അത്രനാളും ഇല്ലാതിരുന്ന സ്നേഹം കാട്ടി എന്നെയും കൂടെ കൂട്ടിയത് ജോലിക്കയറ്റം കിട്ടുന്നതിന് വേണ്ടിയായിരുന്നു അതിന് വേണ്ടി അയാളുടെ ഓഫീസർക്ക് കാഴ്ചവെക്കാൻ…….

എഴുത്ത് :-ഇഷ

“”” ഇനി എനിക്ക് പറ്റില്ല എനിക്ക് ഡിവോഴ്സ് വേണം!””

അറുപത്തി രണ്ട് വയസ്സുള്ള സുഗന്ധി അത് പറയുന്നത് കേട്ടതും എല്ലാവരും മൂക്കത്ത് വിരൽ വച്ചു.

“”” ഡിവോഴ്സ് അതും ഈ വയസ്സാംകാലത്ത് നിങ്ങൾക്ക് വട്ടാണോ പെണ്ണുമ്പിള്ളേ??””

കേൾക്കുന്നവർ മുഴുവൻ ചോദിച്ചത് അതായിരുന്നു പക്ഷേ സുഗന്ധിയുടെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല..

അവരുടെ വാക്കാലത്ത് ഏറ്റെടുത്തുകൊണ്ട് ഒരു വക്കീലും അവരുടെ കൂടെയുണ്ടായിരുന്നു അഡ്വക്കേറ്റ് മീര തോമസ്..

പലയിടങ്ങളിലായി ജോലി ചെയ്തിരുന്ന മക്കളെല്ലാം അങ്ങോട്ടേക്ക് തിരിച്ചെത്തി അമ്മയെ പറഞ്ഞ് മനസ്സിലാക്കാൻ ഈ വയസ്സാം കാലത്ത് ഇനി അവരെ നാണം കെടുത്തരുത് എന്ന് പറയാൻ പക്ഷേ അവരുടെ വാക്കുകൾക്ക് ഒന്നും സുഗന്ധിയേ സുഗന്ധിയുടെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആയില്ല ഡിവോഴ്സ് വേണം എന്ന് ഒറ്റ വാശിയിൽ അവർ ഉറച്ചുനിന്നു..

സുഗന്ധിയുടെ ഭർത്താവ് ക്യാപ്റ്റൻ ജനാർദ്ദനക്കുറിപ്പ് ഒരു ടൂർ പോയിരിക്കുകയായിരുന്നു.. അയാൾക്ക് ഒരു ഫ്രണ്ട്സ് സർക്കിൾ ഉണ്ട് അവർ പരസ്പരം ഒത്തുചേർന്ന് ഇതുപോലെ ഓരോ ടൂർ പോവൽ പതിവുള്ളതായിരുന്നു ഇത്തവണയും അതിനു പോയപ്പോഴാണ് സുഗന്ധി ഈ കണ്ടതെല്ലാം ചെയ്തത് കൂട്ടിയത് അയാൾ വരാൻ മിനിമം ഒരു മാസമെങ്കിലും ആകും..

കാരണം അയാൾ പണ്ട് മുതലേ സുഖലോലുപനായിരുന്നു അയാളുടെ മാത്രം കാര്യങ്ങൾ ചിന്തിച്ച് അത് മാത്രം നടത്തിയെടുക്കുന്ന ഒരാൾ…

മക്കൾ വിളിച്ച് അയാളോട് കാര്യം പറഞ്ഞെങ്കിലും അത് അത്ര കാര്യമാക്കിയില്ല അയാൾ.. വേഗം ഫോൺ കട്ട് ചെയ്യുകയാണ് ചെയ്തത്…

അയാളെ സംബന്ധിച്ചിടത്തോളം എന്തിനും ഏതിനും അയാളെ ഭയപ്പെട്ട് അയാളുടെ കാൽക്കീഴിൽ കിടക്കുന്ന ഒരുവളാണ് ഭാര്യ അവളിൽ നിന്ന് ഇങ്ങനെ ഒരു നീക്കം ഉണ്ടായി എന്ന് കേട്ട് അതൊന്ന് വിശ്വസിക്കാൻ പോലും അയാളെ കൊണ്ട് ആവില്ലായിരുന്നു അതുകൊണ്ടുതന്നെ ആ കേട്ടതിന് അയാൾ അത്ര വിലയും കൊടുത്തില്ല..

