എണീറ്റ് നിന്നു…അയാൾ എന്റെ അരികിലേക്ക് വന്നു..
“”” അവളെ നീയാണല്ലോ അവളുടെ വീട്ടിലേക്ക് പറഞ്ഞ് വിട്ടത്!!! അപ്പോ പിന്നെ ഇന്ന് അവളുടെ കുറവ് നീ അങ്ങ് നികത്തിക്കോ!!””””
എന്നും പറഞ്ഞ് ചിരിയോടെ എന്റെ തോളിൽ കൈവയ്ക്കാൻ ശ്രമിച്ചു…ഞാൻ അയാളുടെ കൈകൾ തട്ടി എറിഞ്ഞു..
വെറുപ്പ് തോന്നിപ്പോയി അയാളോട് അവിടെ കുഞ്ഞിന് കണ്ണെറു കൊള്ളാ തിരിക്കാൻ എന്നും പറഞ്ഞ് അമ്മ പഴയ ഒരു ഇരുമ്പ് കത്തി ബെഡിന് അരികിൽ കൊണ്ടുവന്നു വെച്ചിരുന്നു…
തപ്പി അത് കയ്യിൽ എടുത്തു അത് അയാളുടെ നേരെ നീട്ടി.. എന്നിട്ടും ഒരു വഷളൻ ചിരിയോടെ അയാൾ അരികിലേക്ക് വന്നു പിന്നെ അത് വീശാൻ ഞാൻ മടി കാണിച്ചില്ല അത് വീശിയതും അയാളുടെ നെഞ്ചിൽ തന്നെ അതുകൊണ്ടു പോറി..
വേദനകൊണ്ട് അയാൾ ഒന്ന് നിലത്തേക്ക് ഇരുന്നതും കുഞ്ഞിനെയും എടുത്ത് ഞാൻ പുറത്തേക്ക് ഇറങ്ങി ഓടി.
അടുത്ത വീട്ടിൽ പോയി അഭയം പ്രാപിച്ചു പിറ്റേദിവസം വരെ അവിടെയാണ് നിന്നത്.
അമ്മ വന്നതും അയാൾ അമ്മയെ തല്ലാൻ വേണ്ടി ഒരുങ്ങി അപ്പോഴേക്കും ഞാൻ അങ്ങോട്ട് എത്തി അമ്മയോട് കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു അതോടെ അമ്മയാക്കി തളർന്നു… ഞാനാണ് അമ്മയോട് നമുക്ക് ഇവിടെ നിന്ന് മറ്റൊരു ഇടത്തേക്ക് മാറാം എന്ന് പറഞ്ഞത് ഒരിക്കൽ പോലും അമ്മയുടെ മനസ്സിൽ അങ്ങനെയൊന്നും ഇല്ലായിരുന്നു സ്വന്തം വീട്ടിലേക്ക് എപ്പോഴെങ്കിലും അതിഥിയായി പോകാം എന്നുള്ളത് അല്ലാതെ അവിടെയും അമ്മയ്ക്ക് വലിയ സ്ഥാനം ഒന്നും ഉണ്ടായിരുന്നില്ല ഏകദേശം എന്നേ പോലെ.
പക്ഷേ ആദിയേട്ടന്റെ നല്ല മനസ്സുകൊണ്ടാണെന്ന് തോന്നുന്നു അദ്ദേഹത്തിന് ലഭിക്കേണ്ട ഇൻഷുറൻസ് ക്ലെയിം ഇപ്പോൾ അനുവദിച്ചത്..
നല്ലൊരു തുക തന്നെ ഉണ്ടായിരുന്നു അത് അതുകൊണ്ട് ഒരു കുഞ്ഞു വീടും സ്ഥലവും കൂടി വാങ്ങി ബാക്കി മോളുടെ പേരിൽ ബാങ്കിൽ ഇട്ടു ഞാൻ ചെയ്തുകൊണ്ടിരുന്ന ജോലി തന്നെ തുടർന്നു അമ്മയെയും കൂട്ടി അവിടെ മോളുടെ കൂടെ നിർത്തി.
ഇപ്പോൾ ആണ് സമാധാനമാണ്.. എന്ത് ആവശ്യത്തിനും ബാങ്കിൽ ചെറുതല്ലാത്ത ഒരു തുക യുണ്ട് എങ്കിലും അതിൽ തൊടില്ല.. അത് മകൾക്ക് വേണ്ടി മാറ്റിവെച്ചതാണ്…
അയാൾ ഇടയ്ക്കിടയ്ക്ക് ഇവിടെ വന്ന് പ്രശ്നമുണ്ടാക്കും എന്റെ ഓഫീസിലും വരും..
ഒടുവിൽ പോലീസിൽ കമ്പ്ലൈന്റ് ചെയ്യേണ്ടിവന്നു അവർ വന്ന് അതിനും ഒരു തീർപ്പുണ്ടാക്കി തന്നു!!!
വലിയ ആർഭാടം ഒന്നും ഇല്ലെങ്കിലും സമാധാനം ഉണ്ട് ഇപ്പോൾ..
എല്ലാം ആ നല്ല മനുഷ്യന്റെ മനസ്സിന്റെ നന്മ കൊണ്ടായിരിക്കും.