പകരത്തിനു പകരം
Story written by Vijay Lalitwilloli Sathya
ആ ഒരു കല്യാണമണ്ഡപത്തിൽ വച്ച് രണ്ട് ഉറ്റസുഹൃത്തുക്കളായ പെൺകുട്ടികൾ തമ്മിൽ വാക്കേറ്റവും തെ റിവിളിയും നടന്നു.
മേഘ്ന ആതിരയുടെ നേരെ വിരൽ ചൂണ്ടി ഇങ്ങനെ ആക്രോശിച്ചു
“അതേഡീ… സംശയരോഗി…ഞങ്ങൾ തമ്മിൽ പ്രേമമാ.. നിന്റെ ഭർത്താവിനെ നിന്നിൽ നിന്നും ഞാൻ അകറ്റും.. നോക്കിക്കോ.. “
അതുകേട്ടപ്പോൾ ആതിരയുടെ സർവ്വ നാഡികളും കോപം കൊണ്ട് ഉണർന്നു..
പിന്നെ കലിപ്പ് ആയിരുന്നു..ആതിര മേഘ്നയുടെ മുടിക്കു കു ത്തിപിടിച്ച് ചെകിട് നോക്കി നാല് പൊ ട്ടിച്ചപ്പോൾ ആ കലിപ്പ് അടങ്ങി….
ആതിരയുടെ ഭർത്താവ് ജയകുമാർ ഒരു എഴുത്തുകാരനാണ്. സാഹിത്യത്തിന്റെ പല ലോകത്തും അയാളുടെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഒരു വായനക്കാരി ആയിരുന്നു മേഘ്ന. അവളുടെ ഭർത്താവ് പട്ടാളത്തിൽ കമാൻഡറാണ്. മേഘ്നയും ആതിരയും കൂട്ടുകാരികളാണ്. സ്കൂളിലും കോളേജിലും ഒരുമിച്ച് പഠിച്ചു നല്ല സൗഹൃദബന്ധം ഉണ്ടാക്കിയവർ. ആതിരയ്ക്ക് പ്രേമമായിരുന്നു ജയകുമാറിനോട് ജയകുമാറിന് തിരിച്ചു പ്രേമമായിരുന്നു. അത് ഒടുവിൽ വിവാഹത്തിൽ കലാശിക്കുകയായിരുന്നു.
പ്രേമത്തിന്റെ ആദ്യകാലങ്ങളിൽ ആതിരയ്ക്കും എഴുത്തുകാരൻ ജയകുമാറിന്റെ കഥകൾ വലിയ ഇഷ്ടമായിരുന്നു. വിവാഹത്തിനുശേഷവും ഭാര്യ ഭര്ത്താവ് ബന്ധം നിലനിൽക്കുന്നുണ്ടെങ്കിലും മാനസികമായ ഇരുവരും വല്ലാത്ത പിരിമുറുക്കത്തിൽ ആണ്.. ജയകുമാറിന് ആരാധിക മാരുടെ അഭിനന്ദനങ്ങളും സൗഹൃദങ്ങളും കൂടിക്കൂടി വരുന്നതാണ് ആതിരയിൽ അതൃപ്തി ഉണ്ടാവാൻ കാരണം.
മേഘ്ന ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നു. ഭർത്താവു ജയകുമാറിനോട് മേഘ്ന കാണിക്കുന്ന അമിത ഇടപെടലുകൾ ആതിരയിൽ സംശയത്തിന്റെ വിത്തുകൾ പാകി.
