എഴുത്ത്:- അപർണ
“” വിനു നീയൊന്നു വന്നേ!””
എന്നും പറഞ്ഞ് അഭിലാഷേട്ടൻ വിളിച്ചുകൊണ്ടുപോകുമ്പോൾ അറിയില്ലായിരുന്നു എന്തിനാണെന്ന്.. ഏട്ടന്റെ ബൈക്കിൽ ചെന്നു കയറി .. എന്നെയും കൊണ്ട് അഭിലാഷേട്ടൻ കുറച്ച് ദൂരത്തേക്ക് പോയി അവിടെ ഒരു വീട്ടിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല ഇറങ്ങി വാ എന്നും പറഞ്ഞ് എന്നെയും കൊണ്ട് അവിടേക്ക് നടന്നു അപ്പോഴാണ് എന്റെ കണ്ണുകൾ അയാളിൽ എത്തിയത്..
എന്റെ സ്വന്തം അച്ഛൻ അവിടെ ഒരു തോണിനോട് ചേർന്ന് കെട്ടിയിട്ടിരിക്കുകയാണ്.
“” ഇവനാണോ ഇയാൾക്ക് ചോദിക്കാനും പറയാനും ഉള്ളത്?? ഈ ചള്ള് ചെക്കനെ കിട്ടിയിട്ട് എന്താ പ്രയോജനം?? “”
എന്നെല്ലാം അവിടെ ഉള്ളവർ ചോദിക്കുന്നുണ്ട് എനിക്ക് എന്താണ് സംഗതി എന്ന് മനസ്സിലായില്ല.
“” നിന്റെ തന്തയ്ക്ക് ക*&% തീർക്കാനുള്ള സ്ഥലമല്ല ഞങ്ങളുടെ വീട് എന്നൊന്ന് പറഞ്ഞ് മനസ്സിലാക്കിയേക്ക്!!””
എന്നും പറഞ്ഞ് അവിടെ നിൽക്കുന്ന ഒരാൾ അച്ഛന്റെ നെഞ്ചിലേക്ക് ചവിട്ടി ഒന്നും മനസ്സിലാവാതെ ഞാൻ അവിടെത്തന്നെ തറഞ്ഞുനിന്നു..
“” കൊച്ചിന് കാര്യം പറഞ്ഞു കൊടുക്ക്!”
എന്ന് മുതിർന്ന ഒരു സ്ത്രീ പറയുന്നുണ്ട്..
“” ഈ നിൽക്കുന്ന നിന്റെ അച്ഛൻ ഇവിടെയുള്ള പെണ്ണുങ്ങൾക്ക് വല്ലാത്ത ശല്യം ആയി തീർന്നിട്ടുണ്ട് ഒരെണ്ണത്തിന് പകൽ വെട്ടത്തിൽ കുളിക്കാൻ വയ്യ അന്നേരം ഇയാൾ ഒളിഞ്ഞു നോക്കും!! തരം കിട്ടിയാൽ കേറി പി ടിക്കും..
ഇന്ന് എന്റെ ഭാര്യ വീട്ടിൽ തനിച്ചായിരുന്നു അലക്കി തു ണി വിരിക്കുമ്പോൾ ഇയാൾ പുറകിലൂടെ ചെന്ന് അവളെ കേറി പി ടിച്ചു.. ഭാഗ്യത്തിന് അപ്പുറത്ത് ഉള്ള ചേട്ടായി വീട്ടിൽ ഉണ്ടായിരുന്നു അവരെല്ലാം കൂടി വന്ന് കണക്കിന് കൊടുത്തു..
ഇല്ലെങ്കിൽ ഉള്ള കാര്യം ഒന്ന് ആലോചിച്ചു നോക്ക്! കൊച്ചി നിന്നോട് ഞങ്ങൾക്ക് ദേഷ്യം ഒന്നുമില്ല കാര്യങ്ങളൊക്കെ നിങ്ങൾ അറിഞ്ഞിരിക്കണം എന്നുകരുതി പറഞ്ഞതാണ്!!”
അത്രയും പേരുടെ മുന്നിൽ തൊലി ഉരിയുന്നത് പോലെ തോന്നി അച്ഛൻ എന്ന് പറഞ്ഞാൽ ക ള്ളുകുടിച്ച് എവിടെയെങ്കിലും വീണു കിടക്കുന്ന ഒരാൾ മാത്രമായിരുന്നു എനിക്കും അനിയത്തിക്കും.. വല്ലപ്പോഴും അയാൾ വീട്ടിലേക്ക് വരും അന്ന് ഞങ്ങൾക്ക് കാളരാത്രി ആയിരിക്കും അമ്മയെ അയാൾ കണക്കിന് ഉപദ്രവിക്കും..
ആ പാവം എല്ലാം നിശബ്ദമായി സഹിക്കും ഞങ്ങൾക്ക് വേണ്ടി സഹിച്ചു സഹിച്ചു ഒരു ദിവസം തലചുറ്റി വീണപ്പോൾ കൊണ്ടുപോയി അപ്പോഴാണ് അറിഞ്ഞത് ബ്രെയിൻ ട്യൂമർ ആണ് എന്ന്..