മക്കൾ വീണ്ടും ആരെയൊക്കെയോ പോയി വിളിച്ചുകൊണ്ടു വന്നിരുന്നു സുഗന്ധിയെ ഉപദേശിക്കാൻ അവരുടേതായ ഭാഷയിൽ സുഗന്ധിയോട് ഓരോന്ന് പറയാൻ തുടങ്ങിയപ്പോഴേ തന്റെ ഹിയറിങ് എയ്ഡ് ഊരി ഇട്ടിരുന്നു അവർ..

ഒടുവിൽ ദേഷ്യം പിടിച്ച് അവരും ഇറങ്ങിപ്പോയി..

പിന്നെ സുഗന്ധിയുടെ വക്കിൽ മീര തോമസിനെ സ്വാധീനിക്കാനുള്ള ശ്രമമായി എങ്ങനെയെങ്കിലും ഈ കേസിൽ നിന്ന് പിന്മാറാൻ അവർക്ക് പണം പോലും ഓഫർ ചെയ്തു മക്കൾ പക്ഷേ അതൊന്നും അവരെ ഒരല്പം പോലും സ്വാധീനിച്ചില്ല ഈ കേസുമായി മുന്നോട്ടു പോകും എന്ന് തന്നെയായിരുന്നു മീരയുടെ പക്ഷം അതോടെ അവർക്ക് മനസ്സിലായി ആ രീതിയിൽ നീങ്ങിയിട്ട് ഒരു കാര്യവുമില്ല എന്ന്..

ഒരു രക്ഷയും ഇല്ല എന്ന് കരുതിയ മക്കൾ അവരോട് സാവകാശത്തിൽ എന്താണ് കാര്യം ചോദിക്കാം എന്ന് തീരുമാനിച്ചു അവരുടെ അരികിലേക്ക് വന്ന് സ്നേഹത്തോടെ ചോദിച്ചു ഇപ്പോൾ ഈ വയസ്സാംകാലത്ത് ഡിവോഴ്സ് വേണമെന്ന് ആവശ്യപ്പെടുന്നതിന്റെ പുറകിലുള്ള കാരണം..

അവരെ എല്ലാം ഒന്ന് നോക്കി പിന്നെ അവർ തന്നെ മനസ്സ് തുറന്നു ഇത്രയും നാളായി ഉള്ളിൽ മാത്രം വച്ചുകൊണ്ടിരുന്ന പല കാര്യങ്ങളും.

“” പട്ടാളത്തിൽ വെറുമൊരു ഉദ്യോഗസ്ഥൻ ആയിരുന്നു എന്നെ കല്യാണം കഴിക്കുമ്പോൾ അയാൾ!! കല്യാണം കഴിഞ്ഞ ഉടനെ തന്നെ ലീവ് തീർന്നു എന്ന് പറഞ്ഞ് പോയി അയാൾ പിന്നെ വന്നത് ഒരു വർഷം കഴിഞ്ഞിട്ടാണ് അന്ന്, പോകുമ്പോൾ എന്നെയും കൂടെ കൊണ്ടുപോകും എന്ന് പറഞ്ഞു ഞാൻ ഒരുപാട് സന്തോഷിച്ചു… കാരണം ഭാര്യ ഭർത്താക്കന്മാരെ പോലെ ഞങ്ങൾ അതുവരെ കഴിഞ്ഞിട്ടില്ലായിരുന്നു… ഏതൊരു പെണ്ണിനെ പോലെ ഒരുപാട് മോഹങ്ങളോടെ അയാളുടെ ജീവിതത്തിലേക്ക് കാലെടുത്തു വച്ചവൾ ആയിരുന്നു ഞാൻ അത്തവണ അയാൾ കൂട്ടിക്കൊണ്ടു പോയപ്പോൾ ഇനി ഒരുമിച്ചുള്ള നാളുകളെ പറ്റി ഒരുപാട് സ്വപ്നം കണ്ടു പക്ഷേ അവിടെ എത്തിയപ്പോൾ എല്ലാം തകർന്നു..

താലികെട്ടിയ പ്രിയപ്പെട്ട ഭാര്യയെ അയാൾ ജോലി സ്ഥലത്തേക്ക് കൊണ്ടു പോയത് എന്തിനായിരുന്നു എന്നറിയാമോ നിങ്ങൾക്ക്?? അവർ ഒന്ന് കിതച്ചു എന്നിട്ട് പറഞ്ഞു..

