അതല്ലെടി ഞാൻ കുളിച്ചു വന്നു ജെട്ടി ഇടാൻ നേരത്താണ് നിന്റെ അലർച്ച കേട്ടത് ..ജെട്ടിയും തോളിലിട്ട്…..

എഴുത്ത്:- സൽമാൻ സാലി

”ഡാ സാലീ ..ഇയ്യൊന്ന് ശാരദെച്ചീടെ വീട്ടിൽ പോയിട്ട് വാടാ ….ഇന്ന് കിട്ടീലെൽ നാളെ വൈകിട്ട് ഉഷേച്ചിക്ക് കൊടുക്കാൻ പറ്റില്ല …?!

വെള്ളിയാഴ്ച രാവിലെ മുതൽ ഇത്താത്ത പിന്നാലെ കൂടിയതാണ് .ശാരദെച്ചീടെ വീട്ടിൽ പൊയിട്ട് മനോരമ വീക്കിലി വാങ്ങിച്ചു കൊടുക്കാൻ ..ഇത്താത്താ .ശാരദേച്ചി’ ഉഷേച്ചി പിന്നെ റസിയാത്ത ഇവരാണ് അയൽവക്കത്തെ മനോരമ വീക്കിലി വായനക്കാർ നാലുപേരിൽ ഒരാൾ വാങ്ങിക്കും വായിച്ചു കഴിഞ്ഞു മറ്റുള്ളവർക്ക് കൊടുക്കും അതാണ് പതിവ് …

അന്ന് tv യും സീരിയെലും വല്ലാതെ ഇല്ലാ. വ്യാഴാഴ്ച വരുന്ന മനോരമ വീക്കിലിയിലെ നോവലുകൾ ആണ് വിനോദം ….

ശാരദെച്ചീടെ വീടിനു മുന്നിലെ ആണി ചാലിൽ നിന്ന് പരൽമീനിനെ പിടിക്കാൻ നോക്കിയിട്ട് കിട്ടാതായപ്പോളാണ് വീട്ടിലേക്ക് കേറിയത് ..

”ശാരദെച്ചീ …കൂയ് ….ആളില്ലേ …

ഒരനക്കവും ഇല്ലാതായപ്പോൾ വീടിന്റെ പിന്നിലേക്ക് ചെന്നു …

””അല്ല മനുഷ്യാ പോവേണ്ടത് പോയി ഇനീം ഇങ്ങള് ഇത് എന്തൊന്ന് തിരയുന്നത് കേറി പോര് ..

ശാരദേച്ചി കലിപ്പിൽ കൃഷ്ണേട്ടനോട് എന്തൊക്കെയോ പറയുന്നുണ്ട് ..രണ്ടുപേരും പറമ്പിലാണ് ..

”അതല്ലെടി ഞാൻ കുളിച്ചു വന്നു ജെട്ടി ഇടാൻ നേരത്താണ് നിന്റെ അലർച്ച കേട്ടത് ..ജെട്ടിയും തോളിലിട്ട് മുറ്റത്തെത്തിയപ്പോൾ അല്ലെ നീ പറയുന്നത് നിന്റെ കോഴിയെ കീരി കൊണ്ട് പോയെന്ന് ..ഞാൻ അതിന്റെ പിന്നിൽ ഓടിയപ്പോ ന്റെ ജെട്ടി എവിടെയോ പോയി അത് തിരയുവാ …

”നീയും ഒന്ന് നോക് …

കോഴികുഞ്ഞിനെ കീരിപിടിച്ച കലിപ്പിൽ ശാരദേച്ചി കൃഷ്ണേട്ടനെ ഒന്ന് നോക്കി ….

”പിന്നേ ….ന്റെ കോഴിപോയ നേരത്താണ് നിങ്ങളെ ജെട്ടി നോക്കുന്നത് ….എന്നും പറഞ്ഞു മുറ്റത്തേക്കിറങ്ങിയപ്പോളാണ് എന്നെ കാണുന്നത് ..

”ഹാ സാലിയോ ..എടാ നീ ഒന്ന് ഇരിക്കുമോ ഒരു കഥ കൂടി വായിക്കാനുണ്ട് ഇപ്പൊ തരാം …

കോഴിപോയ കലിപ്പിൽ ജെട്ടി തിരയാത്ത ചേച്ചിയാണ് കഥ വായിക്കാനായി അകത്തേക്ക് പോകുന്നതും നോക്കി കിളിപോയി കൃഷ്ണേട്ടൻ എന്നെ നോക്കി ഒന്ന് ചിരിച്ചു …..

