അങ്ങനെയൊരു താല്പര്യം എനിക്ക് തോന്നുന്നുണ്ട്. പക്ഷേ നിന്റെ കൺസെന്റ് ഇല്ലാതെ ഞാൻ ഒന്നും ചെയ്യില്ല. നീ കൂടി സമ്മതിക്കണം. നിനക്കെന്നെ ഭയങ്കര ഇഷ്ടമാണെന്നല്ലേ പറഞ്ഞത്…….

രചന : ഹിമ ലക്ഷ്മി

” എത്ര കാലമായിട്ട് ഞാൻ പിന്നാലെ നടക്കാണ് ഉണ്ണിയേട്ടാ.? എന്നോട് കുറച്ചെങ്കിലും കരുണ കാണിച്ചു കൂടെ..?

ഉണ്ണിയുടെ മുൻപിൽ വന്ന് നിന്ന് സങ്കടത്തോടെ പറയുന്ന അരുണിമയുടെ മുഖത്തേക്ക് അവൻ ഒന്നു നോക്കി. എണ്ണ പതുക്കി വച്ചിരിക്കുന്ന തലമുടി ഇഴകൾ, വലിയ സിന്ദൂരപ്പൊട്ട് കണ്ണുകളിൽ പടർന്നു തുടങ്ങിയ അഞ്ജനം. മൊത്തത്തിൽ ഒരു പട്ടിക്കാടൻ ലുക്ക് ആണ് അവൾക്ക്.

ബാംഗ്ലൂർ പോലെ ഒരു നഗരത്തിൽ താമസിക്കുന്ന തനിക്ക് ഇവളെ പോലെ ഒരു പെൺകുട്ടിയെ ഭാര്യയായി സ്വീകരിക്കുന്നതിനെ കുറിച്ച് ഓർക്കാൻ പോലും വയ്യ.

“, ദയവുചെയ്ത് നീ എന്നെ ഉപദ്രവിക്കാതെ ഇവിടുന്ന് ഒന്ന് പോയി തരാമോ? എനിക്ക് നിന്നെ കാണുമ്പോൾ തന്നെ എന്തോ പോലെ.. എനിക്ക് നിന്നെ ഇഷ്ടമാണ്. ഒരു നല്ല സുഹൃത്തായിട്ട് അതിനപ്പുറം നീ ഒന്നും പ്രതീക്ഷിക്കരുത്. എനിക്ക് നിന്നെ വിവാഹം കഴിക്കാനും നിന്നോടൊപ്പം ഒരു ജീവിതം മുന്നോട്ട് കൊണ്ട്പോകാനും ഒരു താല്പര്യം ഇല്ല. നിനക്കെന്നെ ഇഷ്ടമാണെന്ന് നീ പറയുന്നു. പക്ഷേ നീ പറയുന്ന ഇഷ്ടം എനിക്ക് കൂടി നിന്നോട് തിരിച്ചു തോന്നണ്ടേ.? എങ്കിൽ മാത്രമല്ലേ അത് റിയൽ ആയിട്ടുള്ള ഒരു ഇഷ്ടമാവു, ദയവ് ചെയ്ത് നീ ഇനി കാര്യത്തെപ്പറ്റി എന്നോട് പറയരുത്. എനിക്ക് നിന്നോട് അങ്ങനെ ഒരു താല്പര്യമില്ല. അങ്ങനെ ഒരു ഇഷ്ടം നിന്നോട് എനിക്ക് ഉണ്ടാവാനുള്ള ചാൻസും വളരെ കുറവാണ്. അതുകൊണ്ട് നീ തൽക്കാലം ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും എന്നോട് പറഞ്ഞു കൊണ്ട് വരരുത്. നമ്മുക്ക് നല്ല ഫ്രണ്ട്സ് ആയിട്ട് മുന്നോട്ട് പോകാം.