ഒടുവിൽ അവർ മനസ്സിലാക്കി ; അവർ തമ്മിൽ അരുതാത്ത ബന്ധത്തിലാണ്. താൻ അറിയാതെ ചാറ്റ് ചെയ്യുകയും ഫോൺ വിളിയും ഒക്കെയുണ്ട്.. കൂട്ടുകാരി അല്ലേ എന്തു പറഞ്ഞാണ് വിലക്കുക.. താനൊരു സംശയരോഗിയായി ചിത്രീകരിക്കപ്പെടും. പാതിരാത്രിയിലും അവളുടെ ഗുഡ് നൈറ്റ് മെസ്സേജോ,കോളും കിട്ടാതെ ആയാൾക്ക് ഉറക്കമില്ല. തന്റെ സൗഹൃദം മുതലെടുത്ത് തന്നെ വിളിക്കുന്നതുപോലെ അവൾ വിളിക്കും ചില കഥകളുടെ സംശയം ചോദിച്ചു ഫോൺ കൈമാറും പിന്നെ മണിക്കൂറുകളോളം അവർ സൊള്ളും. ഇതു താൻ അറിഞ്ഞിട്ടു… തന്റെ സാന്നിധ്യത്തിൽ. വീട്ടിലുള്ള സമയങ്ങളിൽ.. ഇതുകൂടാതെ പുറത്തിറങ്ങി പോയാൽ കോളുകളും വിളിയും വേറെ നടക്കുന്നു.. കൂട്ടുകാരി മേഘ്ന ശരിക്കും ആതിരയെ പൊട്ടത്തി ആക്കുന്നുണ്ടോ എന്നൊരു സംശയം ആതിരയിൽ മേഘ്നയോട് വല്ലാത്ത വിഷമവും ഒപ്പം തന്നെ ദേഷ്യവും ജനിപ്പിച്ചു.
അതെക്കുറിച്ച് സംസാരിച്ചു പിന്നെ കത്തി കയറിയപ്പോഴാണ് ആ വിവാഹ ഹാളിൽ വച്ച് ഇങ്ങനെയൊരു സീൻ ഉണ്ടായത്..
ആൾക്കാരുടെ മുമ്പിൽ വച്ച് തന്നെ അപമാനിച്ച ആതിരയോട് മേഘ്നയ്ക്ക് തീർത്താൽ തീരാത്ത വൈരാഗ്യവും ദേഷ്യവും ഉണ്ടായി.
അവൾ മനസ്സിൽ ഒന്ന് കുറിച്ചിട്ടു.. നീ ഇനി ഈ ജയകുമാറിന്റെ കൂടെ ജീവിക്കുന്നത് കാണണം..
അവൾ ശരിക്കും ഒരുങ്ങിയിറങ്ങി.. ആതിര വഴക്കും അടിയും ഏറ്റ മേഘ്ന പിന്നീട് ജയകുമാറിനെ ശരിക്കും വട്ടം കറക്കാൻ തുടങ്ങി.
ആരാധന ഇപ്പോൾ പ്രേമം ആണെന്നു നേരിട്ടുകണ്ട് പ്രിപോസൽ ചെയ്തു. അതോടെ ജയകുമാറിന് മേഘ്നയോട് കടുത്ത സ്നേഹം തോന്നിത്തുടങ്ങി.
താൻ ഇതുവരെ ഏതോ വിധിയുടെ ഗർത്തത്തിൽ ആയിരുന്നു എന്നും തന്റെ ജീവിത പങ്കാളിയെ താൻ കണ്ടെത്തിയെന്നും. ഇവളോടൊപ്പമാണ് ഇനിയുള്ള കാലം കഴിയേണ്ടതെന്നും ജയകുമാറിന് ഉൾവിളി ഉണ്ടായി.
അയാളും മേഘ്നയെ അതിരുവിട്ട് സ്നേഹിക്കാൻ തുടങ്ങി..
ആതിരയുടെ മുമ്പിൽ വച്ച് പോലും മേഘ്നയോട് അവളുടെ ഒരു എതിർപ്പും വകവയ്ക്കാതെ ജയകുമാർ വിളിച്ചു തുടങ്ങി..
അതോടുകൂടി അവൾ തീരുമാനിച്ചു. പിരിയാം തമ്മിൽ.
ഒരു നല്ല ഭർത്താവ് ഉണ്ടായിട്ടുപോലും മേഘ്ന തന്റെ ജീവിതം തകർത്തു. അന്ന് വിവാഹവേദിയിൽ വെച്ച് അവളുടെ കള്ളത്തരങ്ങളുടെ പല തെളിവുകളും അവളുടെ മുന്നിൽ നിരത്തിയിട്ടു താൻ അവളോട് താൻ കാര്യം പറഞ്ഞു. എനിക്ക് എന്റെ ഭർത്താവിനെ തിരിച്ചു തരണം. എന്റെ ഭർത്താവിനെ ബുദ്ധിമുട്ടിക്കരുതെന്നപേക്ഷിച്ചപ്പോൾ അന്ന് അവൾ കലഹിച്ച് പ്രശ്നം വഷളാക്കുക യായിരുന്നു. അവളുടെ ഭാഗം യാതൊരു തത്വദീക്ഷയുമില്ലാതെ ന്യായീകരിക്കുക യായിരുന്നു.. സംശയരോഗി എന്നും താൻ ആള് തെറ്റുകാരി എന്ന് സ്ഥാപിക്കാൻ അവള് ശ്രമിച്ചത് തനിക്കുതന്നെ നിയന്ത്രിക്കാനായില്ല.. നാല് പൊട്ടിച്ചു.