കുറെ സ്റ്റേജ് കഴിഞ്ഞുപോയി ഇനി ആയുസ്സ് നീട്ടി കിട്ടുന്നതുവരെ ജീവിക്കാം വേദനയും പേറിക്കൊണ്ട്….
അത് അറിഞ്ഞിട്ടും അച്ഛൻ അമ്മയെ തിരിഞ്ഞു നോക്കിയില്ല ഇടയ്ക്ക് വന്ന് ആ പാവത്തിനെ ഉപദ്രവിക്കും…
ഞാൻ സ്കൂളിൽ പോക്ക് നിർത്തി ഇപ്പോൾ ജോലിക്ക് പോകാൻ തുടങ്ങി പത്താം ക്ലാസ് കഴിഞ്ഞതേയുള്ളൂ അത്യാവശ്യം മാർക്കും ഉണ്ട് പ്ലസ്ടുവിന് ചേരണം എന്നൊക്കെയുണ്ടെങ്കിലും അമ്മയ്ക്ക് മരുന്ന് വാങ്ങാനും അനിയത്തിയുടെ വയറു നിറയ്ക്കാനും ഉള്ള കാര്യങ്ങൾ ആലോചിക്കുമ്പോൾ ഒന്നിനും തോന്നിയില്ല അപ്പുറത്തെ വീട്ടിലെ സദാശിവൻ ചേട്ടന്റെ കൂടെ പെയിന്റിംഗ് പണിക്ക് പോകാൻ തുടങ്ങി.
അപ്പോൾ പോലും തിരിഞ്ഞു നോക്കാത്ത ആളാണ് അച്ഛൻ എന്ന് പറയുന്ന ആൾ… വല്ലപ്പോഴും ശല്യത്തിന് മാത്രം വരും ഒരിക്കൽ ഇതുപോലെ അമ്മയെ അ ടിക്കുന്നത് കണ്ടു ഞാൻ പിടിച്ച മുറ്റത്തേക്ക് ത ള്ളിയിട്ടു..
അന്ന് എന്നെയും അ ടിച്ച് അവിടെ നിന്ന് ഇറങ്ങിയതാണ് പിന്നെ ഇപ്പോഴാണ് കാണുന്നത്…
എന്നിട്ട് ഇപ്പോൾ എല്ലാവരുടെയും മുന്നിൽ നാ??ണംകെടുത്താൻ വേണ്ടി മാത്രം ഓരോന്ന് ചെയ്തു വയ്ക്കുന്നു.. വിനുവിന് ഇനി ജീവിച്ചിരിക്കേണ്ട എന്നുപോലും തോന്നിപ്പോയി..
“”” മോനേ അച്ഛനെ പിടിക്കെടാ അച്ഛന് ഒരു അബദ്ധം പറ്റിയതാ നീ എന്നെ വീട്ടിലേക്ക് കൊണ്ടുപോ!”‘
എന്ന് അയാൾ എന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.. അറപ്പാണ് എനിക്ക് തോന്നിയത്..
ആദ്യത്തെ അങ്കലാപ്പ് മാറിയപ്പോൾ അവൻ തന്നെ പറഞ്ഞിരുന്നു,
“” ഇത് എന്റെ ആരുമല്ല എനിക്കിങ്ങനെ ഒരച്ഛൻ ഇല്ല നിങ്ങൾക്ക് അയാളെ ത ല്ലാം കൊ ല്ലാം അതൊന്നും എനിക്ക് ഒരു വിഷയവും അല്ല!! ദയവുചെയ്ത് ഇനിയും ഇയാൾ എന്തെങ്കിലും ചെയ്തു എന്നും പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത് വയ്യാത്ത ഒരു അമ്മയും ഒരു കുഞ്ഞനിയത്തിയും ഉണ്ട് എനിക്ക് അവരെ നന്നായി നോക്കണം!!”
അത്രയും പറഞ്ഞപ്പോൾ പല മുഖങ്ങളും സഹതാപത്തോടെ എന്നെ നോക്കുന്നുണ്ട്..
“”‘ എടാ മഹാപാവീ ഇതിന് നീ അനുഭവിക്കും നിന്നെ ഞാൻ അനുഭവിപ്പിക്കും!””
എന്ന് അയാൾ പുറകിൽ നിന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. അത് കേട്ടതും ആരുടെയോ കൈകൾ അയാളുടെ മുഖത്ത് വീണ്ടും പതിച്ചു. ഞാൻ അതൊന്നും നോക്കാൻ നിൽക്കാതെ പുറത്തേക്കിറങ്ങി.