“”‘ അത്രനാളും ഇല്ലാതിരുന്ന സ്നേഹം കാട്ടി എന്നെയും കൂടെ കൂട്ടിയത് ജോലിക്കയറ്റം കിട്ടുന്നതിന് വേണ്ടിയായിരുന്നു അതിന് വേണ്ടി അയാളുടെ ഓഫീസർക്ക് കാഴ്ചവെക്കാൻ!!! കല്യാണം കഴിഞ്ഞ് ഇത്രയും നാളായിട്ടും എന്റെ ദേഹത്ത് ഒന്ന് തൊടുക പോലും ചെയ്യാത്തത് അയാളുടെ ഓഫീസർക്ക് ക ന്യകയായ പെൺകുട്ടിയെ തന്നെ വേണം എന്ന് നിർബന്ധം പറഞ്ഞതു കൊണ്ടാണത്രെ…!!”””

എല്ലാവരും പരസ്പരം ഒന്ന് നോക്കി അച്ഛൻ ഒന്ന് നേരെ നോക്കിയാൽ പോലും പേടിച്ചു വിറച്ചിരുന്ന അമ്മയുടെ ഉള്ളിൽ ഇത്രയൊക്കെ സങ്കടങ്ങൾ ഉണ്ടായിരുന്നു എന്ന് അവർക്ക് അത്ഭുതം തോന്നി അതും ഇത്രനാളും പറയാതിരുന്നത് എന്തുകൊണ്ടാണെന്നും!!!!

“”” അന്ന് ഞാൻ ആകെ തകർന്നു പോയി മരിച്ചത് പോലെയായി.. അയാളോടെ ഞാൻ അതെല്ലാം ചോദിച്ചു!! എന്നെ എന്തിനാണ് ഈ പാതകത്തിൽ കൂടെ കൂട്ടിയത് എന്ന് അയാളുടെ ലാടങ്ങളും ബെൽറ്റും ആയിരുന്നു എനിക്ക് മറുപടി തന്നത്!! അടി കിട്ടിയേടത്ത് നീര് വന്ന് വീർത്തു.. ചെറിയ ചെറിയ കുമിളകൾ ആയി അത്.. പനി വന്ന് എത്ര നാൾ ഞാൻ ആശുപത്രിയിൽ കിടന്നു എന്നറിയാമോ?? അന്ന് ചെവിക്ക് കിട്ടിയ അടിയാണ് എന്റെ കേൾവിയെ പോലും ബാധിച്ചത് ഹിയറിങ് എയ്ഡ് പൊക്കി അവർ പറഞ്ഞു…

അതിനുശേഷം അയാളെ കാണുന്നത് പോലും എനിക്ക് ഭയമായിരുന്നു.
അയാൾക്ക് അയാൾ വിചാരിച്ചത് പോലെ ജോലിയിൽ സ്ഥാനക്കയറ്റം കിട്ടി…
എല്ലാം നഷ്ടപ്പെട്ടത് എനിക്കായിരുന്നു എന്റെ മോഹങ്ങൾ ജീവിതം എല്ലാം… ക്രമേണ ഞാൻ ഭ്രാന്തിന്റെ വക്കിലെത്തി.. ചില സമയത്ത് നോർമൽ അല്ലാത്ത രീതിയിൽ പെരുമാറാൻ തുടങ്ങി. അയാൾ എന്നെ വീട്ടിൽ കൊണ്ടുവന്നാക്കി..
അവരോട് ചികിത്സിക്കാൻ പറഞ്ഞു.. സ്വന്തം മകൾക്ക് ഭ്രാന്ത് വന്ന സമയത്ത് പോലും വിട്ടിട്ട് പോകാത്ത മരുമകൻ അവർക്ക് എല്ലാം ദൈവത്തിന് സമമായി..

പിന്നീട് എല്ലാം യാന്ത്രികമായിരുന്നു ഒരു ജീവനുള്ള ശരീരം മാത്രമായി ഞാൻ ചിന്തകൾ നഷ്ടപ്പെട്ട്, അയാളെ അനുസരിക്കാൻ മാത്രം ജീവിക്കുന്ന ഒരു പാവ..