അതിന്റെ പ്രതികാരത്തിൽ ആണ് അവൾ തന്റെ ഭർത്താവിനെ തട്ടിയെടുക്കാനോ ജയകുമാറുമായുള്ള ജീവിതം തകർക്കാനോ ശ്രമിക്കുന്നത്.ജയകുമാർ അത്ര വലിയ സംഭവമൊന്നുമല്ല. ഒരു എഴുത്തുകാരൻ എന്നതിൽ കവിഞ്ഞ് അയാൾക്ക് വലിയ സമ്പാദ്യം ഒന്നുമില്ല.. മേഘ്നയുടെ ഭർത്താവ് പത്മകുമാർ സമ്പന്നനും മിലിറ്ററി കമാൻഡർ ഓഫീസർമാണ്. കാലാവസ്ഥ പിടിക്കാത്തത് കൊണ്ടാണ് അവൾ അയാളുടെ കൂടെ പോയി നിൽക്കാത്തത്. അയാൾ പല ലീവുകൾ എടുത്തു ഇടക്കിടക്ക് ഇവളുടെ അടുത്ത് വന്നു. തന്റെ ഭർത്താവ് പദവി പുതുക്കി പോകും.. അതാണ് ഇവൾക്ക് ഇത്രയും സ്വാതന്ത്രം ലഭിക്കാൻ കാരണമായത്.. ഒരു കമാൻഡിങ് ഓഫീസർക്ക് അവിടെ ക്വാർട്ടേഴ്സും മറ്റുകാര്യങ്ങളും ഫ്ലാറ്റും ആയി സുഖമായി ജീവിക്കാനുള്ള സൗകര്യമുണ്ടായിട്ടും ഭർത്താവിന് അവിടെ തനിച്ചു വിട്ടു ഇവിടെ അപ്പന്റെ വീട്ടിൽ നിൽക്കാൻ മേഘ്നയെ പോലുള്ളവർക്ക് സാധിക്കും. അതുകൊണ്ടാണ് അവൾക്ക് തന്റെ ഭർത്താവിനെ പോലുള്ള ഒരു ജനുസിനെ ഇണയായി ലഭിക്കാൻ ദുരാഗ്രഹം.. ദുഷ്ട പിന്നെന്തിനാണ് പത്മകുമാറിനെ ഈ വിവാഹത്തിൽ വലിച്ചിഴച്ചു. തന്റെ ജീവിതം കുട്ടിച്ചോറാക്കാൻ ആണോ… ആതിരയ്ക്ക് ദുഃഖം കൊണ്ടു പലതും ചിന്തിച്ചു ഊണും ഉറക്കവും നഷ്ടപ്പെട്ടു.
ഒരു ദിവസം എന്തോ ആവശ്യത്തിനായി വീട്ടിൽ പോയി വരുമ്പോൾ മേഘ്നയുമായി സംസാരിച്ചു തുള്ളുകയായിരുന്ന ജയകുമാറിനെ അവൾ നന്നായി വഴക്കുപറഞ്ഞു. പൊട്ടിത്തെറിച്ചു. ചീ ത്തവിളിച്ചു.. ഒടുവിൽ കലഹം ആയി. കലഹം മൂത്തപ്പോൾ അയാൾ ഇറങ്ങി പോകാൻ പറഞ്ഞു. അല്ലെങ്കിലും ഞാൻ ഇറങ്ങിപ്പോകാൻ തന്നെ നിൽക്കുകയാണ് എന്ന് പറഞ്ഞു അവൾ തന്നെ പെട്ടിയും പ്രമാണം എടുത്ത് ഇറങ്ങി.. കൃത്യം പത്തു ദിവസം കഴിയുമ്പോൾ ജയകുമാറിന്റെ വക്കീൽ നോട്ടീസ് ആതിരയ്ക്ക് വന്നു..
