അപ്രതീക്ഷിതമായ ഇക്കയുടെ ചോദ്യം ,ശബാനയെയും ശാമിലയെയും സ്തബ്ധരാക്കി…….

ത്വവാഫ്‌

Story written by Saji Thaiparambu

മോളേ,…

ഫോൺ ബെല്ലടിക്കുന്നത് കേട്ടില്ലേ ? ആരാണന്ന് നോക്കിക്കേ,

അടുക്കളയിൽ ചപ്പാത്തിക്ക് മാവ് കുഴച്ച് കൊണ്ടിരുന്ന ശബാന ,ലിവിങ്ങ്റൂമിലിരുന്ന് നോട്ടെഴുതി കൊണ്ടിരുന്ന മകളോട് വിളിച്ച്പറഞ്ഞു.

ശാമിലാൻറിയാണുമ്മീ…

ങ്ഹാ , നീയത് അറ്റൻറ് ചെയ്തിട്ട്, ഫോണിങ്ങ് കൊണ്ട് വാ,

ഹലോ ആന്റീ .. ഞാൻ ഫോൺ ഉമ്മിക്ക് കൊടുക്കാമേ.. ഇന്നാ ഉമ്മീ..

ങ്ഹാ പറയെടീ…

മകളുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി ചെവിയിൽ വച്ച് കൊണ്ട്, ശബാന പറഞ്ഞു.

ഇത്തീ..ഉമ്മ വിളിച്ചായിരുന്നോ?

ശാമില ,ഇത്താത്തയോട് ചോദിച്ചു.

ഇല്ലെടി, എന്താ കാര്യം? വിശേഷം വല്ലതുമുണ്ടോ ?

ശബാന ,ജിജ്ഞാസയോടെ ചോദിച്ചു.

അല്ലാ ..ഉമ്മയും ഉപ്പയും കൂടി ഹജ്ജിന് പോകുന്ന കാര്യം ഉറപ്പിച്ചെന്നറിഞ്ഞു ,
അതിനെ കുറിച്ച് വല്ലതും ഇത്തിയോട് പറഞ്ഞായിരുന്നോ?

ങ്ഹാ, അതന്ന് കൊച്ചു പെരുന്നാള് കഴിഞ്ഞപ്പോഴെ പറഞ്ഞ കാര്യമല്ലേ? ഇപ്പോഴേതോ ട്രാവത്സ് വഴി വിസ റെഡിയാവാൻ സാധ്യതയുണ്ടെന്ന്, കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ഉമ്മ ചെറുതായിട്ട് സൂചിപ്പിച്ചായിരുന്നു, നിന്നോടാരാ ഇത്പറഞ്ഞത്?

നാച്ചിക്കാടെ കൂട്ടുകാരന്റെയാണ്ഇ ത്തി പറഞ്ഞ, ആ ട്രാവത്സ് , മിക്കവാറും അടുത്ത മാസം,പോക്ക് നടക്കുമെന്നാണ് നാച്ചിക്ക പറഞ്ഞത്,

ആണോ? എങ്കിൽ ഉമ്മ അറിഞ്ഞ് കാണില്ല, ചിലപ്പോൾ , എല്ലാവരോടുംപറഞ്ഞിട്ട്, കഴിഞ്ഞ പ്രാവശ്യത്തെ പോലെ പോക്ക്മുടങ്ങിയാലോ, എന്ന് കരുതിയിട്ടാവും,

ഉം ശരിയാണ്, ഇത്തീ.. നമുക്ക്‌ നാളെ തറവാട്ടിലേക്കൊന്ന് പോയാലോ? ഇത്തി നാളെ ഫ്രീയല്ലേ?

നാളെയോ? നാളെയെനിക്ക് പ്രത്യേകിച്ച് പോഗ്രാമൊന്നുമില്ല, വേണമെങ്കിൽ പോകാം,

ഓകെ, അപ്പോൾ ഞാൻ നാളെ ഇങ്ങോട്ട് വരാം, എന്നിട്ട് നമുക്കൊന്നിച്ച്ത റവാട്ടിലേക്ക് പോകാം,

ശരിയെടീ… എന്നാൽ വയ്ക്കട്ടെ ഗുഡ് നൈറ്റ്….