രണ്ടു പെൺ മക്കളെ എനിക്ക് അയാൾ തന്നു അവരെയും നോക്കി ഞാൻ ഇത്രയും കാലം ജീവിച്ചു… അയാൾ ഒരു അടിമയെ പോലെയാണ് എന്നെ കണക്കാക്കിയത്…!!””

പെൺമക്കൾക്ക് അമ്മയുടെ സങ്കടം ഏകദേശം മനസ്സിലാകുമായിരുന്നു അവർ അമ്മയുടെ സ്ഥാനത്ത് തങ്ങളെ ഒന്ന് സങ്കൽപിച്ചു നോക്കി ആ ഓർമ്മകൾ പോലും അവരെ നടുക്കി..

അപ്പോഴേക്കും അങ്ങോട്ടേക്ക് മീരാ തോമസും വന്നിരുന്നു.

“”” യാദൃശ്ചികമായാണ് ഞാൻ സുഗന്ധിയെ കാണുന്നത്… അമ്പലത്തിലേക്ക് പോകുന്നത് വഴി എന്തോ ഒരു ഓർമ്മയിൽ നടക്കുന്ന ആളിനെ എന്റെ വണ്ടി ചെന്ന് ഇടിക്കുകയായിരുന്നു ഞാൻ അവരെ ആശുപത്രിയിൽ എത്തിച്ചു നെറ്റിയിൽ ചെറിയൊരു മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ പക്ഷേ എന്നിട്ടും അവർ ആ വേദന പോലും അറിയുന്നില്ലായിരുന്നു… അതെന്തോ എന്നിൽ അത്ഭുതം നിറച്ചു ഇങ്ങനെയൊരു ക്യാരക്ടർ ഞാൻ മുമ്പ് കണ്ടിട്ടില്ലായിരുന്നു അങ്ങനെയാണ് ഞാൻ ഓരോന്ന് ചോദിച്ച് മനസ്സിലാക്കിയത്..
അവർ അനുഭവിക്കേണ്ടിവന്ന ക്രൂ രതകൾ ചെറുതൊന്നുമല്ലായിരുന്നു..

നിങ്ങളോട് പറയാവുന്നത് മാത്രമേ അവർ പറഞ്ഞിട്ടുള്ളൂ പിന്നെയും ഒരുപാട് അനുഭവിച്ചിട്ടുണ്ട് അവർ നിങ്ങളുടെ അച്ഛന്റെ അടുത്ത് നിന്ന്..

അയാൾ തന്നെ ചെയ്തുവച്ച വലിയൊരു ക്രൂ രത അയാളുടെ മുതിർന്ന ഉദ്യോഗസ്ഥന് സ്വന്തം ഭാ ര്യയെ കാഴ്ചവെച്ചത് അതിനുശേഷം ഓരോ രാത്രിയിലും തന്റെ കൂടെ കിടക്കുന്നവളെ അതും പറഞ്ഞ് കു ത്തി നോവിക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ അതൊക്കെ അനുഭവിച്ചാണ് അവർ ഇവിടം വരെ എത്തിയത് ഇതുവരെയും അവർക്ക് പ്രതികരണ ശേഷിയില്ലായിരുന്നു അവരുടെ കൂടെ ആരെങ്കിലും നിൽക്കുമോ എന്നുപോലും അറിയില്ല ആയിരുന്നു ഞാൻ അവരുടെ കൂടെ നിൽക്കും എന്ന് മനസ്സിലാക്കിയ ആ ഒരു നിമിഷം മുതൽ അവർ തിരിച്ചു ചിന്തിച്ചു തുടങ്ങി..

അവർ ആദ്യമായി എന്നോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യമായിരുന്നു അയാളുടെ ഈ അടിമത്തത്തിൽ നിന്ന് അവർക്ക് രക്ഷപ്പെടണം എന്ന് അതിന് ഞാൻ അവർക്ക് പറഞ്ഞു കൊടുത്ത ഏകമാർഗ്ഗമായിരുന്നു ഈ ഡിവോഴ്സ്… എന്തുതന്നെ വന്നാലും ഞാൻ അതവർക്ക് നേടിക്കൊടുക്കും ഒരു ദിവസമെങ്കിൽ ഒരു ദിവസം അവർ പറയുന്നതുപോലെ സ്വാതന്ത്ര്യയായി ഈ ലോകത്ത് ജീവിക്കണം എന്ന് മാത്രമാണ് അവരുടെ ആഗ്രഹം. അതിന് ഞാൻ അവരുടെ കൂടെ നിൽക്കും!!!