വീട്ടിൽ വന്നു നിൽക്കുക അല്ലെങ്കിൽ ആറു മാസത്തെ വിരഹ ജീവിതത്തിനു ശേഷം ആ നോട്ടീസ് ഡിവോഴ്സ് കേസായി ആയി മാറും.ആതിരയും വിട്ടില്ല.. മേഘ്നയുമായുള്ള സകലവിധ ബന്ധങ്ങൾ ഉപേക്ഷിക്കാതെ താൻ പോകില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിന്നു…
ഇതിനിടെ ജയകുമാറും മേഘ്നയും ആയിട്ടുള്ള ബന്ധം ശക്തിപ്രാപിച്ചു കൊണ്ടിരുന്നു. പലയിടങ്ങളിലും അവരെ ഒന്നിച്ച് കണ്ടതായി പലരും പറഞ്ഞു അവളുടെ കാതിൽ എത്തി.
മേഘ്നയ്ക്ക് സന്തോഷമായി.. തന്നെ തല്ലി വേദനിപ്പിച്ചു വഴക്കു പറഞ്ഞവളുടെ ജീവിതം ഒരു വഴിക്കായി.. ജയകുമാർ ഡിവോഴ്സിന് കൊടുത്തു..
ഒടുവിൽ വിധി വരുന്ന ദിവസം ജയകുമാർ മേഘ്നയും കൂട്ടിയാണ് കോടതിയിലെത്തിയത്..
രണ്ടുപേരുടെയും മേരേജ് അസാധുവാക്കിയ തായി കോടതി പറഞ്ഞു.
ആതിരയുടെ ദുഃഖം കാണാൻ മേഘ്ന ആതിര നടന്നുപോകുന്ന കോടതിവരാന്തയിൽ ത്തന്നെ ഗാർവോടെ നീന്നു… പക്ഷേ ആതിര സന്തോഷവതിയായിരുന്നു..അവളുടെ മുഖത്ത് പറയാത്തക്ക ദുഃഖങ്ങൾ ഒന്നുമുണ്ടായില്ല..
ജയകുമാറും മേഘ്നയും പുഞ്ചിരി തൂകി അവളുടെ യാത്രയെ നോക്കിനിന്നു. അവരെ ഞെട്ടിച്ചുകൊണ്ട്മേ.ഘ്നയുടെ ഭർത്താവ് പത്മകുമാർ അവിടെയെത്തി എല്ലാവരും കാൺകെ ആതിരയെ അയാൾ ആലിംഗനം ചെയ്തു. എന്നിട്ട് ആതിരയെ കൈപിടിച്ച് കൂടെ നടത്തി അയാൾ തന്റെ കാറിൽ കയറ്റി കൊണ്ടുപോയി..
അന്തം വിട്ടു വീട്ടിലെത്തിയ മേഘ്ന ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞു പത്മകുമാർ തനിക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നു.
ഇതിന്റെ കൂടെ വേറൊരു കത്തും..
അതു പത്മകുമാർ കൈപ്പടയിൽ ആയിരുന്നു.
നിന്റെ എല്ലാ സ്വഭാവങ്ങളും മറ്റുകാര്യങ്ങളും എനിക്ക് അപ്പപ്പോൾ ആതിര അയച്ചുതന്നിരുന്നു. നിന്റെ എല്ലാ കൊള്ളരുതായ്മകളും സ്പോട്ടിൽ ഞാനറിഞ്ഞു. അങ്ങനെയുള്ള ഒരു ഭാര്യ എനിക്ക് വേണ്ട.. എന്റെ കൂടെ എന്റെ ഒന്നിച്ച് ഏത് കാലാവസ്ഥയിലും നിൽക്കാൻ ആതിര തയ്യാറാണ്.. ഇനി അവളാണ് എന്റെ ഭാര്യ. നമുക്ക് പിരിയാം..
കൂട്ടുകാരിയുടെ ജീവിതം തകർത്തപ്പോൾ കൂട്ടുകാരി തന്റെ ജീവിതം തകർത്തു തന്റെ ഭർത്താവിനെ കൊണ്ടു പോയി…