“” എടാ അവരെല്ലാം കൂടി നിന്റെ അച്ഛനെ കൂട്ടിക്കൊണ്ട് നിന്റെ വീട്ടിലേക്ക് വരാൻ പോവുകയായിരുന്നു നിന്റെ അമ്മയുടെ അവസ്ഥ എനിക്കറിയാം അതുകൊണ്ടാണ് ഇവിടെ വെച്ച് തന്നെ ഒരു തീർപ്പ് കൽപ്പിക്കാൻ വേണ്ടി നിന്നെയും വിളിച്ചുകൊണ്ടു വന്നത്!””
അഭിലാഷേട്ടൻ എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു..
“” വലിയ കാര്യമാണ് അഭിയേട്ടാ നിങ്ങൾ ചെയ്തത് അമ്മയെ വിഷമം ഒന്നും അറിയിക്കാതെ കൊണ്ട് നടക്കുകയാണ് ഞാനിപ്പോൾ!! ഇതെങ്ങാനും അറിഞ്ഞിരുന്നെങ്കിൽ അമ്മ!!””
പിന്നെ ഒന്നും മിണ്ടാതെ അവൻ നടന്നകന്നു അഭിലാഷ് അവനെ സഹതാപത്തോടെ നോക്കി നിന്നു..
അടുത്ത ദിവസം തന്നെ അയാൾ വന്നിരുന്നു കു ടിച്ചിട്ട്..
“” നിന്റെ ആരുമല്ല ഞാൻ അല്ലേടാ @₹%* മോനേ!! മര്യാദയ്ക്ക് തള്ളയെം ആ പെണ്ണിനെയും കൂട്ടി ഇവിടെ നിന്ന് ഇറങ്ങിക്കോണം ഇത് എന്റെ വീട് ഇപ്പോഴും ഇത് എന്റെ പേരിലാണ്!! എന്നും പറഞ്ഞ് അയാൾ അകത്തു കയറി ഇരുന്നു ..
അവിടെയുള്ള സാധനങ്ങൾ എല്ലാം പിന്നീട് നശിപ്പിക്കാൻ തുടങ്ങി ശബ്ദം കേട്ട് നാട്ടുകാർ ഇറങ്ങിവന്നു… അതിൽ അഭിലാഷേട്ടനും ഉണ്ടായിരുന്നു. അവിടുത്തെ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് അഭിലാഷേട്ടൻ അഭിലാഷേട്ടന്റെ പഴയ വീട് വെറുതെ കടക്കുകയായിരുന്നു എന്നോട് അമ്മയെയും പെങ്ങളെയും വിളിച്ച് ഇറങ്ങിക്കോളാൻ പറഞ്ഞു..
അന്ന് അയാളുമായുള്ള എല്ലാ ബന്ധങ്ങളും തീർത്ത് അവിടെ നിന്ന് പടിയിറങ്ങി..
അഭിലാഷേട്ടന്റെ ആ പഴയ വീട്ടിൽ ചെറിയ വാടകയും കൊടുത്തു ഞങ്ങൾ താമസമാക്കി.. അത്യാവശ്യം പണിക്ക് പോകുന്നത് കൊണ്ട് വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ നടന്നു പോകുന്നുണ്ട് അമ്മയ്ക്ക് ചികിത്സയ്ക്കായി ഉള്ളത് നാട്ടുകാർ തന്നെ തന്ന് സഹായിക്കുന്നുണ്ട്.
അമ്മയെയും സ്വന്തം പണം കൊണ്ട് ചികിത്സിക്കണം എന്നാണ് മോഹം പക്ഷേ ഇപ്പോൾ എല്ലാംകൂടി എന്നെക്കൊണ്ട് സാധിക്കുന്നുണ്ടായിരുന്നില്ല..
. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം അറിഞ്ഞു അയാളെ ആരൊക്കെയോ ചേർന്ന് കൊ ന്ന് അവിടെയുള്ള വലിയൊരു പാടത്ത് ഉപേക്ഷിച്ചിട്ടു എന്ന്..
അത് കേസും കൂട്ടവും ആയി അയാളുടെ കൂട്ടുകാർ തന്നെയായിരുന്നു ദൈവമായിട്ട് അയാൾക്ക് വരുത്തിവെച്ച വിധി പോലെ എനിക്ക് തോന്നി..
വീടും പുരയിടവും വിറ്റു കു ടിക്കാത്തതുകൊണ്ട് അത് അപ്പോഴും അവിടെ തന്നെ നിലനിന്നു അത് പിന്നെ ഞങ്ങൾക്ക് കിട്ടി…
പഴയ ഓർമ്മകൾ വരാതിരിക്കാൻ പഞ്ചായത്തിൽ നിന്ന് കിട്ടിയ പണംകൊണ്ട് അതൊന്ന് പുതുക്കി പണിതിട്ടാണ് അമ്മയെ അങ്ങോട്ട് കൊണ്ടു പോയത്..
ഇനി എത്രകാലം അമ്മ കൂടെ ഉണ്ടാകും എന്നറിയില്ല എങ്കിലും ഭയപ്പെടാതെ ഞങ്ങൾക്ക് ജീവിക്കാം..