കുറച്ചു കഴിഞ്ഞു ഒരു മഞ്ഞ ജെട്ടിയും തോളിലിട്ട് കൃഷ്ണേട്ടൻ ഉമ്മറത്തേക്ക് വന്നു ….

”ആഹാ ജെട്ടി കിട്ടിയോ കൃഷ്ണേട്ടാ ..?

”മ്മ്മ് ..!!

” എന്തേ മുഖത്തൊരു സന്തോഷം ഇല്ലല്ലോ എന്നിട്ട് ..?

””ഒന്നും പറയേണ്ടേ ന്റെ സാലിയെ .ഇവളേം കൊണ്ട് രണ്ട് ദിവസമായി കഷ്ടകാലമാണ് എനിക്ക് ..!!

”എന്തേയ് ..?

””എന്ത് പറയാനാ ഡാ ഇന്നലെ ഒരു കൂട്ടർ കല്യാണം പറയാൻ വന്നു ….ഞന് ആണേൽ ഇവിടെ ഇല്ലായിരുന്നു .ചായയൊക്കെ കൊടുത്തു കഴിഞ്ഞപ്പോ ഓൾടെ വയറ്റിൽ ഒരു മിന്നൽ .ആളുള്ളകുകൊണ്ട് ഓൾക് ആണേൽ ഇടി പൊട്ടിക്കാൻ ഒരു മടി ….അവസനം അവർ പോകുന്നത് വരെ അവൾ കീഴ്‌വാഴു പിടിച്ചു വെച്ചു ..അവരിറങ്ങിയതും ഗ്യാസ് നെഞ്ചിൽ കുടുങ്ങി അവൾ ബോധംകെട്ടു വീണു ..

”ഒരുവിധം അവളേം താങ്ങിപിടിച്ചു ഹോസ്പിറ്റലിൽ എത്തിച്ചു അവിടുന്നൊരു ഇഞ്ചക്ഷൻ എടുത്തപ്പോ ആണ് എല്ലാം ഒന്ന് ശരിയായത് ….!!

”ഹോ ..വേഗം ഹോസ്പിറ്റലിൽ പോയത് നന്നായി അല്ലെ കൃഷ്ണേട്ടാ ..

”സംഗതി ഒക്കെ നന്നായി പക്ഷെ ഞാൻ അതല്ലെടാ ആലോചിക്കുന്നത് ….രാവിലെ മുതൽ വൈകിട്ട് വരെ ജോലിക്ക് പോയാൽ എനിക്ക് കിട്ടുന്നത് 400 രൂപയാണ് ..പക്ഷെ അത് ന്റെ കെട്യോളുടെ ഒരു കീഴ്‌വാഴുവിന് തികയില്ല എന്ന് ഇന്നലെ ഹോസ്പിറ്റലിൽ പോയപ്പോളാണ് മനസിലായത് …

കൃഷ്ണേട്ടന്റെ സങ്കടം കേട്ടിട്ട് ചിരിക്കണോ കരയണോ എന്ന് അവസ്ഥയിൽ നിക്കുമ്പോൾ ശാരദേച്ചി മനോരമ കൊണ്ട് തന്നു …

മനോരമയും വാങ്ങി മുറ്റത്തിറങ്ങിയപ്പോൾ ശാരദെച്ചീടെ നീട്ടിയൊരു വിളി …

”ഡാ നാളെ ഉഷേച്ചിക്ക് കൊടുത്തേക്കാൻ പറയണേ ഇത്താനോട് …!!

അതിനുള്ള മറുപടിയൊന്നും കൊടുക്കാതെ മനൊരമയിലെ അവസാനത്തെ പേജ് തുറന്നു ബോബനും മോളിയും വായിച്ചോണ്ട് ഞാൻ വീട്ടിലെത്തി ….മനൊരമയില് എന്റേതായ കുറച്ചു വായനകൾ ഉണ്ട് അത് കഴിഞ്ഞേ ഇത്താക്ക് കൊടുക്കുകയുള്ളു ..

ബോബനും മോളിയും കഴിഞ്ഞു LBW ടോർപിഡോ വായിച്ചു ഫലിത ബിന്ദുക്കളും കഴിഞ്ഞാണ് ഞാൻ സ്ഥിരം നൊവലിലെക്ക് കടന്നത് ……ഒരു ആക്ഷൻ നോവൽ ഉണ്ടാവും അത് മാത്രമേ ഞാൻ വായിക്കാറുള്ളു ….

