അന്നാണ് ആദ്യമായി അയാൾ ദേഹത്ത് കൈവച്ചത്.. അവളെ മെല്ലെ കെട്ടിപ്പിടിച്ചപ്പോൾ എതിർക്കാതിരുന്നത് അയാൾ അവളുടെ സമ്മതമായി എടുത്തു…..

എഴുത്ത്:- കൽഹാര

“” അരവിന്ദനോട് ഒന്ന് ഇതുവരെ വരാൻ പറയണം എന്ന് പറഞ്ഞയക്കുമ്പോൾ സുജാതയുടെ തൊലി ഉരിയുന്നത് പോലെ തോന്നി.

അരവിന്ദൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ നഴ്സ് ആയ മേഴ്സിയോടാണ് സുജാത അത് പറഞ്ഞത്… അതെ ഹോസ്പിറ്റലിൽ തന്നെ അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്യുകയാണ് അരവിന്ദൻ തന്റെ ഭർത്താവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇനി അയാൾക്ക് മാത്രമേ തന്റെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന് സുജാതയ്ക്ക് തോന്നി..

നാളെ ബീച്ചിൽ വരാൻ അരവിന്ദൻ പറഞ്ഞു എന്ന് അറിഞ്ഞപ്പോൾ ആശ്വാസമാണ് തോന്നിയത് എങ്ങനെയെങ്കിലും തന്റെ ഇപ്പോഴത്തെ അവസ്ഥ അരവിന്ദനെ പറഞ്ഞ് മനസ്സിലാക്കണം അയാൾ സഹായിക്കാതിരിക്കില്ല.

സുജാത ഓർത്തു അടുത്തദിവസം സുജാത നേരത്തെ തന്നെജോലികൾ എല്ലാം തീർത്തു.. അയാൾക്ക് നൈറ്റ് ഡ്യൂട്ടി ആണ് വരാൻ ആയിട്ടുണ്ട് അതുകൊണ്ട് അയാൾക്ക് വേണ്ടതെല്ലാം തയ്യാറാക്കി വച്ചു എന്തൊക്കെ ഉണ്ടാക്കി കൊടുത്താലും അയാൾ തന്റെ ദേഹത്തെ ഉപiദ്രവിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു..

ഒരു നിമിഷം തന്റെ സ്വർഗ്ഗം പോലെ ഉള്ള വീടിനെപ്പറ്റി സുജാത ഓർത്തു..

ഭർത്താവിന് ബാങ്കിലാണ് ജോലി രണ്ടു പെൺകുട്ടികളാണ് ഉള്ളത്.. സ്വന്തമായി ടൗണിൽ തന്നെ കണ്ണായ സ്ഥലത്ത് രണ്ടു നില വലിയ വീട് ഉണ്ട് കാർ മറ്റ് എല്ലാ സൗകര്യങ്ങളും ഉണ്ട് പക്ഷേ താൻ അതിലൊന്നും തൃപ്ത അല്ലായിരുന്നു…

എപ്പോഴെങ്കിലും മാത്രമാണ് താനും ഭർത്താവും തമ്മിൽ സ്വകാര്യ നിമിഷങ്ങൾ ഉണ്ടാകാറുള്ളത്.. അതും വഴിപാട് പോലെ സ്വന്തം കാര്യം മാത്രം നോക്കി തിരിഞ്ഞു കിടക്കുന്ന ഭർത്താവിനെ അവൾ പലപ്പോഴും വെറുപ്പോടെയാണ് കണ്ടിരുന്നത്.

പക്ഷേ തനിക്കും കുഞ്ഞുങ്ങൾക്ക് വേണ്ടി ഓടി തളർന്ന് ആണ് അയാൾ അവിടെ വന്ന് കിടക്കുന്നത് എന്ന് അവൾ ഓർത്തില്ല..

ഒരിക്കലും അയാൾ തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് സുജാതയ്ക്ക് തോന്നി അതുകൊണ്ട് തന്നെ മാനസികമായി സ്വന്തം ഭർത്താവിൽ നിന്ന് സുജാത ഒരുപാട് അകന്നു!!