*************

ഉമ്മയെന്താ ഈ പറയുന്നത് ?തറവാട് സ്വത്ത് മൂന്നായിട്ട് ഭാഗിക്കേണ്ടകാര്യമുണ്ടോ ? ഇക്കാക്കയ്ക്ക് ഇതിന്റെയൊന്നും ആവശ്യമുണ്ടാവില്ല , സ്വന്തമായിട്ടൊരു വീടും, കാറും വലിയബിസിനസ്സുമൊക്കെയുള്ളപ്പോൾ, ഈ തറവാട്ടിലെ നക്കാപ്പിച്ച ഷെയറും ചോദിച്ച്, ഇക്കാക്കവരുമെന്ന് എനിക്ക് തോന്നുന്നില്ല ,

പിറ്റേന്ന് അനുജത്തിയെയും

കൂട്ടി തറവാട്ടിലെത്തിയ ശബാന, ഉമ്മയോട് ചോദിച്ചു.

അങ്ങനെ തന്ന്യാ ഞങ്ങളും കരുതിയത്, പക്ഷേ ഇന്നലെ നിൻറുപ്പാ വിവരം പറയാൻ ശിഹാബിന്റെയടുത്ത് പോയിരുന്നു , ഹജ്ജിന് പോകുന്നതിന് മുമ്പ്, ഞങ്ങടെ പേരിലുള്ള സ്വത്തുക്കൾ, നിങ്ങടെ രണ്ട് പേരുടെയും പേരിലെഴുതുന്നതിനെക്കുറിച്ച്, ഉപ്പാ അവനോട് സംസാരിച്ചു, പക്ഷേ ,തറവാട് വക സ്വത്തുക്കൾക്ക്അ വനും കൂടി അവകാശമുണ്ടെന്നും, അത് കൊണ്ട്, ഭാഗം വയ്ക്കുമ്പോൾ തുല്യവീതമായി തന്നെ ഭാഗിക്കണമെന്നുമവൻ വാശി പിടിച്ചു,

എന്നാലും ഇക്കാക്ക, ഇത്രയ്ക്കും ക്രൂരനായിരുന്നോ?ഞങ്ങള് രണ്ട് സഹോദരിമാര്, ഗതിയില്ലാത്തവരാണെന്ന് ഇക്കാക്കയ്ക്ക് അറിയാവുന്ന കാര്യമല്ലേ ?മനുഷ്യനായാൽ ഇത്രയ്ക്ക് ആക്രാന്തം പാടില്ല,

ശാമില, അനിഷ്ടത്തോടെയാണത് പറഞ്ഞത്.

നിങ്ങളിങ്ങനെ തൊള്ള തുറന്ന് സംസാരിക്കല്ലേ, ഉപ്പ ,പള്ളിയിൽ പോയിട്ട് ഇപ്പോഴിങ്ങെത്തും, വെറുതെ ഉപ്പാനെ നിങ്ങള് വിഷമിപ്പിക്കല്ലേ?

അതിനെന്താ ഉപ്പകൂടികേൾക്കട്ടെ , അല്ലെങ്കിലും, ഉപ്പവരുമ്പോൾ ഞങ്ങളിത് ചോദിക്കുക തന്നെ ചെയ്യും,

ശബാന വാശിയോടെ പറഞ്ഞു.

എന്താ ഇവിടൊരു ബഹളം ?

ആ സമയത്താണ് അപ്രതീക്ഷിതമായി അവരുടെ ഒരേ ഒരു സഹോദരനായ, ശിഹാബുദ്ദീൻ, വീട്ടിലേക്ക് പെട്ടെന്ന് കയറി വന്നത്,

ഇക്കാക്കാ ….നിങ്ങള് തന്നെ പറയു ,ഇക്കാക്ക പറയുന്നതിൽ എന്തേലും ന്യായമുണ്ടോ?ഉപ്പാടെ മക്കളിൽ, ഞാനും ശാമിലയുമല്ലേ? സാമ്പത്തികമായി പുറകിൽ നില്ക്കുന്നത് ,കല്യാണ സമയത്ത്, സ്ത്രീധനം പോലും, ഞങ്ങൾക്ക് നേരാം വണ്ണം തന്നിട്ടില്ല ,സെയ്ദിക്കാ പ്രവാസ ജീവിതം മതിയാക്കി, നാട്ടിലെന്തേലും ബിസിനസ്സ് ചെയ്യണ മെന്ന്, കഴിഞ്ഞദിവസോം വിളിച്ചപ്പോൾപറഞ്ഞിരുന്നു , ശാമിലാൻറെ കെട്ടിയോന്, സ്വന്തമായിട്ടൊരു സെക്കൻ്റ്ഹാന്റ്ബസ്സ് വാങ്ങിച്ചാൽ കൊള്ളാ മെന്നുമുണ്ട് , ഈ തവവാട് വിറ്റാൽ, ആകെ കിട്ടാൻപോകുന്നത് , പത്തോ പതിന ഞ്ചോലക്ഷം രൂപയാണ്, അത് ഭാഗിച്ചാൽ, അഞ്ച് ലക്ഷം വീതം തികച്ച് കിട്ടിയാൽ തന്നെ, ഞങ്ങൾക്കൊന്നുമാവില്ല , അറിയാമോ?