”രാഘവൻ മുതലാളിയുടെ എസ്റ്റേറ്റ് ലക്ഷ്യമക്കി കൊണ്ട് കാട്ടുപാത കീറിമുറിച്ചു ക്കൊണ്ട് പ്രിന്സിന്റെ ജീപ്പ് കുതിചു ..

ദേഷ്യംകൊണ്ട് പ്രിന്സിന്റെ കണ്ണുകൾ ചുവന്നിരുന്നു ..

ജീപ്പിന്റെ പിന്നിൽ ഷഫീറും ഷാജിയും ആയുധങ്ങൾ ഒരുക്കുന്നു …

””ഇന്ന് ആ പഹയനെ തീർക്കണം …പ്രിൻസ് മുഷ്ടി ചുരുട്ടി സ്റ്റിയറിങ്ങിൽ അടിച്ചുകൊണ്ട് പറഞ്ഞു ..

””അതെ കൊല്ലണം അവനെ …ഷഫീറാണ് പറഞ്ഞത്

””നിന്നെ ഞാനിന്ന് കൊല്ലുമെടാ എന്നും പറഞ്ഞോണ്ട് കയ്യിലെ മനോരമ പിടിച്ചു വാങ്ങിയത് ഉപ്പാപ്പയാണ് ..

പടച്ചോനെ പണി പാളി ….മനൊരമയില് മുഴുകിയത് കൊണ്ട് പള്ളിയിൽ ബാങ്ക് വിളിച്ചത് ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു ..

ഒരുമാതിരി അഞ്ഞൂറാൻ മുതലാളിയുടെ കോലവും ചാക്കോമാഷിന്റെ സ്വഭാവവും ആണ് ഉപ്പാപ്പക്ക് ..ഭൂലോകത്തിന്റെ സ്പന്തനം ഇടക്കിടക്ക് വടികൊണ്ട് ന്റെ ചന്തിമ്മൽ ആണോ ന്ന് നോക്കലാണ് മൂപ്പരെ ഹോബി ……ന്തെലും കിട്ടിയ അപ്പൊ വടിയായിട്ട് വരും …

മനോരമയും കൊണ്ട് നേരെ പോയത് അടുക്കളയിലോട്ടാണ് ..അടുപ്പിലിട്ട് കത്തിച്ചു അത് കത്തി തീരും വരെ ഉപ്പൂപ്പാ അവിടുന്ന് അനങിയില്ല ..

ഇന്നാണെങ്കിൽ ഒരു ഫോട്ടോ എടുത്ത് ””ചാരമായെന്ന് കരുതി ചികയാന് നിൽക്കേണ്ട കനൽ കെട്ടില്ലെങ്കിൽ പൊള്ളും എന്ന് ഡയലോഗും വെച് ഇൻസ്റ്റാഗ്രാമിൽ റീൽസ് ഇട്ടേനെ …

ഇത്താക്ക് മനോരമ കത്തിയതിനേക്കാൾ വിഷമം നാളെ ഉഷേച്ചിക്ക് എങ്ങിനെ കൊടുക്കും എന്നാലോചിച്ചിട്ടാണ് ..അവസാനം ഉമ്മാന്റെ പാൽ വിറ്റ പൈസയിൽ നിന്നും മൂന്നര ഉറുപ്പിയ അടിച്ചുമാറ്റി പിറ്റേദിവസം രാവിലെ പുതിയ മനോരമ വാങ്ങി ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഇത്താ എന്റെ കയ്യിൽ തന്നു …

ഉഷേച്ചിയുടെ വീട്ടിൽ മനോരമ കൊടുത്ത് വരുമ്പോൾ ഉമ്മറത്ത് ഇരിപ്പുണ്ട് ചാക്കോ മാഷ് .. ഞാൻ അകത്തേക്ക് കേറാൻ നിന്നതും ഉപ്പാപ്പ മൂന്നാല് കീഴ്‌വാഴു പൊട്ടിചതും ഒരുമിച്ചാണ് ..

ഞാൻ കണക്ക് കൂട്ടുകയായിരുന്നു കായ് കൊണ്ട് ഉപ്പാപ്പ വെല്യ സമ്പന്നൻ ഒന്നു മല്ലെങ്കിലും കൃഷ്ണേട്ടന്റെ കണക്ക് വെച് നോക്കുമ്പോൾ മൂപ്പർ അംബാനിയുടെ അടുത്തൊക്കെ എത്തും എന്നാ തോന്നുന്നത് …..