അങ്ങനെ ഇരിക്കുന്ന സമയത്താണ് തൊട്ടടുത്ത കോട്ടേഴ്സിൽ ഒരു പുതിയ താമസക്കാരൻ വന്നത്.. അയാൾ എക്സ് മിലിറ്ററി ആണ് ഇപ്പോൾ ഏതോ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ആയി വർക്ക് ചെയ്യുന്നു.. പ്രായം ഒട്ടും ഇല്ല… ഉയരവും അതിനൊത്ത വണ്ണവും.. അവരുടെ കോട്ടേഴ്സിൽ ഉള്ള കിണറിൽ നിന്ന് കലങ്ങിമറിഞ്ഞ് ഉള്ള വെള്ളമാണ് കിട്ടിയിരുന്നത് അതുകൊണ്ടുതന്നെ പാചകം ചെയ്യാൻ നല്ല വെള്ളത്തിനായി അയാൾ ഇവിടേക്ക് വരും ഇവിടത്തെ കിണറിൽ നിന്ന് കോരിയെടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ സമ്മതിച്ചു.

അത് പിന്നെ ഒരു പതിവായി എന്നും രാവിലെയും വൈകിട്ടും അയാൾ അവിടെ വന്ന് വെള്ളം കോരാൻ തുടങ്ങി അപ്പോൾ തുടങ്ങിയ സൗഹൃദം പതിയെ നിറം മാറാൻ തുടങ്ങി.

അയാൾ തന്റെ ശiരീരത്തെപ്പറ്റി വർണ്ണിക്കാനും കൂടി തുടങ്ങിയപ്പോൾ ആദ്യം എല്ലാം ദേഷ്യപ്പെട്ടിരുന്നു എങ്കിലും പിന്നീട് അത് ആസ്വദിക്കാൻ തുടങ്ങി.

തന്റെ ഭർത്താവ് പോലും ശ്രദ്ധിക്കാത്ത തന്നെ ഒരാൾ കൂടുതലായി ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ മനസ്സ് അറിയാതെ അയാളിലേക്ക് ചാഞ്ചാടാൻ തുടങ്ങി..

ഇതുവരെക്കും ഭർത്താവ് നീണ്ട വിടർന്ന തന്റെ കണ്ണുകൾ ശ്രദ്ധിച്ചിട്ടില്ല പക്ഷേ അയാൾ അത് ശ്രദ്ധിച്ചു അവ മനോഹരമായ ആരെയും ആകർഷിക്കാൻ പോകുന്നതാണ് എന്ന് അയാൾ പറഞ്ഞപ്പോൾ അന്ന് മുഴുവൻ കണ്ണാടിയുടെ മുന്നിൽ പോയി കണ്ണിന്റെ ഭംഗി സുജാത ആസ്വദിച്ചു.

പിന്നെയും അയാൾ അവളെ പ്രശംസ കൊണ്ട് മൂടി.. ഒരിക്കൽ അകത്തേക്ക് ഒരു പാമ്പ് കയറിയപ്പോൾ അയാൾ രക്ഷകനായി വന്നു..

അന്നാണ് ആദ്യമായി അയാൾ ദേഹത്ത് കൈവച്ചത്.. അവളെ മെല്ലെ കെട്ടിപ്പിടിച്ചപ്പോൾ എതിർക്കാതിരുന്നത് അയാൾ അവളുടെ സമ്മതമായി എടുത്തു..

അയാൾ അവിടേക്ക് വന്നിരുന്നു എങ്കിലും നോക്കി നിൽക്കാൻ അല്ലാതെ മറ്റൊന്നിനും കഴിഞ്ഞിരുന്നില്ല കാരണം സുജാതയുടെ ഭർത്താവിന്റെ അമ്മയും ആ വീട്ടിൽ തന്നെയായിരുന്നു താമസം.

ഒടുവിൽ ഇവിടുത്തെ ജോലി കഴിഞ്ഞു മറ്റൊരു ഇടത്ത് കൂടുതൽ ശമ്പളത്തിന് ഒരു ജോലി റെഡിയായിട്ടുണ്ട് എന്ന് അയാൾ പറഞ്ഞപ്പോൾ സുജാതയ്ക്ക് വല്ലാത്ത സങ്കടം തോന്നി അയാൾ അത്രത്തോളം മനസ്സിലേക്ക് കയറിയിട്ടുണ്ട് എന്ന് ആ ഒരു നിമിഷത്തിലാണ് അവൾ മനസ്സിലാക്കിയത്..