ഉള്ളിൽ തികട്ടി വന്ന ക്ഷോഭത്തെ, വാക്കുകളിൽ കലർത്തിയാണ്, ശബാന സംസാരിച്ചത്.

ശബാനാ… , ഹജ്ജിന് പോകുന്ന ഓരോ വ്യക്തിയും, മനസ്സ് കൊണ്ട് കരുതുന്ന ഒരു നിയ്യത്തുണ്ട് , ഹജ്ജ്കർമ്മങ്ങൾ പൂർത്തിയായികഴിഞ്ഞാൽ, മദീനയുടെ മണ്ണിൽ വച്ച്, ശഹീദാവുകയും, അവിടെ തന്നെ, തന്റെ ജനാസ ബബറടക്കപ്പെടുകയും ചെയ്യണമെന്നായിരിക്കും, ആ നിയ്യത്ത് ,അങ്ങനെ സംഭവിക്കുമെന്ന് കരുതിയിട്ടാണ്, എല്ലാവരും ഹജ്ജിന് പുറപ്പെടുന്നതിന് മുൻപ് ,തന്റെ ബാധ്യതകൾ ഒഴിവാക്കാനായി തന്റെ പേരിലുള്ളതെല്ലാം, മക്കൾക്കും മറ്റും എഴുതികൊടുത്തിട്ട് പോകുന്നത് ,പക്ഷേ, പോകുന്നവർ തിരിച്ച് വരുമ്പോൾ, ഒന്നുകിൽ, മക്കളവരെ സംരക്ഷിക്കുകയോ, ഇല്ലെങ്കിൽ എഴുതി കൊടുത്ത സ്വത്തുക്കൾ, മാതാപിതാക്കൾക്ക് തന്നെ തിരിച്ചെഴുതി കൊടുക്കുകയോചെയ്യാറാണ് പതിവ് , ഈ പറഞ്ഞതിൽ ഏതെങ്കിലുമൊന്ന് നിങ്ങളിലാരെങ്കിലുംചിന്തിച്ചിട്ടുണ്ടോ?

അപ്രതീക്ഷിതമായ ഇക്കയുടെ ചോദ്യം ,ശബാനയെയും ശാമിലയെയും സ്തബ്ധരാക്കി.

എന്താ രണ്ട് പേരും ഒന്നുംമിണ്ടാത്തത്? ഞാൻ ചോദിച്ചതിന് , നിങ്ങൾക്ക് മറുപടിയില്ലേ?

ഇക്കയ്ക്കറിയാമല്ലോ? ഞാനും ശബാനാത്തിയും ഞങ്ങടെ കെട്ടിയോൻ മാരുടെയൊപ്പം കുടുംബത്തിലാണ് താമസിക്കുന്നതെന്ന് ?അപ്പോൾ പിന്നെ ,ഞങ്ങളെങ്ങനെയാ ഉപ്പയേയും ഉമ്മയേയും സംരക്ഷിക്കുന്നത്?