നിങ്ങൾ ഇനി ഏതൊക്കെ രീതിയിൽ ശ്രമിച്ചിട്ടും കാര്യമില്ല അത് നടന്നിരിക്കും!!””

അതും പറഞ്ഞ് മീരാ തോമസ് അവിടെ നിന്ന് നടന്നകന്നു മക്കൾ എന്തുവേണമെന്ന് അറിയാതെ നിന്നു..

അവർ സ്വന്തം ഭർത്താക്കന്മാരുടെ മുഖത്തേക്ക് നോക്കി അവർ ഇപ്പോഴും അവരുടെ സ്റ്റാറ്റസിനെ പറ്റിയാണ് സംസാരിക്കുന്നത് പക്ഷേ രണ്ടു പെൺമക്കൾക്കും മനസ്സിലായി അവരുടെ അമ്മ അനുഭവിച്ചത് തന്നെയാണ് സ്വന്തം സ്റ്റാറ്റസിനെക്കാൾ മുന്നിട്ട് നിൽക്കുന്നത് എന്ന് അതുകൊണ്ടുതന്നെ അവർ ഭർത്താക്കന്മാരെ പറഞ്ഞു മനസ്സിലാക്കി അമ്മ അമ്മയുടെ തീരുമാനവും കൊണ്ട് മുന്നോട്ടു പോകട്ടെ എന്ന്..

ജനാർദ്ദനൻ ടൂർ കഴിഞ്ഞ് വന്നതും മക്കൾ വിളിച്ചു പറഞ്ഞതെല്ലാം സത്യ മാണെന്ന് മനസ്സിലാക്കി അയാൾക്ക് അപ്പോഴും അഹങ്കാരമായിരുന്നു അയാളുടെ ഒരു നോട്ടത്തിൽ തന്നെ അടങ്ങിക്കോളും തന്റെ ഭാര്യ എന്ന് പക്ഷേ അവരുടെ അടുത്ത് ചെന്ന് പറഞ്ഞപ്പോഴാണ് എല്ലാം മനസ്സിലായത്.. ആരോ നൽകിയ ധൈര്യത്തിന്റെ പുറത്ത് ആദ്യമായി അവൾ തന്നെ തള്ളി പ്പറഞ്ഞിരിക്കുന്നു. അയാൾക്ക് കോപം സഹിക്കാനായില്ല.

അവളെ കൈ തല്ലാൻ കയ്യോങ്ങിയതും രക്ഷയ്ക്ക് എന്നതുപോലെ മീര തോമസ് പാഞ്ഞ് വന്നിരുന്നു ഒപ്പം തന്റെ പെൺമക്കളും എല്ലാവരും ഇപ്പോൾ തന്നെ ശത്രു സ്ഥാനത്താണ് കാണുന്നത് എന്ന ബോധം അയാളെ തളർത്തി..

കേസുമായി മുന്നോട്ടുപോകും എന്ന് തന്നെ അയാൾ മനസ്സിലാക്കി ഇതുവരെ താൻ കെട്ടിപ്പടുത്ത സ്റ്റാറ്റസ് എല്ലാം തകർന്നു വീഴാൻ പോവുകയാണ്..

ആ ചിന്തയിൽ അയാൾ ഒന്നുലഞ്ഞു…അടുത്ത ദിവസം കേൾക്കുന്നത് ക്യാപ്റ്റൻ ജനാർദ്ദനൻ കുറുപ്പ് ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ്..

അന്നാദ്യമായി സുഗന്ധി മനസ്സ് തുറന്ന് ചിരിച്ചു.. ആശ്വാസത്തോടെ ശ്വാസം എടുത്തു..

അപ്പോഴും സ്വയം പഴിച്ചിരുന്നു തനിക്ക് ഈ ചിന്തകളൊന്നും കുറെ മുൻപേ തോന്നാത്തതിന് ഇത്രയും ജീവിതം പാഴാക്കി കളഞ്ഞതിന് എങ്കിലും ഇത്തിരി വൈകിട്ട് ആണെങ്കിലും, ഇപ്പോൾ ആശ്വാസമാണ്..

ഇനിയുള്ള ജീവിതം മനുഷ്യനെ പോലെ ജീവിച്ചു തീർക്കാമല്ലോ എന്ന ആശ്വാസം..