കൂടെ പോരുന്നോ എന്ന് ചോദിച്ചപ്പോഴേക്ക് സുജാത പോകാൻ തയ്യാറായി കാരണം ഭർത്താവിൽ നിന്ന് കിട്ടാത്ത സ്നേഹവും സാന്ത്വനവും കിട്ടിയിരുന്നത് അയാളിൽ നിന്നാണ് അത് നഷ്ടപ്പെടുത്താൻ അവൾ ഒരിക്കലും തയ്യാറല്ലായിരുന്നു..

കയ്യിലെടുക്കാവുന്നതെല്ലാം എടുത്തു സ്വർണവും പണവും എല്ലാം… അത് അയാൾ കൂടി പറഞ്ഞിട്ട് ആയിരുന്നു പോകുന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കേണ്ട നമുക്ക് സ്വന്തമായി ഒരു വീട് വാങ്ങാൻ നോക്കാം കുറച്ചു പണം എന്റെ കയ്യിൽ ഉണ്ട് കയ്യിൽ എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തോ എന്ന് പറഞ്ഞു.

സുഖമായി ജീവിക്കാൻ അല്ലേ എന്ന് കരുതി സുജാത!!!

എന്നാൽ അവിടെ എത്തിയപ്പോഴാണ് കാര്യങ്ങളെല്ലാം മനസ്സിലായത് അയാൾക്ക് പല പെണ്ണുങ്ങളിൽ ഒരാൾ മാത്രമായിരുന്നു തന്റെ സ്വർണ്ണം കൊടുക്കില്ല എന്ന് പറഞ്ഞപ്പോൾ ഭീഷണിയായി പിന്നീട് ദേഹോപiദ്രവം ആയി..

ചില രാത്രികളിൽ കൂടി വന്ന് അയാൾ ഒരു മൃiഗത്തെ പോലെ പെരുമാറി… അപ്പോൾ മാത്രമാണ് ഇത്രയും കാലം താൻ ജീവിച്ചത് ഒരു സ്വർഗ്ഗത്തിൽ ആയിരുന്നു എന്ന സത്യം അവൾ മനസ്സിലാക്കിയത്..

ഇനി അങ്ങോട്ട് തിരികെ പോകാൻ കഴിയില്ല പോയാലും അവർ സ്വീകരിക്കുമോ എന്ന് അറിയില്ല.. എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടുത്താൻ പറയാൻ വേണ്ടിയിട്ടാണ് അരവിന്ദനോട് കാണാൻ പറ്റുമോ എന്ന് ചോദിച്ചത്..

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ അയാൾ പോത്തുപോലെ കിടന്നുറങ്ങും ആ സമയത്ത് അരവിന്ദനെ കാണാൻ പോകാം എന്ന് അവൾ കരുതി..

അന്നും പതിവുപോലെ അയാൾ വന്നു കുiടിച്ച് ബോധമില്ലാത്ത കിടന്നുറങ്ങാൻ തുടങ്ങി.

വേഗം എടുക്കാനുള്ളതെല്ലാം എടുത്ത് പുറത്തേക്കിറങ്ങി ഇതുവരെയും പോകാൻ ഒരു ധൈര്യം കിട്ടിയിരുന്നില്ല എങ്ങോട്ടും പോകാൻ ഇല്ല എന്നായിരുന്നു മനസ്സിൽ കരുതിയത് എന്നാൽ ഇന്ന് അരവിന്ദനെ കാണുമ്പോൾ എന്തെങ്കിലും ഒരു സഹായം ചോദിക്കണം.

അവൾ നേരെ ബീച്ചിലേക്ക് ചെന്നു തന്റെ ഇപ്പോഴത്തെ അവസ്ഥ അരവിന്ദിനെ ബോധിപ്പിച്ചു.