അതറിയാവുന്നത് കൊണ്ട് തന്നെയാണ്, തറവാട് മൂന്നായിഭാഗം വയ്ക്കണമെന്ന് ഞാൻ ഉപ്പയോട്പറഞ്ഞത് , ഞാൻ കുറച്ച് കൂടെ തെളിച്ച് പറയാം ,ഈ തറവാട് പുറത്തൊരാൾക്ക് കൊടുത്താൽ, മാക്സിമം കിട്ടാൻ പോകുന്നത് ,പതിനഞ്ച്ലക്ഷം രൂപയായിരിക്കും ,പക്ഷേ, ഞാനും നിങ്ങളുമൊക്കെ പിച്ച വച്ച് നടന്നതും, ഓടി ക്കളിച്ചതും നമ്മുടെയൊക്കെ വിവാഹങ്ങൾനടന്നതും , ഈ തറവാട്മുറ്റത്ത് വച്ച് തന്നെയല്ലേ?അത് കൊണ്ട് തന്നെ ,ഈ തറവാട് പുറത്തൊരാൾക്ക് വിട്ട് കൊടുക്കാൻ എനിക്ക് മനസ്സ് വരുന്നില്ല,

ഇക്കാക്ക എന്താ ഉദ്ദേശിക്കുന്നത് ?

ശാമില, ആകാംക്ഷയോടെ ചോദിച്ചു.

ഇത് ഞാനൊരു മുപ്പത് ലക്ഷംരൂപയ്ക്ക്ഉ പ്പയുടെ കൈയ്യിൽ നിന്ന് വാങ്ങിയാലെന്താന്ന്, ആലോചിക്കുവാണ് , അതാകുമ്പോൾ, നിങ്ങളുടെ ഷെയറ് പത്ത് ലക്ഷം രൂപ വച്ച് തന്നാൽ മതിയല്ലോ?

അത് കേട്ട്, ശബാനയും ശാമിലയും അമ്പരന്നുപോയി.

പെട്ടെന്നൊരുമറുപടി പറയണമെന്നില്ല, വീട്ടിൽപോയിട്ട്, രണ്ട് പേരും കെട്ടിയോൻ മാരോടു കൂടി ആലോചിച്ചിട്ട്, ഒരു തീരുമാനംപറഞ്ഞാൽമതി,

ശിഹാബ് പറഞ്ഞതാണ് ശരി ,നിങ്ങള് രണ്ടാളും പോയിട്ട്, നിങ്ങടെ കെട്ടിയോൻമാരോട് സംസാരിക്ക്,

ജമീല, മകനെ പിന്തുണച്ചു.

ഉമ്മയോടും ഇക്കാക്കയോടും യാത്ര പറഞ്ഞ് തിരിച്ച് പോകുമ്പോഴും, അവർക്ക് രണ്ട് പേർക്കും, അമ്പരപ്പ് മാറിയിരുന്നില്ല.

പാവങ്ങളാണെടാ… രണ്ട് പേരും ,നീയവരോട് പറഞ്ഞത് ,നല്ലൊരു കാര്യമാണ്, ഇനിയെങ്കിലും അവരൊന്ന് പച്ച പിടിക്കട്ടെ ,ഞങ്ങടെ കാര്യം നിങ്ങളാരും നോക്കേണ്ട, ഹജ്ജ് കഴിഞ്ഞ്, ജീവനോടെ ഞങ്ങൾ തിരിച്ചെത്തുകയാണെങ്കിൽ, നിങ്ങള് മൂന്ന് മക്കളെയും ബുദ്ധിമുട്ടിക്കരുതെന്നാണ് ഞങ്ങടെ തീരുമാനം , ചെറുതാണെങ്കിലും, ഉപ്പയ്ക്കൊരു ഫ്രൂട്ട്സ്കടയുണ്ടല്ലോ? അതിൽ നിന്ന്കിട്ടുന്ന വരുമാനം കൊണ്ട്, മറ്റെവിടെയെങ്കിലും ഒരു ചെറിയ വാകവിടെടുത്ത്താ മസിക്കാമെന്നാണ്, ഉപ്പാ ഇന്നലെ നിന്റെ വീട്ടിൽ നിന്ന് വന്നപ്പോൾ പറഞ്ഞത്,

നിങ്ങളെയങ്ങനെ വാടക വീട്ടിലേക്ക് വിടാൻ ,എനിക്ക് താല്പര്യമില്ലെങ്കിലോ?

അത് കേട്ട് ജമീല, ശിഹാബിനെ ജിജ്ഞാസയോടെ നോക്കി.