അതും പറഞ്ഞ് അവൻ ഇറങ്ങി പോയപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു വീഴുന്നുണ്ടായിരുന്നു. കുട്ടിക്കാലം മുതലേ മനസ്സിൽ നിറഞ്ഞുനിന്ന സ്വപ്നമാണ്. ഉണ്ണി, അവനോട് വല്ലാത്ത ഇഷ്ടമായിരുന്നു പലപ്പോഴും അവനും തന്നോട് പ്രണയമാണെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ബാംഗ്ലൂരിലേക്ക് പോയതിനു ശേഷം ആണ് അവനൊരു മാറ്റം കണ്ടു തുടങ്ങിയത്. കോളേജിലൊക്കെ പഠിച്ചതിനു ശേഷം തന്നെപ്പോലെ ഒരു നാട്ടിൻപുറത്തുകാരിയേ അവന് വേണ്ടാതായി..അവന്റെ ചിന്തകളിൽ മറ്റൊരു മോഡേൺ സുന്ദരി ആയിരിക്കാം എന്ന് അവൾ ചിന്തിച്ചു. ഉള്ളിൽ വന്ന ഇഷ്ടത്തെ കുഴിച്ചുമൂടാൻ അവൾ ആഗ്രഹിച്ചു. ആ സമയം അവൾ കൂടുതൽ പഠനത്തിന് പ്രാധാന്യം കൊടുത്തു. ഓരോ ക്ലാസുകളും ഉണ്ണിയോടുള്ള വാശി പോലെ അവൾ വലിയ വിജയം നേടി പഠിച്ചു. ഇതിനിടയിലാണ് ഒരിക്കൽ ഉണ്ണിക്ക് പനി കലശലായതോടെ അമ്മായി ഉണ്ണിയേ ഒന്ന് നോക്കണം എന്ന് അവളോട് പറയുന്നത്. ഉണ്ണിയുടെ സഹോദരി പ്രസവിച്ച് ആശുപത്രിയിൽ കിടക്കുന്നതു കൊണ്ട് അവിടേക്ക് പോവാതെ അമ്മായിക്ക് തരം ഉണ്ടായിരുന്നില്ല. സന്തോഷപൂർവ്വം അവളത് സമ്മതിച്ചു.

എത്രയൊക്കെ പറഞ്ഞാലും ആദ്യ അനുരാഗമാണ് ഉള്ളിന്റെ ഉള്ളിൽ എവിടെയൊക്കെ അവനുണ്ട് അതുകൊണ്ടാണ് പൂർണ സമ്മതത്തോടെ സമ്മതിച്ചത്. അവന്റെ അരികിലേക്ക് ചെന്ന് അവനു ബാം പുരട്ടി കൊടുക്കുകയും കഞ്ഞി എടുത്ത് കൊടുക്കുകയും ഒക്കെ ചെയ്തത് അരുണിമയായിരുന്നു. അവളെ കണ്ടപ്പോൾ തന്നെ അവൻ ഒന്ന് പുഞ്ചിരിച്ചിരുന്നു. അവനെ എഴുന്നേൽപ്പിച്ച് ഇരുത്തി അവന് കഞ്ഞിയെടുത്ത് അവൾ കൊടുത്തിരുന്നു.. കഞ്ഞികുടിച്ചു കഴിഞ്ഞതും അവൻ അരികിൽ ഇരുന്ന് ബാം പുരട്ടി കൊടുത്തു. ആ സമയത്ത് അവൻ പോലും അറിയാതെ അവൻ അവളെ ശ്രദ്ധിക്കുകയായിരുന്നു. അവളുടെ കരുതലിന്റെ സ്പർശം അനുഭവിക്കുകയായിരുന്നു. തനിക്ക് വേണ്ടി ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അവളിൽ ഒരു പ്രത്യേക സന്തോഷം ഉണരുന്നത് അവൻ കാണുന്നുണ്ടായിരുന്നു. കഞ്ഞി കൊടുത്തു അവനെ കട്ടിലേക്ക് കിടത്താൻ തുടങ്ങിയപ്പോൾ അവളുടെ മൃദുലമായ മാiറിടങ്ങൾ അവന്റെ തോളിൽ ഒന്ന് ഉരസിയിരുന്നു. ആ ഒരു സ്പർശനം മാത്രം മതിയായിരുന്നു അവനിലെ പൗരുഷം ഉണരുവാൻ. അവൻ പെട്ടെന്ന് അവളുടെ കൈകൾ പിടിച്ചു. അവൾ മനസ്സിലാവാത്തത് പോലെ അവനെ നോക്കി. ഒറ്റ വലിക്കു തന്നെ അവനവളെ അവന്റെ മടിയിലേക്ക് ഇരുത്തി