“” ഇതൊക്കെ എന്നോട് പറയാൻ നിങ്ങൾക്ക് നാണമില്ലേ?? ഭർത്താവിനെ കുറിച്ച് നിങ്ങൾ ഓർക്കണ്ട ഞാൻ അത് പറയുന്നില്ല പക്ഷേ നിങ്ങൾ തന്നെ നൊന്ത് പ്രസവിച്ച രണ്ടു പെൺകുഞ്ഞുങ്ങൾ അവിടെ ഉണ്ടായിരുന്നല്ലോ ഈ ഇറങ്ങിപ്പോകുമ്പോൾ അവരെപ്പറ്റി ഒന്ന് ഓർത്ത് നോക്കാമായിരുന്നില്ലേ?? നിങ്ങൾ പറയുന്നുണ്ടല്ലോ ഭർത്താവ് നിങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് നിങ്ങൾക്ക് അങ്ങനെ ഒരു പരാതിയുണ്ടെങ്കിൽ അത് അദ്ദേഹവുമായി ഒന്ന് ചർച്ച ചെയ്യാമായിരുന്നില്ലേ ഒരു പക്ഷേ അദ്ദേഹത്തിന് സ്വയം തിരുത്താൻ അതൊരു അവസരമാകുമായിരുന്നു!!”””

അരവിന്ദ് പറഞ്ഞത് ഒന്നും മിണ്ടാതെ കേട്ടുനിൽക്കാനെ സുജാതയ്ക്ക് കഴിഞ്ഞുള്ളൂ..

“” ഞാൻ പറയില്ല ഒരിക്കലും നിങ്ങളെ അങ്ങോട്ട് തിരിച്ചു വിളിക്കാൻ ഞാൻ പറയില്ല കാരണം സമൂഹത്തിന്റെ മുന്നിൽ അദ്ദേഹം ഇപ്പോൾ ഒരുപാട് പരിഹസിക്കപ്പെട്ട് കഴിഞ്ഞു… കോമാളി എന്ന അയാളെ എല്ലാവരും മുദ്രകുiത്തി നിങ്ങളെ സ്നേഹിച്ചത് മാത്രമേ അയാൾ ചെയ്തിട്ടുള്ളൂ അദ്ദേഹം പുറത്തുനിന്ന് ഒരു ചായ കുടിക്കുന്നത് ഞാൻ കണ്ടിട്ടില്ല!! കിട്ടുന്ന പണം മുഴുവൻ നിങ്ങൾക്ക് വേണ്ടി ചെലവഴിച്ചു.. അതിനുള്ള കൂലിയാണ് നിങ്ങൾ കൊടുത്തത് അതുകൊണ്ട് നിങ്ങളെ പറ്റി ഇനി ഒന്നും ആ മനുഷ്യനോട് പറയാൻ എനിക്ക് പറ്റില്ല!”‘

അരവിന്ദൻ പറഞ്ഞത് കേട്ട് സുജാത അവിടെ തളർന്നിരുന്നു.

“” മാനുഷിക പരിഗണന വെച്ച് ഒരു കാര്യം ഞാൻ ചെയ്യാം ഒരു ജോലി എവിടെയെങ്കിലും തരപ്പെടുത്തി തരാം!! താമസിക്കാൻ ഏതെങ്കിലും ഒരു ഹോസ്റ്റലും!!! ഇതിൽ കൂടുതൽ സഹായം എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്.

അത്രയെങ്കിലും കരുണ അരവിന്ദൻ തന്നോട് കാണിച്ചല്ലോ എന്നായിരുന്നു അപ്പോൾ സുജാത ചിന്തിച്ചത് അരവിന്ദൻ തന്നെ അവളെ ഒരു ലേഡീസ് ഹോസ്റ്റലിൽ കൊണ്ട് ചെന്നാക്കി അവിടെ തന്നെ ഉള്ള ഒരു പ്രൈവറ്റ് ഫൈനാൻസിൽ ജോലിയും ശരിയാക്കി കൊടുത്തു..

സുജാത അവിടെ കഴിഞ്ഞു ഒരിക്കൽപോലും ഭർത്താവിന്റെയോ മക്കളുടെയും ജീവിതത്തിലേക്ക് ഇനിയൊരു ദുശ്ശകുനം പോലെ പോകാൻ അവൾ തയ്യാറായില്ല..കാരണം ഒരു നിമിഷത്തെ ബുദ്ധിമോശം കൊണ്ട് താനെടുത്ത് തീരുമാനം തന്റെ ജീവിതം മുഴുവൻ തകർക്കാൻ പറ്റുന്ന ഒന്നാണെന്ന് തിരിച്ചറിവ് അവൾക്ക് ഇതിനകം തന്നെ ഉണ്ടായിക്കഴിഞ്ഞിരുന്നു.