എൻറുമ്മാ …ഞാനെന്റെ സഹോദരിമാർക്ക് പത്ത് ലക്ഷം വീതം ഷെയറ് കൊടുക്കു മെന്ന് പറഞ്ഞത് സത്യം തന്നെയാണ്, പക്ഷേ, ഞാനിത് വിലയ്ക്കെടുക്കുമെന്ന് പറഞ്ഞത് നുണയാണുമ്മാ…. ഹ ഹ ഹ

നീയെന്തൊക്കെയാടാ ഈ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല,

അതേ ഉമ്മാ …ഇന്നലെ ഉപ്പ വീട്ടിൽ വന്നിട്ട്, ശബാനയുടെയും ശാമിലായുടെയും പേരിൽ, തറവാട് എഴുതി വയ്ക്കാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ, ഞാനെതിർത്തതിന് ഒരു കാരണമുണ്ടായിരുന്നു, ഉപ്പ അങ്ങനെ ചെയ്തിരുന്നെങ്കിൽ, നിങ്ങള് ഹജ്ജ് കഴിഞ്ഞെത്തുന്നതിന് മുൻപ് തന്നെ, അളിയൻമാര് രണ്ട് പേരും കൂടി തറവാട്വി റ്റിട്ട് അവരുടെ സ്വന്തം കാര്യം നോക്കുമായിരുന്നു,ഒടുവിൽ ഹജ്ജ് പൂർത്തിയാക്കി നിങ്ങള് നാട്ടിലെത്തുമ്പോൾ, കിടപ്പാടമില്ലാതെ ,ഒന്ന് തലചായ്ക്കാൻ മക്കളുടെ മൂന്ന് പേരുടെയും വീട്ട്പടിക്കൽ വന്ന്, മുട്ടി വിളിക്കേണ്ട ഗതികേട് നിങ്ങൾ ക്കുണ്ടാവുമായിരുന്നു.അവര് രണ്ട് പേരും പറഞ്ഞത് പോലെ ,കെട്ടിയോൻമാരുടെ തറവാട്ടിലെങ്ങനെയാണ്നി ങ്ങളെകൂടി പാർപ്പിക്കുന്നത്? ഇപ്പോൾ ഉമ്മയുടെ മനസ്സിൽ വന്ന ചോദ്യമെന്താണെന്ന് ഞാൻ പറയട്ടെ ? നിനക്കെന്താ ഷിഹാബേ… നിന്റെ വീട്ടിലേക്ക് ഞങ്ങളെകൊണ്ട് പോയാല് ,എന്നല്ലേ? പക്ഷേ ഉമ്മാ ….. ഉമ്മയ്ക്കറിയാമല്ലോ ? ഈ തറവാട്ടിൽനിന്നും മറ്റൊരു വീട്ടിലേക്ക്, ഞാൻമാറി താമസിക്കാനുണ്ടായ കാരണം ? എന്റെ ഭാര്യ റസീന, നിങ്ങളുമായി ഒത്ത് പോകില്ലെന്ന് എനിക്ക്പൂർണ്ണബോധ്യമായപ്പോഴായിരുന്നു, അന്ന് എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നത്, അത് കൊണ്ട് തന്നെയാണ് , ഞാനെന്റെ വീട്ടിലേക്ക് നിങ്ങളെ ക്ഷണിക്കാത്തത്, എന്റെ ഉമ്മയുംഉപ്പയും, മറ്റുള്ളവരുടെ കനിവിനായി,ഓച്ഛാനിച്ച് നില്ക്കുന്നതും, ആരുടെയും ആട്ടും തുപ്പും ,കേൾക്കുന്നതും എനിക്ക് സഹിക്കാൻ കഴിയില്ല, അത് കൊണ്ടാണ്, നിങ്ങളുടെപേരിലുള്ള

ഈ തറവാട് ,മറ്റൊരാളുടെപേരിലും എഴുതി കൊടുക്കാതിരിക്കാൻ വേണ്ടി ഞാനൊരു നുണ പറഞ്ഞത് , നിങ്ങളുടെ മരണം വരെ ഇത് നിങ്ങളുടെ പേരിൽ തന്നെ യായിരിക്കും, ഉണ്ടാവുക ,ഇത് ഉമ്മയുടെ മകന്റെ വാക്കാണ്,

തന്റെ കൈകളിൽ മുറുകെ പിടിച്ച് കൊണ്ട്, മകൻ അന്ന് പറഞ്ഞ ആ സുന്ദരവാക്കുകളായിരുന്നു, പിന്നീട്, കിബ് ലയെ വലംവയ്ക്കുമ്പോൾ
ആ മാതാവിന്റെ മനോമുകുരങ്ങളിൽ തെളിഞ്ഞത് .