അവന്റെ മാറ്റം കണ്ട് അവൾ അത്ഭുതപ്പെട്ടു പോയിരുന്നു. അവളുടെ മുഖത്തൂടെ അവന്റെ കൈവിരലുകൾ ഇഴഞ്ഞു. അവളുടെ മുടികൾ ഒതുക്കി പിന്നിലേക്ക് വെച്ച് അവൻ അവൾക്ക് നേരെ മുഖം അടിപ്പിച്ചു.

” ഉണ്ണിയേട്ടാ…..

ഒരു ശാസനം പോലെ അവൾ വിളിച്ചു.

” നിനക്ക് ഇത്ര ഭംഗിയുണ്ടെന്ന് എനിക്ക് അറിയുമായിരുന്നില്ല.

ഒരു പ്രത്യേക താളത്തിൽ അവൻ പറഞ്ഞപ്പോൾ അവൾ അവനെ സൂക്ഷിച്ചു നോക്കി. തനിക്ക് ഇതുവരെ പരിചയമില്ലാത്ത മറ്റൊരു രൂപം പോലെ അവൾക്ക് തോന്നി.

” എന്റെ ഭംഗി കാണാൻ ഒരിക്കലും ഉണ്ണിയേട്ടൻ ശ്രമിച്ചിട്ടില്ലല്ലോ. എനിക്ക് ഉണ്ണിയേട്ടനെ എന്ത് ഇഷ്ടം ആണെന്നോ.?

” നീ ഇപ്പോഴും ഒട്ടും മോഡേൺ അല്ലാതെ സംസാരിക്കുന്നത്

ഉണ്ണിയേട്ടൻ ഇഷ്ടമാണെങ്കിൽ ഈ ഭംഗി എന്നും ഉണ്ണിയേട്ടന് സ്വന്തമായിരിക്കും..

അവൾ അത് പറഞ്ഞപ്പോൾ അവൻ ഒന്ന് പൊട്ടിച്ചിരിച്ചു.

” അങ്ങനെ എന്നും എനിക്ക് ഈ ഭംഗി വേണ്ട.

” ഇടക്കൊക്കെ ഒരു ചെയ്ഞ്ച് തോന്നുമ്പോൾ ഈ ഭംഗി കിട്ടിയാൽ കൊള്ളാം എന്നുണ്ട്.

” മനസ്സിലായില്ല

അവൾ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

” ഇവിടെ അധികം ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഞാൻ അവിടെ ബാംഗ്ലൂരിൽ ഒരു റിലേഷൻഷിപ്പിലാണ്. ഒരു ലിവിങ് ടുഗതർ. ഞങ്ങൾ എന്തായാലും കല്യാണം കഴിക്കില്ല. പക്ഷേ ഞങ്ങൾ കല്യാണം കഴിച്ചത് പോലെ ആണ് അവിടെ ജീവിക്കുന്നത്. അവന്റെ ആ വെളിപ്പെടുത്തലിൽ അത്ഭുതപ്പെട്ടു പോയിരുന്നു അവൾ.

അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് അവൾ നോക്കി

” ഉണ്ണിയേട്ടൻ എന്തൊക്കെയാ ഈ പറയുന്നത്..?

” സത്യം ആണ് പറയുന്നത്.

” നമുക്ക് kfc പോയാലും ചിക്കിംഗ് പോയാലും ഒക്കെ നല്ല നാടൻ ചിക്കൻ പെരട്ട് വീട്ടിൽ ഉണ്ടാക്കി തന്നാൽ അതിനോട് ആയിരിക്കില്ലേ കൂടുതൽ ഇഷ്ടം. എന്നു പറഞ്ഞതുപോലെ ഇംഗ്ലീഷ് മോഡൽ സാധനങ്ങൾ നമ്മൾ എന്നും കഴിച്ചാലും മടുക്കും. അപ്പോ ഇടയ്ക്ക് നാടൻ ഐറ്റം എന്തെങ്കിലും തിന്നാൻ തോന്നും. അങ്ങനെയൊരു താല്പര്യം എനിക്ക് തോന്നുന്നുണ്ട്. പക്ഷേ നിന്റെ കൺസെന്റ് ഇല്ലാതെ ഞാൻ ഒന്നും ചെയ്യില്ല. നീ കൂടി സമ്മതിക്കണം. നിനക്കെന്നെ ഭയങ്കര ഇഷ്ടമാണെന്നല്ലേ പറഞ്ഞത്. ആ ഇഷ്ടം എനിക്കും തോന്നുന്നുണ്ട്. പക്ഷേ നിന്നെ ഞാൻ കല്യാണം കഴിക്കില്ല. എന്നാൽ നിനക്ക് എന്നോട് തോന്നിയ എല്ലാം ഇഷ്ടങ്ങളും ഞാൻ സാധിച്ചു തരും. നീ ആഗ്രഹിക്കുന്നത് പോലെ..

അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചുകൊണ്ട് അവനത് പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യമാണ് വന്നത്. അവൾ പെട്ടെന്ന് തന്നെ അവന്റെ മടിയിൽ നിന്നും ദേഷ്യത്തോടെ എഴുന്നേറ്റു. ശേഷം അവന്റെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി…

” നിങ്ങൾ എന്താ വിചാരിച്ചത്.? ഞാൻ നിങ്ങളുടെ ഒപ്പം കിiടക്കാനും സുഖിക്കാനും വേണ്ടിയാണ് നിങ്ങളോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്നോ.? കുട്ടിക്കാലം മുതലേ ഉള്ളിനുള്ളിൽ കയറി പോയി, അതിനെ ഞാൻ വളം കൊടുത്ത് വളർത്തി. അതുകൊണ്ട് ഒരു ഇഷ്ടം തോന്നിപ്പോയി. അല്ലാതെ നിങ്ങൾ വിചാരിക്കുന്നത് പോലെ എനിക്ക് നിങ്ങളോട് കാമം അല്ല. അത് ഒരിക്കലും ഉണ്ടാവുകയില്ല. പ്രണയത്തിന്റെ മനോഹാരിതയും പരിശുദ്ധിയും അറിയാത്ത നിങ്ങളെ സ്നേഹിച്ചത് എന്റെ തെറ്റ്. ഏതായാലും ഇങ്ങനെ ഒരു സംഭവം ഉണ്ടായത് നന്നായി. നിങ്ങളെ മറക്കാൻ ഇനി അധികം പ്രയാസം എനിക്ക് ഉണ്ടാവില്ല. വെറുപ്പല്ല അതിനുമപ്പുറം അറപ്പാണ് എനിക്ക് നിങ്ങളോട് തോന്നുന്നത്. അത്രയും പറഞ്ഞ് ദേഷ്യത്തോടെ അവൾ ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.

പോകുന്ന സമയത്ത് അവളുടെ കണ്ണിൽ നിന്നും കണ്ണുനീരും കുതിരുന്നുണ്ടായിരുന്നു. എങ്കിലും വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ സന്തോഷം അവളുടെ മിഴികളിൽ ഉണ്ടായിരുന്നു.